വെള്ളിയാഴ്ചയായിരുന്നു. തലേന്നു രാത്രി മൂന്നു മണിവരെ വോളിബാള്‍ കളിച്ചതിനാല്‍ നന്നേ ക്ഷീണിച്ചിരുന്നു. സുബിഹി നമസ്കാരം കഴിഞ്ഞു വീണ്ടും ഉറങ്ങി. ഉണരാന്‍ വൈകി... 8 മണിക്ക് എണീട്ട് ഒരു ഗ്ലാസ് ചായ എടുത്ത് നാട്ടിലേക്ക് വിളിച്ചു. ഉമ്മയായിരുന്നു മനസ്സില്‍..
ഉമ്മ .... എന്റെ ഉമ്മയുടെ ഉമ്മ. ..വല്യുമ്മ…. ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉമ്മയുടെ അടുത്താണ് വളര്ന്നത്. അതുകൊണ്ട് തന്നെ എന്റെ ഉമ്മയോടുള്ള അതെ അടുപ്പം വല്ലിമ്മയോടും ഉണ്ട്. ഫോണ്‍ എടുത്തു. .സംസാരിച്ചു തുടങ്ങി. പ്രായാധിക്യം ഉമ്മയുടെ സംസാരത്തിനും ബാധിച്ചിരുന്നു. മെയ് 28 നു ഉമ്മയോട് യാത്ര പറഞ്ഞു ദുബൈയിലേക്ക് വരുമ്പോള്‍ ഉമ്മ ഓര്‍മിപ്പിച്ചിരുന്നു, ബാപ്പ മരിച്ചപ്പോള്‍ നിങ്ങള്‍ മൂന്നുപേരും അടുത്തുണ്ടായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ മൂന്നുപേരും ദുബൈയില്‍ തന്നെ ആയിരിക്കും...? സന്കടം വന്നെങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ജീവിച്ചിരിക്കെ ഞാന്‍ മരിച്ചാലോ..?? എവിടെയായാലും ഉമ്മയെ വിളിക്കണം,..പ്രാര്‍ത്ഥിക്കണം... ആ ഓര്‍മ്മപ്പെടുത്തല്‍ ഓര്‍ത്തു വിളിച്ചതാണ്.. .സംസാരത്തിനിടയില്‍ ഉമ്മ പറഞ്ഞു..ബാപ്പ മരിച്ചിട്ട് അഞ്ചു വര്ഷം കഴിഞ്ഞു..
ഞാന്‍ കുറെ ഇരുന്നാലോചിച്ചു ..ബാപ്പ...ഉമ്മയുടെ ബാപ്പ. എന്റെ ജന്മനാടായ മോങ്ങതുകാര്ക്ക് മുഴുവന്‍ആദരണീയനായ മമ്മോട്ടി മൊല്ലാക്ക . ബാപ്പയുമൊത്തുള്ള എന്റെ ജീവിതത്തിന്റെ തുടക്കത്തെ കുറിച് എനിക്ക് ക്ര്ത്യമായ ഓര്മ്മ ഇല്ല. . ഒരു സ്ലേറ്റും പെന്‍സിലും, മരത്തിന്റെ ചട്ടയുള്ള സ്ലേറ്റില്‍ ‘നിയാസ് . വി ‘ എന്നെഴുതിരുന്നു. ഒരു വെള്ള കട്ടി പെന്സി്ല്‍ . .ഇതു രണ്ടും ഒരു കവറിലാക്കി എന്റെ കയ്യില്‍ തന്ന നിമിഷം ഞാന്‍ ഓര്ക്കുന്നു. എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം അതായിരിക്കണം. വെള്ള ചോക്ക കൊണ്ട് അറബി അക്ഷരങ്ങള്‍ സ്ലേറ്റില്‍ എഴുതി തന്ന ദിവസങ്ങള്‍ ഓര്‍മ്മയിലുണ്ട്..