Thursday, June 24, 2010

പറയാന്‍ ബാക്കി വെച്ചത്

ചില കാര്യങ്ങള്‍ അങ്ങനെയാണ്. പറയണം എന്ന് കരുതിയാലും അപാരമായ ധൈര്യം നമ്മെ അതിനു സമ്മതിക്കാറില്ല. എത്രയോ സമയത്ത് തരിച്ചു നിന്ന് പോയിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാനാ എന്റെ ധൈര്യം അപാരമായിരുന്നു. പിന്നെ പണ്ടേ കൈ മുതലായുള്ള ക്ഷമയും. ഇത് രണ്ടും കൈമുതലയുണ്ടായപ്പോള്‍ ഞാന്‍ മൌനം പാലിച്ചു.. "മൌനം വിദ്വാന് ഭൂഷണം".

2000 നു ശേഷം ഞാന്‍ ഗള്‍ഫില്‍ യാത്ര പോകുന്ന അടുത്ത കുടുംബക്കാരുടെ പെട്ടി കെട്ടി എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ നൈപുണ്യം നേടിയിരുന്നു. ജോലിക്ക് പോകുന്നവര്‍, ഹജ്ജിനു പോകുന്നവര്‍, അങ്ങനെ പല ആവശ്യങ്ങള്‍ക് വേണ്ടി പോകുന്നവര്‍ക്കുള്ള ഈ ഒത്താശ ചെയുന്നതില്‍ ഒരു വലിയ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു...

ഒരു ദിവസം ഉമ്മ പറഞ്ഞു...ഇന്ന് നിന്റെ എളാപ്പ വരുന്നുണ്ട്..നിന്റെ ഉപ്പാനേ എളാപ്പ വിളിച്ചിരുന്നു... ഓ.എയര്‍പോര്‍ട്ടില്‍ പോകണമല്ലോ...ഞാന്‍ തയാറായി...എല്ലാവരെയും കൊണ്ട് ഐര്പോര്‍തിലെത്തി..ഒരു ബറ്റാലിയന്‍ ഉണ്ട..പ്രിയതമനെ മൂന്നു വര്‍ഷത്തിനു ശേഷം കാണാനുള്ള കൊതിയില്‍ എളാമ മുന്നില്‍, ബാപ്പാന്റെ വരവും കാത്ത് മക്കള്‍, പിന്നെ എന്റെ ഉപ്പ, സഹോദരങ്ങള്‍..വിമാനം ഇറങ്ങിയതായി ഡിസ്പ്ലേ വന്നു..ആദ്യം കണ്ടത്‌ ഞാന്‍..വിവരം ഞാനെല്ലവരെയും അറിയിച്ചു. ഇവന്‍ ഒരു സംഗതി ആണല്ലോ എന്നാ മട്ടില്‍ പിന്നെ എല്ലാവരും ഞാന്‍ ചെയുന്നത് നോക്കി നിന്നു.. ഞാന്‍ കുറെ തെക്കോട്ടും വടകൊട്ടും നടന്നു.. കൂടെ പഠിച്ചിരുന്ന ഒരുതന്‍ എയര്‍ ഇന്ത്യ യില്‍ ജോലി ചെയ്തിരുന്നു. അവന്‍ പുറത്ത്‌ വന്നു. അവനോടു ഇങ്ങനെ ഒരു ആള്‍ ഉണ്ടോ ന്നു നോക്കി വരാന്‍ പറഞ്ഞു.

ചുരുക്കി പറഞ്ഞാല്‍ രണ്ടു മനിക്കൂരിനു ശേഷം എളാപ്പ പുറത്തിറങ്ങി..എളാപ്പാ... എന്ത് പററി ..മനുഷ്യന്‍ കാത്തിരുന്നു മുഷിഞ്ഞു..എന്ത് പറയാനാ ഒരു നക്കി എമിഗ്രറേഷന്‍..ലോകത്ത്‌ എവിടേം ഇത് ഉണ്ടാകില്ല..ലോകം കാണാത്ത ഞാന്‍ ഒരു നോട്ടം നോക്കി..ഹും വലിയ വര്‍ത്താനം പറയുന്നു...ഞാന്‍ അങ്ങ് ക്ഷമിച്ചു...നമ്മുടെ വിലപെട്ട ഒന്നോന്ന്നര മണിക്കൂര്‍ പോയികിട്ടി..

പിന്നെ എയര്‍പോര്‍ട്ടില്‍ ആരെയെങ്കിലും എടുക്കാന്‍ പോയാല്‍ ഇതേ അവസ്ഥ..എമിഗ്രറേഷെനെ തിന്നുന്നു...

മറ്റൊരിക്കല്‍.......

രാത്രി വൈകി യാണ് വീട്ടില്‍ എത്തിയത്. എന്നെയും കാത്തു വല്യുമ സിറ്റ് ഔട്ടില്‍ ഇരിക്കുന്നുണ്ട്...വീട്ടില്‍ എത്തിയതും എന്റെ മൊബൈല്‍ റിംഗ് ചെയ്തു..അന്ന് ഞാന്‍ ഒരു സംഭവമായിരുന്നു. മൊബൈല്‍ ലില്‍ എനിക്ക് ഒരു ദിവസം എത്രയാ വിളികള്‍..ഈ വിളി അല്പം ദൂരെ നിന്നായിരുന്നു. ബഹ്ൈറനില്‍ നിന്ന്. എന്റെ ജേഷ്ഠ സുഹ്ര്ത്ത് സുബൈര്‍ പീടിയേക്കല്‍ ആണ്...എന്നോടുള്ള സര്‍വ്വ ആദരവും നില നിര്‍ത്തി അവന്‍ പറഞ്ഞു ..മാക്കാനെ ഇക്കാകയാ...ഞാന്‍ നാളെ വെളുപ്പിന് എയര്‍ പോര്‍ട്ടില്‍ എത്തും... നീ വരുമല്ലോ അല്ലെ..?സാധനം ഒന്നും ഇല്ല.. കയ്യും വീശി ആണ് വരുന്നത്..ഹാവൂ സമാധാനം ആയി...ബൈക്ക്‌ മതി..

ഉമ്മാ..രാവിലെ ചായക്ക്‌ ഒരാള്‍ അധികം ഉണ്ടാകും...ഉമ്മ ഹാപ്പി ആണ്..ഉമ്മയും ബാപയും അങ്ങനെ ആയിരുന്നു... ഭക്ഷണത്തിന് ഒരാള്‍ അധികം ഉണ്ട എന്ന് പറഞ്ഞാല്‍ നിറഞ്ഞ സന്തോഷം..

