Tuesday, July 20, 2010

എന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അനുഭവങ്ങള്‍

ഇന്നലെ രാത്രി ഉറങ്ങാന്‍ വളരെ വൈകി...ദാലിയും അളിയനും വന്നിരുന്നതിനാല്‍ അവരുമായി സംസാരിച്ചിരുന്നു...അവരുടെ വര്ത്തുമാനങ്ങള്‍ കഴിഞ്ഞു അവരെ ഷാര്ജതയില്‍ ആക്കാന്‍ വേണ്ടി പുറപ്പെടുമ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു..ഷാര്ജ്യില്‍ എത്തിയപ്പോള്‍ അവിടെ കറന്റ്‌ ഇല്ലായിരുന്നു...ഗള്ഫ്ു‌ ജീവിതത്തിലെ ആദ്യത്തെ അനുഭവം..ഉഷ്ണം കഠിനമായതിനാല്‍ പലരും കാറിനുള്ളിലും മറ്റുമായി പുറത്ത് തന്നെ..ഒടുവില്‍ അവരെയും കൊണ്ട് ദുബൈയില്‍ എത്തിയപ്പോള്‍ രാത്രി ഒരുമണിയോടടുതിരുന്നു. തിരിച്ചെത്തിയപ്പോള്‍ എന്റെ സുഹൃത് അബ്ദുറഹിമാന്‍ അബുദാബിയില്‍ നിന്നും വന്നിട്ടുണ്ട്..അവനെയും കൂടി അകത്തു കടന്നു ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ ഓരോ വര്ത്തഹമാനം പറഞ്ഞു...അബുദാബിയില്‍ നിന്നും പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഇരുപത്തിനാല് മണിക്കൂറിനു ശേഷം രാത്രി ലാന്ഡ്്‌ ചെയ്തത്രേ ... അവനു അത്ഭുതം ഉണ്ടായിരുന്നു...

വിമാനവും എയര്പോ്ര്ട്ടും   ജീവിതത്തിന്റെ ഭാഗമായിട്ട് കുറെ കാലമായി... എന്റെ വീടിന്റെ മുകളില്‍ കയറി ഇരുന്നാല്‍ കോഴിക്കോട് എയര്പോര്ട്ടില്‍ ലാന്ഡ്ട‌ ചെയ്യുന്ന എല്ലാ വിമാനങ്ങളും കാണാം... വീട്ടിലെ ഓരോരുത്തര്ക്കും് വിമാനങ്ങളുടെ സമയം വരെ മനപാഠമാണ്...ആദ്യമായി കോഴിക്കോട് വിമാനത്താവളത്തില്‍ നൈറ്റ്‌ ലാണ്ടിംഗ് തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ഉപ്പ പറഞ്ഞു...ആ മലയില്‍ നിന്നും ആരോ ടോര്ച്ട  അടിക്കുന്നുണ്ട് എന്ന്... ഞാന്‍ ഓരോന്നോര്ത്തു ..ഗള്ഫിോല്‍ വന്നു നാല് മാസങ്ങള്ക്ക്  ശേഷം ആദ്യമായി നാട്ടില്‍ പോകുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ  എന്റെ. ആദ്യ യാത്ര...ദുബായ് എയര്പോഴര്ട്ടിന്റെ ടെര്മി്നല്‍ ടു വില്‍ ബോര്ഡിംയഗ് പാസ്സുമായി വിമാനത്തിലേക്ക് കയറാന്‍ തയ്യാറായി ഇരുന്നു. കൂടെ നിഷാദും ഉണ്ട്..പറയപ്പെട്ട സമയത്തും വിമാനം എത്തിയില്ല. ഒടുവില്‍ മുക്കാല്‍ മണിക്കൂര്‍ വൈകി വിമാനത്തില്‍ പോകാന്‍ മുന്നറിയിപ്പ് വന്നു. വിമാനത്തിലേക്ക് കയറാന്‍ നില്കുറമ്പോള്‍ ഹാന്ഡ്സ‌ ബാഗ്‌ ലഗേജില്‍ ഇടണം എന്നവര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലം ഇല്ല. ഞാന്‍ സമ്മതിച്ചില്ല. എന്റെ മുഴുവന്‍ സെര്ടിഫികട്ടും രേഖകളും ഉണ്ട്..വാക്ക് തര്ക്കുമായി. ഒടുവില്‍ എന്റെ ആവശ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങി.. വിമാനം കോഴിക്കോടെത്തി...എമിഗ്രഷനിലെ പതിവ് നാടകങ്ങള്‍ കഴിഞ്ഞു വീടിലെത്തി...എല്ലാം കഴിഞ്ഞു വീണ്ടും ദുബൈയിലേക്ക് മടങ്ങി...മൂന്നാഴ്ചക്ക് ശേഷം...എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിന്ടെ രണ്ടാം യാത്ര...