അതി രാവിലെ 6.45 നു ആകാശവാണിയില്‍ നിന്നുള്ള പ്രധാന വാര്ത്ത വായിക്കുമ്പോള്‍ ഞങ്ങള്‍ ചായ കുടിക്കും. ബാപ്പ ബിസ്മി ഉറക്കെ ചൊല്ലും. ഞാന്‍ ചൊല്ലാന്‍ മറന്നാല്‍ ചൂരല്‍ കൊണ്ട് അടി തരും. മറന്നു ഇടതു കൈ കൊണ്ട് കഴിച്ചാലും അടി. ഇടത്തെ കൈ ഇരു കാലുകള്ക്കിടയിലും തിരുകി വലത്തേ കൈ കൊണ്ട് ചായ കുടിച്ച ആ ദിവസങ്ങള്‍ ഇന്നും ഒര്കുന്നു. ചായ കുടി കഴിഞ് ബാപ്പയുടെ പുറകില്‍ മദ്രസയിലെക്ക്. ബാപ്പ മുന്നില്‍..പിറകെ അമ്മാവന്റെ മകന്‍ നസീഫും . മദ്രസയില്‍ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചില്‍. .മദ്രസ വിട്ടാല്‍ ബാപ്പയുടെ കൂടെ മടങ്ങും. വീട്ടിലെത്തുമ്പോള്‍ കഞ്ഞി തയ്യാറാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാകും. ഇടത്തെ കൈ ഇരു കാലിനുള്ളിലും ആയിരിക്കും. കഞ്ഞി കുടി കഴിഞ്ഞു ബാപ്പ മൂത്ത പെങ്ങളുടെ (അമ്മായി) അടുതു പോകും. അവിടെ നിന്ന് ചന്ദ്രിക വായിക്കും. തിരിച്ചു വന്നു ബാപ്പ പള്ളിയില്‍ പോകും. വഴിയില്‍ എന്നെ നഴ്സറിയില്‍ ആക്കും.
നഴ്സറി പ്രായം കഴിഞ്ഞപ്പോള്‍ വടക്കാങ്ങര സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു . മൂന്ന് വര്ഷം. 1993 ല ഉപ്പ ഗള്ഫില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുത്തെതീ. മോങ്ങം സ്കൂളിലേക്കുള്ള യാത്ര. മാനു, ഷെമി ഞാന്‍.. മൂന്നുപേരും ഒരുമിച്ചായിരുന്നു യാത്ര. ഉച്ചക്ക് ഞാന്‍ ചോറിനു വീട്ടില്‍ പോരും. ചോറ് തിന്നു ബാപ്പക്കുള്ള ചോറുമായി പള്ളിയില്‍ പോകും. ബാപ്പ എന്നെ കാത്ത് നില്കുന്നുണ്ടാകും. എന്നെ വുദു എടുപ്പിക്കും. ഞാന്‍ നമസ്കരിക്കുന്നത് നോക്കി നില്കും. നമസ്കാരം കഴിഞ്ഞു ബാപ്പക്കുള്ള പ്ലേറ്റ് കഴുകി കൊടുത്ത് ഞാന്‍ സ്കൂളില്‍ പോകും. സ്കൂള്‍ വിട്ടാല്‍ വീട്ടിലെതും. ബാപ്പ അസര്‍ നമസ്കരിച് മീന്‍ വാങ്ങി വീട്ടില്‍ എത്തിയിട്ടുണ്ടാകും. ഒരുമിച്ച് ചായ കുടിക്കും. ഞാന്‍ കളിക്കാന്‍ പോകും. മഗ്രിബ് നമസ്കാരത്തിന് പള്ളിയില്‍ എത്തണം . മഗ്രിബ് കഴിഞ്ഞു വീട്ടില്‍ എത്തി പഠിത്തം കഴിഞ്ഞു വീണ്ടും ഇഷ നമസ്കരിക്കാന്‍ പള്ളിയില്‍. ഇഷ കഴിഞ്ഞു ബാപ്പയുടെ കൂടെ ഓട്ടോയില്‍ വീട്ടിലെക്ക് മടങ്ങും. എട്ടാം ക്ലാസ്സില്‍ കൊട്ടുക്കര സ്കൂളില്‍ ചേര്ന്നു . സ്കൂളില്‍ പോകുമ്പോള്‍ ബാപ്പ ഒരു രൂപ തരും. ബസ് പൈസ.
