Wednesday, March 30, 2011

അവളോട്‌ വയസ്സ് ചോദിച്ചില്ലായിരൂന്നു


മൂന്നു മാസത്തെ വൈവാഹിക ജീവിതത്തോട് ഒരു അര്‍ദ്ധ വിരാമമിട്ടുകൊണ്ട് മര്ര്ച് ഇരുപതിയന്ജിനു ഞാന്‍ ദുബായിലേക്ക് പറക്കാന്‍ ടിക്കെറ്റ്‌ എടുത്തു..യാത്ര ദിവസം വെള്ളിയാഴ്ച ആയത് കൊണ്ട് ഉച്ച തിരിഞ്ഞുള്ള കിംഗ്‌ ഫിശേര്‍ ഐര്‍ലിന്സില്‍ ആയിരുന്നു യാത്ര. വിമാനം പുറപ്പെടുന്നതിനു നാല്പതു മിനുറ്റ് മുംബ് സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി നേരെ വിമാനത്തിലേക്ക്‌. അവസാന മിനുറ്റ് യാത്ര ആയതിനാല്‍ ഉച്ച ഭക്ഷണം ദഹിച്ചു പോയിരുന്നു. സമയത്ത് പറന്ന വിമാനം ഒരു മണിക്കൂറിനു ശേഷം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍..


അടുത്ത വിമാനത്തിന് ഇനിയും രണ്ടര മണിക്കൂര്‍.. മൂന്ന് കാര്യങ്ങള്‍ മാത്രമേ ബാകി ഉള്ളു...എന്തെങ്കിലും കഴിക്കണം, അസര്‍ നമസ്കരിക്കണം, പിന്നെ എമിഗ്രേശന്‍..ഒരു ചായയും സാണ്ട്വിച്ചും കഴിച്ചു നമസ്കരിക്കാന്‍ സ്ഥലം നോക്കി നടന്നു..എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസിര്മാരില്‍ ഒരാള്‍ മുകളില്‍ എമിഗ്രഷനോടടുത് ഒഴിഞ്ഞ സ്ഥലത്തു നമസ്കരിക്കാന്‍ പറഞ്ഞു..സിക്കുകാരനായ അയാള്‍ നമസ്കാരം തീരുവോളം ബാഗിന് കാവല്‍ നിന്നു..അയാളോട് യാത്ര പറഞ്ഞു എമിഗ്രഷനിലീക്..


പാസ്പോര്‍ട്ട്‌ സസൂക്ഷ്മം നോക്കി ചോദ്യങ്ങള്‍ ഉരുവിട്ട് കൊണ്ടിരുന്നു..പത്തു മിനുറ്റ് ദീര്ഗ വിചാരണക്ക് ശേഷം എമിഗ്രശന്‍ ചീഫിനെ കാണണം എന്ന് പറഞ്ഞു..നീണ്ട വരി..ചീഫും പാസ്പോര്‍ട്ടും വിസയും നോക്കി ചോദ്യത്തിലേക്ക് കടന്നു..മൂന്നു വര്‍ഷത്തില്‍ ഏഴിലധികം തവണ നാട്ടില്‍???!!!! എന്താണ് ജോലി...??? അങ്ങനെ കുറെ ചോദ്യം..ഉള്ളില്‍ ഒരു മുറി കാണിച്ചു തന്നു അവിടെ ഇരിക്കാന്‍ പറഞ്ഞു..വിമാനം പുറപ്പെടാന്‍ ഇനി കഷ്ട്ടി അര മണിക്കൂര്‍...അഞ്ചു മിനിറ്റിനു ശേഷം ഒരു ഓഫീസര്‍ വന്നു..ഇത്തവണ ചോദ്യങ്ങള്‍ മലയാളത്തില്‍..നാട്ടില്‍ എവിടെ?? വിദ്യാഭ്യാസ യോഗ്യത??എന്ത് ജോലി?? വിവാഹം??തീര്‍ത്തും വ്യക്തി പരം.. വിമാനം പുറപ്പെടാന്‍ ഇരുപതു മിനിറ്റേ ഉള്ളു.. നിങ്ങള്‍ ആദ്യം പോയ ഓഫീസറെ പോയി കണ്ടു സീല്‍ അടിച്ചു വേഗം പൊയ്ക്കോളൂ എന്ന് പറഞ്ഞു..


അയാളോട് ഞാന്‍ ചോദിച്ചു എന്തിനാണിത്ര പരിശോധന..അയാള്‍ പറഞ്ഞു രാണ്ടോം ചെക്കിംഗ് ആണ്..പിന്നെ നിങ്ങളുടെ താടിയും..നിങ്ങള്‍ ഹൈലി രിലേജിഔസ് ആണ്..അതാണ്‌ താടി വളര്‍ത്തിയത്‌?? മതം തലയില്‍ കയറിയ വിവരമില്ലാത്തവര്‍ ആണ് രാജ്യത്തിന് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്..എന്നാല്‍ നിങ്ങളെ പ്പോലെ ഉയര്‍ന്നു ചിന്ടിക്കുന നല്ല മത വിശ്വാസികളും ഉണ്ട..മത മൂല്യങ്ങള്‍ സൂക്ഷിക്കുന്ന മിത വാദിയായ ഒരു മുസ്ലിമിന്റെ താടി സെകുലരിസ്റ്റ്‌ മനോഭാവത്തോടെ ചെറുതായിരിക്കും..അയാള്‍ക്ക് ഒരിക്കലും നിങ്ങളെ പ്പോലെ ഉള്ളവരെ നോക്കുന്ന പരിശോധനക്ക്‌ വിധേയരാവേണ്ടി വരില്ല..


ഞാന്‍ ചിരിച്ചു..താടി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനു മറ്റൊന്നുമായി താരതമ്യം വേണ്ടെന്നും ഞാന്‍ പറഞ്ഞു..ഒടുവില്‍ അയാള്‍ ചോദിച്ചു എന്ത് ശമ്പളം കിട്ടും??? ഞാന്‍ അയാളുടെ മുഖത്ത് നോക്കി ചിരിച്ചു പറഞ്ഞു..പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ അവളോട്‌ വയസ്സ് ചോദിച്ചില്ലായിരൂന്നു ....!!!ചിരിച്ചു കൊണ്ട് കൈ പിടിച്ചു കുലുക്കി അയാള്‍ പറഞ്ഞു...ഹാപ്പി ജേര്‍ണി !!!

Tuesday, January 18, 2011

സ്നേഹ പൂര്‍വ്വം മോങ്ങം മഹല്ല് ഖാദിക്ക്

പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്,

അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാത്


സുഖമെന്ന് കരുതുന്നു. കഴിഞ്ഞ വെള്ളിയാഴ്ച താങ്കള്‍ നടത്തിയതായി അറിഞ്ഞ ഒരു ഉത്േബാധനതിന്റെ തുടര്ച്ചയെന്നോണമാണ് ഈ കുറിപ്പ്. പ്രദേശത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് താങ്കള്കുണ്ടായ ആകുലത ഞാന്‍ മനസ്സിലാക്കുന്നു. മഹല്ലിലെ മുസ്ലിം കുടുംബങ്ങള്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാവരുത് എന്നതിലെക്കുള്ള താങ്കളുടെ ഈ വിരല്‍ ചൂണ്ടല്‍ തീര്‍ത്തും പ്രശംസനീയമാണ്. അള്ളാഹു താങ്കള്‍ക്കു തക്കതായ പ്രതിഫലം നല്‍കട്ടെ..സമുദായത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും,ശരി തെറ്റുകളെയും അപഗ്രഥനം ചെയ്തു ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ താന്കള്‍ കാണിക്കുന്ന ഈ സമീപനം എല്ലാ കാലത്തും നടത്താന്‍ അള്ളാഹു താങ്കള്‍ക്കു കഴിവും ധൈര്യവും ദീ൪ഘായുസ്സും നല്‍കട്ടെ.


ഈ മഹല്ലിലെ ഒരംഗമെന്ന നിലക്ക് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന കാര്യങ്ങളിെലാന്നു കൂടി താങ്കളുടെയും സമാന ചിന്താഗതിക്കരുടെയും അറിവിലേക്കായി കുറിക്കാനാഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വിവരമല്ല എന്നെനിക്കറിയാം. എന്നാല്‍ മഹല്ല് ഖാളിക്ക് ഈ വിഷയത്തില്‍ മറ്റാരെക്കാളും ഒരുപാട് ചെയ്യാന്‍ കഴിയും എന്നതിനാല്‍ ആണ് ഞാന്‍ താങ്കള്‍ക്കു എഴുതുന്നത്. നമ്മുടെ നാട്ടിലെ വിവാഹ പ്രായമായ പല പെണ്‍കുട്ടികളുടെയും ദാമ്പത്യ ജീവിതത്തിനു തടസ്സമായി നില്‍കുന്ന സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ ഒരു ഉത്േബാധനതിലപ്പുറം പ്രാവര്‍ത്തിക തലത്തില്‍ ഒരു കൂട്ടായ തീരുമാനം എടുക്കാന്‍ മഹല്ലിലെ മുസ്ലിം കാരവന്മാരെയും ചെറുപ്പക്കാരെയും പ്രേരിപ്പിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം നിര്‍വഹിക്കെണ്ടാതായുണ്ട്, വൈവാഹിക രംഗത് മുസ്ലിം പെണ്‍കുട്ടി പലപ്പോഴും ഒരു കച്ചവട ചരക്കായി മാറിയിരിക്കുകയാണ്. കൊടുക്കല്‍ വാങ്ങലുകളുടെ കാലത്ത് എന്റെ സഹോദരി ചന്തയിലെ ഒരു അറവുമാടിനെപ്പോലെ വില പേശപ്പെടുന്നത് കാണുമ്പോള്‍ ഒരു പോള കണ്ണടക്കാന്‍ താങ്കള്‍ക്കു കഴിയുന്നുവെങ്കില്‍ അത് മറ്റു പലരെയും പോലെ എന്നെയും ആശ്ച്ചര്യപ്പെടുത്തുന്നു. ധാര്‍മ്മികതയുടെയും സദാചാര ബോധത്തിന്റെയും വൈയക്തിക തലങ്ങളില്‍ നിന്ന് മാറി, കച്ചവട മോഹതിന്റെയും ലാഭ കൊതിയുടെയും കണ്ണുമായി മഹല്ലിലെ വീടുകള്‍ക്ക് മുകളില്‍ കൂടി കഴുകന്മാര്‍ വട്ടമിട്ടു പക്കുകയും, ഈ ദുരവസ്ഥക്ക് മുന്നില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായി പല കുടുംബ നാഥന്മാരും നിസ്സഹായതയോടെ നമുക്ക് മുന്നില്‍ കൈ നീട്ടുകയും ചെയ്യുമ്പോള്‍ നമ്മള് കൊടുക്കുന്ന ഒറ്റ നായങ്ങള്‍ക്കും കടലാസു കഷ്ണങ്ങള്‍ക്കും അവരുടെ നെന്ചകത്തു പുകയുന്ന കലിനെ ശമിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളുമുപരി താങ്കള്‍ക്കും അറിയില്ലേ..? ഇത്തരം നികാഹുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുകയും അതിന്റെ പങ്കു പറ്റി കൈ മടക്കു സീകരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പാരമ്പര്യത്തെ കാലത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു കഷ്ടപ്പടുന്നവന്റെയും നിരാലംബന്റെയും കണ്ണീരിനൊരു പരിഹാരമെന്നോണം ഈ തിന്മയെ നമ്മുടെ നാട്ടില്‍ നിന്നു നിഷ്കാസനം ചെയ്യാന്‍ ഒരുങ്ങി പുറപ്പെടുന്ന ഒരു കൂട്ടായ്മയുടെ അമരത്ത് താങ്കളുണ്ടാകണമെന്നു എനിക്കതിയായ ആഗ്രഹമുണ്ട്. അല്ലാതെ ഇതിനു വളം വെക്കുകയും സ്വന്തം പെണ്മക്കളെ കുടുംബ ജീവിതത്തിലെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചു നടത്താന് ഇത്തരം അധാര്‍മ്മിക പ്രവര്ത്തനങ്ങളെ കൂടുപിടിക്കുകയും അതിനു വേണ്ടി സമുദായ അംഗങ്ങളിേലക്ക് കൈ നീട്ടുകയും അങ്ങിനെ കിട്ടുന്ന കിഴികല്കൊണ്ട് അവരെ പുരുഷത്വം തീണ്ടിയില്ലതവന്റെ കൈയ്യില്‍ പിടിചെല്പ്പികുകയും ചെയ്യുന്ന, ചെയ്യാന്‍ വിധിക്കപ്പെട്ട മഹല്ല് ഖാദിമാരില്‍ നിന്ന് താങ്കള്‍ വ്യത്യസ്തനാവനം..

നിങ്ങള്കറിയുമോ എന്നെനിക്കറിയില്ല. നാല് പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉള്ള ഒരു കുടുംബം..തന്റെ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി പ്രവാസിയുടെ കുപ്പായമണിഞ്ഞ ഏക ആണ്‍ തരി..തന്റെ വിവാഹ പ്രായം കടന്നു പോയിട്ടും സഹോദരിമാരെ കെട്ടിച്ചയക്കാന്‍ മുണ്ട് മുറുക്കിയുടുത്ത് ജോലി ചെയ്തവന്‍..ഒടുവില്‍ തന്റെ നാല് സഹോദരിമാരെയും ഈ അധാര്‍മ്മികതയില് തന്നെ അവന്‍ കെട്ടിച്ചയച്ചു...പിന്നെ അവന്റെ ഊഴം വന്നു,..അവനും പെണ്ണന്യോഷിച്ചു..നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ അവന്‍ പേറിയ ദുരിതം മനസിലാക്കി ഒരു പെണ്കുട്ടിയുടെ പിതാവിനെന്കിലും തന്റെ മകള്‍ ആണൊരുതന്റെ കൂടെയാണ് കിടന്നുറങ്ങുന്നത് എന്നോര്‍ത്ത് സമാധാനിക്കാന്‍ മകനെ കൊണ്ട് സ്ത്രീധനം വാങ്ങിക്കരുതെന്നു അവന്റെ മാതാപിതാക്കളോട് ഞാന്‍ ഒരുപാട് പറഞ്ഞു..തങ്ങളുടെ നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ ഏക മകന്‍ മരുഭൂമിയില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ വില സാധൂകരിക്കണമെങ്കില്‍ അവന്‍ കൂടി സ്ത്രീധനം വാങ്ങല്‍ നിര്‍ബന്ധമാണ് എന്ന് വിശ്വസിക്കുന്ന അവരുടെ മുമ്പില്‍ എന്റെ വാക്കിന് പുല്ലു വിലയായിരുന്നു. അവനും കുടുംബ ജീവിതത്തിലേക്ക്‌ കാല്‍ എടുത്തു വെച്ചത് ഈ അധാര്‍മ്മികതയുടെ മവില്‍ തന്നെയാണ്..തിരിച്ചറിവ് പോലും ഇല്ലാതെ പോകുന്നു നമ്മുടെ പല ഉറ്റവര്‍ക്കും..ഈ അവസ്ഥ തീര്‍ത്തും വേദനാ ജനകമാണ്...


മഹല്ലിലെ ഒരു കാരണവര്‍ മകളുടെ കല്യാണം പറഞ്ഞു..ഒന്നര ലക്ഷവും ഇരുപത്തി അഞ്ചു പവനും...മകളെ മാന്യമായി കെട്ടിച്ചയക്കാന്‍ ആര് ലക്ഷം രൂപ...വാര്‍ഷിക വരുമാനം ഇരുപതിനായിരത്തില്‍ കുറവുള്ള ഈ പിതാവിന് മകളെ കെട്ടിക്കാന്‍ മുണ്ടുമുടുത് നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും..??


ഒരു വാര്‍ഷിക കണക്കെടുത്താല്‍ ഈ മഹല്ലില്‍ നിന്ന് സ്ത്രീധനം എന്ന അധാര്‍മ്മികതക്ക് വേണ്ടി ഒരു കൊല്ലം ചിലവഴിക്കുന്നത് ശരാശരി പതിനഞ്ചു കോടിയിലധികമായിരിക്കും..!!!


എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ അധാര്‍മ്മികതയുടെ കൈപ്പ് നീര്‍ താങ്കളും അനുഭവിചിട്ടില്ലേ..?? മതപരവും രാഷ്ട്രീയപരവുമായ കക്ഷിത്വങ്ങള്കപ്പുറം മഹല്ലിന്റെ സാമൂഹിക നന്മയില്‍ മാത്രം ഉദ്ദേശിച്ചു കൂട്ടായ ഒരു തീരുമാനമെടുക്കാന്‍ മറ്റാരെക്കാളുമുപരി നമ്മള്‍ കൈ കൊര്‍ക്കെണ്ടതുണ്ട്..അതിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയോടെ തല്‍കാലം നിര്ത്തുന്നു...


സസ്നേഹം...