രാവിലെ ദുബൈയില്‍ എത്തുമ്പോള്‍ കൂടെ ഉള്ളവര്കും സുഹ്ര്തുക്കല്കും ഒരു വഴിപാടു പോലെ കൊണ്ട് പോകാറുള്ള ഇറച്ചി വരട്ടിയതും പത്തിരിയും കടുക്ക പൊരിച്ചതും അങ്ങനെ ഒത്തിരി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ബാഗ്‌..ദുബായ് എയര്പോുര്ട്ടി ലെത്തി .. എമിഗ്രേഷന്‍  കഴിഞ്ഞു. ലഗേജ് കാണാനില്ല. നോക്കുമ്പോള്‍ ലഗേജ് വന്നിട്ടില്ല. എയര്പോിര്ട്ട്  അധികൃതര്‍ കോളറിനു പിടിച്ചു  പുറത്താക്കും വരെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി...അന്യനാടല്ലെ..കച്ചറ കളിച്ചാല്‍ അകത്തു കിടക്കേണ്ടി വരും...പതിയെ വലിഞ്ഞു...ബാഗേജ് ക്ലൈം ചെയ്തു താമസ സ്ഥലത്തിന് മടങ്ങി..രണ്ടു ദിവസം കഴിഞ്ഞു മൊബൈലില്‍ വിളി വന്നു.. നിങ്ങളുടെ ലഗേജ് ഷാര്ജണ എയര്പോുര്ട്ടി ല്‍ ഉണ്ട്..അവിടെ ചെന്നാല്‍ കളക്റ്റ് ചെയ്യാം...എന്തൊരു വിനയം..എന്തൊരു സേവനം...ഷാര്ജള എയര്പോറര്ട്ടി ല്‍ ചെല്ലുമ്പോള്‍ ഒരു മൂലയില്‍ അനാഥമായി കിടക്കുന്ന എന്റെ ബാഗിനെ കണ്ടു..ഇറച്ചി മണക്കുന്നു...ഏതായാലും അവിടെ ഉണ്ടല്ലോ..ബാഗ്‌ തുറന്നു..ചീഞ്ഞു നാറിയ കടുക്ക ഷാര്ജാ എയര്പോിര്ട്ടി ലെ  എയര്ഇ്ന്ത്യ എക്സ്പ്രസ്സ്‌ കൌണ്ടറില്‍ കൊടുത്തു രോഷം തീര്ത്തു  ഞാന്‍ ഇറങ്ങി പോന്നു...

ഒരു സാധനം പോലും ബാക്കിയില്ലാതെ നശിച്ചിരുന്നു...അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു...എന്റെ ജീവിതത്തില്‍ ഇനി ഈ വിമാനത്തില്‍ യാത്ര ചെയ്യൂല...ജീവന്‍ നില നിര്ത്താ ന്‍ മറ്റൊന്നും ലഭിക്കാതിരിക്കുകയും കള്ളു മാത്രമേ ലഭിക്കൂ എന്നുണ്ടെങ്കില്‍ ആ സമയത്ത് കള്ളു അനുവദനീയം എന്ന പോലെ മാത്രമേ ഇനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യൂ...അതില്‍ കയറേണ്ട ഒരു ഗതികേട് ഇല്ലാതിരിക്കട്ടെ..