1999 ല്‍ ഉപ്പ ഗള്ഫ് നിര്ത്തി വരുന്നത് വരെ ഈ സഹവാസം തുടര്ന്നു. എല്ലാ വെള്ളിയാഴ്ചയും മോങ്ങത്തെ വലിയ ജുമാ പള്ളിയില്‍ പോകും. ബാപ്പ അവിടെ നിന്ന് സുന്നത്ത് നമസ്കരിക്കും. ബാപ്പയുടെ വേണ്ടപെട്ടവരുടെ ഖബര്‍ സന്ദര്ശിക്കും. ബാപ്പയുടെ അമ്മാവന്‍ മൂസ മാസ്ററുടെ പിതാവിന്റെ ഖബര്‍, ആദ്യ ഭാര്യയുടെ ഖബര്‍, എന്റെ വല്യുമയുടെ ബാപ്പയുടെ ഖബര്‍, എന്‍ . പി. അബ്ദുല്‍ ഖദര്‍ മൌലവിയുടെ ഖബര്‍തുടങ്ങിയ ഖബറുകള്‍ സന്ദര്ശിക്കും. പിന്നെ തിരിച്ച് പോരും. ബാപ്പ ഇറച്ചി വാങ്ങി തരും. ഞാന്‍ വീട്ടില്‍ പോരും.. ബാപ്പ പള്ളിയിലേക്ക് പോരും.. ജീവിതം തീര്‍ത്തും ബാപ്പയുടെ എസ്കോര്റ്റ് ആയിരുന്നു.
2000 ത്തില്‍ പത്താം ക്ലാസ്സ് പാസ് ആയി. 2000 ആയപ്പോഴേക്കും ബാപ്പയുടെ കൂടെ ഉണ്ടായിരുന്ന ചെറിയ അമ്മാവന്‍ വീട്ടില്‍ വരാറുള്ളത് വൈകി ആയിരുന്നു. ഇസ്ലാഹി പ്രബോധന പ്രവര്ത്ത്നങ്ങളുമായി ബന്ധപ്പെട്ടിരുന്ന കുടുംബം ആയതിനാല്‍ പലസ്ഥലത്തും പരിപാടി ഉണ്ടാകും. പ്രായാധിക്യം മൂലം ബാപ്പയ്ക്ക് സഹായത്തിനു ആള്‍ ആവശ്യമായിരുന്നു. എന്റെ സഹോദരന്‍ നിഷാദ് ആ വിടവ് മനോഹരമായി നികത്തി..അവന്‍ ബാപ്പയുടെ നിഴലായി അവന്‍ കൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ 2002 ല്‍ ഉപരി പഠനാര്‍ത്ഥം അവന്‍ കണ്ണൂരില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുതെത്തി.