നിയാസ്‌ വെണ്ണക്കോടന്‍

Wednesday, November 24, 2010

ചില അസ്വസ്ഥതകള്‍

ഇരുപതു വര്‍ഷമായി അബ്ദുറഹിമാന്‍ ഗള്‍ഫിലാണ്. കാസര്‍ഗോഡ്‌ സ്വദേശി. നാല് വര്‍ഷമായത്രേ അയാള്‍ അവസാനമായി നാട്ടില്‍ പോയിട്ട്. അബ്ദുറഹിമാന്‍ എന്ന ഈ ജേഷ്ഠ സഹോദരനെ എനിക്കറിയില്ല. ഒന്നറിയാം, അയാള്കൊരു മകളുണ്ട്. എട്ടു വയസ്സുകാരി. അവളുടെ ശരീരത്തിന് വളര്‍ച്ച കുറവാണ്. എന്നാല്‍ തല വളരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ബദിയടുക്ക പഞ്ചായത്തില്‍ താമസിക്കുന്ന അബ്ദുറഹിമാന്റെ കുടുംബത്തിന് ഇന്ന് ഈ കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകാനേ നേരമുള്ളൂ. തല ചായ്ക്കാന്‍ ഒരു കൂര കെട്ടിപ്പൊക്കിയ വകുപ്പില്‍ അബ്ദുറഹിമാന്റെ കടം എട്ടുലക്ഷം രൂപ. ഈ കുട്ടിയ ഒരു തവണ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോയാല്‍ വരുന്ന ചെലവ് ഇരുപതിനായിരം രൂപ. ഈ കഥ കേട്ടപ്പോള്‍ പടച്ചവന്‍ കാക്കട്ടെ എന്ന് ഒരു നെടുവീര്പോടെ ഞാന്‍ പറഞ്ഞു..വാര്‍ത്ത തുടരുന്നു..ഒരു അബ്ദുറഹിമാന്റെ മകള്‍ മാത്രമല്ല ഈ പ്രദേശത്തെ മിക്കവാറും കുട്ടികള്‍ക്ക് ഇത്തരത്തില്‍ ശാരീരികമായ അസ്വസ്ഥതകലുന്ടെത്രേ ..എന്ടോസള്‍ഫാന്‍ ദുരിത ബാധിതരായ ആളുകേളാടൊപ്പം കൈ കൊര്‍ക്കുക എന്ന ആഹോനത്തോടെ ആ ദൃശ്യം കണ്ണില്‍ നിന്ന് മറഞ്ഞു. മലയാള മണ്ണിലെ ഇത്തരത്തിലുള്ള കുറെ ജന്മങ്ങള്‍ മിനി സ്ക്രീനില്‍ മാറി മറഞ്ഞപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു..നമ്മെളത്രയോ ഭാഗ്യവാന്മാര്‍..ആ കുട്ടികള്‍ എത്ര സഹിക്കുന്നു..ഒരു നിമിഷം അവരുടെ മാതാ പിതാക്കളെ ആലോചിച്ചു നോക്കൂ..!

ജീവിതത്തിന്റെ ഇത്തരം നേര്‍കാഴ്ചകള്‍ കണ്ണിനു മുന്നില്‍ മാറി മറയുമ്പോള്‍ ഒരുപാട് അബ്ദുറഹിമാന്‍ മാരെ നേരിട്ട് കണ്ട അനുഭവം മുന്നിലുണ്ട്. പ്രവാസത്തിന്റെ ഡയറിയില്‍ വര്‍ഷങ്ങളുടെ കഥകള്‍ കുറിക്കാനുള്ളവര്‍. എന്ത് ബാക്കിയുണ്ട് എന്ന ചോദ്യത്തിന് ഇരു കയ്യും മലര്തുന്ന കുറെ പാവങ്ങളായ ഗള്‍ഫുകാര്‍. അവരുടെ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും മരുഭുമിയില്‍..അവര്‍ക്ക് തന്നെയാണ് ഇത്തരം ദുരിതങ്ങള്‍ വീണ്ടും വീണ്ടും ഉള്ളതും. അവര്‍ക്ക് വേണ്ടി നമുക്ക്‌ എന്തെങ്കിലും ചെയ്യേണ്ടതില്ലെ..?

ഇതിനു നേരെ വിരോധാഭാസവും നാം കാണുന്നു. ഊണും ഉറക്കവും ഒഴിച്ച് ഗള്‍ഫ് നാടുകളില് പണിയെടുക്കുന്ന പാവങ്ങളുടെ മക്കള്‍ എന്താണ് ബാപമാര്‍ക്ക് പണി എന്നറിയാതെ വിലസുകയാണ്. മാസ മാസം വരുന്ന പണത്തിന്റെ പിന്നിലെ വിയര്‍പ്പിന്റെ വില പോലും മനസ്സിലാവാതെ ഇവരുടെ കാട്ടികൂടലുകള്‍ പലപ്പോഴും മനസ്സിനകത്ത് അസ്വസ്ത പരത്തിയിട്ടുണ്ട്. ഫറൂക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടി സ്വയം പരിചയപ്പെടുതുന്നതിനിടെ ക്ലാസ്സില്‍ പറഞ്ഞു ഉപ്പ ദുബൈയില്‍ ആണെന്ന്. പിന്നീട് ഉപ്പയുടെ ദുബായ് കഥകള്‍ പലവുരു കൂല്‍ബാറില്‍ നിന്നും തീന്മേശകളില്‍ നിന്നും എണീറ്റ്‌ ബില്‍ കൊടുക്കുമ്പോഴും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഒന്നര വര്ഷം മുമ്പ് ഓണ്‍ലൈനില്‍ അവിചാരിതമായി ഇവളെ കണ്ടപ്പോഴും അവള്‍ ഉപ്പയുടെ ദുബായ് കഥ മൊഴിഞ്ഞു. അയാളുടെ നമ്പറില്‍ കറക്കി. ഫോണ്‍ എടുത്തു.. ആ വലിയ മനുഷ്യനെ നേരിട്ട് കാണാന്‍ ഞാന്‍ പോയി. അല്ഖൂസിലെ ലേബര്‍ കാബുകളിലോന്നില്‍ ഒരു ബെഡ് സ്പെയ്സിന്റെ മുകളില്‍ തന്റെ സുഖ നിദ്രയുടെ സ്ഥലം അയാള്‍ കാണിച്ചു തന്നപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍ കേട്ടിരുന്ന മലപ്പുറത്തെ ഒരു നാടന്‍ ഗള്‍ഫ്‌ മാപ്പിളയുടെ ഹൃദയ വികാരത്തിന്റെയും അയാളുടെ മകളുടെ പിതാവിനെ കുറിച്ചുള്ള ധാരണയുടെയും അന്തരം ആലോചിച്ചു ഉള്ളു പുകയുകയായിരുന്നു.

ഒരു കാമ്പസ്‌ രാഷ്ട്രീയതിന്റെ ചൂട് പിടിച്ച പ്രചരണ കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് ആ പെണ്‍കുട്ടി ഞങ്ങളോട് ശക്തമായി വാദിച്ചു..തന്റെ പ്രത്യയ ശാസ്ത്രതിന്റെ ശരികളും ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മകളും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ആ കുട്ടിയെ പിന്നീട് പലവുരു കാമ്പസിലെ സദസ്സുകളില്‍ കണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞു പി.ജി.ക്ക് ഫറൂക്ക് കോളേജില്‍ വീണ്ടും ചേര്‍ന്നു. യാദ്ര്ശ്ചികമായെന്കിലും അവളെ വീണ്ടും കണ്ടു മുട്ടിയത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് തന്നെയാണ്. വാ തോരാതെയുള്ള സംസാരതിനോടുവില്‍ സുഖ വിവരങ്ങളന്യോഷിച്ചപ്പോഴാണ് താനൊരു കാന്‍സര്‍ രോഗിയാണെന്ന് അവള്‍ പറഞ്ഞത്‌. യൌവനത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഇത്തരം രോഗതിനടിമപ്പെട്ടു പോയ ആ സഹോദരിയില്‍ നിന്ന് ഒരിക്കല്‍ പോലും പ്രദീക്ഷിക്കാത്ത വാചകങ്ങള്‍ കേട്ടപ്പോഴും ഞാന്‍ തളര്‍ന്നിരുന്നു..കലാലയ ജീവിതത്തിനൊടുവില്‍ അന്നം തേടി മരുഭൂമിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വൈകുന്നേരത്തു മൊബൈല്‍ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോള്‍ ഈ സഹോദരിയുടെ ബാപ്പ ആയിരുന്നു. മകളുടെ ചികിത്സക്ക് സാമ്പത്തികമായി വല്ലതും ചെയ്തു തരാന്‍ കഴിയുമോ എന്ന ഒരു പിതാവിന്റെ നിസ്സഹായമായ ആ ചോദ്യം ഇപ്പോഴും ഒര്കുന്നു. പലവുരു പിന്നീട് ആ മനുഷ്യനുമായി ഫോണിലും നേരിട്ടും സംസാരിച്ചു..ഒരിക്കല്‍ ലീവിന് നാട്ടിലെത്തിയപ്പോള്‍ കോഴിക്കോട് വെച്ച് ആ മനുഷ്യനെ യാദ്ര്ശ്ചികമായി കണ്ടു മുട്ടി. മകളുടെ വിവരമാന്യോഷിച്ചപ്പോള്‍ മെഡിക്കല്‍ സയന്‍സ് കൈ വിട്ടു എന്ന മറുപടി ആണ് കിട്ടിയത്. തന്റെ മകളുടെ ചികിത്സയും മറ്റു മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും കൂടിമുട്ടിക്കാന്‍ ഒരു എന്ജിനിയര്‍ ആയിട്ടും അയാള്‍ പ്രയസപെടുന്നുണ്ടായിരുന്നു..പിന്നീട് പലവുരു ഈ സഹോദരിയുടെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. ഒരു തരം അസ്വസ്തത മനസ്സില്‍ ബാക്കിയാവുകയാണ്..

ഒരു വൈകുന്നേരം അല്മാനരില്‍ ഇരിക്കുമ്പോള്‍ സമദ്ക ആ മനുഷ്യനെ പരിജയപ്പെടുത്തി. ദുബൈയിലെ മാധ്യമ ലോകതു അറിയപ്പെടുന്ന എളിമയാര്‍ന്ന ആ മനുഷ്യനെ കാണുബോഴോക്കെയും തന്റെ സ്വന്തം പ്രസിധീകരണം അയാള്‍ കയ്യില്‍ തരുമായിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ ഇന്റര്‍ നാഷണല്‍ പീസ്‌ കോണ്‍ വെന്ഷനില്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടവിടുന്നേങ്ങാട്ടു പല വേദികളിലും ഒരുമിച്ചു കണ്ടിരുന്ന മെലിഞ്ഞു കുറിയ ആ എളിമയുള്ള മനുഷ്യനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. വിമര്‍ശനങ്ങളും ഒളിയമ്പുകളും സംഘടനാ രംഗത്ത്‌ നിറഞ്ഞു നില്‍കുന്ന സമകാലിക സാഹചര്യത്തില്‍ മുപ്പതു വര്‍ഷത്തിലപ്പുരം അദ്ദേഹം ഈ രംഗതു നിറഞ്ഞു നില്‍കുന്നു..ആഴ്ചകള്‍ക്ക് മുമ്പ് സമദ്കയുടെ കൂടെ ഈ മനുഷ്യന്‍ സംഘടിപ്പിക്കുന്ന ഒരു പടിപാടിയില്‍ പങ്കെടുക്കാന്‍ കെ. എം. സി. സിയില്‍ പോയപ്പോള്‍ പെട്ടെന്ന് വേദന വന്നു ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ് എന്ന് വിവരം കിട്ടി. പിന്നെ കേള്കുന്നത് ആ മനുഷ്യനും കാന്‍സര്‍ ആണ് എന്നാണ്..രോഗിയായി വിശ്രമത്തില്‍ ഇരിക്കുന്ന അദേഹത്തെ കണ്ടു വന്ന എന്റെ സുഹ്ര്ത്ത് ആ രംഗം വിവരിച്ചപ്പോള്‍ പടച്ചവനെ എന്ന് മനസ്സ് മന്ദ്രിക്കുകയാണ്..

എത്രയോ സംഭവങ്ങള്‍ ഇങ്ങനെ കാണുന്നു..കേള്കുന്നു..എല്ലാവരും നമ്മളരിയുന്നവര്‍ ഇടപഴകുന്നവര്‍..ദിവസങ്ങള്‍ക്ക് മുമ്പ്‌ ഓഫീസിന്റെ തിരക്കുകള്‍ക്കിടയില്‍ മൊബൈലില്‍ ഒരു മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സമദ്ക അയച്ച മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി ഞാന്‍ അടുത്തറിയുന്ന ഒരു വലിയ മനുഷ്യനായിരുന്നു. നേരിട്ട് പരിചയമില്ലെന്കിലും എനിക്കദ്ധെഹതോട് വലിയ ബഹുമാനമായിരുന്നു. അദ്ധേഹത്തിന്റെ മരണ വാര്‍ത്ത മനസ്സില്‍ ഉണ്ടാക്കിയ പ്രയാസം വല്ലതതായിരുന്നു. മലപുറത്തെ മാപ്പിളമാരുടെ ഒന്നുമില്ലായ്മ കണ്ടു സമുദായ സ്നേഹത്തിന്റെ പേരില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ മുഴുവന്‍ വാതായങ്ങളിലും കടന്നു ചെല്ലുകയും ഒടുവില്‍ താന്‍ ആര്‍ക്കു വേണ്ടി വിയര്‍പ്പോഴുക്കിയോ അവരൊക്കെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കണ്‍ കുളിര്‍ക്കെ കണ്ടിട്ടാവും എന്റെ ഗഫൂര്‍ മൌലവി ഈ ലോകത് നിന്നും വിടവാങ്ങിയത്.

മനസ്സിന്റെ വിങ്ങലുകളും അസ്വസ്തടകളും ഇങ്ങനെ പല തരത്തിലാണ്..കുതിക്കുറിച്ചാല്‍ തീരാതവ..അവയെ കുറിച്ച് ആലോചിക്കുംബോഴോന്നും ഒരറ്റം കാണാറില്ല..ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാകി..പിന്നെ ഒരു പ്രാര്‍ത്ഥനയും..ഈ അസ്വസ്തകളിലോന്നും പെടുത്താതെ ജീവിതത്തെ ഇത് വരെ നയിച്ച സര്‍വ്വ ശക്തനോടുള്ള നന്ദിയും കഷ്ടപ്പെടുന്ന എന്റെ കൂടെപ്പിരപ്പുകളുടെ പ്രയ്സങ്ങള്‍ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള തേടലും.. പകലിന്റെ നെറ്റൊട്ടങ്ങള്‍ കഴിഞ്ഞു രാത്രിയില്‍ തല ചായ്കനോരുങ്ങുമ്പോള്‍ ഖലീഫ ഉമറിന്റെ വാക്കുകളെ ഒര്കുന്നത് നമുക്ക്‌ നന്നായിരിക്കും.."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"

Monday, November 08, 2010

നമുക്കും ഇങ്ങനെ പറയാന്‍ കഴിയുമോ...??

നിഷാദിന്റെ കല്യാണത്തിന് പോകാന്‍ ഓഫിസില്‍ ലീവ് നു അപേക്ഷിച്ചപ്പോഴായിരുന്നു നജ്മ വിളിച്ചു കല്യാണം പറഞ്ഞത്‌..അങ്ങനെയാണ് മെയ്‌ രണ്ടാം തിയ്യതി ഞാന്‍ നാട്ടിലെത്തിയത്‌..ഇരു കല്യാണങ്ങളും ഭംഗിയായി കഴിഞ്ഞു. ഒരു വൈകുന്നേരം കോഴിക്കോട് നിന്ന് മടങ്ങുമ്പോള്‍ ഉമ്മി വിളിച്ചു..ഹുസൈന്‍ കക്കാടിന്റെ ഭാര്യ മരണപ്പെട്ടിരിക്കുന്നു..നീ പോകുന്നുവെങ്കില്‍ ഞാന്‍ കൂടെ വരുന്നുണ്ട്..ഇന്നലില്ലാഹു.ക്യാന്‍സര്‍ ബാധിച്ചു സുഖമില്ലാതെ കിടക്കുകയായിരുന്നു..


ഞാന്‍ പുളിക്കല്‍ പോയി ഉമ്മിയെ കൂട്ടി മോങ്ങത്‌ പോയി. അമ്മാവനും അമ്മായിയും കൂടെ കയറി. മയ്യത്ത്‌ നമസ്കാരത്തിന് വേണ്ടി ഇമാം നിന്നപ്പോള്‍ കക്കാട് ഉസ്താത്‌ പറഞ്ഞു. "ബുഷ്റ,ജീവിച്ചിരിക്കുന്ന സമയത്ത് ഒരുപാട വേദനകള്‍ അനുഭവിച്ചതാണ്‌. പരലോക ജീവിതത്തില്‍ വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ദുനിയാവിലനുഭവിച വേദന സഹായിക്കട്ടെ". തന്റെ സഹയാത്രിക മരണപ്പെട്ടത്തിന്റെ മുഴുവന്‍ പ്രയാസവും ഉസ്താദിന്റെ മുഖത്ത് നിന്ന് വായിചെടുക്കമായിരുന്നു.


എന്റെ ലീവ് കഴിഞ്ഞു ഞാന്‍ ദുബൈയില്‍ തിരിച്ചെത്തി. പലവുരു ഉസ്താദിനെ കണ്ടു. നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ കക്കാട് ഉസ്താത് എന്നും സംസരിക്കൂ.. ഒരു ശനിയാഴ്ച അല്മാനാരില്‍ ഇരിക്കവേ മോഇദീന്‍ ഉസ്താദ്‌ കക്കാട് ഉസ്താദിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു. അദ്ദേഹം ഇന്നലെ രാത്രി ഇസ്ലാഹി സെന്ററില്‍ വെച്ച് ഇങ്ങനെ പറഞ്ഞു." രണ്ടു സന്തോഷമുന്ദ്‌..ഒരു ഭര്‍ത്താവ്‌ എന്നാ നിലക്ക് ഞാന്‍ ബുശ് റയില്‍ പരിപൂര്‍ണ്ണ സംത്ര്പ്തനാണ്..അത് കൊണ്ട് അവള്‍ സ്വര്‍ഗതിലുംമാണ്..ഞാന്‍ മൂലം ഒരാളെങ്കിലും സ്വര്‍ഗത്തില്‍ എത്തിയല്ലോ എന്നാ രണ്ടാമത്തെ സണ്ടോഷവും". ഞാന്‍ കുറെ ആലോചിച്ചു..