എത്രയെത്ര തവണയാണ് ഈ കഥകള്‍ ജനം പറയുന്നത്..ഓരോരുത്തര്ക്കുംവ ഓരോ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു എയര്ലൈ്ന്‍ ഉണ്ടോ ആവോ..??

കഴിഞ്ഞ ഡിസംബറില്‍ ദാലിയുടെ കല്യാണത്തിന് നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ ഞാന്‍ നിഷാദ്നോട്‌ പഠിച്ച പണി പറഞ്ഞു... എക്സ്പ്രസ്സിന് ടിക്കറ്റ്‌ എടുക്കണ്ടാന്നു...സമയവും സാമ്പത്തികവും ഒക്കെ നോക്കി അവനും എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ എടുത്തു...യാത്ര ദിവസം അവനെയും കൊണ്ട് ഉപ്പയും ഞാനും എയര്പോയര്ട്ടി ല്‍ എത്തി...ജനം കൂട്ടം കൂടി നില്കുന്നു....ചാനലുകള്‍ ക്യാമറയുമായി നെട്ടോട്ടം ഓടുന്നു...മന്ത്രി വന്നോ...നോക്കുമ്പോള്‍ എക്സ്പ്രസ്സ്‌ വിമാനം ക്യാന്സനല്‍ ചെയ്തു...വിസ കലാവതി തീരും എന്ന് ഭയപ്പെടുന്ന കുറെ യാത്രക്കാര്‍ പേടിച്ചു എയര്‍ ഇന്ത്യ കൌണ്ടറില്‍ ബഹളം വെക്കുന്നു...പലതും കരച്ചില്‍ ആയിരുന്നു...കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി...ഉത്തരവാദിത്ത ബോധം തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവരുടെ മറുപടി കൂടി കണ്ടപ്പോള്‍ കൈ തരിപ്പ് കൂടി വരികയായിരുന്നു...എനിക്ക് മുമ്പേ പലരും അരിശം തീര്ത്തി രുന്നു....എയര്പോലര്ട്ടിനുള്ളില്‍ കയറി ഇന്ത്യന്‍ ഐര്ലിീനെസിനു ടിക്കറ്റ്‌ ശരിയാക്കി നിഷാദ് യാത്ര ചെയ്തു...ഒടുവില്‍ അവനും എക്സ്പ്രസ്സ്‌ മടുത്തു...

ഇപ്പോള്‍ ഇതാ ഒരു അബുദാബി വിമാനം കൂടി.. യന്ത്രതകരാരിന്റെ പേരില്‍ മറ്റൊരു നാട്ടില്‍ കൊണ്ട് ചെന്നിറക്കുക..ജോലി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാന ജോലിക്കാര്‍ ഇറങ്ങി പോകുക...യാത്രക്കാരെ വലച്ച് കൊല്ലാകൊല ചെയ്യുക...ഇതൊന്നും കണ്ടു നടപടി എടുക്കാന്‍ അധികാരി വര്ഗംാ ഇല്ലാതെ പോയോ എക്സ്പ്രസ്സിന്...??? നിശ്ചിത ജോലി സമയം കഴിഞ്ഞിട്ടും മറ്റൊന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്തു വീടിനും നാട്ടാര്ക്കും  വേണ്ടി ഒരു പുരുഷായുസ്സ് കളയുന്ന പ്രവാസികള്ക്ക്ട‌ നല്കാാന്‍ ഇന്ന് നമ്മുടെ അധികാരി വര്ഗംള നല്കു്ന്ന ബഹുമതി ഒന്നും പോരാ...ഓരോ പ്രവാസിയും അനുഭവങ്ങളുടെ നിറകുടങ്ങളാണ്...അവന്റെ ഹൃദയമിടിപ്പ്‌ അളക്കാന്‍ നമ്മുടെ ഉപകരണങ്ങള്‍ അപര്യാപ്തമാണ്...ഒന്നും നല്കിിയില്ലെങ്കിലും അവരെ ഇങ്ങനെ കഷ്ടപ്പെടുതരുത്...

