രാത്രി ഭക്ഷണം കഴിഞ്ഞു വെടി പറഞ്ഞിരിക്കുമ്പോള്‍ ആണ് സകരിയ്യക്ക വിളിചത്..സകരിയ്യക്ക വിളിക്കുബോഴെല്ലാം ഒരു നല്ല കേള്വിക്കരനവാന്‍ ശ്രമിക്കറാണു പതിവ്....ഫോണ്‍ എടുത്ത് സലാം പറഞ്ഞു..ഉച്ചക്ക് അദ്ധേഹത്തിനു ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. അതിന്റെ അക്നോലെജുമെന്റ്റ് എന്നാ നിലയിലാണ് വിളി..
വിഷയത്തിലേക്ക് കടക്കും മുമ്പേ അദേഹം രണ്ടു തിരുത്തലുകള്‍ ഉണ്ട് എന്ന് പറഞ്ഞു...
എന്റെ ജിമെയില്‍ സിഗുനാചറുമായി ബന്ടപ്പെട്ടു ആയിരുന്നു തിരുത്തലുകള്‍. ഒന്നാമതെത് സ്പെല്ലിംഗ് പ്രശ്നം.
രണ്ടാമത്തേത് ആശയപരമായ പ്രശ്നമാണ്. "Traveler to hereafter" ഇതാണ് പ്രശ്നം. "പരലോകത്തേക്കുള്ള യാത്രക്കാരന്‍". ഈ വരിയുടെ അവസ്ഥ ശരിയാണോ എന്നായിരുന്നു ചോദ്യം? ആരെയും തേടിയെത്തുന്ന വിളിപാടകലെ എന്ന പോലെ നമ്മുടെ കൂടെ മരണമില്ലേ..?മരണത്തിന് ശേഷം ഒരു ജീവിതമുണ്ട് എന്ന വിശ്വാസത്തില്‍ ജീവിക്കുന്ന എന്നെ സംബന്ധിചിടത്തോളം മരണത്തിനപ്പുറത്തു പരലോകമല്ലേ?
അദ്ദേഹം കഥ പറഞ്ഞു..സ്വാധസിദ്ധമായ ശൈലിയില്‍......
അല്ഖയമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്ഖേമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്ഖലമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്ഖലമയ്‌ക്ക് അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്ഖിമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ് നേരത്തെ മരിച്ചിട്ടുണ്ട്. വൃദ്ധയായ ഉമ്മ അവിടെയുണ്ട്.'' ``ശരി. ആ മാതാവിന്റെ അടുത്ത് ചെന്ന് എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലാം.''
റസൂലിന്റെ നിര്ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്ഖ്മയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്പയനകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്ത്തി രുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്ന്ന് , അല്ഖ മയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്പിമച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്കിലയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്ക്ക്ര്മ്ങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന് മാപ്പുനല്കി്; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്ഖാമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്ഖആമ ഇഹലോകത്തോട് യാത്ര പറഞ്ഞു...
കഥ നിര്ത്തിു അദ്ദേഹം പറഞ്ഞു..അല്ഖമയുടെ ആ അവസ്ഥയല്ലേ നീ എഴുതി വെച്ചത്...
സംസാരം അങ്ങനെ ദീര്ഗിവച്ചു പോയി...കാര്യങ്ങള്‍ നര്മ്മ ഭാവത്തില്‍ അവതരിപ്പിക്കുന്ന സകരിയ്യക്ക ഈ തിരുത്തലുകള്‍ ഇതിനു മുമ്പും പലവുരു നടത്തിയിരുന്നു.....