എന്റെ അവസാനത്തെ നാട്ടില്‍ പൊക്കില്‍ ഉമ്മയുടെ കൂടെ പെരിന്തല്‍മണ ആശുപത്രിയില്‍ ഇരിക്കവേ ഉപ്പനോടു ഈ സംഭവം പറഞ്ഞു..എന്റെ ഉമ്മ നിങ്ങള്‍ ജീവിച്ചിരിക്കെ മരിച്ചാല്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ...?? മറുപടി പറയാതെ ഉപ്പ എന്റ മുഖത്തേക്ക് നോക്കി..മരുന്ന് വാങ്ങി ഉമ്മയുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ ഉപ്പയുടെ കൈ കൂട്ടിപ്പിടിച്ച് ഞാന്‍ ഒറ്റ വാക് പറഞ്ഞു..നിങ്ങള്ക്ക് പറയാന്‍ കഴിയണം..എന്റെ ഉമ്മയും ഉപ്പയും സ്വര്‍ഗത്തില്‍ എന്റെ കൂടെ വേണം...അപ്പോഴേക്കും ഞങ്ങള്‍ ഉമ്മയുടെ അടുത്തെത്തിയിരുന്നു..


ഇന്ന് എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു..എന്റെ ഭാര്യയെ കുറിച്ച് എനിക്കും ഇങ്ങനെ പറയാന്‍ കഴിയണം. ഉപ്പയോട് ചോദ്യം ചോദിക്കുമ്പോള്‍ മൌനം ഞാന്‍ പ്രദീക്ഷിചിരുന്നില്ല..മൌനതിലപ്പുരം എന്റെ ഭാര്യ എന്നത് നമുക്ക്‌ ഒരു നിധി പോലെ നമ്മുടെ കൂടെ കൊണ്ട് നടക്കാന്‍ കഴിയുന്ന ഒന്നാകണം..കഴിഞ്ഞ വെള്ളിയാഴ്ച തര്ബിയക്ക് വേണ്ടി വന്നപ്പോള്‍ കക്കാട് ഉസ്താതിനോട് കല്യാണക്കാര്യം പറഞ്ഞു..ആല്‍ഫ മബ്രൂക് എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു കുലുക്കിയപ്പോഴും ഉസ്താദിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..

Sunday, October 24, 2010

ഒരു "സുബ്‌ഹാനല്ല"യുടെ കഥ

ചില കുസ്ര്തികള്‍ കാണാന്‍ ബഹു രസമാണ്...പിന്നെ കുറെ ഓര്‍ത്തു ചിരിക്കാനും...ചില വൈകുന്നേരങ്ങളില്‍ സകരിയ്യക്ക പറയുന്ന തമാശകള്‍ ചിരിക്ക് വക നല്‍കും..ചിന്ടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കുറെ തമാശകള്‍...

ഇന്നലെ ഒരു ബാല്യത്തിന്റെ നിഷ്കലന്കമായ തമാശ കണ്ടു കുറെ ചിരിച്ചു...ശനിയാഴ്ചയായിരുന്നു...പതിവ് പോലെ മദ്രസയില്‍ കുട്ടികളോടൊപ്പം..അസര്‍ നമസ്കാരത്തിന് ശേഷം ഇമാം തിരിഞ്ഞു നിന്ന് ചോദിച്ചു..നമസ്കരിച്ചപ്പോള്‍ ആരാണ് വര്‍ത്തമാനം പറഞ്ഞത്‌... കുട്ടികള്‍ ഒരുത്തന് നേരെ വിരല്‍ ചൂണ്ടി..അവന്‍ എണീറ്റ്‌ നിന്ണ്‌ു...എല്ലാവരും അവനിലേക് തിരിഞ്ഞു..അവന്‍ ഓരോരുത്തരെയായി ചൂണ്ടിതുടങ്ങി..ഒന്ന്, രണ്ടു, മൂന്നു,...ഉസ്താതെ ഇവരൊക്കെ സംസാരിച്ചിട്ടുണ്ട്...

ഒരുത്തന്‍ പറഞ്ഞു...ഉസ്താതെ ഇവര്‍ സംസാരിക്കുകയായിരുന്നു..ഞാന്‍ പറഞ്ഞു ..കീപ്‌ ഖുഇറ്റ് (മിണ്ടരുത്)..അല്ലാതെ ഞാന്‍ സംസാരിച്ചില്ല...ഒടുവില്‍ സംസാരിച്ച സകല പ്രതികളും പള്ളിയില്‍ വരിയായി നിര്തപ്പെട്ടു..ഉസ്താത്‌ ശിക്ഷ വിധിച്ചു...നിന്ന് കൊണ്ട് ദിക്ര്‍ ചെല്ലുക...അവര്‍ ചൊല്ലി തുടങ്ങി...

ഒരുത്തന്‍ ദിക്ര്‍ ചോല്ലുന്നതിനിടയില്‍ അടികൂടി..അവനെയും പ്രതിസ്ഥാനത് നിര്‍ത്തി..അവനും ശിക്ഷ കിട്ടി...33 നു പകരം 66 തവണ സുബ്‌ ഹാനല്ലാഹ് പറയണം...ഞാന്‍ അവനെ നോക്കി..ഇരു കയ്യും ഒരുമിച്ചു പിടിച്ചു അവന്‍ ണ്ണിതുടങ്ങി..സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ..ഓരോ സുബ്‌ ഹാനല്ലയും രണ്ടു പ്രാവശ്യം എണ്ണി ഇരു കയ്യുമുപയോഗിച്ചു മുപ്പത്തി മൂന്നു അരുപതിയാറാക്കി മാറ്റുമ്പോള്‍ മറുപടി ഇല്ലാതെ ഉസ്താത്‌ അവന്റെ മുതെക്ക്‌ തന്നെ നോക്കിയിരുന്നു..

Sunday, August 29, 2010

ഇന്നലെ

ഇന്ന് ഓഫീസില്‍ നിന്ന് പടിയിറങ്ങി.. രണ്ടു വര്ഷം നീണ്ടു നിന്ന എന്റെ ജോലിയുടെ അവസാനത്തെ ദിവസം... ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ പടിയിറങ്ങുന്നത് സ്വരം നന്നായികൊണ്ട് തന്നെയാണ്... ആരുടെയൊക്കെയോ നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒരു യാത്രയപ്പ് ചടങ്ങ് നടന്നു...ഞാന്‍ തിരിഞ്ഞുനോക്കി... രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ്‌..

അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരധ്യാപകനായിരുന്നു....അതിനു മുമ്പ്‌..?? ഒരു സോഫ്റ്റ്‌വേര്‍ പ്രോഗ്രാമ്മര്‍ ആയിരുന്നു..അതിനു മുമ്പ്‌ പി. ജി. വിദ്യാര്‍ഥി...ഇന്നലെകള്‍ ഓര്‍മ്മയില്‍ നിന്ന് ചുരുളഴിഞ്ഞു നിവര്‍ന്നു... ഓര്‍മ്മകള്‍ ബാല്യം വരെ ചെന്നെത്തി...എന്തൊരു സുഖമുള്ള കാലം...

ഓഫീസിലെ സിസ്റ്റം ക്ലീന്‍ ചെയ്യുന്നതിനിടക്ക് ഞാന്‍ ഒരു പഴയ ഫോട്ടോ കണ്ടു... ഫോട്ടോ എടുക്കാന്‍ പോയരംഗം ഇന്നും ഓര്‍മ്മയുണ്ട...പത്താം ക്ലാസ്സ്‌ സെര്ടിഫികട്റ്റില്‍ പതിക്കാന്‍ ഒരു ഫോട്ടോ..കുളിച്ചതും, ഷര്‍ട്ട്‌ തേച്ചുമിനുക്കി ചുളിയാതെ അങ്ങാടിയിലേക്ക്‌ നടന്നതും, സ്റ്റുഡിയോവിലെ കണ്ണാടിയോട് കിന്നാരം പറഞ്ഞു മുടി ചീകിയതും , ശ്വാസം പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തതും.. എല്ലാം... കാലവും ഓര്‍മ്മയും മധുരിക്കുന്നു..ഉമ്മ മുപ്പത്‌ രൂപ തരുമ്പോള്‍, അത് കൊടുത്ത് ഫോട്ടോ വാങ്ങി അഭിമാന പൂരിതനായി വീട്ടിലേക്ക്‌മടങ്ങുമ്പോള്‍ ... എല്ലാം ഒരു തരം സന്തോഷമായിരുന്നു...ഇന്നിപ്പോള്‍....ദിവസങ്ങള്‍ക് മുമ്പ്‌ ഉമ്മയെവിളിച്ചപ്പോഴും ഉമ്മ ചോദിച്ചിരുന്നു...പുതിയ പണി വല്ലതും...??? ഒരു കാലത്ത്‌ ഉമ്മ ആയിരുന്നു എല്ലാം.. എണ്ണിതികച്ചു ഉമ്മ ശമ്പളം കൊണ്ട് കാര്യങ്ങള്‍ നടത്തിയിരുന്നു...ഇന്നും അങ്ങനെ തന്നെ... ഉമ്മയുടെ മക്കളൊക്കെ നല്ല നിലയില്‍ സമ്പാദിക്കുന്നവരായിട്ടും ഉമ്മയുടെ കാര്യങ്ങള്‍ക്ക്‌ ഒന്നും ഞങ്ങള്‍ നല്‍കേണ്ടതില്ല...

കാലത്തിനു ഒരു രസമുണ്ടായിരുന്നു..ജീവിതത്തിന്റെ ഒരു പ്രാരബ്ദവും പേറേണ്ടി വരാത്ത നിഷ്കലന്കമായഒരു കാലം...ആഗ്രഹിച്ചാലും തിരിച്ചു നടക്കാന്‍ കഴിയില്ലല്ലോ...!! ആരെയും പോലെ ഉമ്മ തന്നെയാണ് എനിക്കുംപ്രിയപ്പെട്ടവള്‍...

ഞാന്‍ മൂന്നു സുഹൃത്തുക്കളെ ഓര്‍ത്തു പോയി... മൂന്ന് പേരും എനിക്ക് പ്രായം കൊണ്ട് ജെഷ്ടന്മാര്‍ആണ്...ഞങ്ങള്‍ വളരെ അടുത്ത സുഹ്ര്തുക്കളും സര്‍വ്വോപരി പ്രവാസികളും.. ഒന്നാമത്തെ ആളുടെ ഉമ്മ വീട്ടില്‍ തനിച്ചാണ്..കുട്ടികള്‍ വിദ്യാഭ്യാസവുമായി ഭാര്യ വീട്ടില്‍..പ്രത്യേക സാഹചര്യതാല്‍ പ്രവാസം അയാളോടൊപ്പം തന്നെയാണ്..ഉമ്മാക്ക് അയാളെ അത്ര കണ്ടു ഇഷ്ടവുമാണ്...ഉമ്മ അയാളോടൊപ്പം ഗള്‍ഫില്‍ വരില്ല...ഒരു പഴയ നാടന്‍ ഉമ്മ...തരം കിട്ടുമ്പോള്‍ അയാള്‍ ഉമ്മയെ കാണാന്‍ പോകും..താമസിക്കും..തിരിച്ചു വരും..എങ്കിലും ഉമ്മയുടെ കൂടെ ജീവിക്കുകയും പ്രവാസം ഒഴിവാക്കുകയും ചെയ്യണമെന്ന ആഗ്രഹം പൂവണിയാത്ത ഒരു വിഷമം അയാള്‍ ഇടയ്ക്കിടെ എന്നോട് പറയും..ഒരു കേള്‍വിക്കാരന്‍ എന്നതിലുപരി ഞാന്‍ എന്ത് ചെയ്യാന്‍...??!!

ഒരു വൈകുന്നേരം രണ്ടാമത്തെ സ്നേഹിതനും ഞാനും ഒരുമിച്ചു കൂടി...ചായ കുടിച്ചുകൊണ്ടിരിക്കുന്നു...ഒന്നാമത്തെ സുഹ്ര്തിന്റെ മാനസിക വിഷമം ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അദ്ദ്യെഹത്തെ പിരിയാന്‍ ഞങ്ങള്‍ക് താല്പര്യം ഇല്ല..ഗള്‍ഫില്‍ വേണം..ഞങ്ങളുടെ കൂടെ...അത് പരിഹരിക്കാനുള്ള ചര്‍ച്ച ആയിരുന്നു...ചര്‍ച്ചക്കിടെ ഞാന്‍ പറഞ്ഞു.."മൂപ്പരുടെ ഉമ്മ ഒരു നാടന്‍ ഉമ്മയാണ്..തനി നാടിന്പുറത്തുകാരി... അവരുടെ ഭര്‍ത്താവിനെ സ്നേഹിച്ചു സേവിച്ചു കഴിഞ്ഞു കൂടി.. ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ജീവിതത്തിനു വന്ന ഒരു വലിയ വിടവുണ്ട്...അത് നികത്താന്‍ മകനേ കഴിയൂ..എന്നാല്‍ ഉമ്മ ഗള്‍ഫില്‍ വരില്ല.." എന്റെ രണ്ടാമത്തെ സുഹ്ര്ത്ത് പറഞ്ഞു.."കഷ്ടം, ഉമ്മമാര്‍ എന്താ ഇങ്ങനെ? മക്കള്‍ക്കും വിഷമം ഉണ്ടാവില്ലേ..?? ഇങ്ങനെ വാശി പിടിക്കണോ..?? എന്റെ ഉമ്മയും ഇങ്ങനെ ആണ്..ഇക്കയുടെ ഭാര്യയെ കണ്ടു കൂടാ..അങ്ങനെ ഒരുപാട് പറഞ്ഞു.." ആദ്യ സുഹ്ര്തിന്റെ ഉമ്മയുടെ നിലപാടും സുഹ്ര്തിന്റെ മാനസിക സംഘര്ഷവും അയാള്‍ പങ്കുവെച്ചു...ഞാന്‍ എന്റെ ഉമ്മയെ ആലോചിച്ചു...നമ്മളെന്ന ഭാവത്തിലെക്ക് നടന്നു കയറിയപ്പോ കൈപിടിച്ചതു നമ്മുടെ ഉമ്മയല്ലേ...?? ആണ്.....അന്ന് ഉമ്മ കൈവിട്ടിരുന്നെന്കില്‍?? ജന്മം നല്‍കി രണ്ടാം മാസം എവിടെയോ ഉപേക്ഷിച്ചു പോയ ഉമ്മയുടെ പേര് എഴുതാത്ത പാസ്പോര്‍ട്ടുമായി നടക്കുന്ന ഒരു സ്നേഹിതന്‍ എനിക്കുണ്ട്..ഉമ്മ എന്നത് അവനെന്താനെന്നറിയില്ല..ഒര്ഫനെജിന്റെ നാല് ചുവരുകള്‍ എല്ലാം ആയിരുന്ന കാലം അവന്‍ എന്നോട് പലവുരു പറഞ്ഞിരുന്നു.. എന്റെ രണ്ടാമത്തെ സുഹ്ര്തിനെ ഞാന്‍ പാടെ വിമരിശ്ച്ചു...പക്ഷെ അയാള്‍ അയാളുടെ വാദത്തില്‍ നിന്ന് പിന്മാറിയില്ല... വിഷയത്തില്‍ എന്റെ സുഹൃത്തിനെ ഞാന്‍ വെറുത്തു...

എന്റെ മൂന്നാമത്തെ സുഹ്ര്ത്ത്... ഉമ്മയാനവനെല്ലാം...നല്ലവന്‍... ഉമ്മ ചോദിച്ചദെല്ലാം അവന്‍ ചെയ്തുകൊടുത്തു...അത് അറിയുമ്പോള്‍, കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്കും..അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കാഠിന്യം അത്രമാത്രമാണ്...ഇടക്കിടക്ക്‌ അവന്‍ പറയും ഉമ്മാക്ക് അത് വാങ്ങണം..ഇത്വേണം..ഉമ്മാക്ക് ഒരു പ്രസംഗത്തിന്റെ സിഡി..ഉമ്മാക്ക് പര്‍ദ്ദ..ഉമ്മയുടെ കൂടെ ഉംറ..

മൂന്നു പേരും മൂന്നു തരക്കാര്‍...ഞാന്‍ ആലോചിച്ചു...മക്കളുടെ വിഷയത്തില്‍ മൂന്നു പേരും ചെയ്തത് ഒരേകാര്യം...പെററു പോറ്റി ഞാനെന്ന ഭാവതിലെത്തുവോളം കൊണ്ടെത്തിച്ചു...പക്ഷെ വളര്‍ന്നപ്പോള്‍ മൂന്നു പേരും മൂന്നു വീക്ഷണക്കാരായി...എന്റെ ഉമ്മ ഭാഗ്യവ്തിയാണിത് വരെ...മക്കളുടെ വിഷയത്തില്‍....ബാല്യത്തിന്റെ ചാപല്യതകളില്‍ ഞാന്‍ ഉമ്മയോട് കുറെ തര്‍ക്കുത്തരം പറഞ്ഞിട്ടുണ്ട്..പക്ഷെ പിന്നിട് ഉമ്മ പറഞ്ഞ ഒന്നിനും ഞാന്‍ എതിര് പറഞ്ഞിട്ടില്ല...എന്റെ അറിവില്‍ എന്റെ ഉമ്മക്ക് എന്നോട് അങ്ങനെ ഒരു നിലപാടും ഇല്ല..ഉമ്മയുടെ ആവശ്യങ്ങള്‍ എന്റെ ബുദ്ധിക്ക് നിരക്കാതതാനെന്കിലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്...