ഞാന്‍ സുബിഹി നമസ്കരിച് എന്റെ കൈനടിക്‌ ഹോണ്ട എടുത്ത് എയര്‍പോര്‍ട്ടില്‍ പോയി..വളരെ വൈകിയിട്ടും ആളെ കാണുന്നില്ല. വിളി വന്നിരുന്നു. ഫ്ലൈറ്റ് ഇറന്ങ്ങിട്റ്റ് ഒരു രണ്ടു മണിക്കൂര്‍ ആയി...ഒടുവില്‍ ആളെത്തി...കോട്ടും സ്യുട്ടും ഇട്ടു ഒരു വലിയ കാര്‍ട്ടൂന്‍ പെട്ടിയും ഹാന്‍ഡ്‌ ബാഗും തള്ളി ഇക്കാക്ക എത്തി..പടച്ചോനെ ഇനി ഇപ്പോള്‍ എന്താ ചെയ്യുക..ഈ പെട്ടി എന്താക്കും..അപ്രദീക്ഷിതമായി ആരോ കൊണ്ടുകൊടുത്ത അല്പം സാധനങ്ങള്‍ പെട്ടിയില്‍ ആക്കി പോന്നതാ.. ഒടുവില്‍ തീരുമാനം ആയി. ഹാന്‍ഡ്‌ ബാഗ് മുന്നില്‍ വെച്ച് സുബൈര്ക കോട്ടും സ്യുട്ടും ഇട്ടു ബൈക്ക്‌ ഓടിക്കും..കാര്‍ട്ടൂണ്‍ തലയില്‍ വെച്ച് ഞാന്‍ പിറകില്‍ ഇരിക്കും...വണ്ടി നീങ്ങി..അനെകായിരങ്ങളെ സാക്ഷി നിര്‍ത്തി മോങ്ങതെക്ക്‌...ഞാന്‍ ചോദിച്ചു..വിമാനം ഇറന്ഗീട്ടും എന്തേ വൈകി..? നേരത്തെ വന്നാല്‍ ഈ പോക്ക്‌ ആരും കാണൂലായിരുന്നു..ഒന്നും പറയണ്ടാ..മുടിഞ ഒരു എമിഗ്രെഷന്‍ ....

ഇങ്ങനെ എത്രയോ പേര്‍ ആണയിട്ടു പറഞ്ഞിട്ടുണ്ട്..എമിഗ്രെഷന്‍ കടമ്പയെ കുറിച്ച്..

ഒടുവില്‍ ഞാനും പ്രവാസിയായി..ഈ എമിഗ്രെഷന്റെ ചൂട് ആറു തവണ അനുഭവിച്ചു കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍...പണ്ട് എല്ലാവരെയും മനസ്സില്‍ ഒന്ന് പിരുപിരുതത്തിനു കിട്ടിയ ശിക്ഷ..നമ്മുടെ പതിവ് ആയുദമായ ക്ഷമ കയ്യില്‍ എടുക്കും..വേറെ ഒന്നും ഇല്ലല്ലോ..!

എന്നാല്‍ അവസാന യാത്രബഹു രസമായി. 2010 മെയ്‌ രണ്ടിന് പുലര്‍ച്ചെ മൂന്നര മണിക്ക് എമിരേറ്റ്സ് വിമാനത്തില്‍ ആയിരുന്നു ദുബായ് യില്‍ നിന്നും യാത്ര. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനം വാങ്ങി വിമാനത്തില്‍ എത്തിയപ്പോഴേക്കും എല്ലാവരും കയറി കഴിഞ്ഞിരുന്നു. എന്നെ കണ്ട മാത്രയില്‍ ആ സുന്ദരി പറഞ്ഞു ...ഗുഡ് മോര്‍ണിംഗ് സര്‍.. ഞാനും വിട്ടുകൊടുത്തില്ല...വെരി ഗുഡ് മോര്‍ണിംഗ്...എന്തോ അവള്‍ എന്റെ സീറ്റ്‌ ബിസിനസ്‌ ക്ലാസ്സില്‍ അപ്ഗ്രടെ ചെയ്തു.. അങ്ങനെ രാജകീയ സ്റ്റൈലില്‍ കോഴിക്കോടെത്തി.. ബിസിനസ്‌ ക്ലാസ്സ്‌ യാത്രക്കാര്‍ ആദ്യം ഇറങ്ങും... ഞാന്‍ ഓടി വാതിലില്‍ നിന്നു. ഡോര്‍ തുറന്നതും എമിഗ്രറേശനിലെക്ക് കുതിച്ചു. പടച്ചോനെ ചതിച്ചു..മുന്നില്‍ ഒരു നീണ്ട വരി. രണ്ടേ രണ്ടു ഓഫീസര്‍മാറ് ഇരുന്നു കുത്തുന്നു. ഉപ്പയെ വിളിച്ചു. ഒന്‍പതു മണി..പത്തു മണി..പതിനൊന്നു മണി..രക്ഷ ഇല്ല...അതിനിടയില്‍ അല്പം പ്രായം ചെന്ന ഒരു ശബ്ദം എന്റെ മുന്നില്‍ നിന്നും പൊങ്ങി..അന്‍പതിനു മുകളില്‍ പ്രായം ഉള്ള ആ മനുഷ്യന്‍ സൌദിയില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നതാണ്...തന്റെ മുന്നില്‍ ഉള്ള എമിഗ്രേഷന്‍ ഓഫീസിരുടെ മുഖത്തു നോക്കി അയാള്‍ ചോദിച്ചു.."എടാ നീ എന്താ കളളുകുടിചിട്ടുണ്ടോ.. ? നിന്റെ കുത്ത് കാണുമ്പോള്‍ നിനക്കെന്തെങ്ങിലും തരാന്‍ തോന്നും" ഞാന്‍ പറഞ്ഞു ...അടിപൊളി...അയാള്‍ സംസാരിച്ചു തുടങ്ങി.."ഞാന്‍ മൂന്ന് കൊല്ലത്തിനു ശേഷം വരികയാ..ആരാന്റെ നാട്ടില്‍ ഈ ഇടങ്ങറൊന്നും ഇല്ല..അവനവന്റെ നാട്ടില്‍ ഈ നായിക്കള്‍ക്ക് എന്താ ഇങ്ങനെ ഒരു കോലം." ജനം ആര്‍പ്പ് വിളിയോടെ കയ്യടിച്ചു..ഞാനും...ചെയ്തത് തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ലായിരു‍ന്നു. ആരൊക്കെയോ പറയാന്‍ ബാക്കി വെച്ചത് അയാള്‍ പറഞ്ഞു. ഒന്നുമില്ലെങ്ങിലും അതെങ്കിലും ഒരാള്‍ പറഞ്ഞല്ലോ..

എന്ത് കാര്യം... മേപ്പടിയാന്‍ പഴയത് പോലെ കുത്തികൊണ്ടേ ഇരുന്നു... പുറത്തിറങ്ങുമ്പോള്‍ ഒരുമണിയോടടുതിരുന്നു..

മൂന്നു ദിവസങ്ങള്‍ക്ക് ശേഷം എന്നെപ്പോലെ തന്നെ വന്ന ജേഷ്ടന്‍ നിഷാദ് നോട് ചോദിച്ചു..എമിഗ്രറേന്‍ എപ്പടി..അവന്‍ പരഞ്ഞു..ഈ എയര്‍പോര്‍ട്ട് തലിപൊളിക്കണം.............. ആഹ സന്തോഷമായി........

ഇതിനോടകം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയിട്റ്റ്‌ അന്തസ്സായി വീട്ടില്‍ എത്താന്‍ കഴിഞ്ഞവര്‍ എത്രയുണ്ടാകോ..? ആരെങ്ങിലും ഉണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ ആണ്...

