അതൊരു സ്വപ്നമായിരുന്നു...മക്ക കാണണം കഅബ ത്വവാഫ് ചെയ്യണം..മദീനയില്‍ പോകണം..രൗദ ശരീഫ് കാണണം.ഏതോരു മുസല്മാനെയും പോലെ എന്റെയും ആഗ്രഹം...ഈ സ്വപ്നം കണ്ടു തുടങ്ങിയിട്ട് നാളേറെയായി..
മദ്രസയില്‍ പഠിക്കുന്ന കാലം..ഇബ്രാഹിം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ചരിത്രം വായിച്ചു പഠിച്ചു വളര്‍ന്ന കാലം..ഒരു സാഹിത്യ സമാജം നടക്കുന്നു...അന്ന് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന മെഹനാസ് എന്ന കുട്ടി പാടിയ വരികള്‍ ഞാന്‍ കാണാതെ പഠിച്ചു..."ആകാശത്തിലെ പറക്കും കിളീ...പോകാം നമുക്കൊരു യാത്ര കിളീ...അകലങ്ങള്‍ക്കപ്പുറം കഅബ കണ്ടാല്‍..അകദാരിലാശകള്‍ തീരും കിളീ.." അന്ന് കുറെ സ്വപ്നം കണ്ടിരുന്നു...ഒടുവില്‍ ഉമ്മ ഗള്‍ഫില്‍ പോകുന്നു എന്ന വിവരവും കിട്ടി...എന്തിനു..??? ഉംറക്കും ഹജ്ജിനും...കഅബയുടെ ചിത്രം കണ്ടത് പോലെ ഞാന്‍ മനസ്സില്‍ കോറിയിട്ടു...ഹജ്ജും ഉംറയും കഴിഞ്ഞു വരുന്നവര്‍ കൊണ്ട് വരുന്ന സംസം... അളന്നു മുറിച്ചു തരുന്ന വല്യുമ്മ...അത് എന്തുദ്ദേശിചു കുടിച്ചുവോ ആ കാര്യം നടപ്പാകും എന്ന് ചെവിയില്‍ മന്ത്രിച്ചു തന്ന ബാപ്പ...എല്ലാം ഒരു കാലത്തിന്റെ ഓര്‍മ്മയാണ്...
അളിയന്ക (എന്‍.പി. അബ്ദുല്‍ ഖാദര്‍ മൌലവി) ജീവിച്ചിരുന്ന സമയത്ത് ഒരിക്കല്‍ ഒരു ആവശ്യത്തിന് പുറത്ത് പറഞ്ഞയച് ആ സാധനവുമായി തിരിച്ചു വന്നപ്പോള്‍ എന്നോട് പറഞ്ഞു..വലുതായിട് നമുക്ക് ഗള്‍ഫില്‍ പഠിക്കാന്‍ പോകണം..പാസ്പോര്‍ട്ട് എടുക്കണം..അന്നും ഞാന്‍ സ്വപ്നം കണ്ടത് മക്കയാണ്...വര്‍ഷങ്ങള്‍ പിന്നിട്ട് അമ്മാവന്‍ അബ്ദുസ്സലാം മോങ്ങതിന്റെ കൂടെ ഹജ്ജ് ക്ലാസ്സുകള്‍ക്ക് എസ്കോര്‍ട്ട് അടിച്ചു പോയ കാലത്ത് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹമായി മാറി മക്ക സന്ദര്‍ശനം..
വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഫറൂക്ക് കോളെജ് പഠന കാലത്ത് അബുസ്സബാഹ് ലൈബ്രറിയില്‍ ഇരുന്ന് ഹൈകലിന്റെ മുഹമ്മദും, മൈക്കല്‍ വൂള്‍ഫിന്റെ ഹാജിയും, സല്‍മാനുല്‍ ഫാരിസിയുടെ ജീവ ചരിത്രവും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മക്കയെ നേരിട്ട് കണ്ട പ്രതീതിയിലായിരുന്നു...ഹാജി വായിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചിരുന്നു...ഇരുപത്തിയഞ്ചു വയസ്സിനു മുമ്പ് മക്കയില്‍ പോയി ഒരു ഉംറ ചെയ്യണം...ആഗ്രഹത്തിലേക്കുള്ള യാത്രയില്‍ ഞാന്‍ സമ്പാദിച്ചു തുടങ്ങി...ജീവിതത്തില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങലധികവും മണ്ണിട്ട് മൂടി പ്രവാസിയുടെ കുപ്പായം കഴുത്തിലണിഞ്ഞു വിമാനം കയറുമ്പോള്‍ ഞാന്‍ കൊണ്ട് പോന്ന ഏക സ്വപ്നമായിരുന്നു എന്റെ മക്ക യാത്ര...ഒടുവില്‍ സര്‍വ്വ പ്രാബ്ധങ്ങളും തീര്‍ത്തു എന്റെ ചിരകാല സ്വപ്നത്തിലേക്ക് ഞാന്‍ 2009സെപ്റ്റംബര്‍ പത്തിനു പറന്നുയര്‍ന്നു....ഒരുപാട് കാലത്തെ ആഗ്രഹങ്ങളുടെയും പ്രാര്തനകളുടെയും സാഫല്യം...ഉംറ വിസ അടിച്ചു പാസ്പോര്‍ട്ട് മാട്ടായി അപാപ(അബ്ദുറഹിമാന്‍ മട്ടായി) കയ്യില്‍ തരുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...ആറുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു...
ഇഹ്റാം ധരിച്ചു സെപ്റ്റംബര്‍ പത്തിനു ഉച്ച തിരിഞ്ഞു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞാന്‍ സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്ട്ടിലേക്ക് പറന്നു...വിമാനം നിറയെ തൂവെള്ള വസ്ത്രമണിഞ്ഞവര്‍...മൈകള്‍ വൂള്‍ഫ് പറഞ്ഞപോലെ ..ജീവിതത്തിന്റെ അനിവാര്യമായ അന്ത്യയാത്രയിലേക്ക് ഒരു കഷ്ണം തുണി കൂടി ചേര്‍ത്താല്‍ മതി...ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ശേഷം എമിഗ്രേഷന്‍ കടമ്പ കടന്നു പുറത്തിറങ്ങി...എളാപ്പ പുറത്ത് കാത്തു നില്പുണ്ടായിരുന്നു...സാധന സാമഗ്രികള്‍ എലാപ്പയുടെ റൂമില്‍ വെച്ച് അവിടെ നിന്ന് നോമ്പ് തുറന്നു രാത്രി വൈകി മക്കയെ ലക്ഷ്യമാക്കി യാത്രയായി...മക്കയോടടുത്ത പ്രദേശത്ത് നിന്നും സുരക്ഷ പരിശോധന നടത്തി...ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മക്കയിലെത്തി...ബസില്‍ ഇരുന്ന് കൊണ്ട് തന്നെ ഞാന്‍ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ടു....
മിനുട്ടുകള്‍ക്കകം ഞാന്‍ മസ്ജിദുല്‍ ഹറമിന് പരിസരത്തെത്തി...ജനം തിങ്ങിനിറഞ്ഞ അത്യപൂര്‍വ്വ കാഴ്ച...വിശുദ്ധ റമദാനിന്റെ രാത്രികളെ ജീവസ്സുറ്റതാക്കാന്‍ ഉററവരോടോപ്പവും അല്ലാതെയും കടല്‍ കടന്നെത്തിയ ജനലക്ഷങ്ങള്‍...ഒരേ സ്വരം മാത്രം വാനിലുയര്‍ന്നു പൊങ്ങി..ലബ്ബൈകല്ലഹുമ്മ ലബ്ബൈക്...ബാബുസ്സലാമിലൂടെ ഞാന്‍ മസ്ജിദുല്‍ ഹറാമില്‍ കയറി...ചെറുപ്പത്തില്‍ എന്റെ കൈപിടിച്ച് നടത്തിയ എളാപ്പ അതെ ശ്രദ്ധയോടെ കൈ പിടിച്ചു മുന്നില്‍ നടന്നു...ജീവിതത്തിലെ ആദ്യത്തെ നേര്‍കാഴ്ച...കഅബ കേട്ടരിഞ്ഞതിനെക്കാള്‍ മനോഹരമായി ഞാന്‍ നേരിട്ടു കാണുന്നു....മാഷ അല്ലാഹ്..ഒരു സ്വപ്നം പൂവണിഞ്ഞ നിര്‍വൃതി....
