Wednesday, November 24, 2010

ചില അസ്വസ്ഥതകള്‍

ഇരുപതു വര്‍ഷമായി അബ്ദുറഹിമാന്‍ ഗള്‍ഫിലാണ്. കാസര്‍ഗോഡ്‌ സ്വദേശി. നാല് വര്‍ഷമായത്രേ അയാള്‍ അവസാനമായി നാട്ടില്‍ പോയിട്ട്. അബ്ദുറഹിമാന്‍ എന്ന ഈ ജേഷ്ഠ സഹോദരനെ എനിക്കറിയില്ല. ഒന്നറിയാം, അയാള്കൊരു മകളുണ്ട്. എട്ടു വയസ്സുകാരി. അവളുടെ ശരീരത്തിന് വളര്‍ച്ച കുറവാണ്. എന്നാല്‍ തല വളരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ബദിയടുക്ക പഞ്ചായത്തില്‍ താമസിക്കുന്ന അബ്ദുറഹിമാന്റെ കുടുംബത്തിന് ഇന്ന് ഈ കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകാനേ നേരമുള്ളൂ. തല ചായ്ക്കാന്‍ ഒരു കൂര കെട്ടിപ്പൊക്കിയ വകുപ്പില്‍ അബ്ദുറഹിമാന്റെ കടം എട്ടുലക്ഷം രൂപ. ഈ കുട്ടിയ ഒരു തവണ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോയാല്‍ വരുന്ന ചെലവ് ഇരുപതിനായിരം രൂപ. ഈ കഥ കേട്ടപ്പോള്‍ പടച്ചവന്‍ കാക്കട്ടെ എന്ന് ഒരു നെടുവീര്പോടെ ഞാന്‍ പറഞ്ഞു..വാര്‍ത്ത തുടരുന്നു..ഒരു അബ്ദുറഹിമാന്റെ മകള്‍ മാത്രമല്ല ഈ പ്രദേശത്തെ മിക്കവാറും കുട്ടികള്‍ക്ക് ഇത്തരത്തില്‍ ശാരീരികമായ അസ്വസ്ഥതകലുന്ടെത്രേ ..എന്ടോസള്‍ഫാന്‍ ദുരിത ബാധിതരായ ആളുകേളാടൊപ്പം കൈ കൊര്‍ക്കുക എന്ന ആഹോനത്തോടെ ആ ദൃശ്യം കണ്ണില്‍ നിന്ന് മറഞ്ഞു. മലയാള മണ്ണിലെ ഇത്തരത്തിലുള്ള കുറെ ജന്മങ്ങള്‍ മിനി സ്ക്രീനില്‍ മാറി മറഞ്ഞപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു..നമ്മെളത്രയോ ഭാഗ്യവാന്മാര്‍..ആ കുട്ടികള്‍ എത്ര സഹിക്കുന്നു..ഒരു നിമിഷം അവരുടെ മാതാ പിതാക്കളെ ആലോചിച്ചു നോക്കൂ..!

ജീവിതത്തിന്റെ ഇത്തരം നേര്‍കാഴ്ചകള്‍ കണ്ണിനു മുന്നില്‍ മാറി മറയുമ്പോള്‍ ഒരുപാട് അബ്ദുറഹിമാന്‍ മാരെ നേരിട്ട് കണ്ട അനുഭവം മുന്നിലുണ്ട്. പ്രവാസത്തിന്റെ ഡയറിയില്‍ വര്‍ഷങ്ങളുടെ കഥകള്‍ കുറിക്കാനുള്ളവര്‍. എന്ത് ബാക്കിയുണ്ട് എന്ന ചോദ്യത്തിന് ഇരു കയ്യും മലര്തുന്ന കുറെ പാവങ്ങളായ ഗള്‍ഫുകാര്‍. അവരുടെ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും മരുഭുമിയില്‍..അവര്‍ക്ക് തന്നെയാണ് ഇത്തരം ദുരിതങ്ങള്‍ വീണ്ടും വീണ്ടും ഉള്ളതും. അവര്‍ക്ക് വേണ്ടി നമുക്ക്‌ എന്തെങ്കിലും ചെയ്യേണ്ടതില്ലെ..?