2010 മാര്‍ച്ച് മാസത്തില്‍ ഓഫീസില്‍ നിന്ന് അവധി എടുത്ത് ഒരു അത്യാവശ്യ സംഗതിക്ക് വേണ്ടി ദുബൈയില്‍ ദേരയില്‍ അബ്ദുല്ലകയുടെ ഫ്ലാറ്റില്‍ താമസമാക്കി… ഞങ്ങള്‍ നാലു പേര്‍… ഡോക്ടര്‍ അന്‍വര്‍ ഹുസൈന്‍, എം. എം. അക്ബര്‍, ഇക്കാക്ക നിഷാദ് പിന്നെ ഞാനും… . ഒരു വനവാസം പോലെ. അപൂര്വ്വമായേ പുറത്തിറങ്ങൂ...എല്ലാ ദിവസവും പതിവുപോലെ ശരീഫ്ക വരും...കൃത്യ സമയത്ത് ശരീഫ്ക ഭക്ഷണവുമായി എത്തും...ആരെയും കാണാന്‍ പുറത്ത് പോകേണ്ടിയിരുന്നില്ല...എല്ലാവരും നമ്മളെ തേടിയെത്തും..സമദിക്ക,മാസലടോശയുമായി ബൈജുക്ക, വെല്ക്കം അശ്രഫ്ക, അമ്മാവന്‍ അബ്ദുസ്സലാം മൌലവി തുടങ്ങിയവര്‍ പതിവ് സന്ദര്ശംകര്‍ ആയിരുന്നു...കൂട്ടത്തില്‍ എത്തേണ്ട ആളായിരുന്നു സകരിയ്യക്ക....പക്ഷെ എത്തില്ല...എന്നാല്‍ എന്നും വിളിക്കും...ഒരുപാട് തവണ...നേരിട്ട് വരാത്തതില്‍ ഉള്ള ആവലാതി എന്നും പറയും...
ഒരു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി മൂന്നു മണി കഴിഞ്ഞിരുന്നു. അത്യാവശ്യമായി സകരിയ്യക വിളിച്ചു പറഞ്ഞ ഒരു വര്ക്ക് ചെയ്തു തീര്ത്തു ഉറങ്ങാന്‍ നില്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു..സാകരിയ്യക്ക കൂര്ക്കം വലിച്ചു ഉറങ്ങുകയായിരിക്കും...പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പേ ഫോണ്‍ റിംഗ് ചെയ്തു...
സകരിയ്യക്ക!!!!
ഞങ്ങള്ക്ക് പണി തന്നു നിങ്ങള്‍ ഉറങ്ങി എന്ന് വിചാരിച്ചു.....
സകരിയ്യക്ക കഥ പറഞ്ഞു തുടങ്ങി...ഒരാള്‍ വെള്ളത്തില്‍ വീണു...മുങ്ങിത്താണ് കൊണ്ടിരിക്കുന്ന അയാള്‍ പ്രാണരക്ഷാര്ത്ഥം നിലവിളിച്ചു... ആരും കേട്ടില്ല...അയാള്‍ ഒന്ന് മുങ്ങി...വീണ്ടും പൊങ്ങി...വീണ്ടും മുങ്ങിയപ്പോള്‍ അയാളുടെ കയ്യില്‍ എന്തോ തടഞ്ഞു..നോക്കുമ്പോള്‍ ഒരു മീന്‍...ആ മീനിനെ അയാള്‍ പൊക്കി കരയിലെക്കെരിഞ്ഞുകൊണ്ട് പറഞ്ഞുവത്രേ.."മീനെ ഞാന്‍ ഏതായാലും മരിക്കുകയാണ്..നീയെന്കിലും ഒന്ന് പോയി രക്ഷപ്പെട്.....”
എന്റെ ഉറക്കം പോയിട്ട് കുറെ ദിവസമായി എന്ന് മറുപടിയും പറഞ്ഞു..
(ശരീഫ്ക, സകരിയ്യക,ഡോക്ടര്‍,അക്ബര്‍ക,നിയാസ്)
ഇരുന്നു ചിരിക്കുക അല്ലാതെ മറ്റു വഴി ഒന്നും ഇല്ലായിരുന്നു....
ഒരുപാട് കഥകള്‍ സകരിയ്യക്ക പറഞ്ഞു..മുന്പ് കേള്കാത്ത കഥകള്‍...ഓരോ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഒരു എന്സിക്ലോപെഡിയ തുറക്കുന്നത് പോലെ...പലതും നര്മ്മ്ത്തില്‍ ചാലിച്ചടാണെന്കിലും സാഹചര്യത്തിന് യോജിക്കുന്നതായിരുന്നു.....
No comments:
Post a Comment