പിന്നെ എലാപ്പയുടെ കൈപിടിച്ച് ഹജറുല്‍ അസ് വദു ലക്‌ഷ്യംമാക്കി നീങ്ങി...സാഹസം കൂടാതെ അത് മുത്താന്‍ എനിക്ക് കഴിഞ്ഞു...എന്റെ പ്രവാചകന്‍ അതിനെ മുത്തിയതു എന്റെ ഉമര്‍ എന്നെ പഠിപ്പിചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല...ത്വവാഫും മറ്റു ഉംറയുടെ നടപടികളും പൂര്‍ത്തിയാക്കി തലയിലെ മുടി കളഞ്ഞു ഞാന്‍ ഉമ്മയെയും ഉപ്പയും കാണാന്‍ പോയി...എനിക്ക് മുമ്പേ അവര്‍ മക്കയിലെതിയിരുന്നു....ഉമ്മയും ഉപ്പയും രണ്ടുപേരുടെയും ഉമ്മമാരും, ഉമ്മയുടെ ജെഷ്ടതിയും ഒരുമിച്ചാണ് ഉംറക്ക് വന്നത്..അവരോടൊപ്പം അല്‍പ നേരം സംസാരിച്ചു വീണ്ടും ഞാന്‍ മസ്ജിദുല്‍ ഹറാമിലെത്തി..രാത്രി നമസ്കാരത്തില്‍ പങ്കെടുത്തു...തുടര്‍ന്നുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആത്മ നിര്‍വൃതിയുടെതുമായിരുന്നു...ജീവിതത്തില്‍ ഒരു മുസല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ടെ സ്ഥലം...ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ ശേഷിപ്പുകള്‍ കഥ പറയുന്ന അനുഗ്രഹീത ഭൂമി..ഒരേ മനസ്സുയി ലോകമുസ്ലിംകള്‍ ഒരുമിച്ചു കൂടുന്ന സംഗമസ്ഥാനം...മസ്ജിദുല്‍ ഹറാം മുഴുവന്‍ ഞാന്‍ നടന്നു കണ്ടു...ഓരോ വാതിലും..ഓരോ സ്ഥലവും..പിന്നെ പുറത്തിറങ്ങി ചുറ്റുപാടും പരിസരവും...എല്ലാം കണ്ടാസ്വധിച്ചു....
രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങി...മദീനയിലേക്കുള്ള യാത്ര...ഞാന്‍ ആലോചിച്ചു...മുഹമ്മദെന്ന മനുഷ്യനെ ജനകോടികളുടെ ഇഷ്ടനായകനായ അശ്രഫുല്‍ ഖല്കാക്കിയ അനുഭവ ചരിത്രങ്ങള്‍ കഥ പറയുന്ന മദീനയിലെക്കുള്ള പാത...വെറും മരുഭൂമി...തലയ്ക്കു മുകളില്‍ സൂര്യന്‍ മാത്രം...കുടിവെള്ളത്തിന് ഒരു സൌകര്യവും കാണുന്നില്ല...ഈ ദൂരം മുഴുവന്‍ താണ്ടി ആ മനുഷ്യന്‍ മക്കത് വരുമ്പോള്‍ തിരിച്ചു മടിനയിലെക്ക് തന്നെ പോകാന്‍ പറയുക...ആ സന്ധിയില്‍ ഒപ്പ് വെച്ച് തിരിച്ചു മടങ്ങുക...അനുയായികളെ അതിനു പ്രേരിപ്പിക്കുക...അത് അനുഭവിച്ചരിയനമെങ്കില്‍ ആ ഭൂമികയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യണം...ഞാന്‍ അത്ഭുതപ്പെട്ടുപോയി...ഈ മണലില്‍ കിടത്തി വലിച്ചിട്ടും എന്റെ ബിലാലിന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നോ...??ചിന്തകള്‍ മാറിമറിഞ്ഞു...ഒടുവില്‍ മദീനയോടടുത്തു...മദിന ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി സ്നേഹിതന്‍ സിദ്ധീഖിനെ ലക്ഷ്യാക്കി നടന്നു....