ഇതിനു നേരെ വിരോധാഭാസവും നാം കാണുന്നു. ഊണും ഉറക്കവും ഒഴിച്ച് ഗള്‍ഫ് നാടുകളില് പണിയെടുക്കുന്ന പാവങ്ങളുടെ മക്കള്‍ എന്താണ് ബാപമാര്‍ക്ക് പണി എന്നറിയാതെ വിലസുകയാണ്. മാസ മാസം വരുന്ന പണത്തിന്റെ പിന്നിലെ വിയര്‍പ്പിന്റെ വില പോലും മനസ്സിലാവാതെ ഇവരുടെ കാട്ടികൂടലുകള്‍ പലപ്പോഴും മനസ്സിനകത്ത് അസ്വസ്ത പരത്തിയിട്ടുണ്ട്. ഫറൂക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടി സ്വയം പരിചയപ്പെടുതുന്നതിനിടെ ക്ലാസ്സില്‍ പറഞ്ഞു ഉപ്പ ദുബൈയില്‍ ആണെന്ന്. പിന്നീട് ഉപ്പയുടെ ദുബായ് കഥകള്‍ പലവുരു കൂല്‍ബാറില്‍ നിന്നും തീന്മേശകളില്‍ നിന്നും എണീറ്റ്‌ ബില്‍ കൊടുക്കുമ്പോഴും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഒന്നര വര്ഷം മുമ്പ് ഓണ്‍ലൈനില്‍ അവിചാരിതമായി ഇവളെ കണ്ടപ്പോഴും അവള്‍ ഉപ്പയുടെ ദുബായ് കഥ മൊഴിഞ്ഞു. അയാളുടെ നമ്പറില്‍ കറക്കി. ഫോണ്‍ എടുത്തു.. ആ വലിയ മനുഷ്യനെ നേരിട്ട് കാണാന്‍ ഞാന്‍ പോയി. അല്ഖൂസിലെ ലേബര്‍ കാബുകളിലോന്നില്‍ ഒരു ബെഡ് സ്പെയ്സിന്റെ മുകളില്‍ തന്റെ സുഖ നിദ്രയുടെ സ്ഥലം അയാള്‍ കാണിച്ചു തന്നപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍ കേട്ടിരുന്ന മലപ്പുറത്തെ ഒരു നാടന്‍ ഗള്‍ഫ്‌ മാപ്പിളയുടെ ഹൃദയ വികാരത്തിന്റെയും അയാളുടെ മകളുടെ പിതാവിനെ കുറിച്ചുള്ള ധാരണയുടെയും അന്തരം ആലോചിച്ചു ഉള്ളു പുകയുകയായിരുന്നു.

ഒരു കാമ്പസ്‌ രാഷ്ട്രീയതിന്റെ ചൂട് പിടിച്ച പ്രചരണ കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് ആ പെണ്‍കുട്ടി ഞങ്ങളോട് ശക്തമായി വാദിച്ചു..തന്റെ പ്രത്യയ ശാസ്ത്രതിന്റെ ശരികളും ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മകളും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ആ കുട്ടിയെ പിന്നീട് പലവുരു കാമ്പസിലെ സദസ്സുകളില്‍ കണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞു പി.ജി.ക്ക് ഫറൂക്ക് കോളേജില്‍ വീണ്ടും ചേര്‍ന്നു. യാദ്ര്ശ്ചികമായെന്കിലും അവളെ വീണ്ടും കണ്ടു മുട്ടിയത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് തന്നെയാണ്. വാ തോരാതെയുള്ള സംസാരതിനോടുവില്‍ സുഖ വിവരങ്ങളന്യോഷിച്ചപ്പോഴാണ് താനൊരു കാന്‍സര്‍ രോഗിയാണെന്ന് അവള്‍ പറഞ്ഞത്‌. യൌവനത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഇത്തരം രോഗതിനടിമപ്പെട്ടു പോയ ആ സഹോദരിയില്‍ നിന്ന് ഒരിക്കല്‍ പോലും പ്രദീക്ഷിക്കാത്ത വാചകങ്ങള്‍ കേട്ടപ്പോഴും ഞാന്‍ തളര്‍ന്നിരുന്നു..കലാലയ ജീവിതത്തിനൊടുവില്‍ അന്നം തേടി മരുഭൂമിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വൈകുന്നേരത്തു മൊബൈല്‍ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോള്‍ ഈ സഹോദരിയുടെ ബാപ്പ ആയിരുന്നു. മകളുടെ ചികിത്സക്ക് സാമ്പത്തികമായി വല്ലതും ചെയ്തു തരാന്‍ കഴിയുമോ എന്ന ഒരു പിതാവിന്റെ നിസ്സഹായമായ ആ ചോദ്യം ഇപ്പോഴും ഒര്കുന്നു. പലവുരു പിന്നീട് ആ മനുഷ്യനുമായി ഫോണിലും നേരിട്ടും സംസാരിച്ചു..ഒരിക്കല്‍ ലീവിന് നാട്ടിലെത്തിയപ്പോള്‍ കോഴിക്കോട് വെച്ച് ആ മനുഷ്യനെ യാദ്ര്ശ്ചികമായി കണ്ടു മുട്ടി. മകളുടെ വിവരമാന്യോഷിച്ചപ്പോള്‍ മെഡിക്കല്‍ സയന്‍സ് കൈ വിട്ടു എന്ന മറുപടി ആണ് കിട്ടിയത്. തന്റെ മകളുടെ ചികിത്സയും മറ്റു മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും കൂടിമുട്ടിക്കാന്‍ ഒരു എന്ജിനിയര്‍ ആയിട്ടും അയാള്‍ പ്രയസപെടുന്നുണ്ടായിരുന്നു..പിന്നീട് പലവുരു ഈ സഹോദരിയുടെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. ഒരു തരം അസ്വസ്തത മനസ്സില്‍ ബാക്കിയാവുകയാണ്..