ദിവസങ്ങള്‍ക്ക് മുന്പ്‌ രണ്ടു വാര്‍ത്തകള്‍ കേട്ടപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ കുത്തികുറിച്ചതാണിവിടെ..

:-)കണ്ണൂര്‍ എയര്‍പോര്‍ട്ട് വരുന്നു....അതിന്റെ കോലം ഇതാകുമോ..??

:-)എയര്‍ പോര്‍ട്ടില്‍ ബഹളം ഉണ്ടാക്കുന്ന യാത്രക്കാരെ നേരിടാന്‍ ഐര്പോര്‍ടിനകത്‌ പോലീസിനെ നിയോഗിക്കും....
പോലീസുകരാ ഒരിക്കലെങ്ങിലും വിദേശതു പോയി വീണ്ടും കോഴിക്കൊടിറങ്ങിയാല്‍ നിങ്ങള്‍ക്കും മനസ്സിലാവും.... എമിഗ്രേശന്‍ കടക്കാന്‍ വരി നില്‍കുന്നവന്റെ വിചാര വികാരങ്ങള്‍...

ഞങ്ങളും മനുഷ്യരാണ്. നിങ്ങള്‍ക് വേണ്ടി പിറന്ന മണ്ണ് വിട്ടു അന്യനാട്ടില്‍ ചേക്കേറാന്‍ നിര്‍ബണ്ടിക്കപ്പെട്ടവര്‍...

എന്റെ പിതാവിനോളം പ്രായമുള്ള ആ മനുഷ്യന്‍ കാണിച്ച ധൈര്യം അയാള്‍ക്ക്‌ മാത്രമേ ഉണ്ടയികാണൂ..പലരും 'പറയാന്‍ ബാക്കി വെച്ചത്' അയാള്‍ പറഞ്ഞല്ലോ..!!!!

Monday, June 21, 2010

മരണം ക്ഷണിക്കാതെ വരുന്ന അതിഥിയോ ....??

മരണം ... ജനിച്ചവര്കൊക്കെ അനിവാര്യമാണ്...ഓരോ വേര്പാടും പലരുടെയും ജീവിതത്തില്‍ പല വിള്ളലുകളും വരുത്തി വെച്ചേക്കാം... വേണ്ടപെട്ടവരുടെ വിയോഗത്തോടെ പലരുടെയും ജീവിതത്തില്‍ നികത്താന്‍ പറ്റാത്ത പല വിടവും ഉണ്ടായിരുന്നെക്കാം.... എന്തൊക്കെയായാലും ചില മരണങ്ങള്‍ നമ്മെ അല്പമെങ്കിലും ഇരുത്തി ചിന്ടിപ്പിക്കില്ലേ..???
ഓരോ മരണവും കാണുമ്പോള്‍ ഞാനും ചിന്ടികാരുനദ്‌ ..ഒരു നാള്‍ ഞാനും ചലനമറ്റവനകുമെന്നു..

ഇന്നലെ ഓഫീസ് കഴിഞ്ഞു അല്മാനാരില്‍ എത്തി. പതിവ്‌ ജോലികള്‍ ചെയ്തു തീര്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു..മഗ്രിബു കഴിഞ്ഞു ഇഷ നമസ്കരികുന്നടിനിടയില്‍ ഭക്ഷണം കഴിക്കാം എന്നാ ലക്ഷ്യത്തോടെ ഗഫൂര്ക്കയുടെ അടുത്തെത്തി.. അകത്തു ഒരു അറബി സംസാരം .. ഷെയ്ഖ് ആരാ....അദ്ദേഹം നമ്മുടെ.....ആണ്. ഒരു മയ്യത്ത്‌ നമസ്കാരം ഉണ്ട..ഇഷ കഴിഞ്ഞാണ്.അതിനു വന്നതാ.. ഇവിടുത്തെ പള്ളിയില്‍ നീ നമസ്കരിക്കണം...

ഞങ്ങള്‍ സ്ഥിരമായി നമസ്കരിക്കാറുള്ള പള്ളിയില്‍ എന്നും കാണുന്ന മുഖം..എപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൈ പിടിച് അയാള്‍ വരുന്നത് കാണാറുണ്ട്. വെളുത്ത ശരീരം ഉള്ള, താടി വെച്ച ഒരു ചെറുപ്പക്കാരന്‍..പള്ളിയിലെ ഇമാം പുറത്ത്‌ പോയാല്‍ വല്ലപോഴും ഇമാം നില്കാറുള്ള മനുഷ്യന്‍. ഇന്നലില്ലഹ്...അദ്ധേഹവും മരണപ്പെട്ടു...

എല്ലാവരും മയ്യത്ത്‌ നമസ്കരിക്കാന്‍ പോയി. ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഗഫൂര്ക്ക വീണ്ടും വന്നു... വാ പോകാം മയ്യത്ത്‌ എത്തിയിട്ടില്ലായിരുന്നു. പത്തു മണിയാകും. അല്ഖൂസ് മഖ്ബറയില്‍ മയ്യതും, കാത്തു നിന്ന്.
രാത്രി വൈകി പതിനോന്നു മണിക്ക് മയ്യത്ത്‌ വന്നു. അവിടെ ചെന്ന് നിന്നപ്പോള്‍ ആകെ ഒരു മരവിപ്പ്‌ ആയിരുന്നു. ഇരുപതെഴ് വയസ്സ് പ്രായം ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ മരണപീടിരിക്കുന്നു..മയ്യത്ത്‌ നമസ്കരിച്ചു പരേതന്റെ പിതാവിനെ ഹസ്തദാനം ചെയ്തു...ചിരിച്ചു കൊണ്ട അയാള്‍ പറഞ്ഞു ..ജ സാ ക ല്ലാഹ് ...പിന്നെ മറമടാന്‍ വേണ്ടി നടന്നു. അറബിയില്‍ ആ പിതാവ്‌ കൂടെ നടന്ന ആളോട് പറയുന്നുണ്ടായിരുന്നു... "അവന്റെ സമയം വന്നു... അവന്‍ പോയി.."

നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ അവിടെ ഒരു പാട് ഖബറുകള്‍ കുഴിച്ചു വെച്ചത് കണ്ടു.. ഗഫൂര്ക്കോ പറഞ്ഞു..ഇതെല്ലാം ആരെയാണാവോ കാത്തിരിക്കുന്നത്....

പ്രവാസത്തിന്റെ നിഴല്‍ പേറി നടക്കുന്നതിനിടയില്‍ കൊഴിഞ്ഞു പോയ ഒരുപാട് ജന്മങ്ങള്‍ അന്തിയുറങ്ങുന്ന ആ മണ്ണ് ഞാന്‍ അങ്ങനെ കണ്ടു..പലപ്പോഴും അതിനു മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടയിരുഉനു.. പലവുരു ഉറ്റവരെ അന്ത്യത്രയാക്കാന്‍ വന്ന സ്വദേശികളുടെയും വിദേശികളുടെയും വിങ്ങുന്ന മുഖം അവിടെ കണ്ടിട്ടുമുണ്ട്...ഒരിക്കല്‍ എന്റെ ഡ്രൈവര്‍ വാരിസ് ഖാന്‍ ഒരു പാകിസ്താനി മരണപെട്ട സമയത്ത് എന്നോട് പറഞ്ഞു...നിയാസ്‌ ..മരണപ്പെടുന്നവര്‍ അവരുടെ മരണനവുമായി നടന്നു നീങ്ങും. അവരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുപാട് ജന്മങ്ങള്‍ എന്ത് ചെയ്യും...എല്ലാം അല്ലാഹുവിന്റെ തീരുമാനം...