ഇന്നലെകള്‍ അങ്ങനെയാണ്...ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്..എഴുതിയാല്‍ തീരാത്തവ...ജീവിതത്തിലെ ഏറ്റവുംമതിവരാത്ത ഒരു അനുഭൂതിയാണ് ഉമ്മാന്റെ മടിത്തട്ട്...അവിടെ വെചാണല്ലോ നമ്മള്‍ ജീവിതം പിച്ചവെച്ചു തുടങ്ങിയതു... എന്റെ രണ്ടാമത്തെ സുഹ്ര്തിനോട് ഉമ്മയുടെ വിഷയത്തില്‍ സ്നേഹപൂര്‍വ്വമായ തര്‍ക്കതിലെര്‍പ്പെട്ടപോഴും ഞാന്‍ ചിന്തിചു...ഉമ്മ ആരാണെന്ന് എങ്ങനെ പറഞ്ഞു കൊടുക്കുമെന്ന്...ഇനി എനിക്കറിയില്ല...

സഹോദരാ..ഉമ്മയെ കുറിച്ച് നീ പറഞ്ഞതും, പറയാന്‍ ബാകി വെച്ചതും, നിന്റെ ഉമ്മയോടുള്ള നിന്റെ എല്ലാസ്നേഹതിന്നും മുമ്പില്‍ ഞാന്‍ അക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നു... ഒരിക്കല്‍ എന്റെ ഉമ്മ പറഞ്ഞത്‌ ഞാന്‍ഓര്‍ക്കുന്നു.."ഒരു കാലത്ത്‌ നിന്റെ മക്കള്‍ നിന്നോടിങ്ങനെ പറയുമ്പോള്‍ നിനക്ക് മനസ്സിലാവും ഉമ്മയുടെ വലിപ്പം" .... എത്ര ശരി..????!!!!

Wednesday, August 04, 2010

ദിവ്യ വെളിപാടിന്റെ തിരുഭവനങ്ങളും നിര്ഭയത്വമുള്ള നാടും - കേട്ടതും കണ്ടതും

അതൊരു സ്വപ്നമായിരുന്നു...മക്ക കാണണം കഅബ ത്വവാഫ്‌ ചെയ്യണം..മദീനയില്‍ പോകണം..രൗദ ശരീഫ്‌ കാണണം.ഏതോരു മുസല്മാനെയും പോലെ എന്റെയും ആഗ്രഹം...ഈ സ്വപ്നം കണ്ടു തുടങ്ങിയിട്ട് നാളേറെയായി..

മദ്രസയില്‍ പഠിക്കുന്ന കാലം..ഇബ്രാഹിം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ചരിത്രം വായിച്ചു പഠിച്ചു വളര്‍ന്ന കാലം..ഒരു സാഹിത്യ സമാജം നടക്കുന്നു...അന്ന് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന മെഹനാസ് എന്ന കുട്ടി പാടിയ വരികള്‍ ഞാന്‍ കാണാതെ പഠിച്ചു..."ആകാശത്തിലെ പറക്കും കിളീ...പോകാം നമുക്കൊരു യാത്ര കിളീ...അകലങ്ങള്‍ക്കപ്പുറം കഅബ കണ്ടാല്‍..അകദാരിലാശകള്‍ തീരും കിളീ.." അന്ന് കുറെ സ്വപ്നം കണ്ടിരുന്നു...ഒടുവില്‍ ഉമ്മ ഗള്‍ഫില്‍ പോകുന്നു എന്ന വിവരവും കിട്ടി...എന്തിനു..??? ഉംറക്കും ഹജ്ജിനും...കഅബയുടെ ചിത്രം കണ്ടത് പോലെ ഞാന്‍ മനസ്സില്‍ കോറിയിട്ടു...ഹജ്ജും ഉംറയും കഴിഞ്ഞു വരുന്നവര്‍ കൊണ്ട് വരുന്ന സംസം... അളന്നു മുറിച്ചു തരുന്ന വല്യുമ്മ...അത് എന്തുദ്ദേശിചു കുടിച്ചുവോ ആ കാര്യം നടപ്പാകും എന്ന് ചെവിയില്‍ മന്ത്രിച്ചു തന്ന ബാപ്പ...എല്ലാം ഒരു കാലത്തിന്റെ ഓര്‍മ്മയാണ്...

അളിയന്ക (എന്‍.പി. അബ്ദുല്‍ ഖാദര്‍ മൌലവി) ജീവിച്ചിരുന്ന സമയത്ത് ഒരിക്കല്‍ ഒരു ആവശ്യത്തിന് പുറത്ത്‌ പറഞ്ഞയച് ആ സാധനവുമായി തിരിച്ചു വന്നപ്പോള്‍ എന്നോട് പറഞ്ഞു..വലുതായിട് നമുക്ക്‌ ഗള്‍ഫില്‍ പഠിക്കാന്‍ പോകണം..പാസ്പോര്‍ട്ട്‌ എടുക്കണം..അന്നും ഞാന്‍ സ്വപ്നം കണ്ടത്‌ മക്കയാണ്...വര്‍ഷങ്ങള്‍ പിന്നിട്ട് അമ്മാവന്‍ അബ്ദുസ്സലാം മോങ്ങതിന്റെ കൂടെ ഹജ്ജ്‌ ക്ലാസ്സുകള്‍ക്ക് എസ്കോര്‍ട്ട് അടിച്ചു പോയ കാലത്ത്‌ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹമായി മാറി മക്ക സന്ദര്‍ശനം..


വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഫറൂക്ക് കോളെജ് പഠന കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയില്‍ ഇരുന്ന് ഹൈകലിന്റെ മുഹമ്മദും, മൈക്കല്‍ വൂള്‍ഫിന്റെ ഹാജിയും, സല്‍മാനുല്‍ ഫാരിസിയുടെ ജീവ ചരിത്രവും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മക്കയെ നേരിട്ട് കണ്ട പ്രതീതിയിലായിരുന്നു...ഹാജി വായിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചിരുന്നു...ഇരുപത്തിയഞ്ചു വയസ്സിനു മുമ്പ് മക്കയില്‍ പോയി ഒരു ഉംറ ചെയ്യണം...ആഗ്രഹത്തിലേക്കുള്ള യാത്രയില്‍ ഞാന്‍ സമ്പാദിച്ചു തുടങ്ങി...ജീവിതത്തില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങലധികവും മണ്ണിട്ട്‌ മൂടി പ്രവാസിയുടെ കുപ്പായം കഴുത്തിലണിഞ്ഞു വിമാനം കയറുമ്പോള്‍ ഞാന്‍ കൊണ്ട് പോന്ന ഏക സ്വപ്നമായിരുന്നു എന്റെ മക്ക യാത്ര...ഒടുവില്‍ സര്‍വ്വ പ്രാബ്ധങ്ങളും തീര്‍ത്തു എന്റെ ചിരകാല സ്വപ്നത്തിലേക്ക് ഞാന്‍ 2009സെപ്റ്റംബര്‍ പത്തിനു പറന്നുയര്‍ന്നു....ഒരുപാട് കാലത്തെ ആഗ്രഹങ്ങളുടെയും പ്രാര്തനകളുടെയും സാഫല്യം...ഉംറ വിസ അടിച്ചു പാസ്പോര്‍ട്ട്‌ മാട്ടായി അപാപ(അബ്ദുറഹിമാന്‍ മട്ടായി) കയ്യില്‍ തരുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...ആറുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു...

ഇഹ്റാം ധരിച്ചു സെപ്റ്റംബര്‍ പത്തിനു ഉച്ച തിരിഞ്ഞു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞാന്‍ സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്ട്ടിലേക്ക് പറന്നു...വിമാനം നിറയെ തൂവെള്ള വസ്ത്രമണിഞ്ഞവര്‍...മൈകള്‍ വൂള്‍ഫ് പറഞ്ഞപോലെ ..ജീവിതത്തിന്റെ അനിവാര്യമായ അന്ത്യയാത്രയിലേക്ക് ഒരു കഷ്ണം തുണി കൂടി ചേര്‍ത്താല്‍ മതി...ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ശേഷം എമിഗ്രേഷന്‍ കടമ്പ കടന്നു പുറത്തിറങ്ങി...എളാപ്പ പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു...സാധന സാമഗ്രികള്‍ എലാപ്പയുടെ റൂമില്‍ വെച്ച് അവിടെ നിന്ന് നോമ്പ്‌ തുറന്നു രാത്രി വൈകി മക്കയെ ലക്ഷ്യമാക്കി യാത്രയായി...മക്കയോടടുത്ത പ്രദേശത്ത് നിന്നും സുരക്ഷ പരിശോധന നടത്തി...ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മക്കയിലെത്തി...ബസില്‍ ഇരുന്ന് കൊണ്ട് തന്നെ ഞാന്‍ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ടു....

മിനുട്ടുകള്‍ക്കകം ഞാന്‍ മസ്ജിദുല്‍ ഹറമിന് പരിസരത്തെത്തി...ജനം തിങ്ങിനിറഞ്ഞ അത്യപൂര്‍വ്വ കാഴ്ച...വിശുദ്ധ റമദാനിന്റെ രാത്രികളെ ജീവസ്സുറ്റതാക്കാന്‍ ഉററവരോടോപ്പവും അല്ലാതെയും കടല്‍ കടന്നെത്തിയ ജനലക്ഷങ്ങള്‍...ഒരേ സ്വരം മാത്രം വാനിലുയര്‍ന്നു പൊങ്ങി..ലബ്ബൈകല്ലഹുമ്മ ലബ്ബൈക്...ബാബുസ്സലാമിലൂടെ ഞാന്‍ മസ്ജിദുല്‍ ഹറാമില്‍ കയറി...ചെറുപ്പത്തില്‍ എന്റെ കൈപിടിച്ച് നടത്തിയ എളാപ്പ അതെ ശ്രദ്ധയോടെ കൈ പിടിച്ചു മുന്നില്‍ നടന്നു...ജീവിതത്തിലെ ആദ്യത്തെ നേര്‍കാഴ്ച...കഅബ കേട്ടരിഞ്ഞതിനെക്കാള്‍ മനോഹരമായി ഞാന്‍ നേരിട്ടു കാണുന്നു....മാഷ അല്ലാഹ്..ഒരു സ്വപ്നം പൂവണിഞ്ഞ നിര്‍വൃതി....


പിന്നെ എലാപ്പയുടെ കൈപിടിച്ച് ഹജറുല്‍ അസ് വദു ലക്‌ഷ്യംമാക്കി നീങ്ങി...സാഹസം കൂടാതെ അത് മുത്താന്‍ എനിക്ക് കഴിഞ്ഞു...എന്റെ പ്രവാചകന്‍ അതിനെ മുത്തിയതു എന്റെ ഉമര്‍ എന്നെ പഠിപ്പിചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല...ത്വവാഫും മറ്റു ഉംറയുടെ നടപടികളും പൂര്‍ത്തിയാക്കി തലയിലെ മുടി കളഞ്ഞു ഞാന്‍ ഉമ്മയെയും ഉപ്പയും കാണാന്‍ പോയി...എനിക്ക് മുമ്പേ അവര്‍ മക്കയിലെതിയിരുന്നു....ഉമ്മയും ഉപ്പയും രണ്ടുപേരുടെയും ഉമ്മമാരും, ഉമ്മയുടെ ജെഷ്ടതിയും ഒരുമിച്ചാണ് ഉംറക്ക് വന്നത്..അവരോടൊപ്പം അല്‍പ നേരം സംസാരിച്ചു വീണ്ടും ഞാന്‍ മസ്ജിദുല്‍ ഹറാമിലെത്തി..രാത്രി നമസ്കാരത്തില്‍ പങ്കെടുത്തു...തുടര്‍ന്നുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആത്മ നിര്‍വൃതിയുടെതുമായിരുന്നു...ജീവിതത്തില്‍ ഒരു മുസല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ടെ സ്ഥലം...ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ ശേഷിപ്പുകള്‍ കഥ പറയുന്ന അനുഗ്രഹീത ഭൂമി..ഒരേ മനസ്സുയി ലോകമുസ്ലിംകള്‍ ഒരുമിച്ചു കൂടുന്ന സംഗമസ്ഥാനം...മസ്ജിദുല്‍ ഹറാം മുഴുവന്‍ ഞാന്‍ നടന്നു കണ്ടു...ഓരോ വാതിലും..ഓരോ സ്ഥലവും..പിന്നെ പുറത്തിറങ്ങി ചുറ്റുപാടും പരിസരവും...എല്ലാം കണ്ടാസ്വധിച്ചു....

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങി...മദീനയിലേക്കുള്ള യാത്ര...ഞാന്‍ ആലോചിച്ചു...മുഹമ്മദെന്ന മനുഷ്യനെ ജനകോടികളുടെ ഇഷ്ടനായകനായ അശ്രഫുല്‍ ഖല്കാക്കിയ അനുഭവ ചരിത്രങ്ങള്‍ കഥ പറയുന്ന മദീനയിലെക്കുള്ള പാത...വെറും മരുഭൂമി...തലയ്ക്കു മുകളില്‍ സൂര്യന്‍ മാത്രം...കുടിവെള്ളത്തിന് ഒരു സൌകര്യവും കാണുന്നില്ല...ഈ ദൂരം മുഴുവന്‍ താണ്ടി ആ മനുഷ്യന്‍ മക്കത് വരുമ്പോള്‍ തിരിച്ചു മടിനയിലെക്ക് തന്നെ പോകാന്‍ പറയുക...ആ സന്ധിയില്‍ ഒപ്പ് വെച്ച് തിരിച്ചു മടങ്ങുക...അനുയായികളെ അതിനു പ്രേരിപ്പിക്കുക...അത് അനുഭവിച്ചരിയനമെങ്കില്‍ ആ ഭൂമികയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യണം...ഞാന്‍ അത്ഭുതപ്പെട്ടുപോയി...ഈ മണലില്‍ കിടത്തി വലിച്ചിട്ടും എന്റെ ബിലാലിന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നോ...??ചിന്തകള്‍ മാറിമറിഞ്ഞു...ഒടുവില്‍ മദീനയോടടുത്തു...മദിന ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി സ്നേഹിതന്‍ സിദ്ധീഖിനെ ലക്ഷ്യാക്കി നടന്നു....

സിദ്ടിഖിനോപ്പം അല്‍പ നേരം കുശലം പറഞ്ഞു ഞാന്‍ മസ്ജിടുന്നബവിയിലെത്തി...ഒരു ജനതയെ സംസ്കാര സമ്പന്നരാക്കി ലോകത്തിനു മാതൃകയായ വിധം അവരെ മാറ്റിയെടുത്ത പ്രവാചകന്റെ പാഠശാല...നോമ്പ് തുറക്കാനുള്ള സമയമായിരുന്നു...ഒരു കുരുന്നു പൈതല്‍ ഓടി വന്നു എന്റെ കൈ പിടിച്ചു വലിച്ചു നടന്നു...ഒരു മസ്ജിടുന്നബവിയുടെ അകത്തു നോമ്പ് തുറക്ക് തയാറാക്കിയ സുപ്രയില്‍ എന്നെ ഇരുത്തി...അവന്റെ ആഥിത്യ മര്യാദ ഒരു പക്ഷെ ഒരു സംസ്കാരം അവരെ പടിപ്പിച്ചതാകണം...സിദീഖിന്റെ കൂടെ അവന്റെ കുറെ സുഹ്ര്തുക്കള്‍ തയ്യരാക്കിയ സ്ഥലത്തു നോമ്പ് തുറന്നു...ഇഷ നമസ്കാരം കഴിഞ്ഞു..മദീനമുഴുവന്‍ ചുറ്റി കാണാന്‍ ഇറങ്ങി...ഞാന്‍ കുറെ നടന്നു...ചരിത്രം വായിച്ചറിഞ്ഞ കുറെ സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞു...


തിരകൊഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ടു നടന്നു..രൗദ കാണാന്‍..സ്വര്‍ഗ്ഗത്തിലെ സ്ഥലം എന്ന് നബി പറഞ്ഞ സ്ഥലം..അവിടെ എത്തി..മഷാ അല്ലാഹ്...ഞാന്‍ സ്വര്‍ഗത്തില്‍ ഇരുന്നു രണ്ടു റക്അത്തു നമസ്കരിച്ചു..!!!!!ആ സ്വര്‍ഗം മരണാനന്തരം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചു...അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു ഞാന്‍ മുന്നോട്ടു നീങ്ങി..എന്റെ പ്രവാചകന്‍ അന്തിയുറങ്ങുന്ന സ്ഥല്തിനടുത്തെത്തി...ആളുകള്‍ തിരക്ക് കൂട്ടുന്നു..ഉന്തുന്നു..ഒടുവില്‍ ഞാന്‍ അതും കണ്‍കുളിര്‍ക്കെ കണ്ടു...അവിടെ വെച്ച് ഞാന്‍ ആദ്യമായി എന്റെ പ്രവാചകനോട് സലാം ചൊല്ലി....അസ്സലാമു അലൈക യാ രസുലുല്ലാഹ്...അബുബക്കര്‍ (റ), ഉമര്‍(റ) എന്നിവരുടെ ഖബരിലും സലാം പറഞ്ഞു പുറത്തിറങ്ങി....മദീനയെ കുറിച്ച് മനസ്സില്‍ കുറിച്ചതെല്ലാം നേരിട്ട് കണ്ടു...