ഒരു വൈകുന്നേരം അല്മാനരില്‍ ഇരിക്കുമ്പോള്‍ സമദ്ക ആ മനുഷ്യനെ പരിജയപ്പെടുത്തി. ദുബൈയിലെ മാധ്യമ ലോകതു അറിയപ്പെടുന്ന എളിമയാര്‍ന്ന ആ മനുഷ്യനെ കാണുബോഴോക്കെയും തന്റെ സ്വന്തം പ്രസിധീകരണം അയാള്‍ കയ്യില്‍ തരുമായിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ ഇന്റര്‍ നാഷണല്‍ പീസ്‌ കോണ്‍ വെന്ഷനില്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടവിടുന്നേങ്ങാട്ടു പല വേദികളിലും ഒരുമിച്ചു കണ്ടിരുന്ന മെലിഞ്ഞു കുറിയ ആ എളിമയുള്ള മനുഷ്യനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. വിമര്‍ശനങ്ങളും ഒളിയമ്പുകളും സംഘടനാ രംഗത്ത്‌ നിറഞ്ഞു നില്‍കുന്ന സമകാലിക സാഹചര്യത്തില്‍ മുപ്പതു വര്‍ഷത്തിലപ്പുരം അദ്ദേഹം ഈ രംഗതു നിറഞ്ഞു നില്‍കുന്നു..ആഴ്ചകള്‍ക്ക് മുമ്പ് സമദ്കയുടെ കൂടെ ഈ മനുഷ്യന്‍ സംഘടിപ്പിക്കുന്ന ഒരു പടിപാടിയില്‍ പങ്കെടുക്കാന്‍ കെ. എം. സി. സിയില്‍ പോയപ്പോള്‍ പെട്ടെന്ന് വേദന വന്നു ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ് എന്ന് വിവരം കിട്ടി. പിന്നെ കേള്കുന്നത് ആ മനുഷ്യനും കാന്‍സര്‍ ആണ് എന്നാണ്..രോഗിയായി വിശ്രമത്തില്‍ ഇരിക്കുന്ന അദേഹത്തെ കണ്ടു വന്ന എന്റെ സുഹ്ര്ത്ത് ആ രംഗം വിവരിച്ചപ്പോള്‍ പടച്ചവനെ എന്ന് മനസ്സ് മന്ദ്രിക്കുകയാണ്..