ഞാന്‍ മരിച്ചു കിടന്ന രംഗം ആലോചിച്ചു പോയി...മരണപെട്ട ആ മനുഷ്യന്റെ കൈ പിടിച്ചു വന്നിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഞാന്‍ ആലോചിച്ചു....എന്റെ ബാപ്പ മരിക്കുവോളം അവരെ നോക്കിയിരുന്ന വല്യുമ്മ... പിന്നെ ബാപ്പയുടെ സ്മ്ര്തികളില്‍ ഇന്നും ജീവിക്കുന്നു...എന്റെ ബാല്യത്തിന്റെ ആരംഭത്തില്‍ ഉമ്മയുടെ ജെഷ്ടതിയുടെ ഭര്ത്താ വ് മരണപ്പെടുന്നത് (എന്‍. പി) ഞാന്‍ എന്റെ കണ്ണ് കൊണ്ട കണ്ടിടുണ്ട്..പിന്നെ ഉമ്മു ആ മക്കളെ വളര്ത്തി...ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ മൂത്ത മകളുടെ കല്യാണം നാടന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അളിയന്ക യുടെ മുഖം ഇപ്പോഴും ഓര്മ്മ യിലുണ്ട്..കല്യാണം കഴിഞ്ഞു മക്കളായി എല്ലാവരും ഒരുമിച്ചു കൂടാ രുന്ദ്‌ ....കൂടെ പടിച്ച ഒരു പെന്‍ കുട്ടി കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലഡ്‌ കാന്‍സര്‍ വന്നു മരിച്ചു.. എത്രയെത്ര മുഖങ്ങള്‍ ....ജീവിതം കരുപ്പിടിക്കുന്നതിനു മുമ്പേ കൊഴിഞ്ഞു പോയവര്‍..

നമ്മള്ക് സന്കടപെടാം...ഗഫൂര്ക്ക ഓര്മ്മപ്പെടുത്തിയത് ഒരു വലിയ സത്യമാണ്....മരണം അവര്ക്ക് ‌ അനുഗ്രഹമായ സമയത്ത് അവരെ തേടിയെത്തി....നമുക്ക്‌ നമ്മെ കുറിച് ബോധം വേണമെങ്ങില്‍ ഇടക്കിടക്ക്‌ നാം ശ്മശാനങ്ങള്‍ സന്ദര്ഷിക്കെണ്ടിയിരിക്കുന്നു.....നിങ്ങള്‍ ഒര്മാപ്പെടുതിയത് തീര്ത്തും ശരിയാണ് ഗഫൂര്ക..

"ശ്മശാനങ്ങള്‍ സന്ദര്ശികക്കുന്നത് വരേയ്ക്കും പരസ്പരം പെരുമ നടിക്കല്‍ നിങ്ങലെ അശ്രദ്ധയില്‍ ആകിയിരിക്കുന്നു..."

Sunday, June 20, 2010

ജ്വലിക്കുന്ന ഓര്മ്മകള്‍

വെള്ളിയാഴ്ചയായിരുന്നു. തലേന്നു രാത്രി മൂന്നു മണിവരെ വോളിബാള്‍ കളിച്ചതിനാല്‍ നന്നേ ക്ഷീണിച്ചിരുന്നു. സുബിഹി നമസ്കാരം കഴിഞ്ഞു വീണ്ടും ഉറങ്ങി. ഉണരാന്‍ വൈകി... 8 മണിക്ക് എണീട്ട് ഒരു ഗ്ലാസ്‌ ചായ എടുത്ത് നാട്ടിലേക്ക് വിളിച്ചു. ഉമ്മയായിരുന്നു മനസ്സില്‍..

ഉമ്മ .... എന്റെ ഉമ്മയുടെ ഉമ്മ. ..വല്യുമ്മ…. ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉമ്മയുടെ അടുത്താണ് വളര്ന്നത്. അതുകൊണ്ട് തന്നെ എന്റെ ഉമ്മയോടുള്ള അതെ അടുപ്പം വല്ലിമ്മയോടും ഉണ്ട്. ഫോണ്‍ എടുത്തു. .സംസാരിച്ചു തുടങ്ങി. പ്രായാധിക്യം ഉമ്മയുടെ സംസാരത്തിനും ബാധിച്ചിരുന്നു. മെയ്‌ 28 നു ഉമ്മയോട് യാത്ര പറഞ്ഞു ദുബൈയിലേക്ക് വരുമ്പോള്‍ ഉമ്മ ഓര്‍മിപ്പിച്ചിരുന്നു, ബാപ്പ മരിച്ചപ്പോള്‍ നിങ്ങള്‍ മൂന്നുപേരും അടുത്തുണ്ടായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ മൂന്നുപേരും ദുബൈയില്‍ തന്നെ ആയിരിക്കും...? സന്കടം വന്നെങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ജീവിച്ചിരിക്കെ ഞാന്‍ മരിച്ചാലോ..?? എവിടെയായാലും ഉമ്മയെ വിളിക്കണം,..പ്രാര്‍ത്ഥിക്കണം... ആ ഓര്‍മ്മപ്പെടുത്തല്‍ ഓര്‍ത്തു വിളിച്ചതാണ്.. .സംസാരത്തിനിടയില്‍ ഉമ്മ പറഞ്ഞു..ബാപ്പ മരിച്ചിട്ട് അഞ്ചു വര്ഷം കഴിഞ്ഞു..