അപ്പോഴാണ് ഉപ്പ വിളിച്ചത്..പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പയുടെ കൂടെ ജോലി ചെയ്ത ഒരാള്‍ മസ്ജിടുന്നബവിക്ക് പുറത്ത്‌ എന്നെ കാണാന്‍ കാത്തു നില്‍കുന്നു...ഞാന്‍ പുറത്ത്‌ പോയി അയാളെ കണ്ടു..ബംഗാളി...നല്ല മനുഷ്യന്‍...ഉപ്പയെ കുറിച്ച് ഒരുപാട് പറഞ്ഞു. ഉപ്പ അവര്‍ക്ക് മുഹമ്മദ്‌ ഭായ് ആണ്...ഉപ്പയുമൊത്തുള്ള ദിവസങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ തുരു തുരാ പറഞ്ഞു കൊണ്ടിരുന്നു...അവിടെ നിന്നും ഇറങ്ങി ഖിയാമു ല്ലൈലില്‍ പങ്കെടുത്തു...അത്താഴാതിനു സമയമായപ്പോള്‍ സിദ്ദിക്ക് വന്നു..അവന്റെ റൂമില്‍ പോയി അത്താഴം കഴിച്ചു..സുബിഹി നമസ്കരിച്ച് ഖുബാ മസ്ജിദ്‌ കാണാന്‍ പോയി...വഴി മദ്ധ്യേ ഉഹ്ദ്‌ യുദ്ധം നടന്ന സ്ഥലം കണ്ടു...ഒരു സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ സിദ്ധിഖ്‌ പറഞ്ഞു...അതാണ്‌ ഉഹ്ദ്‌ മല..കണ്ണെത്താ ദൂരത്ത്‌ നീണ്ടു കിടക്കുന്ന മല...ചെറുപ്പത്തില്‍ നാട്ടില്‍ ആര് മരിച്ചാലും ബാപ്പ പള്ളിയില്‍ കൊണ്ട് പോകും...നമസ്കരിച്ച് മയ്യിത്ത് മരമാടി വരുമ്പോള്‍ പറയും..രണ്ടു ഖീറാത്ത് പ്രതിഫലം അള്ളാഹു തരും..അന്ന് ബാപ്പ പറഞ്ഞിരുന്നു...ഒരു ഖീറാത്ത് എന്നാല്‍ ഉഹ്ദ്‌ മലയോളം വരും...ആ നമസ്കാരങ്ങളുടെ ഒക്കെ പുണ്യം എത്രയെന്നു തിരിച്ചറിഞ്ഞ ധന്യമായ ഒരു പുലരി ആയിരുന്നു അത്...മസ്ജിദുല്‍ ഖിബ്ലാതൈന്‍, ഖുബാ മസ്ജിദ്‌ എന്നിവ സന്ദര്‍ശിച്ച് നമസ്കരിച് ഞാന്‍ ഉച്ചയോടെ മദീനയോടു വിട പറഞ്ഞു...മദീന യുനിവേര്സിടി, സൂഖുതംമ്ര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിചു....


മഗ്രിബോടെ മക്കതെതി രണ്ടാമത്തെ ഉംറയും ചെയ്തു...എന്റെ അയല്‍വാസിയും ബാല്യ കാല സുഹ്ര്തുമായ മസ്ജിദുല്‍ ഹറമില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സമദിനെ (ബാവ) കണ്ടു..അവന്റെ ജോലി സ്ഥലത്തേക്ക് പോയി..ഒരു പക്ഷെ മസ്ജിദുല്‍ ഹറാമില്‍ അധികമാരും കാണാത്ത അത്യപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു അവിടെ നിന്നും കണ്ടത്‌..ഹാജിമാര്‍ സഫ മര്‍ വായിലൂടെ നടന്നു നീങ്ങുന്ന മനോഹര രംഗം...സംസം വെള്ളത്തില്‍ കുളിച്ചു...പിന്നെ അവന്‍ നിറച്ചു തന്ന സംസം വെള്ളവുമായി താമസ സ്ഥലത്തേക്ക് മടങ്ങി...ഫറൂഖ്‌ കോളെജില്‍ എന്റെ സഹപാഠിയായിരുന്ന അയ്യുബും അവന്റെ കുടുന്ബവും ഉംറക്ക് വന്നിരുന്നു...അവരെ യാത്രയാക്കാന്‍ അവന്റെ റൂമില്‍ പോയി..വീണ്ടും മസ്ജിദുല്‍ ഹറാമില്‍ എത്തി..മക്കയിലെ എന്റെ അവസാനത്തെ ദിനം..കഅബയോടടുത്ത് പോയി നിന്ന് ഞാന്‍ ഹൃദയത്തിലെറ്റി പോന്ന എന്റെ സകലമാന സങ്കടങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഇറക്കി വെചു...എന്നോട് പ്രാര്‍ത്ഥനക്ക്‌ വസിയ്യത്ത് ചെയ്ത എന്റെ മുഴുവന്‍ സുഹ്ര്തുക്കല്കും വേണ്ടി പ്രാര്‍ത്ഥിച്ചു....ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേട്ട് തുടങ്ങിയിരുന്ന ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ്‌ തറാവീഹ് നമസ്കരിക്കുന്നത് കുറെ നേരം നോക്കി നിന്നു...പിന്നെ ഖിയമു ല്ലൈല്‍ നമസ്കരിച്ചു റൂമിലേക്ക്‌ മടങ്ങി...

നിഷാദിന്റെ ഭാര്യയെ ആദ്യമായി ഞാന്‍ കണ്ടത്‌ മസ്ജിദുല്‍ ഹറാമില്‍ വെച്ചാണ്..എന്റെ നാടുകാര്‍, അടുത്ത കുടുംബക്കാര്‍, തുടങ്ങി ഉംറക്ക് വന്നവരും സൌദിയില്‍ ജോലി എടുക്കുന്നവരുമായ ഒരുപാട് പേരെ അവിടെ വെച്ച് കണ്ടു...ദുഹര്‍ നമസരിച്ചു അവസാന ത്വവാഫും ചെയ്ത് ഞാന്‍ ജിദ്ദയിലേക്ക് ബസ്‌ കയറി..ബാവ യാത്രയാക്കി..ജിദ്ദയില്‍ എത്തി എന്റെ സ്നേഹിതന്‍ ഫായിസ്‌ അബ്ദുരഹിമാനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി...ഫറൂഖില്‍ ഞങ്ങള്‍ സഹപാഠികലായിരുന്നു....കുശലങ്ങളും വിശേഷങ്ങളും കൈമാറി..അല്‍പ സമയത്തിന് ശേഷം യുനുസ്ക വന്നു...യുനുസ്കയുടെ കൂടെ അത്യാവശ്യം ചില ഷോപ്പിങ്ങുകള്‍ നടത്തി...ജിദ്ദ ഒരു നാടന്‍ പ്രതീതിയാണ് നല്‍കിയത്‌...നിറയെ മലയാളികള്‍...നാട്ടിന്പുരതുകാര്‍....കള്ളിത്തുണിയും കുപ്പായവും ധരിച്ചു നടക്കുന്നവര്‍...

യുനുസ്കയുടെ റൂമില്‍ പോയി കുളിച് ഡ്രസ്സ്‌ ചെയ്തു ജിദ്ദ എയര്‍പോര്ട്ടിലെത്തി...രാത്രി ഒരുമണിയോടെ വിമാനം ഉയര്‍ന്നു പൊങ്ങി....ഒരുപാടുകാലത്തെ സ്വപ്ന സാഫല്യ നിര്‍വ്ര്തിയില്‍ കൂരിരുട്ടു പരന്ന ആകാശത്തിന്റെ അനന്തതയിലൂടെ മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ ഓരോന്നോര്‍ത്തു കിടന്നു...

സുബിഹി വിമാനത്തില്‍ വെച്ച് നമസ്കരിച്ചു ഞാന്‍ കിടന്നുറങ്ങി...

ഉണര്‍ന്നപ്പോള്‍ കേട്ടത് ഇങ്ങനെയായിരുന്നു..."വി ഹാവ്‌ ലാന്‍ഡ്‌ ടെഡ് അറ്റ്‌ കാലികറ്റ് എയര്‍ പോര്‍ട്ട്‌, ലോക്കല്‍ ടൈം ഈസ്‌ ഇലവന്‍ തെര്ടി..... എല്ലാം കഴിഞ്ഞു എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയപ്പോഴേക്കും നബീലും ബാബുവും പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു....
(ഞാന്‍ കണ്ട കാഴ്ചകള്‍ : http://picasaweb.google.com/vniyas/WayToMakkah#)

Monday, August 02, 2010

"ഏന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോററത്"- എന്‍റെ നോമ്പുകാലങ്ങള്‍

വീണ്ടുമൊരു നോമ്പ് കാലം വരുന്നു...ഓര്‍മ്മകള്‍ ഒരുപാട് കടന്നു പോകുന്നു....പക്ഷെ പലതിനും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു...നോമ്പ് എന്നത് പെരുന്നാളിന് മുമ്പുള്ള വലിയ ഒരു സംഗതി ആയി മനസ്സില്‍ കുടിയിരുന്നിരുന്ന ഒരു കാലം കഴിഞ്ഞു പോയി...ഒരു മാസത്തെ സ്കൂള്‍ അവധി കിട്ടുന്ന ഒരു ആഘോഷമായും നോമ്പ് കടന്നു പോയി....ഇപ്പോള്‍ നോമ്പ് ഒരു അനുഭൂതി ആയി മാറുകയാണ്..

എന്ന് മുതലാണ്‌ നോമ്പ് അനുഷ്ടിച്ചു തുടങ്ങിയത് എന്ന് കൃത്യമായി ഓര്‍മ്മ ഇല്ല...ഒരു നോമ്പ് മുഴുവന്‍ നോററാല്‍ ആയിരം രൂപ തരാം എന്ന് ചെറുപ്പത്തില്‍ ഉപ്പ പറഞ്ഞു...എന്‍റെ ഓര്‍മ്മയില്‍ നോമ്പിനെ കുറിച്ച് വരുന്ന ആദ്യ ചിത്രം അതാണ്‌...വടക്കങ്ങരയില്‍ കിഴക്കെകുളമ്പിലെ വീട്ടില്‍ ആ നോമ്പ് തുറന്നു കിട്ടിയ നൂറിന്‍റെ പത്തു നോട്ടുകള്‍ തലങ്ങും വിലങ്ങും എണ്ണി നോക്കി ഒടുവില്‍ നോട്ടിന്‍റെ മൂല്യം മനസ്സിലാകാതെ ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ ആ പണം ഉപ്പക്ക് തന്നെ തിരിച്ചു കൊടുത്തത്‌ ഇന്നലെ കഴിഞ്ഞു പോയ പോലെ ഇന്നും ഓര്മ്മകയുണ്ട...

മുഴുവന്‍ നോമ്പും നോല്‍കുക എന്നത് ഒരു സ്വപ്നമായ കാലം ഉണ്ടായിരുന്നു...അന്ന് പ്രായം കുറവാണ്. ഉമ്മയുടെയോ ഉപ്പയുടെയോ സമ്മതം ലഭിക്കുകയും ഇല്ല.....സ്വന്തം സുഹ്ര്തുക്കള്‍ മുഴുവന്‍ നോല്കും. അവര്ക്ട മുമ്പില്‍ നിവര്ന്നു നില്കാന്‍ കഴിയാത്തതിലുള്ള വിഷമം..പിന്നെ കാലം മാറി...ഉപ്പ ഗള്‍ഫില്‍ പോയി..ഏതൊരാളെയും പോലെ ഉമ്മയെ പറ്റിക്കുക എന്ന പണി എനിക്കും എളുപ്പമായിരുന്നു..ഉമ്മയെ സോപ്പടിച്ചു നോമ്പ് നോറ്റ് തുടങ്ങി...ഞെളിഞ്ഞു നടക്കും....ആരെങ്കിലും ചോദിക്കണം....ഇന്ന് നോമ്പുണ്ടോ..?അങ്ങനെ ചോദിപ്പിച്ചു മറുപടി പറഞ്ഞു വൈകുന്നേരം ആകുന്ന ബാല്യകാല നോമ്പ് മുന്നോട്ടു പോയി...യാഥാര്ത്ഥ്യം മറ്റൊന്നായിരുന്നു...സുഹ്ര്തുക്കലോടഭിമാനിക്കാന് വേണ്ടി എടുക്കുന്ന നോമ്പ് വൈകുന്നെരമാകാന്‍ പ്രയാസപ്പെട്ട് പള്ളിയിലെ പൈപ്പില്‍ നിന്ന് വുദു എടുക്കുമ്പോള്‍ ദുഹ്റിനും അസരിനും നോമ്പ് തുറന്നു തുടങ്ങി...നോമ്പിന് അണ്ടി പറിക്കാന്‍ വേണ്ടി ഉപ്പയുടെ വീട്ടിലേക്ക്‌ പോകുന്ന നിഷാദിനെ എസ്കോര്ട്ട് അടിച്ചു പോകുമ്പോള്‍ അയന്തയിലെ ചോലയില്‍ നിന്ന് വെള്ളം കുടിച്ച് നോമ്പ് തുറന്നു തുടങ്ങി...അങ്ങനെയിരിക്കെ ഒരു ദിവസം അയന്തയിലെ ബാപ്പ(ഉപ്പയുടെ ബാപ്പ) പൊക്കി...നാടന്‍ ഹാസ്യത്തില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ബാപ്പ പറഞ്ഞു "എന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോറ്റത്... "

നോമ്പ് പലതും പഠിപ്പിച്ചു തന്നു....ജീവിതത്തില്‍ ആദ്യമായി കള്ളനായത് നോമ്പിനാണ്...ഉമ്മയുടെ ബാഗില്‍ നിന്ന് മൂന്നു രൂപ കട്ടെടുത് അങ്ങാടിയില്‍ പോയി ബാലമംഗളം ചിത്രകഥ വാങ്ങി വയറ്റത് തിരുകി പള്ളിയുടെ മുകളില്‍ കയറി വായിച്ചു തീര്ത്തതത് ഒരു നോമ്പിനാണ്..... പിന്നീടവിടുന്ന് പലതും......തിരിച്ചറിവില്ലാതെ പോയ ബാല്യത്തിന്റെ ചാപല്യതകളില്‍ ചെയ്യാത്ത കളവിന് പ്രതിയാക്കപെട്ടതും ആ മാനക്കെടില്‍ എന്റെ ഉമ്മ എന്നെ ശപിച്ചതും......എല്ലാം ചിതലരിക്കാത്ത മനസ്സിന്റെ ഓര്‍മ്മകളാണ്...ബാല്യവും കൌമാരവും ഉമ്മ വീട്ടില്‍ ആയതിനാല്‍ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകളും അവിടെയുമായി ചുറ്റി തിരിഞ്ഞതാണ്..ബാപ്പയുടെ കൂടെ ഉള്ള നോമ്പ്..നമസ്കാരം...തറാവീഹ്...എല്ലാം...1997ല്‍ ഉമ്മയും പെങ്ങളും ഗള്‍ഫില്‍ പോയി...ഉമ്മയില്ലാത്ത ജീവിതത്തിലെ ആദ്യത്തെ റമദാന്‍...ഉമ്മയുടെ അഭാവം വല്ലാതെ സന്കടപ്പെടുതിയിരുന്നു...സുബ്ഹി നമസ്കരിച് പള്ളിയില്‍ കിടന്നുറങ്ങും..ഉറക്കുനര്ന്നാല്‍ തൊട്ടടുത്തുള്ള ടെയ്‌ലര്‍ കടയില്‍ കയറി ഇരിക്കും..ദുഹരിനു പള്ളിയില്‍..വീണ്ടും ഷോപ്പില്‍...ഇങ്ങനെ ഒരുമാസം നോക്കി ഇരുന്നു ഞാന്‍ ഷര്ട്ട്്‌ അടിക്കാന്‍ പഠിച്ചു..പിന്നെ ഞാന്‍ എനിക്കുള്ള ഷര്ട്ട്ര‌ അടിച്ചു..ഉപ്പക്ക് ഷര്ട്ട് ‌ അടിച്ചു കൊടുത്തു....നോമ്പ് തുറപ്പിക്കള്‍ വലിയ അനുഭൂതിയായിരുന്നു..കുഞ്ഞാക്കാന്റെ വീടിലെ തുറ, അമ്മായിയുടെ(എന്‍. പി. അബ്ദുല്‍ ഖാദര്‍ മൌലവി) വീട്ടിലെ തുറ, പള്ളിയിലെ സമൂഹ തുറ തുടങ്ങിയതെല്ലാം എല്ലാ നോമ്പ്‌ കാലത്തിന്റെയും മധുരമായ സ്മരണകളാണ്...

പിന്നെ പിന്നെയുള്ള നോമ്പ് കാലങ്ങള്‍ തിരിച്ചരിവിന്റെതായിരുന്നു...നോമ്പിന്റെ ലക്‌ഷ്യം, പ്രാധാന്യം എല്ലാം മനസ്സിലാക്കി അതിനെ ആ അര്‍ത്ഥത്തില്‍ പഠിപ്പിച്ചു തന്ന ബാപ്പയുടെ കൂടെയുള്ള നോമ്പ് ദിവസങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്...പുലര്ച്ചെ ബാപ്പ വിളിച്ചുണര്തുംെ..ചോറിലേക് കഞ്ഞി വെള്ളം ഒഴിച്ച് കുഴച്ചു തിന്നും...ബാപ്പയുടെ കൂടെ പള്ളിയിലേക്ക്‌..ബാപ്പ രാത്രി മടങ്ങുമ്പോള്‍ കൂടെ മടങ്ങും...ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിന് ബാപ്പ പറഞ്ഞയച്ചാല്‍ പുറത്തു പോകും...പിന്നെ ബാപ്പയെ പ്രായം തളര്‍ത്തിയപ്പോള്‍ ബാപ്പ ഇല്ലാതെ...അന്നത്തെ നോമ്പ് ശരിക്കും ഒരു അനുഭൂതി തന്നെയാണ്. നോമ്പിന് കൊട്ടുക്കര സ്കൂളില്‍ പോയിരുന്ന കാലവും...സ്കൂള്‍ വിട്ട് പള്ളിയില്‍ വന്നു ഉറങ്ങി അസര്‍ നമസ്കരിച് വീട്ടില്‍ പോയ കാലവും മനസ്സിലൂടെ കടന്നു പോകുന്നു...നോമ്പിന്റെ അവസാനത്തെ പത്തില്‍ പള്ളിയില്‍ രാത്രി താമസമാക്കും..ഫിതര്‍ സകാത് കൊടുക്കാനുള്ള അരി കൊണ്ട് വരും ...അതിന്റെ ലിസ്റ്റ് കുഞ്ഞാക്ക(അമ്മാവന്‍ പി.പി.മുഹമ്മദ്‌ മദനി) പറഞ്ഞു തരും..അത് പേപ്പറില്‍ പകര്ത്തി എഴുതും പിന്നെ രാവിലെ അതത് വീടുകളില്‍ എത്തിക്കും...അതിനൊക്കെ കുഞാക്കാക് ഒരുപാട് സഹായികള്‍ ഉണ്ടായിരുന്നു...ആ രൂപം ഇന്നും തുടരുന്നു....