സിദ്ടിഖിനോപ്പം അല്‍പ നേരം കുശലം പറഞ്ഞു ഞാന്‍ മസ്ജിടുന്നബവിയിലെത്തി...ഒരു ജനതയെ സംസ്കാര സമ്പന്നരാക്കി ലോകത്തിനു മാതൃകയായ വിധം അവരെ മാറ്റിയെടുത്ത പ്രവാചകന്റെ പാഠശാല...നോമ്പ് തുറക്കാനുള്ള സമയമായിരുന്നു...ഒരു കുരുന്നു പൈതല്‍ ഓടി വന്നു എന്റെ കൈ പിടിച്ചു വലിച്ചു നടന്നു...ഒരു മസ്ജിടുന്നബവിയുടെ അകത്തു നോമ്പ് തുറക്ക് തയാറാക്കിയ സുപ്രയില്‍ എന്നെ ഇരുത്തി...അവന്റെ ആഥിത്യ മര്യാദ ഒരു പക്ഷെ ഒരു സംസ്കാരം അവരെ പടിപ്പിച്ചതാകണം...സിദീഖിന്റെ കൂടെ അവന്റെ കുറെ സുഹ്ര്തുക്കള്‍ തയ്യരാക്കിയ സ്ഥലത്തു നോമ്പ് തുറന്നു...ഇഷ നമസ്കാരം കഴിഞ്ഞു..മദീനമുഴുവന്‍ ചുറ്റി കാണാന്‍ ഇറങ്ങി...ഞാന്‍ കുറെ നടന്നു...ചരിത്രം വായിച്ചറിഞ്ഞ കുറെ സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞു...
തിരകൊഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ടു നടന്നു..രൗദ കാണാന്‍..സ്വര്‍ഗ്ഗത്തിലെ സ്ഥലം എന്ന് നബി പറഞ്ഞ സ്ഥലം..അവിടെ എത്തി..മഷാ അല്ലാഹ്...ഞാന്‍ സ്വര്‍ഗത്തില്‍ ഇരുന്നു രണ്ടു റക്അത്തു നമസ്കരിച്ചു..!!!!!ആ സ്വര്‍ഗം മരണാനന്തരം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചു...അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു ഞാന്‍ മുന്നോട്ടു നീങ്ങി..എന്റെ പ്രവാചകന്‍ അന്തിയുറങ്ങുന്ന സ്ഥല്തിനടുത്തെത്തി...ആളുകള്‍ തിരക്ക് കൂട്ടുന്നു..ഉന്തുന്നു..ഒടുവില്‍ ഞാന്‍ അതും കണ്‍കുളിര്‍ക്കെ കണ്ടു...അവിടെ വെച്ച് ഞാന്‍ ആദ്യമായി എന്റെ പ്രവാചകനോട് സലാം ചൊല്ലി....അസ്സലാമു അലൈക യാ രസുലുല്ലാഹ്...അബുബക്കര്‍ (റ), ഉമര്‍(റ) എന്നിവരുടെ ഖബരിലും സലാം പറഞ്ഞു പുറത്തിറങ്ങി....മദീനയെ കുറിച്ച് മനസ്സില്‍ കുറിച്ചതെല്ലാം നേരിട്ട് കണ്ടു...