പ്രായം ബാപയെ ബാധിച്ചിരുന്നു. പകല്‍ മുഴുവന്‍ മദ്രസയും പള്ളിയും ആയി കഴിഞ്ഞ ബാപ്പ അത് രണ്ടും നിര്ത്തി . മഗ്രിബിനു ഓട്ടോയില്‍ പള്ളിയില്‍ പോയി ഇഷ നമസ്കരിച്ചു മടങ്ങും. ഞാന്‍ കൊണ്ടോട്ടിയില്‍ ഇ. എം. ഇ. എ യില്‍ പ്ലസ് ടു വിനു പഠനം കഴിഞു നില്കുകയായിരുന്നു. ബാപ്പ പറഞ്ഞതനുസരിച്ച് കുട്ടശ്ശേരി മൌലവി യെ ഫറൂക്കില്‍ പോയി കണ്ടു. അമ്മാവന്റെ ഭാര്യ പിതാവാണദ്ദേഹം. ബാപ്പയെ വലിയ ബഹുമാനമായിരുന്നു. ഞാന്‍ ഫറോക്കില്‍ ചെല്ലുമ്പോള്‍ എന്നെ കാത്ത് കുട്ടശ്ശേരി മൌലവി വീട്ടു വരാന്തയില്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ഒക്കെ ബാപ്പ ഫോണില്‍ പറഞ്ഞതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. മൌലവിയുടെ കൂടെ ഫറോക്ക് കോളേജ് പ്രിന്സി്പ്പല്‍ മുബാറക് പാഷ സര്‍ നെ കണ്ടു. എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നു അഡ്മിഷന്‍ തന്നു. വീട്ടില്‍ നിന്നും ഫറൂക്കിലെക്ക് ആറു രൂപയാണ് യാത്ര കൂലി. എന്നും ബാപ്പ ആര് രൂപ കയ്യില്‍ തരും . അതുമായി ഡിഗ്രി യാത്ര തുടങ്ങി. വൈകുന്നേരം വീട്ടില്‍ വന്നാല്‍ ബാപ്പയുടെ കൂടെ. എന്റെ പഠന കാര്യങ്ങളില്‍ എന്നേക്കാള്‍ ബാപ്പ ശ്രദ്ധിച്ചിരുന്നു. പരീക്ഷകള്‍, അപേക്ഷ കൊടുക്കേണ്ട സമയം എല്ലാം ക്ര്ത്യം. ബാപ്പ പൈസ തരും,. ഞാന്‍ ബാപ്പയുടെ കൂടെ ജീവിക്കുന്നതിനാല്‍ എന്നെ പഠിപ്പിക്കല്‍ ബാപ്പയുടെ അവകാശം ആണ് എന്ന് എപ്പോഴും എന്നെ ഓര്മ്മ പ്പെടുത്തുമായിരുന്നു.
ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു. അമ്മാവന്‍ ജോലി ആവശ്യാര്ത്ഥം ദുബൈയില്‍ പോയി. നിഷാദ് കണ്ണുര്‍ ലും. ഇവരെ രണ്ടു പേരെയും ബാപ്പ ഒരുപോലെ സ്നേഹിച്ചിരുന്നു. ഇടക്കിടക്ക് ഇവരെ കുറിചു സംസാരിക്കും... പ്രാര്ത്ഥിക്കും. ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു പേര്ക്കും വിളിക്കും. ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു,.വീട്ടില്‍ നിന്നും വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങു,.പിന്നീട് അത് വെള്ളിയാഴ്ച പള്ളിയിലേക്ക് മാത്രമായി ചുരുങ്ങി. ഞാന്‍ ഓട്ടോ വിളിച് പള്ളിയില്‍ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരും.
വെളുപ്പിനെ 4 മണിക്ക് ഉണരും. തഹജ്ജുദ് നമസ്കരിക്കും. സുബ്ഹി ബാങ്ക് കൊടുക്കുമ്പോള്‍ എന്നെ വിളിച്ചുണര്ത്തും. പള്ളിയില്‍ പറഞ്ഞയക്കും. തിരിച്ച് ഞാന്‍ സുബുഹി നമസ്കരിച്ചു വരുന്നത് കാത്തിരിക്കും. ഒരു കാലത്ത് ബാപ്പ വിളിച്ചുണര്ത്തി മുറ്റത്തെ പൈപ്പില്‍ നിന്ന് വുദു എടുപ്പിച് ഒരു റാന്തല്‍ വിളക്കുമായി പള്ളിയിലേക്ക് നടക്കുന്ന ബാപ്പയുടെ പിറകില്‍ ഞാനും പോകും ..പിന്നെ കാലം മാറി..രാന്തലിനു പകരം ടോര്‍ച്ചുമായി പോകും. ഇടയ്ക്കിടെ നാട്ടില്‍ വരാറുണ്ടായിരുന്ന അമ്മാവനും ബാപ്പയുടെ പുറകെ ടോര്‍ച്ചു വെളിച്ചത്തിനു പിന്നില്‍ പള്ളിയില്‍ പോകുമായിരുന്നു. ആ കാലം കഴിഞ്ഞു അവസാനമായപ്പോള്‍ ബാപ്പ ഞങ്ങളെ പറഞ്ഞച്ചു ഞങ്ങളുടെ മടങ്ങി വരവിനു കാത്തിരിക്കുമായിരുന്നു.