അങ്ങനെ ഉള്ള ഒരു നോമ്പ് കാലത്ത്‌ നടന്ന ഒരു സംഭവം ഓര്മ്മ. വരുന്നു.......ഒരു റമദാന്‍ ഇരുപത്തി ഏഴാം രാവ്...........എല്ലാവരും പള്ളിയില്‍ ഉണ്ട...ഞാന്‍ ഖുറാന്‍ ഓതി കൊണ്ടിരിക്കുന്നു........കെ. എം. സലിം മാസ്റ്റര്‍ എന്റെ അടുതുണ്ട്. പിറ്റേ ദിവസം നോമ്പ് തുറയും പഠന ക്യാമ്പും ഉണ്ട......രാത്രി പതിനൊന്നു മണിക്ക് ഉപ്പ വന്നു...ഒരു ക്ലാസ്സ്‌ കൂടി എടുക്കാന്‍ ആളെ കിട്ടിയിട്ടില്ല......കാവനൂര്‍ അബ്ദുല്‍ വഹാബ് സുല്ലമിയെ പോയി വിളിച്ചു നോക്കാം.....ഉപ്പ ക്ഷീണിച്ചിരിക്കുന്നു...ഞാന്‍ ബൈക്ക്‌ ഓടികണം...മൊറയൂറിലെ മുനീര്‍(മുനീര്‍ മദനി) കൂടെ വരും..അവനു ബൈക്ക്‌ ഓടിക്കാന് അറിയില്ല..നീ ഒന്ന് പോകണം...

അങ്ങനെ മുനീരിനെയും ഇരുത്തി യാത്രയായി..നല്ല തണുപ്പുണ്ട്..അവിടെ എത്തിയതും ഞാന്‍ നേരെ കക്കൂസിലേക്ക് ഓടി......വയര് വേദന അസഹ്യമായിരുന്നു...ഞാന്‍ കാര്യം സാധിച്ചു വന്നപ്പോഴേക്കും മുനീര്‍ സുല്ലമിയെ കണ്ടു ക്ലാസ്സ്‌ ഉറപ്പിച്ചു , ബൈകില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു....അവന്‍ പറഞ്ഞു ഞാന്‍ ഓട്ടാം..ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പിറകില്‍ കയറി...കാവനൂര്‍-മോങ്ങം റോഡില്‍ കയറിയതും എവിടെ നിന്നോ പഠിച്ച തിയറി ക്ലാസ്‌ അവന്‍ പ്രാക്ടിക്കല്‍ ആയി നടത്തി...നാല് ഗീരും മാറ്റി സ്പീഡില്‍ ഒരു വളവു തിരിച്ചു...പിന്നെ ആഞ്ഞു ബ്രീക്കും ചവിട്ടി....വണ്ടി റോട്ടില്‍ പോത്തോം...വണ്ടിയിടെ ഇടയില്‍ കുടുങ്ങി തിരിഞ്ഞു തുടയിലെ തോലുപോയി...ഞാന്‍ പിടിത്തം വിട്ടു...രണ്ടു മൂന്നു മിനുട്റ്റ്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...പതുക്കെ എണീററ് ബൈക്ക്‌ നിവര്ത്തി സ്റ്റാര്ട്ട് ‌ ചെയ്തു...ശരീരത്തിന്റെ ഒരു ഭാഗം ആകെ പഞ്ചര്‍ ആയിരിക്കുന്നു...ഉടുത്തിരുന്ന തുണി കഴിച്ചു തോലുപോയ ഭാഗത്ത്‌ വരിഞ്ഞു കെട്ടി അര്‍ദ്ധനഗ്നനായി ആ ധന്യരാത്രിയില്‍ ബൈക്ക്‌ ഓട്ടി.....മോങ്ങതെതി..... നോക്കുമ്പോള്‍ മുനീറിന്റെ പാന്റ ആകെ കീറിയിരിക്കുന്നു......ഇരു കാല്മുട്ടിലെക്കും നോക്കിയാല്‍ ചുവന്ന ഹസാര്ഡ്ട‌ ഇന്‍ഡികേറ്റര്‍ ഇട്ടപോലെ....ഒടുവില്‍ ഒന്നരകാലനായി നാട്ടിലെ പ്രായം ചെന്നവരോടൊപ്പം ഈദ്‌ ഗാഹിന്റെ പിറകില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിച്ചു...ശേഷമുള്ള ഓരോ ഇരുപത്തിയേഴാം രാവിനും കാക്കു(കെ.എം.സലിം മാസ്റ്റര്‍) പറയും "നിയാസ് ഇന്ന് നമുക്ക്‌ ബൈക്ക്‌ ഓടിക്കെണ്ടേ..?" .അത് കേള്കുമ്പോള്‍ ഇന്‍ഡികേറ്റര്‍ ഇട്ട മുനീറിന്റെ ആ കാല്‍ മനസ്സില്‍ തെളിയും...
റമദാന്‍ ഇങ്ങനെ ഒരുപാടനുഭവങ്ങള്‍ സമ്മാനിക്കും....റമദാനിലെ പല യാത്രകളിലും പല കുടുംബങ്ങളുടെയും ദയനീയ അവസ്ഥ കാണുമ്പോള്‍ സന്കടപെട്ടുപോയിട്ടുണ്ട്. പലര്ക്കും ആവുന്നത് ചെയ്തു കൊടുത്തിട്ടുമുണ്ട്..

ഓരോ റമദാനും നേട്ടങ്ങള്‍ കൊയ്ത്തു മുന്നോട്ടു പോയപ്പോള്‍ ഒരു റമദാന്‍ എനിക്ക് കറുത്ത ആദ്യായയമായി ബാക്കി നിന്നു....പാപമോചനത്തിന്റെ മാസം പപവര്ധനവിന്റെ മാസമായോ എന്ന് വിലപിക്കേണ്ട ഒരു മാസംപോലെ...ആ റമദാന്‍ കഴിയുമ്പോള്‍ അടുത്ത റമദാന്‍ വരെ ആയുസ്സ്‌ ഉണ്ടാകണമെന്ന് ഞാന്‍ പ്രാര്ത്ഥി്ച്ചു...അള്ളാഹു ആ പ്രാര്ത്ഥന കേട്ടു...ശേഷം നാലാമത്തെ റമദാന്‍ ദിവസങ്ങള്‍ അകലെ മാത്രം എത്തി നില്കു‍ന്നത് വരെ ആയുസിന്റെ പുസ്തകത്തില്‍ എനിക്ക് പേജുകള്‍ ബാകിയായി....കഴിഞ്ഞ ഓരോ രമദാനും ലഭാമായിരിക്കണം...എന്റെ നിന്മകള്‍ മായ്ഞ്ഞു പോയിരിക്കണം....!

കേട്ടറിവുകളില്‍ നിന്ന് മാത്രം മനസ്സില്‍ കോറിയിട്ട തിരുഗേഹങ്ങളുടെ ചിത്രവും പരിസരങ്ങളും നേരിട്ട് കാണാന്‍ കഴിഞ്ഞ റമദാനില്‍ എനിക്ക് സാധിച്ചു...ജീവിതം ഇരുപത്തിനാല് വയസ്സ് കഴിഞ്ഞു ഇരുപതന്ജിലെക്ക് കാലെടുത്തു വെക്കും മുമ്പേ ആ സ്വപ്നവും സാഫല്യമായി...അതും എന്‍റെ മാതാപിതാക്കളുടെ കൂടെ..കേട്ടറിഞ്ഞതിനെക്കാള്‍ എത്രയോ വലുതായിരുന്നു കണ്ടറിഞ്ഞ മക്കയും മദീനയും...ആ ഉംറ മനസ്സിന് നല്കി്യ ആശ്വസത്തെ കുത്തിക്കുറിക്കാന്‍ എന്റെ വാക്കുകള്‍ പരിമിതമാണ്...സര്‍വ്വ സ്തുതിയും അല്ലഹുവിനാണ്...കഴിഞ്ഞ രണ്ടു റമദാന്‍ ദുബൈയിലായിരുന്നു...നാടിലെകാല്‍ ശാന്തത അനുഭവപ്പെടുന്നു ഇവിടുത്തെ റമദാന്‍ ദിന രാത്രങ്ങള്‍...വിവിധ പള്ളികളില്‍ വിവിധ നാട്ടുകാര്‍ ആയ ഇമാമുമാര്‍...എന്തൊരു നല്ല ഖുറാന്‍ പാരായണം...ഏറെ പുതുമ തോന്നുന്ന ദുബായ് ഹോലി ഖുറാന്‍ അവാര്ഡ്ു‌ പരിപാടി...നോമ്പ് തുറകള്‍... അറേബ്യന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍...എല്ലാം ഒന്നോന്നിക്കള്‍ മെച്ചം...

വീണ്ടുമൊരു റമദാന്‍ കടന്നു വരുന്നു... ഒരു റമദാനിന്റെ തുടക്കത്തില്‍ ആണ് ഞാന്‍ പ്രവാസത്തിന്റെ പേജുകള്‍ മറിചു തുടങ്ങിയത്...ലാഭത്തിന്റെ കണക്കുകള്‍ മാത്രം നിരത്താനുള്ള ഈ പ്രവാസത്തിനു ഒരു തിരശീല കുറിചു വീണ്ടും ഒരു നാട്ടിന്പുയറത്തെ നാടന്‍ രീതികളിലേക്ക് മടങ്ങാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു....ആ യാത്രയും ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടപെട്ട മക്കയും മദീനയും സന്ദര്ശിച്ചു മടങ്ങാന്‍ തീരുമാനിച്ചു അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരിക്കുകയാണ്....നന്മകള്‍ നിറഞ്ഞ ഒരു റമദാന്‍ കൂടി കടന്നു വരട്ടെ എന്നാഗ്രഹിച്ചു ഒരു പതിതനെപ്പോലെ ഞാനും കാത്തിരിക്കുന്നു.....

Monday, July 26, 2010

ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന്‍ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്‍..

ഞാന്‍ ഒരു മുസ്ലിമാണ്. അള്ളാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രാവാചകനാണെന്നും വിശ്വസിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെയും പ്രാവചക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് നീങ്ങുകയും ചെയ്യുന്ന മുസ്ലിം. ജീവിതത്തിന്റെ വിഷയത്തില്‍ ഒരു കാര്യം അള്ളാഹു പറഞ്ഞു, മുഹമ്മദ്‌ നബി കാണിച്ചു തന്നു എന്ന് ബോധ്യപെട്ടാല്‍ ആ കാര്യം കേട്ടു അനുസരിചു എന്നതാണെന്റെ നിലപാട്.

കഴിഞ്ഞ കുറെ കാലങ്ങളായി പലരും പല കാര്യങ്ങളിലും ഇസ്ലാമിന്റെയും മുസ്ലിമിന്റെയും നേരെ കുതിര കയറുന്നത് കാണുമ്പോള്‍ മനസ്സ്‌ പിടച്ച് പോകാറുണ്ട്. അക്കമിട്ടു അതെ നാണയത്തില്‍ തിരിച്ചു പറയാന്‍ ശേഷിയുള്ള ആണായി പിറന്നവര്‍ മുസ്ലിമുകള്‍ക്കിടയില്‍ ഇല്ല എന്ന വ്യാചേന ഇവരുടെ കുതിര കയറ്റം കാണുമ്പോള്‍ സംയമനം പാലിക്കുന്നത് ഞങ്ങളെ ഖുറാന്‍ പടിപിച്ച ഒരു മഹത്തായ സംസ്കാരം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ്. "നന്മയും തിന്മയും സമമാവുകയില്ല, തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക, എന്നാല്‍ നിന്റെ കൊടിയ ശത്രു പോലും നിന്റെ ആത്മ മിത്രമായി തീരും." ഈ മഹത്തായ പാഠം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളില്‍ നിന്ന് നിങ്ങള്‍ നന്മ മാത്രം പ്രതീക്ഷിക്കുക.

ഇത്രയും പറയേണ്ടി വന്ന ഒരു വര്‍ത്തമാന കാല സാഹചര്യം ഇന്ന് കേരള മുസ്ലിമിന് ഉണ്ടായി എന്നതും, വിവരകേട്‌ മാത്രം കൈ മുതലായ കുറെ മനുഷ്യ മൃഗങ്ങള്‍ മുസ്ലിമിന്റെ അസ്തിത്വത്തിന് ഭീഷണിയായി ഇന്ന് മലയാള മണ്ണില്‍ ഉണ്ട എന്നതു കൊണ്ടുമാണ്..

ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യ മന്ത്രിയുടെ തരം താണ ചില പ്രസ്താവനകള്‍ കേള്കുമ്പോള്‍ അദ്ധേഹത്തിന്റെ അല്പജ്ഞാനത്തില്‍ സങ്കടം തോന്നിപ്പോകാരുണ്ട്. മുമ്പ്‌ മലപ്പുറത്തെ കുട്ടികളെ പരീക്ഷയില്‍ കോപ്പി അടിക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കാന്‍ അദ്ദേഹം ചില കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തി..ആ ശ്രമം അമ്പേ തെറ്റാണെന്ന് തെളിയിച് മാപ്പിള മക്കള്‍ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ വരെ വിരാജിക്കുന്ന ഒരു അവസ്ഥയില്‍ ജില്ല ഇന്ന് മുമ്പിലാണ്. മുസ്ലിം ലീഗ് രാഷ്ട്രീയതോടുള്ള അദ്ധേഹത്തിന്റെ അന്ധമായ വിരോധം ഇത്തരം നിലവാരം താണ അവസ്ഥയിലേക്ക് അദ്ധേഹത്തെ എതിച്ചതില്‍ നമുക്ക്‌ സഹതപിക്കാം...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഒരു കാര്യം സുതരാം വ്യക്തമാണ്. തനി മാപ്പിളമാരായ മലപ്പുറത്തെ മക്കളെ വിദയഭ്യാസപരമായി ഉയര്‍ത്താന്‍ സി. എച്ച്. കാണിച്ച ദീര്ഘ വീക്ഷണം ഒന്ന് മാത്രമാണ് മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നിധാനം. വിറക്‌ വെട്ടികളും വെള്ളം കൊരികലുമായ ഒരു ജനതയുടെ പിന്‍ഗാമികള്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമായത്‌ അദ്ദേഹം തുടങ്ങി വെച്ച ഒരു ജാഗരണത്തിന്റെ ഭാഗമാണ്... എന്റെ വിദ്യഭ്യാസത്തിന്റെ മുഴുവന്‍ തലവും കടന്നു പോയത്‌ സി. എച്ചിന്റെ പാര്‍ട്ടി ഉണ്ടാക്കി എടുത്ത സ്ഥാപനങ്ങളുടെ അകതലങ്ങളിലൂടെ ആണ്. പിന്നിട്ട വഴികളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ സ്വാധീനം എത്രയുണ്ടെന്ന് ഇന്ന് ഞാന്‍ അറിയുന്നു..ഒരു നന്മ ആര് ചെയ്താലും അതിനെ പ്രോത്സാഹിപ്പികുകയും അന്ഗീകരിക്കുകയും ചെയ്യാനുള്ള വിശാല മനസ്കത മനുഷ്യത്വത്തിന്റെ പരിപാവന പ്രതീകമാണ്. ആ അര്‍ത്ഥത്തില്‍ മാറി മാറി വരുന്ന ഗോവെര്‍മെന്റുകളില്‍ അധികാരം പന്കിട്ടപ്പോഴൊക്കെ മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ്‌ ക്രിയാത്മകമായി കൈ കാര്യം ചെയ്തു വന്നത് അഭിനന്ദനീയമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരിച്ചു വലുതാക്കി നടത്തുന്ന രാഷ്ട്രീയ പകപോക്കലുകല്‍കപ്പുരത് നന്മയുടെ വിത്തുകളെ പാകി മുളപ്പിച്ചു വളര്തി വലുതാകാന്‍ പ്രതിജ്ഞ എടുകുക്കുക എന്നതാവണം നമ്മുടെ നിലപാട്.