അപ്പോഴാണ് ഉപ്പ വിളിച്ചത്..പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപ്പയുടെ കൂടെ ജോലി ചെയ്ത ഒരാള്‍ മസ്ജിടുന്നബവിക്ക് പുറത്ത് എന്നെ കാണാന്‍ കാത്തു നില്‍കുന്നു...ഞാന്‍ പുറത്ത് പോയി അയാളെ കണ്ടു..ബംഗാളി...നല്ല മനുഷ്യന്‍...ഉപ്പയെ കുറിച്ച് ഒരുപാട് പറഞ്ഞു. ഉപ്പ അവര്‍ക്ക് മുഹമ്മദ് ഭായ് ആണ്...ഉപ്പയുമൊത്തുള്ള ദിവസങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ തുരു തുരാ പറഞ്ഞു കൊണ്ടിരുന്നു...അവിടെ നിന്നും ഇറങ്ങി ഖിയാമു ല്ലൈലില്‍ പങ്കെടുത്തു...അത്താഴാതിനു സമയമായപ്പോള്‍ സിദ്ദിക്ക് വന്നു..അവന്റെ റൂമില്‍ പോയി അത്താഴം കഴിച്ചു..സുബിഹി നമസ്കരിച്ച് ഖുബാ മസ്ജിദ് കാണാന്‍ പോയി...വഴി മദ്ധ്യേ ഉഹ്ദ് യുദ്ധം നടന്ന സ്ഥലം കണ്ടു...ഒരു സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ സിദ്ധിഖ് പറഞ്ഞു...അതാണ് ഉഹ്ദ് മല..കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന മല...ചെറുപ്പത്തില്‍ നാട്ടില്‍ ആര് മരിച്ചാലും ബാപ്പ പള്ളിയില്‍ കൊണ്ട് പോകും...നമസ്കരിച്ച് മയ്യിത്ത് മരമാടി വരുമ്പോള്‍ പറയും..രണ്ടു ഖീറാത്ത് പ്രതിഫലം അള്ളാഹു തരും..അന്ന് ബാപ്പ പറഞ്ഞിരുന്നു...ഒരു ഖീറാത്ത് എന്നാല്‍ ഉഹ്ദ് മലയോളം വരും...ആ നമസ്കാരങ്ങളുടെ ഒക്കെ പുണ്യം എത്രയെന്നു തിരിച്ചറിഞ്ഞ ധന്യമായ ഒരു പുലരി ആയിരുന്നു അത്...മസ്ജിദുല്‍ ഖിബ്ലാതൈന്‍, ഖുബാ മസ്ജിദ് എന്നിവ സന്ദര്‍ശിച്ച് നമസ്കരിച് ഞാന്‍ ഉച്ചയോടെ മദീനയോടു വിട പറഞ്ഞു...മദീന യുനിവേര്സിടി, സൂഖുതംമ്ര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിചു....
മഗ്രിബോടെ മക്കതെതി രണ്ടാമത്തെ ഉംറയും ചെയ്തു...എന്റെ അയല്‍വാസിയും ബാല്യ കാല സുഹ്ര്തുമായ മസ്ജിദുല്‍ ഹറമില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സമദിനെ (ബാവ) കണ്ടു..അവന്റെ ജോലി സ്ഥലത്തേക്ക് പോയി..ഒരു പക്ഷെ മസ്ജിദുല്‍ ഹറാമില്‍ അധികമാരും കാണാത്ത അത്യപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു അവിടെ നിന്നും കണ്ടത്..ഹാജിമാര്‍ സഫ മര്‍ വായിലൂടെ നടന്നു നീങ്ങുന്ന മനോഹര രംഗം...സംസം വെള്ളത്തില്‍ കുളിച്ചു...പിന്നെ അവന്‍ നിറച്ചു തന്ന സംസം വെള്ളവുമായി താമസ സ്ഥലത്തേക്ക് മടങ്ങി...ഫറൂഖ് കോളെജില്‍ എന്റെ സഹപാഠിയായിരുന്ന അയ്യുബും അവന്റെ കുടുന്ബവും ഉംറക്ക് വന്നിരുന്നു...അവരെ യാത്രയാക്കാന്‍ അവന്റെ റൂമില്‍ പോയി..വീണ്ടും മസ്ജിദുല്‍ ഹറാമില്‍ എത്തി..മക്കയിലെ എന്റെ അവസാനത്തെ ദിനം..കഅബയോടടുത്ത് പോയി നിന്ന് ഞാന്‍ ഹൃദയത്തിലെറ്റി പോന്ന എന്റെ സകലമാന സങ്കടങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഇറക്കി വെചു...എന്നോട് പ്രാര്‍ത്ഥനക്ക് വസിയ്യത്ത് ചെയ്ത എന്റെ മുഴുവന്‍ സുഹ്ര്തുക്കല്കും വേണ്ടി പ്രാര്‍ത്ഥിച്ചു....ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേട്ട് തുടങ്ങിയിരുന്ന ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ് തറാവീഹ് നമസ്കരിക്കുന്നത് കുറെ നേരം നോക്കി നിന്നു...പിന്നെ ഖിയമു ല്ലൈല്‍ നമസ്കരിച്ചു റൂമിലേക്ക് മടങ്ങി...