ഞാന്‍ കുറെ ഇരുന്നാലോചിച്ചു ..ബാപ്പ...ഉമ്മയുടെ ബാപ്പ. എന്റെ ജന്മനാടായ മോങ്ങതുകാര്ക്ക് ‌ മുഴുവന്‍ആദരണീയനായ മമ്മോട്ടി മൊല്ലാക്ക . ബാപ്പയുമൊത്തുള്ള എന്റെ ജീവിതത്തിന്റെ തുടക്കത്തെ കുറിച് എനിക്ക് ക്ര്ത്യമായ ഓര്മ്മ ഇല്ല. . ഒരു സ്ലേറ്റും പെന്‍സിലും, മരത്തിന്റെ ചട്ടയുള്ള സ്ലേറ്റില്‍ ‘നിയാസ്‌ . വി ‘ എന്നെഴുതിരുന്നു. ഒരു വെള്ള കട്ടി പെന്സി്ല്‍ . .ഇതു രണ്ടും ഒരു കവറിലാക്കി എന്റെ കയ്യില്‍ തന്ന നിമിഷം ഞാന്‍ ഓര്ക്കുന്നു. എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം അതായിരിക്കണം. വെള്ള ചോക്ക കൊണ്ട് അറബി അക്ഷരങ്ങള്‍ സ്ലേറ്റില്‍ എഴുതി തന്ന ദിവസങ്ങള്‍ ഓര്‍മ്മയിലുണ്ട്..അതി രാവിലെ 6.45 നു ആകാശവാണിയില്‍ നിന്നുള്ള പ്രധാന വാര്ത്ത ‍ വായിക്കുമ്പോള്‍ ഞങ്ങള്‍ ചായ കുടിക്കും. ബാപ്പ ബിസ്മി ഉറക്കെ ചൊല്ലും. ഞാന്‍ ചൊല്ലാന്‍ മറന്നാല്‍ ചൂരല്‍ കൊണ്ട് അടി തരും. മറന്നു ഇടതു കൈ കൊണ്ട് കഴിച്ചാലും അടി. ഇടത്തെ കൈ ഇരു കാലുകള്ക്കിടയിലും തിരുകി വലത്തേ കൈ കൊണ്ട് ചായ കുടിച്ച ആ ദിവസങ്ങള്‍ ഇന്നും ഒര്കുന്നു. ചായ കുടി കഴിഞ് ബാപ്പയുടെ പുറകില്‍ മദ്രസയിലെക്ക്. ബാപ്പ മുന്നില്‍..പിറകെ അമ്മാവന്റെ മകന്‍ നസീഫും . മദ്രസയില്‍ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചില്‍. .മദ്രസ വിട്ടാല്‍ ബാപ്പയുടെ കൂടെ മടങ്ങും. വീട്ടിലെത്തുമ്പോള്‍ കഞ്ഞി തയ്യാറാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാകും. ഇടത്തെ കൈ ഇരു കാലിനുള്ളിലും ആയിരിക്കും. കഞ്ഞി കുടി കഴിഞ്ഞു ബാപ്പ മൂത്ത പെങ്ങളുടെ (അമ്മായി) അടുതു പോകും. അവിടെ നിന്ന് ചന്ദ്രിക വായിക്കും. തിരിച്ചു വന്നു ബാപ്പ പള്ളിയില്‍ പോകും. വഴിയില്‍ എന്നെ നഴ്സറിയില്‍ ആക്കും.

നഴ്സറി പ്രായം കഴിഞ്ഞപ്പോള്‍ വടക്കാങ്ങര സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു . മൂന്ന് വര്ഷം. 1993 ല ഉപ്പ ഗള്ഫില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുത്തെതീ. മോങ്ങം സ്കൂളിലേക്കുള്ള യാത്ര. മാനു, ഷെമി ഞാന്‍.. മൂന്നുപേരും ഒരുമിച്ചായിരുന്നു യാത്ര. ഉച്ചക്ക് ഞാന്‍ ചോറിനു വീട്ടില്‍ പോരും. ചോറ് തിന്നു ബാപ്പക്കുള്ള ചോറുമായി പള്ളിയില്‍ പോകും. ബാപ്പ എന്നെ കാത്ത്‌ നില്കുന്നുണ്ടാകും. എന്നെ വുദു എടുപ്പിക്കും. ഞാന്‍ നമസ്കരിക്കുന്നത് നോക്കി നില്കും. നമസ്കാരം കഴിഞ്ഞു ബാപ്പക്കുള്ള പ്ലേറ്റ് കഴുകി കൊടുത്ത് ഞാന്‍ സ്കൂളില്‍ പോകും. സ്കൂള്‍ വിട്ടാല്‍ വീട്ടിലെതും. ബാപ്പ അസര്‍ നമസ്കരിച് മീന്‍ വാങ്ങി വീട്ടില്‍ എത്തിയിട്ടുണ്ടാകും. ഒരുമിച്ച് ചായ കുടിക്കും. ഞാന്‍ കളിക്കാന്‍ പോകും. മഗ്രിബ് നമസ്കാരത്തിന് പള്ളിയില്‍ എത്തണം . മഗ്രിബ് കഴിഞ്ഞു വീട്ടില്‍ എത്തി പഠിത്തം കഴിഞ്ഞു വീണ്ടും ഇഷ നമസ്കരിക്കാന്‍ പള്ളിയില്‍. ഇഷ കഴിഞ്ഞു ബാപ്പയുടെ കൂടെ ഓട്ടോയില്‍ വീട്ടിലെക്ക് മടങ്ങും. എട്ടാം ക്ലാസ്സില്‍ കൊട്ടുക്കര സ്കൂളില്‍ ചേര്ന്നു . സ്കൂളില്‍ പോകുമ്പോള്‍ ബാപ്പ ഒരു രൂപ തരും. ബസ്‌ പൈസ.

1999 ല്‍ ഉപ്പ ഗള്ഫ് നിര്ത്തി വരുന്നത് വരെ ഈ സഹവാസം തുടര്ന്നു. എല്ലാ വെള്ളിയാഴ്ചയും മോങ്ങത്തെ വലിയ ജുമാ പള്ളിയില്‍ പോകും. ബാപ്പ അവിടെ നിന്ന് സുന്നത്ത്‌ നമസ്കരിക്കും. ബാപ്പയുടെ വേണ്ടപെട്ടവരുടെ ഖബര്‍ സന്ദര്ശിക്കും. ബാപ്പയുടെ അമ്മാവന്‍ മൂസ മാസ്ററുടെ പിതാവിന്റെ ഖബര്‍, ആദ്യ ഭാര്യയുടെ ഖബര്‍, എന്റെ വല്യുമയുടെ ബാപ്പയുടെ ഖബര്‍, എന്‍ . പി. അബ്ദുല്‍ ഖദര്‍ മൌലവിയുടെ ഖബര്‍തുടങ്ങിയ ഖബറുകള്‍ സന്ദര്ശിക്കും. പിന്നെ തിരിച്ച് പോരും. ബാപ്പ ഇറച്ചി വാങ്ങി തരും. ഞാന്‍ വീട്ടില്‍ പോരും.. ബാപ്പ പള്ളിയിലേക്ക്‌ പോരും.. ജീവിതം തീര്‍ത്തും ബാപ്പയുടെ എസ്കോര്റ്റ് ആയിരുന്നു.

2000 ത്തില്‍ പത്താം ക്ലാസ്സ്‌ പാസ്‌ ആയി. 2000 ആയപ്പോഴേക്കും ബാപ്പയുടെ കൂടെ ഉണ്ടായിരുന്ന ചെറിയ അമ്മാവന്‍ വീട്ടില്‍ വരാറുള്ളത് വൈകി ആയിരുന്നു. ഇസ്ലാഹി പ്രബോധന പ്രവര്ത്ത്നങ്ങളുമായി ബന്ധപ്പെട്ടിരുന്ന കുടുംബം ആയതിനാല്‍ പലസ്ഥലത്തും പരിപാടി ഉണ്ടാകും. പ്രായാധിക്യം മൂലം ബാപ്പയ്ക്ക് സഹായത്തിനു ആള്‍ ആവശ്യമായിരുന്നു. എന്റെ സഹോദരന്‍ നിഷാദ് ആ വിടവ് മനോഹരമായി നികത്തി..അവന്‍ ബാപ്പയുടെ നിഴലായി അവന്‍ കൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ 2002 ല്‍ ഉപരി പഠനാര്‍ത്ഥം അവന്‍ കണ്ണൂരില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുതെത്തി.