എനിക്കറിയാം...ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...
പ്രവാസത്തിന്റെ ഒന്നാം ദിവസം മുതല്‍ അവന്‍ ഉരുകുകയാണ്..ഒരു മെഴുകുതിരി പോലെ...മറ്റുള്ളവര്ക്ക്ങ വെളിച്ചം നല്കിക ഒടുവില്‍ ഉരുകി തീരുമ്പോള്‍ നിങ്ങളെന്തിനാണ് വീണു കിടക്കുന്നവനെ ചവിട്ടുന്നത് പോലെ അവന്റെ മേല്‍ ഇങ്ങനെ കുതിര കയറുന്നത്....???
ഏറ്റവും ഒടുവില്‍ മംഗലാപുരത് എക്സ്പ്രസ്സ്‌ വിമാനം കത്തിയമര്ന്ന പ്പോള്‍ മനസ്സ് പിടച് പോയി...എക്സ്പ്രസ്സിന്റെ ലാണ്ടിംഗ് അനുഭവത്തെ കുറിച്ച് പലരും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.....ഇനി എന്നാവും ഇവര്‍ നന്നാകുക...??

ഈ അടുത്ത് കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവെച്ച ശശി തരൂര്‍ ലോകസഭയില്‍ നയം വ്യക്തമാക്കി നടത്തിയ പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഓര്മ്മയപ്പെടുത്തിയിരുന്നു.
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണ മന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക്‌ ചോര നിരമ്പുകളില്‍ "
ദേശത്തിന്റെ ഒഫീഷ്യല്‍ എയര്ലൈിനിനെ ഓര്ത്തും ഇങ്ങനെ പോയാല്‍ നമ്മള്‍ എങ്ങനെ അഭിമാനം കൊളളും................???? അല്ലെങ്കിലും മലയാളിയുടെ സ്വത്ത ബോധത്തിന്റെ സംരക്ഷണത്തിന് ഇരുളിന്റെ വൈതാളികന്മാര്‍ കച്ച കെട്ടി ഇറങ്ങിയ കാലത്ത്‌ കേരളീയനായി നമ്മുടെ ചോര തിളച്ചു കൊണ്ടിരിക്കുകയും ആണല്ലോ.................??

11 comments:

  1. എയർ ഇന്ത്യ യാത്ര ബഹിഷ്കരിക്കുക അതേയുള്ളൂ വഴി.

    (മുഴുവൻ അക്ഷരത്തെറ്റാണല്ലോ)

    ReplyDelete
  2. അവിടെ നിന്നും പുറപ്പെടുന്ന മറ്റു വിമാനങ്ങളില്ലേ? എമിരേറ്റ്സ്,ഇത്തിഹാദ്,ഏയറ് അറേബ്യ...(ഓരോ സ്റ്റേറ്റിന്നും ഓരോ വിമാന കംബനികളുള്ള പ്പോൾ ) പിന്നെയും നിങ്ങൾ എന്തിനാണ്‌ ഏയറ് ഇന്ത്യ തിരഞ്ഞെടുക്കുന്നത്?
    നിങ്ങളെ വേണ്ടാത്ത കംബനിയെ നിങ്ങൾക്കെന്തിനാ..?
    ഇവിടെ സൌദിയ യുടെ ഫ്ലേയിറ്റുകൾ 2 മാസം മുംബേ ബുക്കിങ്ങ് പൂറ്തിയായിരിക്കും,പുതിയൊരു വിമാന കംബനി കൂടി(നാസ് ഏയറ്) അടുത്തമാസം‍ മുതൽ സറ്‍വീസ് തുടങ്ങുന്നുണ്ട്,..അപ്പോൾ ഏയറ്‍ ഇന്ത്യയുടെ കാര്യം സ്വാഹ!!!
    നമ്മുടെ ഏയറ് ലൈനിന്ന് ഇന്ത്യക്കാരെ ബഹുമാനിക്കാനും നല്ല സറ്വീസ് തരാനും കഴിയില്ലെങ്കിൽ നമുക്ക് പബ്ലിക് സെക്ടരിനോടുള്ള ചീപ് സെന്റിമെൻസ് ഒഴിവാക്കാം
    ഒരു സ്വകാര്യം: കേരളത്തിലെ ബസ് ചാറ്ജ്ജ് കൂടാൻ പ്രധാന കാരണം കെ.എസ്.ആർ.റ്റി.സി യുറടെ നഷ്ടമാൺ,പബ്ലിക് സെക്റ്ററുകളുടെ കെടുകാര്യസ്ഥത യുടെ ഉത്തരവാദിത്തം ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കേണ്ട കാര്യമില്ല.