ഇതിനിടയില്‍ ജോലി കിട്ടി നിഷാദ് പാലക്കാട് പോയി. നിഷാദും അബ്ദുസ്സലാമും തന്റെ കൂടെ ഉണ്ടാവണം എന്നത് അവസാന കാലത്തെ വലിയ ആഗ്രഹമായിരുന്നു. ശാരീരികമായി ക്ഷീണിച്ചതിനാല്‍ ഉമ്മ എന്നും രാത്രി കാല്‍ ഉഴിഞ്ഞു കൊടുക്കും,.വേദന സഹിക്കാതെ രാത്രി ഉണര്ന്നാലും ഉമ്മ ഉറക്കൊഴിന്ജ് ബാപ്പയെ നോക്കും. എന്നാല്‍ ഉമ്മാക് ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഉറക്ക് ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ ബാപ്പ എന്നോട് കൂടെ കിടക്കാന്‍ പറഞ്ഞു. ബാപ്പ ഉറങ്ങുവോളം കൂടെ ഇരുന്ന് ഉഴിന്ജ് കൊടുക്കും. ഇടയ്ക്കിടെ ബാപ്പ ഉണര്ത്തി ഉഴിയാന്‍ പറയും. സുഖമില്ലതിരുന്നിട്ടും രാവിലെ തഹജ്ജുദ് നമസ്കാരം ഒഴിവാകിയിട്ടില്ലായിരുന്നു. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തപ്പോള്‍ ഇരുന്നു നമസ്കാരം ശീലമാക്കിയിരുന്നു. കിടത്തം ബാപ്പയുടെ കൂടെ ആയതിനാല്‍ തഹജ്ജുദിനു എന്നെയും വിളിച്ചുണര്ത്തും . ഞങ്ങള്‍ ജമാഅതായി നമസ്കരിച്ചിരുന്നു, നമസ്കാര ശേഷം ബാപ്പ ഉറക്കെ പ്രാര്ഥിക്കും. നിഷാദിന്റെ ജോലി വീടിനടുത്ത് എവിടെക്കെങ്കിലും മാറ്റി കൊടുക്കേണമേ എന്ന് അപ്പോഴും പ്രാര്ത്ഥിരക്കും. വളരെ വൈകാതെ നിഷാദിന് വീടിനു വളരെ അടുത്തേക്ക് മാറ്റം കിട്ടി. അന്ന് മുതല്‍ മരണം വരെ അവന്‍ ബാപ്പയുടെ കൂടെ ആയിരുന്നു.