പ്രായം ബാപയെ ബാധിച്ചിരുന്നു. പകല്‍ മുഴുവന്‍ മദ്രസയും പള്ളിയും ആയി കഴിഞ്ഞ ബാപ്പ അത് രണ്ടും നിര്ത്തി . മഗ്രിബിനു ഓട്ടോയില്‍ പള്ളിയില്‍ പോയി ഇഷ നമസ്കരിച്ചു മടങ്ങും. ഞാന്‍ കൊണ്ടോട്ടിയില്‍ ഇ. എം. ഇ. എ യില്‍ പ്ലസ്‌ ടു വിനു പഠനം കഴിഞു നില്കുകയായിരുന്നു. ബാപ്പ പറഞ്ഞതനുസരിച്ച് കുട്ടശ്ശേരി മൌലവി യെ ഫറൂക്കില്‍ പോയി കണ്ടു. അമ്മാവന്റെ ഭാര്യ പിതാവാണദ്ദേഹം. ബാപ്പയെ വലിയ ബഹുമാനമായിരുന്നു. ഞാന്‍ ഫറോക്കില്‍ ചെല്ലുമ്പോള്‍ എന്നെ കാത്ത് കുട്ടശ്ശേരി മൌലവി വീട്ടു വരാന്തയില്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ഒക്കെ ബാപ്പ ഫോണില്‍ പറഞ്ഞതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. മൌലവിയുടെ കൂടെ ഫറോക്ക്‌ കോളേജ് പ്രിന്സി്പ്പല്‍ മുബാറക്‌ പാഷ സര്‍ നെ കണ്ടു. എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നു അഡ്മിഷന്‍ തന്നു. വീട്ടില്‍ നിന്നും ഫറൂക്കിലെക്ക് ആറു രൂപയാണ് യാത്ര കൂലി. എന്നും ബാപ്പ ആര് രൂപ കയ്യില്‍ തരും . അതുമായി ഡിഗ്രി യാത്ര തുടങ്ങി. വൈകുന്നേരം വീട്ടില്‍ വന്നാല്‍ ബാപ്പയുടെ കൂടെ. എന്റെ പഠന കാര്യങ്ങളില്‍ എന്നേക്കാള്‍ ബാപ്പ ശ്രദ്ധിച്ചിരുന്നു. പരീക്ഷകള്‍, അപേക്ഷ കൊടുക്കേണ്ട സമയം എല്ലാം ക്ര്ത്യം. ബാപ്പ പൈസ തരും,. ഞാന്‍ ബാപ്പയുടെ കൂടെ ജീവിക്കുന്നതിനാല്‍ എന്നെ പഠിപ്പിക്കല്‍ ബാപ്പയുടെ അവകാശം ആണ് എന്ന് എപ്പോഴും എന്നെ ഓര്മ്മ പ്പെടുത്തുമായിരുന്നു.

ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു. അമ്മാവന്‍ ജോലി ആവശ്യാര്ത്ഥം ദുബൈയില്‍ പോയി. നിഷാദ് കണ്ണുര്‍ ലും. ഇവരെ രണ്ടു പേരെയും ബാപ്പ ഒരുപോലെ സ്നേഹിച്ചിരുന്നു. ഇടക്കിടക്ക്‌ ഇവരെ കുറിചു സംസാരിക്കും... പ്രാര്ത്ഥിക്കും. ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു പേര്ക്കും വിളിക്കും. ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു,.വീട്ടില്‍ നിന്നും വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങു,.പിന്നീട് അത് വെള്ളിയാഴ്ച പള്ളിയിലേക്ക്‌ മാത്രമായി ചുരുങ്ങി. ഞാന്‍ ഓട്ടോ വിളിച് പള്ളിയില്‍ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരും.
വെളുപ്പിനെ 4 മണിക്ക് ഉണരും. തഹജ്ജുദ് നമസ്കരിക്കും. സുബ്ഹി ബാങ്ക് കൊടുക്കുമ്പോള്‍ എന്നെ വിളിച്ചുണര്ത്തും. പള്ളിയില്‍ പറഞ്ഞയക്കും. തിരിച്ച് ഞാന്‍ സുബുഹി നമസ്കരിച്ചു വരുന്നത് കാത്തിരിക്കും. ഒരു കാലത്ത്‌ ബാപ്പ വിളിച്ചുണര്ത്തി മുറ്റത്തെ പൈപ്പില്‍ നിന്ന് വുദു എടുപ്പിച് ഒരു റാന്തല്‍ വിളക്കുമായി പള്ളിയിലേക്ക്‌ നടക്കുന്ന ബാപ്പയുടെ പിറകില്‍ ഞാനും പോകും ..പിന്നെ കാലം മാറി..രാന്തലിനു പകരം ടോര്‍ച്ചുമായി പോകും. ഇടയ്ക്കിടെ നാട്ടില്‍ വരാറുണ്ടായിരുന്ന അമ്മാവനും ബാപ്പയുടെ പുറകെ ടോര്‍ച്ചു വെളിച്ചത്തിനു പിന്നില്‍ പള്ളിയില്‍ പോകുമായിരുന്നു. ആ കാലം കഴിഞ്ഞു അവസാനമായപ്പോള്‍ ബാപ്പ ഞങ്ങളെ പറഞ്ഞച്ചു ഞങ്ങളുടെ മടങ്ങി വരവിനു കാത്തിരിക്കുമായിരുന്നു.

ഇതിനിടയില്‍ ജോലി കിട്ടി നിഷാദ് പാലക്കാട് പോയി. നിഷാദും അബ്ദുസ്സലാമും തന്റെ കൂടെ ഉണ്ടാവണം എന്നത് അവസാന കാലത്തെ വലിയ ആഗ്രഹമായിരുന്നു. ശാരീരികമായി ക്ഷീണിച്ചതിനാല്‍ ഉമ്മ എന്നും രാത്രി കാല്‍ ഉഴിഞ്ഞു കൊടുക്കും,.വേദന സഹിക്കാതെ രാത്രി ഉണര്ന്നാലും ഉമ്മ ഉറക്കൊഴിന്ജ് ബാപ്പയെ നോക്കും. എന്നാല്‍ ഉമ്മാക് ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഉറക്ക് ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ ബാപ്പ എന്നോട് കൂടെ കിടക്കാന്‍ പറഞ്ഞു. ബാപ്പ ഉറങ്ങുവോളം കൂടെ ഇരുന്ന് ഉഴിന്ജ്‌ കൊടുക്കും. ഇടയ്ക്കിടെ ബാപ്പ ഉണര്ത്തി ഉഴിയാന്‍ പറയും. സുഖമില്ലതിരുന്നിട്ടും രാവിലെ തഹജ്ജുദ് നമസ്കാരം ഒഴിവാകിയിട്ടില്ലായിരുന്നു. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തപ്പോള്‍ ഇരുന്നു നമസ്കാരം ശീലമാക്കിയിരുന്നു. കിടത്തം ബാപ്പയുടെ കൂടെ ആയതിനാല്‍ തഹജ്ജുദിനു എന്നെയും വിളിച്ചുണര്ത്തും . ഞങ്ങള്‍ ജമാഅതായി നമസ്കരിച്ചിരുന്നു, നമസ്കാര ശേഷം ബാപ്പ ഉറക്കെ പ്രാര്ഥിക്കും. നിഷാദിന്റെ ജോലി വീടിനടുത്ത്‌ എവിടെക്കെങ്കിലും മാറ്റി കൊടുക്കേണമേ എന്ന് അപ്പോഴും പ്രാര്ത്ഥിരക്കും. വളരെ വൈകാതെ നിഷാദിന് വീടിനു വളരെ അടുത്തേക്ക്‌ മാറ്റം കിട്ടി. അന്ന് മുതല്‍ മരണം വരെ അവന്‍ ബാപ്പയുടെ കൂടെ ആയിരുന്നു.