നിഷാദിന്റെ ഭാര്യയെ ആദ്യമായി ഞാന്‍ കണ്ടത് മസ്ജിദുല്‍ ഹറാമില്‍ വെച്ചാണ്..എന്റെ നാടുകാര്‍, അടുത്ത കുടുംബക്കാര്‍, തുടങ്ങി ഉംറക്ക് വന്നവരും സൌദിയില്‍ ജോലി എടുക്കുന്നവരുമായ ഒരുപാട് പേരെ അവിടെ വെച്ച് കണ്ടു...ദുഹര്‍ നമസരിച്ചു അവസാന ത്വവാഫും ചെയ്ത് ഞാന്‍ ജിദ്ദയിലേക്ക് ബസ് കയറി..ബാവ യാത്രയാക്കി..ജിദ്ദയില്‍ എത്തി എന്റെ സ്നേഹിതന്‍ ഫായിസ് അബ്ദുരഹിമാനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി...ഫറൂഖില്‍ ഞങ്ങള്‍ സഹപാഠികലായിരുന്നു....കുശലങ്ങളും വിശേഷങ്ങളും കൈമാറി..അല്‍പ സമയത്തിന് ശേഷം യുനുസ്ക വന്നു...യുനുസ്കയുടെ കൂടെ അത്യാവശ്യം ചില ഷോപ്പിങ്ങുകള്‍ നടത്തി...ജിദ്ദ ഒരു നാടന്‍ പ്രതീതിയാണ് നല്‍കിയത്...നിറയെ മലയാളികള്‍...നാട്ടിന്പുരതുകാര്‍....കള്ളിത്തുണിയും കുപ്പായവും ധരിച്ചു നടക്കുന്നവര്‍...
യുനുസ്കയുടെ റൂമില്‍ പോയി കുളിച് ഡ്രസ്സ് ചെയ്തു ജിദ്ദ എയര്‍പോര്ട്ടിലെത്തി...രാത്രി ഒരുമണിയോടെ വിമാനം ഉയര്‍ന്നു പൊങ്ങി....ഒരുപാടുകാലത്തെ സ്വപ്ന സാഫല്യ നിര്‍വ്ര്തിയില്‍ കൂരിരുട്ടു പരന്ന ആകാശത്തിന്റെ അനന്തതയിലൂടെ മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ ഓരോന്നോര്‍ത്തു കിടന്നു...
സുബിഹി വിമാനത്തില്‍ വെച്ച് നമസ്കരിച്ചു ഞാന്‍ കിടന്നുറങ്ങി...
ഉണര്‍ന്നപ്പോള്‍ കേട്ടത് ഇങ്ങനെയായിരുന്നു..."വി ഹാവ് ലാന്‍ഡ് ടെഡ് അറ്റ് കാലികറ്റ് എയര്‍ പോര്‍ട്ട്, ലോക്കല്‍ ടൈം ഈസ് ഇലവന്‍ തെര്ടി..... എല്ലാം കഴിഞ്ഞു എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയപ്പോഴേക്കും നബീലും ബാബുവും പുറത്ത് കാത്തു നില്പുണ്ടായിരുന്നു....
(ഞാന്‍ കണ്ട കാഴ്ചകള്‍ : http://picasaweb.google.com/vniyas/WayToMakkah#)
itz amazing...well written. and i like the title so much. itz really attractive. may allah bless all of us to vist the sacred land. keep posting.
ReplyDeleteBrother Niyas !
ReplyDeleteMa'shah Alla ....Awesome !
Stupendous !!!
Thanks for wetting my dry eyes after a lot computer usage !
Jazakallah hyran !!!
നല്ല അവതരണം ..!
ReplyDeleteവിവരണം ആത്മാര്‍ത്ഥമായി തോന്നി ... ഇനിയും എഴുതൂ ..
എന്റെ മക്ക, മദീന അനുഭവങ്ങള്‍ ഇവിടെ വായിക്കാം .. മദീനയില്‍ ഒരു ദിവസം
മക്ക അനുഭവങ്ങള്‍