    ReplyDelete
  3. @അലി

    മാത്ര്ഭാഷ പണ്ടേ പഠിച്ചില്ല..ടൈപ്പ് ചെയ്യല്‍ പരിശീലിച്ചു വരുന്നതെ ഉള്ളു...ശരിയാക്കാം....

    @Sajjad.c
    ഓരോ ഗുല്ഫുകാരനെയും പോലെ ഞാനും ദിര്‍ഹം ലാഭിക്കാന്‍ ശ്രമിച്ചടാണ് സഹോദരാ..ഇനി എടുക്കില്ലാ.....

    ReplyDelete
  4. എയര്‍ ഇന്ത്യയെക്കാള്‍ എത്ര മെച്ചമാണ് KSRTC service.

    ReplyDelete
  5. @ Jishad Cronic™;- അങ്ങനെ ആശ്വസിക്കാം....സജ്ജാദ് പറഞ്ഞ പോലെ നമുക്ക്‌ ഒരുപാദു ചോയ്സ് ഉണ്ട...എമിരേറ്റ്സ്, ഇത്തിഹാദ്‌,എയര്‍ അറേബ്യ, അങ്ങനെ ഒരുപാദു... സൗദി അറേബ്യ ക്കാര്‍ക്ക്‌ ഇന്നും എയര്‍ ഇന്ത്യ തന്നെ ശരണം.....

    ReplyDelete
  6. ഞമ്മ ഇനി ബസിലെ ഒള്ളു

    ReplyDelete
  7. @ഒഴാക്കന്‍.

    അളിയാ...കാത്തിരുന്നു കാണാം....അന്നം കിട്ടനമെങ്ങില്‍ പറക്കേണ്ട അവസ്ഥയായി പോയി...

    ReplyDelete
  8. Yes, I too faced trouble with Air India. I had a long wait at Riyadh International Airport, for around 12 hr. Each two hr they would announce, the flight is expected to arrive in another two hr, couldn't sleep even!

    ReplyDelete
  9. കഷ്ടം തന്നെയാണ് എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള സമീപനം....! ഈ പുല്ല് ഇനിയും തുറന്നു വെച്ചിരിക്കുന്നത് ആരെയൊക്കെ ബുദ്ധിമുട്ടിക്കാനാണോ ആവോ?

    ഇതും ഒന്ന് നോക്കിക്കോളൂ.. സമയം കിട്ടുമ്പോള്‍ എന്റെ ഒരു ചെറിയ പ്രതിഷേധം ...!

    വിമാന റാഞ്ചികള് ...!
    http://kunjuchinthakalu.blogspot.com/2012/10/blog-post_21.html

    ReplyDelete
  10. ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...

    ReplyDelete
  11. പ്രവാസിയോടു എയര്‍ ഇന്ത്യ കരുണ കാണിക്കും എന്ന് പ്രതീക്ഷയില്ല .പക്ഷെ അക്ഷരത്തെറ്റുകള്‍ ഒരല്‍പം കടന്നു പോയി .മലയാളം ടൈപ്പിങ്ങിന്‍റെ പ്രശ്നങ്ങള്‍ ഒക്കെ അവഗണിച്ചാലും നിരമ്പുകളില്‍ ഒക്കെ എങ്ങനെ സഹിക്കും ?

    ReplyDelete