എന്റെ ഡിഗ്രി അവസാനമായപ്പോള്‍ ഞാന്‍ ഹോസ്റ്റലിലേക്ക് മാറി. നിഷാദ് പഠനം കഴിഞ്ഞു തിരിച്ചു വന്നു വീണ്ടും ബാപ്പയുടെ കൂടെ നിന്നു. ഡിഗ്രി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി. പഠനം മതി എന്നും ആയ പഠനത്തിന് ജോലി നോക്കണം എന്നും എന്നോട പറഞ്ഞു. 2005 ജൂണില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ മദ്രാസില്‍ പോയി. ജൂണ്‍ ഏഴിന് തിരച്ചു വന്നു. വരുമ്പോള്‍ ബാപ്പ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്റെ ഡിഗ്രി റിസള്ട്ട് വന്നിട്ടുണ്ട്. പേപ്പറില്‍ ഉണ്ടായിരുന്നു. മാര്ക്ക് ലിസ്റ്റ് കോളേജില്‍ കിട്ടും. അന്പതു രൂപ തന്നു എന്നെ കോളേജില്‍ പറഞ്ഞയച്ചു. ഞാന്‍ കോളേജില്‍ എത്തി. മാര്ക്ക് ലിസ്റ്റ് വാങ്ങി. എഴുപതു ശതമാനം മാര്ക്ക്. അന്ന് ഞാന്‍ ഹോസ്റ്റലില്‍ തങ്ങി. രാത്രി വളരെ വൈകി നിഷാദ് ഫോണ്‍ വിളിച്ചു. ബാപ്പയ്ക്ക് സുഖമില്ല. ഹോസ്പിറ്റലില്‍ അട്മിട്റ്റ് ആണ്. മലപ്പുറത്ത് ആണ്. നീ പെട്ടെന്ന് വരണം. ഫരൂകില്‍ നിന്ന് കുട്ടികളേയും കൂട്ടണം. അമ്മാവന്റെ മക്കളെ കൂട്ടി രണ്ടു മണിക്ക് ഞാന്‍ ഹോസ്പിറ്റലില്‍ എത്തി. ബോധം നഷ്ടപെട്ടിരുന്നു. ബോധം വന്നപ്പോള്‍ ഞാന്‍ അടുത് ചെന്ന് സലാം പറഞ്ഞു. എന്റെ മാര്‍ക്ക് ലിസ്റ്റ് കാണിച്ചു. അത് വാങ്ങി. നോക്കാന്‍ കഴിയില്ല പാസ് ആയല്ലോ. നന്നായി ..അല്ഹമ്ദുലില്ലഹ് എന്നും പറഞ്ഞു. അബ്ദുസ്സലാം വന്നോ എന്ന് ചോദിച്ചു. ഇല്ല രാവിലെ വരും എന്ന് ഞാന്‍ പറഞ്ഞു. ഇതായിരുന്നു ബാപ്പയും ഞാനും തമ്മിലെ അവസാനത്തെ വാക്ക്. ബാപ്പയുടെ ആഗ്രഹം പോലെ അമ്മാവന്‍ വന്നു. ഉച്ച കഴിഞ് മൂന്നു മൂനരക്ക് അമ്മാവന്റെ മടിയില്‍ വെച് ദൈവസന്നിധി പുല്കിയപ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു.. ബാപ്പയെ കുറച്ചുള്ള പല ഓര്മ്മ കളും മനസ്സില്‍ നിറഞ്ഞു നില്കുയന്നു. വീണ്ടും ഒരു ജൂണ്‍ കൂടി കടന്നു പോകുന്നു. ഉമ്മ ഓര്മ്മമപ്പെടുതിയപ്പോള്‍ ആണ് ഞാനും, അതോര്ത്ത തു . ബാപ്പ ഇല്ലാത്ത അഞ്ചു വര്ഷം..
എങ്ങനെ ജീവിക്കണം എന്ന് ബാപ്പ എന്നോട് പറഞ്ഞിട്ടില്ല. .ഒരു നിഴലായി കൂടെ നിര്ത്തി ബാപ്പ ജീവിച്ചു കാണിച്ചു തന്നു...ഈ കുത്തി കുറിച്ച സ്നേഷക്ഷരങ്ങള്‍ക്കുമപ്പുറം വക്കുകള്‍ക്കതീതമായി എന്റെ മനസ്സില്‍ ബാപ്പ ഇന്നും ജ്വലിച്ചു നില്കു ന്നു. ജീവിതത്തിന്റെ അവസാന സമയത്ത് എന്നോട് വസിയത് ചെയ്തിരുന്നു..നിന്റെ ഉമ്മയെ നോക്കണം , ഞാന്‍ മരിച്ചാല്‍ എന്റെ ഖബര്‍ അനാഥമാക്കരുത്. എനിക്ക് വേണ്ടി സാദാ പ്രാര്ത്ഥി ക്കണം.