എന്റെ ഡിഗ്രി അവസാനമായപ്പോള്‍ ഞാന്‍ ഹോസ്റ്റലിലേക്ക് മാറി. നിഷാദ് പഠനം കഴിഞ്ഞു തിരിച്ചു വന്നു വീണ്ടും ബാപ്പയുടെ കൂടെ നിന്നു. ഡിഗ്രി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി. പഠനം മതി എന്നും ആയ പഠനത്തിന് ജോലി നോക്കണം എന്നും എന്നോട പറഞ്ഞു. 2005 ജൂണില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ മദ്രാസില്‍ പോയി. ജൂണ്‍ ഏഴിന് തിരച്ചു വന്നു. വരുമ്പോള്‍ ബാപ്പ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്റെ ഡിഗ്രി റിസള്ട്ട് ‌ വന്നിട്ടുണ്ട്. പേപ്പറില്‍ ഉണ്ടായിരുന്നു. മാര്ക്ക് ‌ ലിസ്റ്റ് കോളേജില്‍ കിട്ടും. അന്പതു രൂപ തന്നു എന്നെ കോളേജില്‍ പറഞ്ഞയച്ചു. ഞാന്‍ കോളേജില്‍ എത്തി. മാര്ക്ക് ‌ ലിസ്റ്റ് വാങ്ങി. എഴുപതു ശതമാനം മാര്ക്ക്. അന്ന് ഞാന്‍ ഹോസ്റ്റലില്‍ തങ്ങി. രാത്രി വളരെ വൈകി നിഷാദ് ഫോണ്‍ വിളിച്ചു. ബാപ്പയ്ക്ക് സുഖമില്ല. ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ്. മലപ്പുറത്ത്‌ ആണ്. നീ പെട്ടെന്ന് വരണം. ഫരൂകില്‍ നിന്ന് കുട്ടികളേയും കൂട്ടണം. അമ്മാവന്റെ മക്കളെ കൂട്ടി രണ്ടു മണിക്ക് ഞാന്‍ ഹോസ്പിറ്റലില്‍ എത്തി. ബോധം നഷ്ടപെട്ടിരുന്നു. ബോധം വന്നപ്പോള്‍ ഞാന്‍ അടുത് ചെന്ന് സലാം പറഞ്ഞു. എന്റെ മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചു. അത് വാങ്ങി. നോക്കാന്‍ കഴിയില്ല പാസ്‌ ആയല്ലോ. നന്നായി ..അല്ഹമ്ദുലില്ലഹ് എന്നും പറഞ്ഞു. അബ്ദുസ്സലാം വന്നോ എന്ന് ചോദിച്ചു. ഇല്ല രാവിലെ വരും എന്ന് ഞാന്‍ പറഞ്ഞു. ഇതായിരുന്നു ബാപ്പയും ഞാനും തമ്മിലെ അവസാനത്തെ വാക്ക്‌. ബാപ്പയുടെ ആഗ്രഹം പോലെ അമ്മാവന്‍ വന്നു. ഉച്ച കഴിഞ് മൂന്നു മൂനരക്ക് അമ്മാവന്റെ മടിയില്‍ വെച് ദൈവസന്നിധി പുല്കിയപ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു.. ബാപ്പയെ കുറച്ചുള്ള പല ഓര്മ്മ കളും മനസ്സില്‍ നിറഞ്ഞു നില്കുയന്നു. വീണ്ടും ഒരു ജൂണ്‍ കൂടി കടന്നു പോകുന്നു. ഉമ്മ ഓര്മ്മമപ്പെടുതിയപ്പോള്‍ ആണ് ഞാനും, അതോര്ത്ത തു . ബാപ്പ ഇല്ലാത്ത അഞ്ചു വര്ഷം..
എങ്ങനെ ജീവിക്കണം എന്ന് ബാപ്പ എന്നോട് പറഞ്ഞിട്ടില്ല. .ഒരു നിഴലായി കൂടെ നിര്ത്തി ബാപ്പ ജീവിച്ചു കാണിച്ചു തന്നു...ഈ കുത്തി കുറിച്ച സ്നേഷക്ഷരങ്ങള്‍ക്കുമപ്പുറം വക്കുകള്‍ക്കതീതമായി എന്റെ മനസ്സില്‍ ബാപ്പ ഇന്നും ജ്വലിച്ചു നില്കു ന്നു. ജീവിതത്തിന്റെ അവസാന സമയത്ത് എന്നോട് വസിയത്‌ ചെയ്തിരുന്നു..നിന്റെ ഉമ്മയെ നോക്കണം , ഞാന്‍ മരിച്ചാല്‍ എന്റെ ഖബര്‍ അനാഥമാക്കരുത്. എനിക്ക് വേണ്ടി സാദാ പ്രാര്ത്ഥി ക്കണം.

അല്ലാഹുവേ നിന്റെ സന്നിധിയില്‍ എത്തിയ എന്റെ ബാപ്പാക് നീ പൊരുത് കൊടുക്കണേ. ഞങ്ങളെയും ബാപ്പയും സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കേണമേ.
....................“He didn’t tell me how to live; he lived, and let me watch him to do it….......”

Thursday, June 17, 2010

പിന്മൊഴി

എഴുത്ത് എന്റെ കൂടെപിരപ്പയിരുനിട്ടില്ല..എന്നാല്‍ പുസ്തകങ്ങള്‍ എന്റെ ആത്മര്‍ത്ത സുഹ്ര്തുക്കലെപ്പോലെയാണ്. വായന എന്നും ഇഷ്ടമുള്ള സംഗതിയാണ്. കയ്യില്‍ കിട്ടുന്നതെന്തും വായിച്ചു നോക്കാറുണ്ട്. 2006 ഓഗസ്റ്റ്‌ മാസം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് ട്രെയിനില്‍ പോകുന്ന ആ സമയം ഇന്നും മനസ്സിലുണ്ട്. കൂടെ എന്റെ ആത്മാര്‍ത്ഥ സുഹ്ര്ത്ത് പ്രിമ് റോസും ഉണ്ട. ഒരു ബ്ലോഗിന്റെ അവലോകനം.

ബ്ലോഗ്‌..