ഏററവും ഒടുവില്‍ കേരളത്തെ ഒരു ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമിക്കുന്നു എന്ന വര്‍ഗീയ വിത്ത്‌ പാകിയപ്പോള്‍ ഒരു മുഖ്യമന്ത്രിയുടെ വിവരമില്ലായ്മ മറ്റൊരു മഠയന്റെ പുലഭ്യം പറച്ചിലായി മാത്രം കണ്ടാല്‍ മതിയെന്ന് തോന്നുന്നു..പക്ഷെ ചില തിരുത്തലുകള്‍ അനിവാര്യമാണ്..മുസ്ലിമിന്റെ കുടുംബ ജീവിതവും അതിന്റെ ലക്ഷ്യവും എന്താണെന്നും അവര്‍ അതിനെ എങ്ങനെ നോക്കി കാണുന്നു എന്നും...എന്റെ കുടുംബം ആണ് എന്നും എന്റെ ശക്തി...സമൂഹത്തില്‍ നില നില്‍കുന്ന ആരാജകത്വങ്ങളില്‍ മിക്കവാറും ലൈംഗിക അരാജകത്വമാണ്. കുത്തഴിഞ്ഞ ജീവിതം ശീലമാക്കിയ ഒരു ജനതയുടെ മുമ്പില്‍ ഇസ്ലാമിക കുടുംബ ജീവിതം വരച്ചു കാണിക്കുന്ന നന്മയുടെ കുറെ വഴി അടയാലങ്ങളുണ്ട്. സദാചാര ബോധത്തിന്റെയും നന്മയുടെയും വഴി അടയാളങ്ങള്‍ കുടുംബ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചാണ് മുഹമ്മദെന്ന പ്രവാചകന്‍ ഒരു ജനതയുടെ ജീവിത രീതിയെ മാറ്റി മരിച്ചതു. ആ പാത തന്നെയാണ് ഓരോ മുസ്ലിമും പിന്തുടരുന്നത്. ബന്ധങ്ങളുടെ മൂല്യം നഷ്ടപെട്ടത് കൊണ്ട് മാത്രമാണല്ലോ വൃദ്ധ സദനങ്ങള്‍ ഉദ്ഘാടനം ചെയ്യപെടുന്നത്. ഇപ്പോള്‍ കൂണ് കണക്കെ മുളക്കുകയും ചെയ്യുന്നു..ജീവിത സൌഭാഗ്യങ്ങളില്‍ ഒരു മുസല്‍മാനു ലഭിക്കുന്ന വലിയൊരു നിധിയാണ് മക്കള്‍ എന്നത്. അത് കൊണ്ട് തന്നെയാണ് മുസ്ലിമിനെ സംബന്ധിചിടത്തോളം മക്കളും മക്കളുടെ എണ്ണവും പ്രിയപെട്ടതാവുന്നത്. അംഗ ബലത്തിന്റെ പേരില്‍ ഒരു ധ്രുവീകരണം സമൂഹത്തില്‍ സൃഷ്ടിക്കല്‍ മുസ്ലിമിന്റെ ലക്ഷ്യമായി എവിടെയും പടിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ബഹു മുഖ്യ മന്ത്രിക്കുള്ള ആശങ്ക നമുക്ക്‌ തീരെ ഇല്ല.



കുടുംബ ജീവിതത്തിന്റെ വതായനാങ്ങള്‍ ഞാന്‍ ഇനിയും തുറന്നിട്ടില്ല. പക്ഷെ വിചാരവും വികാരവുമുളള പച്ച മനുഷ്യന്‍ തന്നെയാണ് ഞാനും. മുമ്പ്‌ പലരും കുടുംബ ജീവിത സ്വപ്നങ്ങളെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. അവരോടൊക്കെ പറഞ്ഞ മറുപടി അഭിവന്ദ്യ മുഖ്യമന്ത്രിക്കും സമാനചിന്താഗതിക്കാര്‍ക്കും വേണ്ടി ഒരിക്കല്‍ കൂടി കോറിയിടട്ടെ! ഞാനും ഒരു മാപ്പിളയാണ്..മലപ്പുറത്തുകാരന്‍..പത്തു മക്കളുടെ പിതാവകണമെന്നു ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി....എന്റേതെന്നു പറയാന്‍ പത്തു മക്കള്‍ വേണം. വീടിനും കുടുംബതതിതിനും എന്റെ നാടിനും ഉപകാരപെടുന്ന സല്സ്വഭാവികളായ പത്തു മക്കള്‍...അവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ഒരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ മുതലെടുപ്പ് നടത്താനല്ല മറിച്ചു അന്തസ്സും ആത്മാഭിമാനവും മനുഷ്യതവും മരിച്ചിട്ടില്ലാത്ത പത്തു മക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ കഴിഞ്ഞെല്ലോ എന്നാശ്വസിച് അഭിമാനം കൊള്ളാന്‍ വേണ്ടി.....അതെന്റെ പരലോക ജീവിതത്തിനു മുതല്കൂട്ടാകാന്‍ വേണ്ടി....അല്ലാതെ ഒന്നിനും കൊളളാത്ത ഒന്നോ രണ്ടോ എണ്ണതിനു ജന്മം നല്‍കി മുഖ്യമന്ത്രിയെപ്പോലെ വിലപിക്കുന്ന കുറെ ആളുകള്‍ക്ക് വിലാപത്തിന് സാഹചര്യം സൃഷ്ടിക്കണം എന്നെനിക്കുട്ദെശമില്ല...... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന ഞാന്‍ അറിയുന്ന ഒരുപാട് ബാപ്പമാര്‍ എന്റെ അറിവിലുണട്. അവരുടെ പിന്‍ഗാമിയാവാന്‍.... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന എന്റെ ഉപ്പയെ ഞാന്‍ പലവുരു അറിഞ്ഞിട്ടുണ്ട്...ആ ഉപ്പാക്ക് അന്തസ്സുള്ള കുറെ പേര മക്കളെ സമ്മാനിക്കാന്‍.............ഇങ്ങനെ നീണ്ടു പോകുന്നു എന്റെ ലക്‌ഷ്യം...

ഭരണഘടന അനുവദിച്ചു തന്ന നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇഷ്ടപെട്ട മതം വിശ്വസിക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്ന മതപരമായ ബാധ്യതയും ഞങ്ങള്‍ മുസ്ലിംകള്‍ ഇന്ത്യ രാജ്യത് ചെയ്യുന്നുണ്ട്. അവിടെ ആരെങ്കിലും മുസ്ലിമായി ജീവിക്കുന്നുവേന്കില്‍ അത് ഇസ്ലാമിന്റെ മഹത്വം കൊണ്ട് മാത്രമാണ്, അല്ലാതെ ഞങ്ങളുടെ വ്യക്തി മഹാത്മ്യം അല്ല. ആണെന്ന് അവകാശപ്പെടുന്നുമില്ല.

ലൌ ജിഹാദിന്റെയും മറ്റും പേര് പറഞ്ഞു മുസ്ലിംകളുടെ മേല്‍ കുതിര കയറിയപ്പോഴും ഞങ്ങള്‍ മൌനം പാലിച്ചത് ഖുറാന്‍ ഞങ്ങളെ പഠിപ്പിച്ച രീതി അതായത്‌ കൊണ്ട് മാത്രമാണ്. കംമമ്യുനിസതിന്റെ ആശയ ദാരിദ്ര്യം ശക്തമായ അടിയൊഴുക്ക് സൃഷ്ടിച്ചു തുടങ്ങിയപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്..നാമധാരികളായ മുസ്ലിമുകളും, വ്യക്തി വിരോധങ്ങലുടെയോ മറ്റു പ്രശ്നങ്ങളുടെ പേരിലോ മാത്രം അല്പം ചില ആളുകള്‍ കൂടി മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞു അച്ചുതാനന്തന്റെ പിറകില്‍ ഉണ്ടായേക്കാം. പക്ഷെ അതും ചോര്‍ന്നു പോകുന്ന ഒരു കാലം അതി വിദൂരതല്ല..

ഒന്നോര്‍ക്കുക ഞങ്ങളെ പ്രകൊപിതരക്കാന്‍ നിങ്ങള്‍ എന്ത് പറഞ്ഞു വന്നാലും ശരി, ഞങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്ന ആളുകളല്ല...പ്രതികാരത്തിന് എല്ലാ നിലക്കും കഴിവുണ്ടായിരുന്ന ഒരു കാലത്ത്‌ മാപ്പെന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥ തലം പ്രായോഗിക ജീവിതത്തിലൂടെ കാണിച്ചു തന്ന മാഹനായ ഒരു മനുഷ്യന്‍ പഠിപ്പിച്ചു തന്ന ഉന്നതമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരുത്തമ സമൂഹത്തിന്റെ ഭാഗമാണ് ഞങ്ങള്‍...നിങ്ങളെപ്പോലെ തിരിച്ചറിവ് നഷ്ടപെട്ടാല്‍ നമുക്കിടയില്‍ പിന്നെന്താണ് വ്യത്യാസം..???

Tuesday, July 20, 2010

എന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അനുഭവങ്ങള്‍

ഇന്നലെ രാത്രി ഉറങ്ങാന്‍ വളരെ വൈകി...ദാലിയും അളിയനും വന്നിരുന്നതിനാല്‍ അവരുമായി സംസാരിച്ചിരുന്നു...അവരുടെ വര്ത്തുമാനങ്ങള്‍ കഴിഞ്ഞു അവരെ ഷാര്ജതയില്‍ ആക്കാന്‍ വേണ്ടി പുറപ്പെടുമ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു..ഷാര്ജ്യില്‍ എത്തിയപ്പോള്‍ അവിടെ കറന്റ്‌ ഇല്ലായിരുന്നു...ഗള്ഫ്ു‌ ജീവിതത്തിലെ ആദ്യത്തെ അനുഭവം..ഉഷ്ണം കഠിനമായതിനാല്‍ പലരും കാറിനുള്ളിലും മറ്റുമായി പുറത്ത് തന്നെ..ഒടുവില്‍ അവരെയും കൊണ്ട് ദുബൈയില്‍ എത്തിയപ്പോള്‍ രാത്രി ഒരുമണിയോടടുതിരുന്നു. തിരിച്ചെത്തിയപ്പോള്‍ എന്റെ സുഹൃത് അബ്ദുറഹിമാന്‍ അബുദാബിയില്‍ നിന്നും വന്നിട്ടുണ്ട്..അവനെയും കൂടി അകത്തു കടന്നു ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ ഓരോ വര്ത്തഹമാനം പറഞ്ഞു...അബുദാബിയില്‍ നിന്നും പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഇരുപത്തിനാല് മണിക്കൂറിനു ശേഷം രാത്രി ലാന്ഡ്്‌ ചെയ്തത്രേ ... അവനു അത്ഭുതം ഉണ്ടായിരുന്നു...

വിമാനവും എയര്പോ്ര്ട്ടും   ജീവിതത്തിന്റെ ഭാഗമായിട്ട് കുറെ കാലമായി... എന്റെ വീടിന്റെ മുകളില്‍ കയറി ഇരുന്നാല്‍ കോഴിക്കോട് എയര്പോര്ട്ടില്‍ ലാന്ഡ്ട‌ ചെയ്യുന്ന എല്ലാ വിമാനങ്ങളും കാണാം... വീട്ടിലെ ഓരോരുത്തര്ക്കും് വിമാനങ്ങളുടെ സമയം വരെ മനപാഠമാണ്...ആദ്യമായി കോഴിക്കോട് വിമാനത്താവളത്തില്‍ നൈറ്റ്‌ ലാണ്ടിംഗ് തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ഉപ്പ പറഞ്ഞു...ആ മലയില്‍ നിന്നും ആരോ ടോര്ച്ട  അടിക്കുന്നുണ്ട് എന്ന്... ഞാന്‍ ഓരോന്നോര്ത്തു ..ഗള്ഫിോല്‍ വന്നു നാല് മാസങ്ങള്ക്ക്  ശേഷം ആദ്യമായി നാട്ടില്‍ പോകുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ  എന്റെ. ആദ്യ യാത്ര...ദുബായ് എയര്പോഴര്ട്ടിന്റെ ടെര്മി്നല്‍ ടു വില്‍ ബോര്ഡിംയഗ് പാസ്സുമായി വിമാനത്തിലേക്ക് കയറാന്‍ തയ്യാറായി ഇരുന്നു. കൂടെ നിഷാദും ഉണ്ട്..പറയപ്പെട്ട സമയത്തും വിമാനം എത്തിയില്ല. ഒടുവില്‍ മുക്കാല്‍ മണിക്കൂര്‍ വൈകി വിമാനത്തില്‍ പോകാന്‍ മുന്നറിയിപ്പ് വന്നു. വിമാനത്തിലേക്ക് കയറാന്‍ നില്കുറമ്പോള്‍ ഹാന്ഡ്സ‌ ബാഗ്‌ ലഗേജില്‍ ഇടണം എന്നവര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലം ഇല്ല. ഞാന്‍ സമ്മതിച്ചില്ല. എന്റെ മുഴുവന്‍ സെര്ടിഫികട്ടും രേഖകളും ഉണ്ട്..വാക്ക് തര്ക്കുമായി. ഒടുവില്‍ എന്റെ ആവശ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങി.. വിമാനം കോഴിക്കോടെത്തി...എമിഗ്രഷനിലെ പതിവ് നാടകങ്ങള്‍ കഴിഞ്ഞു വീടിലെത്തി...എല്ലാം കഴിഞ്ഞു വീണ്ടും ദുബൈയിലേക്ക് മടങ്ങി...മൂന്നാഴ്ചക്ക് ശേഷം...എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിന്ടെ രണ്ടാം യാത്ര...

രാവിലെ ദുബൈയില്‍ എത്തുമ്പോള്‍ കൂടെ ഉള്ളവര്കും സുഹ്ര്തുക്കല്കും ഒരു വഴിപാടു പോലെ കൊണ്ട് പോകാറുള്ള ഇറച്ചി വരട്ടിയതും പത്തിരിയും കടുക്ക പൊരിച്ചതും അങ്ങനെ ഒത്തിരി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ബാഗ്‌..ദുബായ് എയര്പോുര്ട്ടി ലെത്തി .. എമിഗ്രേഷന്‍  കഴിഞ്ഞു. ലഗേജ് കാണാനില്ല. നോക്കുമ്പോള്‍ ലഗേജ് വന്നിട്ടില്ല. എയര്പോിര്ട്ട്  അധികൃതര്‍ കോളറിനു പിടിച്ചു  പുറത്താക്കും വരെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി...അന്യനാടല്ലെ..കച്ചറ കളിച്ചാല്‍ അകത്തു കിടക്കേണ്ടി വരും...പതിയെ വലിഞ്ഞു...ബാഗേജ് ക്ലൈം ചെയ്തു താമസ സ്ഥലത്തിന് മടങ്ങി..രണ്ടു ദിവസം കഴിഞ്ഞു മൊബൈലില്‍ വിളി വന്നു.. നിങ്ങളുടെ ലഗേജ് ഷാര്ജണ എയര്പോുര്ട്ടി ല്‍ ഉണ്ട്..അവിടെ ചെന്നാല്‍ കളക്റ്റ് ചെയ്യാം...എന്തൊരു വിനയം..എന്തൊരു സേവനം...ഷാര്ജള എയര്പോറര്ട്ടി ല്‍ ചെല്ലുമ്പോള്‍ ഒരു മൂലയില്‍ അനാഥമായി കിടക്കുന്ന എന്റെ ബാഗിനെ കണ്ടു..ഇറച്ചി മണക്കുന്നു...ഏതായാലും അവിടെ ഉണ്ടല്ലോ..ബാഗ്‌ തുറന്നു..ചീഞ്ഞു നാറിയ കടുക്ക ഷാര്ജാ എയര്പോിര്ട്ടി ലെ  എയര്ഇ്ന്ത്യ എക്സ്പ്രസ്സ്‌ കൌണ്ടറില്‍ കൊടുത്തു രോഷം തീര്ത്തു  ഞാന്‍ ഇറങ്ങി പോന്നു...

ഒരു സാധനം പോലും ബാക്കിയില്ലാതെ നശിച്ചിരുന്നു...അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു...എന്റെ ജീവിതത്തില്‍ ഇനി ഈ വിമാനത്തില്‍ യാത്ര ചെയ്യൂല...ജീവന്‍ നില നിര്ത്താ ന്‍ മറ്റൊന്നും ലഭിക്കാതിരിക്കുകയും കള്ളു മാത്രമേ ലഭിക്കൂ എന്നുണ്ടെങ്കില്‍ ആ സമയത്ത് കള്ളു അനുവദനീയം എന്ന പോലെ മാത്രമേ ഇനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യൂ...അതില്‍ കയറേണ്ട ഒരു ഗതികേട് ഇല്ലാതിരിക്കട്ടെ..

എത്രയെത്ര തവണയാണ് ഈ കഥകള്‍ ജനം പറയുന്നത്..ഓരോരുത്തര്ക്കുംവ ഓരോ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു എയര്ലൈ്ന്‍ ഉണ്ടോ ആവോ..??

കഴിഞ്ഞ ഡിസംബറില്‍ ദാലിയുടെ കല്യാണത്തിന് നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ ഞാന്‍ നിഷാദ്നോട്‌ പഠിച്ച പണി പറഞ്ഞു... എക്സ്പ്രസ്സിന് ടിക്കറ്റ്‌ എടുക്കണ്ടാന്നു...സമയവും സാമ്പത്തികവും ഒക്കെ നോക്കി അവനും എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ എടുത്തു...യാത്ര ദിവസം അവനെയും കൊണ്ട് ഉപ്പയും ഞാനും എയര്പോയര്ട്ടി ല്‍ എത്തി...ജനം കൂട്ടം കൂടി നില്കുന്നു....ചാനലുകള്‍ ക്യാമറയുമായി നെട്ടോട്ടം ഓടുന്നു...മന്ത്രി വന്നോ...നോക്കുമ്പോള്‍ എക്സ്പ്രസ്സ്‌ വിമാനം ക്യാന്സനല്‍ ചെയ്തു...വിസ കലാവതി തീരും എന്ന് ഭയപ്പെടുന്ന കുറെ യാത്രക്കാര്‍ പേടിച്ചു എയര്‍ ഇന്ത്യ കൌണ്ടറില്‍ ബഹളം വെക്കുന്നു...പലതും കരച്ചില്‍ ആയിരുന്നു...കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി...ഉത്തരവാദിത്ത ബോധം തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവരുടെ മറുപടി കൂടി കണ്ടപ്പോള്‍ കൈ തരിപ്പ് കൂടി വരികയായിരുന്നു...എനിക്ക് മുമ്പേ പലരും അരിശം തീര്ത്തി രുന്നു....എയര്പോലര്ട്ടിനുള്ളില്‍ കയറി ഇന്ത്യന്‍ ഐര്ലിീനെസിനു ടിക്കറ്റ്‌ ശരിയാക്കി നിഷാദ് യാത്ര ചെയ്തു...ഒടുവില്‍ അവനും എക്സ്പ്രസ്സ്‌ മടുത്തു...

