Sunday, October 24, 2010

ഒരു "സുബ്‌ഹാനല്ല"യുടെ കഥ

ചില കുസ്ര്തികള്‍ കാണാന്‍ ബഹു രസമാണ്...പിന്നെ കുറെ ഓര്‍ത്തു ചിരിക്കാനും...ചില വൈകുന്നേരങ്ങളില്‍ സകരിയ്യക്ക പറയുന്ന തമാശകള്‍ ചിരിക്ക് വക നല്‍കും..ചിന്ടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കുറെ തമാശകള്‍...

ഇന്നലെ ഒരു ബാല്യത്തിന്റെ നിഷ്കലന്കമായ തമാശ കണ്ടു കുറെ ചിരിച്ചു...ശനിയാഴ്ചയായിരുന്നു...പതിവ് പോലെ മദ്രസയില്‍ കുട്ടികളോടൊപ്പം..അസര്‍ നമസ്കാരത്തിന് ശേഷം ഇമാം തിരിഞ്ഞു നിന്ന് ചോദിച്ചു..നമസ്കരിച്ചപ്പോള്‍ ആരാണ് വര്‍ത്തമാനം പറഞ്ഞത്‌... കുട്ടികള്‍ ഒരുത്തന് നേരെ വിരല്‍ ചൂണ്ടി..അവന്‍ എണീറ്റ്‌ നിന്ണ്‌ു...എല്ലാവരും അവനിലേക് തിരിഞ്ഞു..അവന്‍ ഓരോരുത്തരെയായി ചൂണ്ടിതുടങ്ങി..ഒന്ന്, രണ്ടു, മൂന്നു,...ഉസ്താതെ ഇവരൊക്കെ സംസാരിച്ചിട്ടുണ്ട്...

ഒരുത്തന്‍ പറഞ്ഞു...ഉസ്താതെ ഇവര്‍ സംസാരിക്കുകയായിരുന്നു..ഞാന്‍ പറഞ്ഞു ..കീപ്‌ ഖുഇറ്റ് (മിണ്ടരുത്)..അല്ലാതെ ഞാന്‍ സംസാരിച്ചില്ല...ഒടുവില്‍ സംസാരിച്ച സകല പ്രതികളും പള്ളിയില്‍ വരിയായി നിര്തപ്പെട്ടു..ഉസ്താത്‌ ശിക്ഷ വിധിച്ചു...നിന്ന് കൊണ്ട് ദിക്ര്‍ ചെല്ലുക...അവര്‍ ചൊല്ലി തുടങ്ങി...

ഒരുത്തന്‍ ദിക്ര്‍ ചോല്ലുന്നതിനിടയില്‍ അടികൂടി..അവനെയും പ്രതിസ്ഥാനത് നിര്‍ത്തി..അവനും ശിക്ഷ കിട്ടി...33 നു പകരം 66 തവണ സുബ്‌ ഹാനല്ലാഹ് പറയണം...ഞാന്‍ അവനെ നോക്കി..ഇരു കയ്യും ഒരുമിച്ചു പിടിച്ചു അവന്‍ ണ്ണിതുടങ്ങി..സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ..ഓരോ സുബ്‌ ഹാനല്ലയും രണ്ടു പ്രാവശ്യം എണ്ണി ഇരു കയ്യുമുപയോഗിച്ചു മുപ്പത്തി മൂന്നു അരുപതിയാറാക്കി മാറ്റുമ്പോള്‍ മറുപടി ഇല്ലാതെ ഉസ്താത്‌ അവന്റെ മുതെക്ക്‌ തന്നെ നോക്കിയിരുന്നു..