എത്രയോ സംഭവങ്ങള്‍ ഇങ്ങനെ കാണുന്നു..കേള്കുന്നു..എല്ലാവരും നമ്മളരിയുന്നവര്‍ ഇടപഴകുന്നവര്‍..ദിവസങ്ങള്‍ക്ക് മുമ്പ്‌ ഓഫീസിന്റെ തിരക്കുകള്‍ക്കിടയില്‍ മൊബൈലില്‍ ഒരു മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സമദ്ക അയച്ച മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി ഞാന്‍ അടുത്തറിയുന്ന ഒരു വലിയ മനുഷ്യനായിരുന്നു. നേരിട്ട് പരിചയമില്ലെന്കിലും എനിക്കദ്ധെഹതോട് വലിയ ബഹുമാനമായിരുന്നു. അദ്ധേഹത്തിന്റെ മരണ വാര്‍ത്ത മനസ്സില്‍ ഉണ്ടാക്കിയ പ്രയാസം വല്ലതതായിരുന്നു. മലപുറത്തെ മാപ്പിളമാരുടെ ഒന്നുമില്ലായ്മ കണ്ടു സമുദായ സ്നേഹത്തിന്റെ പേരില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ മുഴുവന്‍ വാതായങ്ങളിലും കടന്നു ചെല്ലുകയും ഒടുവില്‍ താന്‍ ആര്‍ക്കു വേണ്ടി വിയര്‍പ്പോഴുക്കിയോ അവരൊക്കെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കണ്‍ കുളിര്‍ക്കെ കണ്ടിട്ടാവും എന്റെ ഗഫൂര്‍ മൌലവി ഈ ലോകത് നിന്നും വിടവാങ്ങിയത്.

മനസ്സിന്റെ വിങ്ങലുകളും അസ്വസ്തടകളും ഇങ്ങനെ പല തരത്തിലാണ്..കുതിക്കുറിച്ചാല്‍ തീരാതവ..അവയെ കുറിച്ച് ആലോചിക്കുംബോഴോന്നും ഒരറ്റം കാണാറില്ല..ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാകി..പിന്നെ ഒരു പ്രാര്‍ത്ഥനയും..ഈ അസ്വസ്തകളിലോന്നും പെടുത്താതെ ജീവിതത്തെ ഇത് വരെ നയിച്ച സര്‍വ്വ ശക്തനോടുള്ള നന്ദിയും കഷ്ടപ്പെടുന്ന എന്റെ കൂടെപ്പിരപ്പുകളുടെ പ്രയ്സങ്ങള്‍ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള തേടലും.. പകലിന്റെ നെറ്റൊട്ടങ്ങള്‍ കഴിഞ്ഞു രാത്രിയില്‍ തല ചായ്കനോരുങ്ങുമ്പോള്‍ ഖലീഫ ഉമറിന്റെ വാക്കുകളെ ഒര്കുന്നത് നമുക്ക്‌ നന്നായിരിക്കും.."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"

28 comments:

 1. മനസ്സിനെ കൊളുത്തി വലിക്കുന്ന വാക്കുകള്‍ ..പ്രാര്‍ത്ഥിക്കാം എന്നല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ ?

  ReplyDelete
 2. Anonymous2:36 pm

  പ്രര്തനയിലുമപ്പുരം നമുക്കെന്തു ചെയ്യാന്‍ കഴിയും?

  ReplyDelete
 3. cheyyan Kazhiyum dharalam .......
  Irangi chellanam , samooha madhyathil...Vallare prayasamulla joliyanu ...Paralokathilekku vendi Adwanikkan ithilum pattiya sthalam vereyilla..
  Innavideyullavaril mikkavarumm , swartha labhathinu vendiyullavaranu ...
  Inshah Allah !!!

  ReplyDelete
 4. നാം ഒരു പ്രശനം വരുമ്പോള്‍ അതിനെതിരെ കുറച്ചു നാള്‍ നാവിട്ടു തല്ലും പക്ഷെ ഇന്നും അവിടെ ഒരുപാട് പാവങ്ങള്‍ ക്ഷട്ടപെടുന്നുണ്ട്....

  ReplyDelete
 5. ആഴ്ന്നിറങ്ങുന്ന ചിന്തകള്‍..അതിന്റെ തീവ്രത ചോര്‍ന്നു പോകാതെ നിയാസ് അവതരിപ്പിച്ചിരിക്കുന്നു..