അല്ലാഹുവേ നിന്റെ സന്നിധിയില്‍ എത്തിയ എന്റെ ബാപ്പാക് നീ പൊരുത് കൊടുക്കണേ. ഞങ്ങളെയും ബാപ്പയും സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കേണമേ.
....................“He didn’t tell me how to live; he lived, and let me watch him to do it….......”
no comments niyaskakka..ezhuthiyath niyaskakkayalle,athine kurich parayan matram njanayittillallo...iniyuminiyum ezhuthu.waitn 4 yo next post..
ReplyDeleteAn article from personal experience is always a safe try to begin with. The more you write the better it would be, Insha Allah.
ReplyDeleteKeep it up.
Jazak Allah
good start with nice words...awaiting for more memories...
ReplyDeleteniyaska....
ReplyDeleteyou changed my confusion..
now i decided..
and my decision is strong and i will do it.
ugran nannayittund snehathaal chalicha varikalkkennum vedhanayanu sugamulla oru vedhana
ReplyDelete"ippozhum ninte ee branth mariyittilla alle?!!"
ReplyDeleteNice da....
express ur old memories more n more...
keep writing
Jazak Allah Khair
niya salam.so nice ur writing.i have no words to express my feel about ur writing.u suceeded to a great extend for portraying the deepness of relations.keep on writing
ReplyDeletewell Niyaska.. very good keep it up... i hav no words to express... very nice... while reading the last paragraph my eyes fiilled with tears..
ReplyDeleteningal azhudiya avasaanathe paragraph njan vaayikkumbol enik orma vannath ende priyappetta uppa ye aayirunnu...
അതേയ് സിറാജ്.. ഉമ്മയും ബാപ്പയും..അവരാണ് നമ്മെ ഏറ്റവും സ്നേഹിച്ചവര്‍..ജന്മം നല്‍കി,പൊട്ടി വളര്‍ത്തി,തലയില്‍ വെച്ചാല്‍ പെന്‍ അരിക്കും നിലത്ത് വെച്ചാല്‍ ഉരുംബ് അരിക്കും എന്ന മട്ടില്‍ കൊണ്ട് നടന്നു നമ്മെ ഞാന്‍ എന്ന ഭാവത്തില്‍ എത്തിച്ചവര്‍...
ReplyDeleteമലയാളിക്ക് മറക്കാന്‍ കഴിയാത്ത ഒരു വചകം ഉണ്ട...
"നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്..! "
നിയാസേ ,തലമുറകളുടെ ഗുരുനാഥനായ ആ മഹാ ഉസ്താദിന്‍റെ പേരമകനായി ജനിക്കാന്‍ കഴിഞ്ഞതും ,ആ മഹാഗുരുവില്‍ നിന്നും വിദ്യാരംഭം കുറിക്കാന്‍ കഴിഞ്ഞതും നിനക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയല്ലേ നിയാസേ ,എനിക്കൊന്നും കിട്ടാതെ പോയ ഏറ്റവും വലിയ നഷ്ട്ടവും അത് തന്നെയല്ലേ ....
ReplyDeleteസലാം നിയാസ് ഭായ്! അനുസ്മരണം ഹൃദയസ്പര്‍ശിയായി.....
ReplyDeleteപടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ! ആമീന്‍..
നിയാസ് നിന്‍റെ വല്ലുപ്പാനെ പോലുളളവരായിരുന്നു നമമുടെ മോങ്ങത്തിന്‍റെ വഴികാട്ടികള്‍...
ReplyDelete