അന്നാണ് സംഗതി മനസ്സില്‍ തട്ടിയത്‌. മങ്ങല്പുരത് രണ്ടാഴ്ച വനവാസത്തിനു പോയതായിരുന്നു. പിജി സെക്കന്റ്‌ സെമെസ്റെര്‍ പരീക്ഷ കഴിഞ്ഞ ഒഴിവില്‍ തെണ്ടാന്‍ ഇറങ്ങിയതാണ്. അവിടെ ഇരുന്നാണ് ഞാന്‍ എന്റെ ബ്ലോഗ്‌ തുടങ്ങുന്നത്. എന്നാല്‍ ഇന്ന് വരെ ഒരു പോസ്റ്റ്‌ പോലും ബ്ലോഗില്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. തിരക്കുകള്‍ ...ആ വാക്ക് മലയാളഭാഷയില്‍ ഇല്ലെങ്ങില്‍ ഞാന്‍ കുടുങ്ങിപ്പോയേനെ..മലയാളഭാഷ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ധാരാളം..പ്രിമ്രോസ് കുറെ പടിപിക്കാന്‍ നോക്കി..പക്ഷെ വശമായില്ല..

ഒടുവില്‍ നാലുവര്ഷങ്ങള്‍ വേണ്ടി വന്നു ഇങ്ങനെ ഒരു പ്രയത്നം നടത്താന്‍..ഭാഷ ടൈപ്പ് ചെയ്യല്‍ വശപെട്ടു...ഭാഗ്യം...മലയാളത്തിലെയും ഹിന്ദിയിലേയും സൂപ്പര്‍ സിനിമ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സ്പോര്‍ട്സ്‌ താരങ്ങള്‍ തുടങ്ങി പലരും ബ്ലോഗ്‌ തുടങ്ങുന്നതിനു മുംമ്പ് ബ്ലോഗ്‌ തുടങ്ങാന്‍ കഴിഞ്ഞല്ലോ..നാലുവര്‍ഷങ്ങള്‍ക് മുമ്പ്‌ തന്നെ...ഹമ്പട ഞാനേ....!

ഇനിഎത്ര ദൂരം ....?

എണ്പതതുകളുടെ മദ്ധ്യത്തില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ക്ക് അടുത്ത ശാന്ത സുന്ദരമായ മോങ്ങം എന്ന കൊച്ചു ഗ്രാമത്തില്‍ ഞാന്‍ കണ്ടതായി ഓര്മ്മോ ഇല്ലാത്ത ഒരു ഇരുട്ട് മുറിയില്‍ ജനിച്ചു....
അതെ വീട്ടിലും പരിസരത്തുമായി പിച്ച വെച്ച് നടന്നു......
തൊണ്ണൂറുകളുടെ ആരംഭത്തില്‍ മോങ്ങതുകര്ക്ക്ട മുഴുവന്‍ ആദരണീയനായ എന്റെ ഉമ്മയുടെ പിതാവ് മമ്മോട്ടി മൊല്ലാക്ക വാങ്ങി തന്ന സ്ലീടും പെന്സിുലും കവറിലാക്കി, അദ്ധേഹത്തിന്റെ കൈ പിടിച്ച് അന്വരുള്‍ ഇസ്ലാം നഴ്സറിലേക്ക് ....
ഉമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി വടക്കാങ്ങര സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്നു .... ഒരു പ്രവാസിയുടെ വേഷത്തില്‍ ഉപ്പ വിദേശത്തേക്ക് പരന്നപ്പോള്‍ വീണ്ടും ജന്മ നാട്ടില്‍....
ബാപ്പയെ കാണാതെ ബാഗിനുള്ളില്‍ ഒളിപ്പിച്ച കോട്ടികലുമായി മോങ്ങം സ്കൂളിലേക്കുള്ള യാത്ര..
അറിവുകളിലൂടെ ജീവിത മാര്ഗം് കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തില്‍ ഫാറൂക്ക് കോളേജിന്റെ പടികള്‍ ചവിട്ടി...
അഞ്ചു വര്ഷടത്തെ കോളേജ് ജീവിതം.. ഹ്ര്ദ്യിമായ അനുഭവങ്ങള്‍.. നാല് വര്ഷപത്തെ ഹോസ്റ്റല്‍ ജീവിതം..മറക്കാന്‍ കഴിയാത്ത കൂടുകാര്‍.. എന്റെ സ്വന്തം എ .എല്‍ . എം ഹോസ്റ്റല്‍... റൂം നമ്പര്‍ നാല്പത്തി ആര്... ലൈബ്രറി.. ഇന്ടോരെ സ്റ്റേഡിയം... ബി കോം മുക്ക്... ഔദിടോരിയം വരാന്ത.. അച്ഛന്‍ കുളം......

വിങ്ങുന്ന മനസ്സിന്റെയും പ്രയസപ്പെടുത്തിയ ജീവിതന്ഭവങ്ങളുടെയും നടുവില്‍ മറ്റുള്ളവരുടെ ജോലികള്‍ എളുപ്പമാക്കാനുള്ള സോഫ്റ്റ്‌വെയര്‍ ന്റെ ലോകത്തേക്കുള്ള കാലെടുത്ത് വെപ്പ്...
ചുട്ടുപൊള്ളുന്ന മണല്‍ കൂനയില്‍ ചവിട്ടിയ പോലെ..താല്പര്യമില്ലാത്ത ഒരു ജോലി എടുക്കാന്‍ നിര്ബുന്ധിക്കപെട്ട പോലെ..
ജീവിത മാര്ഗെതിനായി ഒരു ആദ്യപകന്റെ വേഷം സീകരിച്ചു.. നേടിയെടുത്ത അറിവുകള്‍ മറ്റുള്ളവര്ക്ക് പകര്ന്നു നല്കുമ്പോ നെഞ്ഞകത് ഒരു ആശ്വാസം ...നിഷ്കളങ്ങ മനസ്സുമായി എന്റെ അടുത്തേക്ക് ഓടി വരാറുള്ള എല്‍ . കെ. ജി കുട്ടികള്‍ മുതല്‍ പ്ലസ് ടു ക്ലാസ് വരെയുള്ള സ്നേഹ നിധികളായ ശിഷ്യ ഗണങ്ങള്‍..സഹപ്രവര്ത്ത്കര്‍... എല്ലാം ഒരു വസന്തം പോലെ കടന്നു പോയി .
ഒടുവില്‍ 2006 സെപ്റ്റംബര്‍ 9 നു ഞാനും ഒരു പ്രവാസിയായി മാറി ...പ്രവാസത്തിനു രണ്ടു വയസ്സ് തികയാരായി...തിരിഞ്ഞു നോക്കുമ്പോള്‍ പലരെയും പോലെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്താന്‍ എനിക്കില്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറുതവണ ജന്മനാടിന്റെ വിരിമാരിലെത്തി.. ജീവിതത്തിലെ ചിരകാല സ്വപ്നമായിരുന്ന മക്ക സന്ദര്‍ശനം സാദ്യമായി..പിന്നെ എന്നെ സ്നേഹിക്കുന്ന ഒരുപാട് സുഹൃതുക്കള്‍ .... എല്ലാം ലാഭാങ്ങളുടെ കണക്ക് തന്നെ..
ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള എന്റെ യാത്രയും തുടരുന്നു..