ഇപ്പോള്‍ ഇതാ ഒരു അബുദാബി വിമാനം കൂടി.. യന്ത്രതകരാരിന്റെ പേരില്‍ മറ്റൊരു നാട്ടില്‍ കൊണ്ട് ചെന്നിറക്കുക..ജോലി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാന ജോലിക്കാര്‍ ഇറങ്ങി പോകുക...യാത്രക്കാരെ വലച്ച് കൊല്ലാകൊല ചെയ്യുക...ഇതൊന്നും കണ്ടു നടപടി എടുക്കാന്‍ അധികാരി വര്ഗംാ ഇല്ലാതെ പോയോ എക്സ്പ്രസ്സിന്...??? നിശ്ചിത ജോലി സമയം കഴിഞ്ഞിട്ടും മറ്റൊന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്തു വീടിനും നാട്ടാര്ക്കും  വേണ്ടി ഒരു പുരുഷായുസ്സ് കളയുന്ന പ്രവാസികള്ക്ക്ട‌ നല്കാാന്‍ ഇന്ന് നമ്മുടെ അധികാരി വര്ഗംള നല്കു്ന്ന ബഹുമതി ഒന്നും പോരാ...ഓരോ പ്രവാസിയും അനുഭവങ്ങളുടെ നിറകുടങ്ങളാണ്...അവന്റെ ഹൃദയമിടിപ്പ്‌ അളക്കാന്‍ നമ്മുടെ ഉപകരണങ്ങള്‍ അപര്യാപ്തമാണ്...ഒന്നും നല്കിിയില്ലെങ്കിലും അവരെ ഇങ്ങനെ കഷ്ടപ്പെടുതരുത്...

എനിക്കറിയാം...ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...
പ്രവാസത്തിന്റെ ഒന്നാം ദിവസം മുതല്‍ അവന്‍ ഉരുകുകയാണ്..ഒരു മെഴുകുതിരി പോലെ...മറ്റുള്ളവര്ക്ക്ങ വെളിച്ചം നല്കിക ഒടുവില്‍ ഉരുകി തീരുമ്പോള്‍ നിങ്ങളെന്തിനാണ് വീണു കിടക്കുന്നവനെ ചവിട്ടുന്നത് പോലെ അവന്റെ മേല്‍ ഇങ്ങനെ കുതിര കയറുന്നത്....???
ഏറ്റവും ഒടുവില്‍ മംഗലാപുരത് എക്സ്പ്രസ്സ്‌ വിമാനം കത്തിയമര്ന്ന പ്പോള്‍ മനസ്സ് പിടച് പോയി...എക്സ്പ്രസ്സിന്റെ ലാണ്ടിംഗ് അനുഭവത്തെ കുറിച്ച് പലരും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.....ഇനി എന്നാവും ഇവര്‍ നന്നാകുക...??

ഈ അടുത്ത് കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവെച്ച ശശി തരൂര്‍ ലോകസഭയില്‍ നയം വ്യക്തമാക്കി നടത്തിയ പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഓര്മ്മയപ്പെടുത്തിയിരുന്നു.
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണ മന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക്‌ ചോര നിരമ്പുകളില്‍ "
ദേശത്തിന്റെ ഒഫീഷ്യല്‍ എയര്ലൈിനിനെ ഓര്ത്തും ഇങ്ങനെ പോയാല്‍ നമ്മള്‍ എങ്ങനെ അഭിമാനം കൊളളും................???? അല്ലെങ്കിലും മലയാളിയുടെ സ്വത്ത ബോധത്തിന്റെ സംരക്ഷണത്തിന് ഇരുളിന്റെ വൈതാളികന്മാര്‍ കച്ച കെട്ടി ഇറങ്ങിയ കാലത്ത്‌ കേരളീയനായി നമ്മുടെ ചോര തിളച്ചു കൊണ്ടിരിക്കുകയും ആണല്ലോ.................??

Saturday, July 17, 2010

കാളകള്‍ ഇനിയും പ്രസവിക്കും ..കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....

വീണ്ടും ഒരു വീകെണ്ട്....വെള്ളിയാഴ്ച പതിവുപോലെ കുളിച്ചു പള്ളിയില്‍ പോയി...പതിനൊന്നു മണിക്ക്‌ മുന്‍പേ പള്ളി നിറഞ്ഞു ജനങ്ങള്‍ റോഡരികില്‍ പായ ഇട്ട് ഇരിപ്പുരപ്പിക്കും, ചൂട്‌ ഭയങ്കരമാണ് 49ഡിഗ്രി,.പള്ളിയുടെ മുകളില്‍ വലിഞ്ഞു കയറി പതിയെ ഇരിപ്പുറപ്പിച്ചു.... AC വര്‍ക്ക്‌ ചെയ്യുന്നില്ല..വിയര്‍പ്പ് ഒലിച്ചിറങ്ങിതുടങ്ങി....എല്ലാവരും മറ്റുള്ളവരുടെ മുഖത്തേക്ക്നോക്കി ഇരിക്കുന്നു.,,ഈ ചൂടും വിയര്‍പ്പും ആരെയും മുഷിപ്പിക്കുന്ന തരത്തില്‍ ആണ്,..പക്ഷെ ജുമുഅ കൂടാതെ പോകാന്‍ പറ്റില്ലല്ലോ...ഇമാം മിമ്ബരില്‍ കയറി സലാം പറഞ്ഞതും എല്ലാവരും ഒരു പോലെ ശ്വാസം വിട്ടു സലാം മടക്കി...പൊതുവേ ചൂട്‌., എ സിയും ഇല്ല...ഇമാം നേരത്തെ നിര്തുമായിരിക്കും....

ഖുത്ബ തുടങ്ങി....ഇമാം പതിവുപോലെ ഖുറാനില്‍ നിന്നുള്ള വചനം ഓതി
وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ
"നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് ഇത് അനുവദനീയമാണ് ഇത് വിരോധിച്ചതാണ് എന്ന് പറഞ്ഞു അല്ലഹുവിന്ടെ പേരില്‍ കളവു പറയരുത. അല്ലാഹുവിന്റെ പേരില്‍ കളവു പറയുന്നവന്‍ വിജയിക്കുക പോലുമില്ല.." (സൂറത്ത് അന്നഹ്ല്‍- 116)


ജാബിര്‍ (റ) വിശദീകരിക്കുന്നു.. ഞങ്ങള്‍ ഒരു യാത്ര പോയി...വഴി മദ്യെ ഒരു കല്ലുതടഞ്ഞു ഒരാള്‍ വീണു..അയാളുടെ തലയില്‍ മുറിവ് പറ്റി..ആ രാത്രി ഉറങ്ങി എണീറ്റപ്പോള്‍ അയാള്‍ക്ക്‌ സ്വപ്ന സ്കലനം ഉണ്ടായി..കുളി നിര്‍ബന്ദമായി,.കൂടെ ഉണ്ടായിരുന്ന്വരോട് അയാള്‍ ചോദിച്ചു..” എനിക്ക് തയമ്മും ചെയ്താല്‍ പോരെ..” സഹയാത്രികര്‍ പറഞ്ഞു....”പോര; കുളിക്കണം,,,” അയാള്‍ കുളിച്ചു ..അത് നിമിത്തം അയാളുടെ മുറിവ് അധികമായി..അയാള്‍ മരിച്ചു.,..യാത്ര കഴിഞ്ഞു അവര്‍ നബിയുടെ അടുത്തെത്തി..വിവരം നബിയോട് പറഞ്ഞു....നബി പറഞ്ഞു..”നിങ്ങള്‍ അയാളെ കൊന്നുവല്ലേ...നിങ്ങള്‍ക്ക്‌ അറിയില്ലെങ്ങില്‍ അറിവുള്ളവരോട് ചോദിച്ചു കൂടയിരുന്നോ..? അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...ശരീരത്തിന്റെ മുരിവില്ലാത്ത ഭാഗം കഴുകി വ്ര്തിയാകി തല തടവിയാല്‍ തന്നെ മതിയായിരുന്നു..”


തന്റെ അനുജരന്മാരെ ഒരു വലിയ പാഠം പടിപ്പിച്ചതു അങ്ങനെയാണ്...


ഒരു മുസ്ലിം മതം പഠിക്കേണ്ടത് പ്രവ്വാചക സദസ്സില്‍ നിന്നാണ്...പ്രവാചകന്റെ മദ്രസയില്‍ നിന്ന് മതം പഠിച്ച അനുജരന്മാര്‍ ക്ര്ത്യമായി ഓരോന്നും നമുക്ക്‌ പകര്‍ന്നു നല്‍കി..

നാം ജീവിക്കുന്ന ഈ നൂറ്റാണ്ട് പ്രവാചക നിന്ദയുടെ വിവിധ മുഖങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്,.മുസ്ലിങ്ങള്‍ അതിനെ വിമര്‍ശിച്ച രീതി പലപ്പോഴും അപക്വമായിപ്പോയി..ഒടുവില്‍ സാക്ഷര സമ്പൂര്‍ണ്ണ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാചകങ്ങള്‍ കടമെടുത്താല്‍ മടയനായ ഒരു ആദ്യപകന്‍ കൂടി മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ എഴുതി വെചു...മുസ്ലിം വൈകാരികത ഞെട്ടിയുനര്നു,,,തീര്‍ത്തും സ്വാഭാവികം,.. സ്രഷ്ടാവായ അള്ളാഹു കഴിഞ്ഞാല്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഓരോ മുസല്‍മാനും ഹൃദയത്തോടു ചേര്‍ത്ത് പിടിച് സ്നേഹിക്കുന്ന പ്രവാചകന്റെ നേര്‍ക്ക്‌ ഇങ്ങനെ ഒരു എഴുത്ത് കുത് വന്നപ്പോള്‍ വികാര ഭരിതരകുക സ്വാഭാവികം..
എഴുതപെട്ടവന്റെ മനസിന്റെ ചേതോ വികാരം എന്ത് തനെയായാലും അതിന്റെ വില നിശ്ചയിക്കപ്പെട്ടു...ഏകലവ്യന്‍ ഗുരുദക്ഷിണയായി പേരുവിരല്‍ നല്കിയെങ്ങില്‍ അധ്യാപകന് നഷ്ടപെട്ടത് വലതു കൈ ആയിരുന്നു..അറവു ശാലയിലെ അറവു മൃഗതോട് കാണിക്കേണ്ട മര്യാദഎന്തെന്ന് പഠിപ്പിച്ച പ്രവാചകന്റെ ആദ്യപനം പോലും കാറ്റില്‍ പരത്തി നോന്ദ്‌ പ്രസവിച്ച മാതാവിന്റെയും സഹാടര്മിനിയുടെയും മുന്നില്‍ വെച്ച് ചില മുസ്ലിം നാമധാരികള്‍ (പറയപ്പെടുന്നു) അതി ക്രുരമായ പ്രവര്‍ത്തനം ചെയ്തപ്പോള്‍ അഭിമാനമുള്ള ഓരോ മലയാളി മുസ്ലിമിന്റെയും വിശ്വാസം ഒരു ചോദ്യ ചിന്നമായി മാറി






സംസ്ഥാന പോലീസ് അന്യോഷണത്തിന് ഉത്തരവിട്ടു..പലരെയും അറസ്റ്റു ചെയ്തു...ജോലി ആവശ്യാര്‍തം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി ദുബായ് കോടതിയില്‍ ഒരാളെ കാണാന്‍ പോയപ്പോള്‍ വാര്‍ത്ത കേള്കവേ ഇങ്ങനെ ഒരു കേള്‍വിയും കേട്ട്...കൈ വെട്ടാന്‍ ഉത്തരവ് പുരപ്പെടുവിചട് കേരളത്തിലെ താലിബാന്‍ കോടതിയനത്രേ..കാര്യം വളരെ വിചിത്രം തന്നെ....ശേഷം പല നിലക്കും പല പ്രതികരണങ്ങളും വന്നു...മത രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി..മതേതരത്വവും സഹോദര്യവും ഇനിയും മരിച്ചിട്ടില്ലാത്ത ഹ്ര്ദായങ്ങള്‍ താങ്ങലാല്‍ കഴിയുന്ന ഈതിയില്‍ പ്രതികരിച്ചു....അവര്‍ക്കു പറയാനുള്ളത്‌ തന്നെയാണ് എന്റെയും നിലപാട് എന്നതിനാല്‍ ഞാന്‍ അതിനോട് യോജിച്ചു...
എന്നാല്‍ വിവരദോഷികളായ ഒരു കൂട്ടം ആളുല്കള്‍ താലിബാന്‍ കോടതിയെന്ന പേരില്‍, മറ്റു പല നാമടെയത്തില്‍ ഇന്നും മലയാളി മുസ്ലിമിന്റെ അസ്തിത്വം ചോദ്യം ചെയ്യാന്‍ കച്ച കെട്ടി ഇറങ്ങിയിരിഇകുന്നു എന്ന് കാണുമ്പോള്‍ കാര്യം അത്ഭുതകരം തന്നെ..


മുകളില്‍ കൊടുത്ത വചനം വിശുദ്ധ ഖുറാനില്‍ നിന്നുള്ളതാണ്..ഈ ഖുറാന്‍ ഒരു തവണ അര്‍ഥം അറിഞ്ഞു മനസ്സിലാക്കിയിരുന്നെങ്ങില്‍ ഇത്തരം അല്പതരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അന്യം നില്കുമായിരുന്നില്ലേ...?
മുസ്ലിമെ,,.ലോക സമൂഹത്തിന്റെ മുഴുവന്‍ മനസാക്ഷിയും സ്വദീനിക്കാന്‍ കഴിവുള്ള ഒരു ഗ്രന്ടവും അധിന്റെ പ്രായോഗിക ജീവിതം എങ്ങനെയാവണം എന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു പ്രവാചകനും നിന്റെ മതത്തെ പ്രതീകവല്കരിക്കാന്‍ കൂടെ ഉണ്ട് എന്നിരിക്കെ അല്‍പജ്ഞാനം മാത്രം കൈമുതലായുള്ള നീ എന്തിനാണ് വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിളമ്പി അവരെയും നാല്കളികലാക്കുന്നത്,,അല്ല നല്കാളികലെക്കള്‍ മോശ്ശമാക്കുന്നത്...


എത്രയെത്ര ഉദാത്ത മാത്ര്കകലാണ് എന്റെ പ്രവാചകന്‍ നിനക്ക് മുന്പില്‍ വരച്ചിട്ടു പോയത്‌..??
തന്നെ ഭ്രാന്തനെന്നു വിളിച്ചവര്‍ക്ക് മാപ്പ് കൊടുത്ത, അഭയം തേടി ചെന്നപ്പോള്‍ കല്ലെറിഞ്ഞാട്ടിയ സ്വന്തം മാതാവിന്റെ ഗോത്രക്കാരായ തയിഫുകര്‍ക്ക് മാപ് കൊടുത്ത, നമസ്കാര സമയത്ത് ഒട്ടകത്തിന്റെ ചീഞ്ഞലിഞ്ഞ കുടല്മാലാകള്‍കഴുത്തിലിട്ടു ബുദ്ധിമുട്ടിച്ചവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്റെ പ്രവാചകന്‍..അല്ലെ...?? സര്‍വ്വ സൈന്യ സന്നഹങ്ങലോടെയും മക്കയെന്ന തന്റെ സാമ്രാജ്യത്തിന്റെ കിരീടം വെക്കാത്ത അധിപനായി പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന പ്രവാചകന്‍ അവരോടു പറഞ്ഞത്‌..ഇന്ന് വിട്ടു വീഴ്ചയുടെ ദിവസമാണ് ഇന്ന് പ്രതികാരമില്ല... മാപ്പാണ്..പ്രതികാരത്തിന് കഴിവുണ്ടാകുപോഴാണ് വിട്ടു വീഴ്ചയുടെ പ്രസക്തി വര്ധിക്കുന്നതെന്ന ഒരു വലിയ സത്യം നമ്മെ പഠിപ്പിചില്ലേ..?? തന്റെ പിത്ര്‍വ്യന്‍ ഹംസ(റ) വിന്റെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദ്‌ അവരില്‍ ഉണ്ടായിരുന്നു..അബൂ സുഫ്‌യാന്‍ ഉണ്ടായിരുന്നു..എത്രയെത്ര പേര്‍....പ്രവാച്ചകാധ്യാപനതിന്റെ നാലയലതുപോലും കാണാത്ത ഈ നാല്കളിതരം മുസ്ലിമിന്റെ കണക്കില്‍ എഴുതി വെക്കാന്‍ തിരക്ക് കൂട്ടിയപ്പോലും നീ മറ്റൊന്നും ആലോചിചിട്ടുണ്ടാകുക ഇല്ലായിരിക്കാം...ഉറക്കം നഷ്ടപെട്ട നിന്റെ കൂടെപ്പിരപ്പുകള്‍ ഭയവിഹ്വലതെയോടെ ഉറങ്ങുന്ന കുറെ നാളെകള്‍ മാത്രം അവര്‍ക്ക് സമ്മാനിച്ച നിനക്കെന്തു തന്നാലും മതിയാകില്ല...


ഈ ഉത്തരവെല്ലാം കേള്കുമ്പോള്‍ കയറെടുക്കുന്ന എന്റെ സഹോദരന്മാരെ...കാളകള്‍ ഇനിയും പ്രസവിക്കും ..പക്ഷെ കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....


شِفَاءُ الْعِيِّ السُّؤَالُ
അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...