  ReplyDelete
 6. നിയാസ്, നിങ്ങളുടെ ഈ കുറിപ്പു പോലുള്ള അനേകരുടെ ഉണര്‍ത്തലുകള്‍ ഒടുവല്‍ സമൂഹം ഏറ്റെടുത്തു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 7. അന്യന്റെ ദുഖത്തില്‍ വേദനിക്കുകയും അവന്റെ കണ്ണീരൊപ്പുവാന്‍ ഒരുമ്പെടുന്നവനുമാണ് യഥാര്‍ഥ മനുഷ്യസ്നേഹി..നിയാസിന്റെ കുറിപ്പ് വായിച്ച് മനസ്സാകെ അസ്വസ്ഥതപ്പെടുന്നു..നന്മകള്‍ ചെയ്യുവാന്‍ ദൈവം എപ്പോഴുമനുഗ്രഹിക്കട്ടെ..

  ReplyDelete
 8. ജീവിതം എത്ര കഠിനം ആണെന്ന് നമ്മളറിയുന്നത്‌ ഇങ്ങനെയുള്ള അവസരങ്ങളിലാണ്‌. നമ്മള്‍ എത്ര നിസ്സാരരാണെന്നും.

  ReplyDelete
 9. വേദന നിറഞ്ഞ ദുഃഖങ്ങള്‍ പങ്കുവയ്ക്കും തോറും അതിന്‍ കാഠിന്യം കുറയുമെന്ന് കേട്ടിട്ടുണ്ട്
  അത് വച്ച് തട്ടിച്ചു നോക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഉള്ള ദുഃഖം എത്ര കുറവാണെന്ന് തോന്നുന്നു
  നല്ല പോസ്റ്റ്‌

  ReplyDelete
 10. ദുഖത്തിന്‍റെ കഥകള്‍ മനസ്സിനെ തളര്‍ത്തുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ദൈവം അത്രയേറെ പരീക്ഷണങ്ങള്‍ തന്നില്ലല്ലോ എന്ന ആശ്വാസം മാത്രം.
  പോസ്റ്റ് വളരെ നന്നായി എന്നേ പറയാനുള്ളു.

  ReplyDelete
 11. മുഴുവനും വായിച്ചു..
  എന്തോ...എവിടെയോ.......ഒരു നൊമ്പരം......

  ReplyDelete
 12. പകലിന്റെ നെട്ടോട്ടങ്ങൾ കഴിഞ്ഞു രാത്രിയിൽ തല ചായ്ക്കാനൊ രുങ്ങുമ്പോൾ ഖലീഫ ഉമറിന്റെ വാക്കുകളെ ഓർക്കുന്നത് നമുക്ക്‌ നന്നായിരിക്കും.
  "നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"
  *************
  അത്തരം ഒരു സ്വയം വിചാരണ നന്നായിരിക്കും എന്ന് തോന്നുന്നു. വിചാരണ ചെയ്യപ്പെടുന്നതു കൊണ്ടല്ല.മറിച്ച് സ്വയമൊന്ന് ബോദ്ധ്യപ്പെടാൻ.
  അതെത്രമാത്രം ഉണ്ടാകുന്നുണ്ട് എന്നതാണു പ്രശ്നം.ഗുരുതരമായ പ്രശ്നങ്ങളെ അവഗണിച്ചു കൊണ്ട്, ശബ്ദങ്ങളുയരുന്നത് അപ്രസക്തമായ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് തോന്നുന്നു.
  ആശംസകൾ.
  (നല്ലതെന്ന് തോന്നുന്ന പോസ്റ്റുകൾ വായിക്കാൻ, അയക്കുന്ന മെയിലുകൾക്ക് സ്വാഗതം.
  പരിസ്ഥിതി,കഥ,തമാശകൾ,സാമൂഹ്യ പ്രശ്നങ്ങൾ,എന്നിവയാണ് ഇഷ്ട വിഷയങ്ങൾ. കവിതകൾ ദയവായി അയക്കാതിരിക്കുക)

  ReplyDelete
 13. വല്ലാതെ വേദന ഉണര്‍ത്തിയ പോസ്റ്റ്‌..,,,എല്ലാ ആശംസകളും..

  ReplyDelete
 14. .."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"
  നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍..
  ആശംസകള്‍..

  ReplyDelete
 15. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വളരെ നന്നായി അവതരിപ്പിച്ചു.ചിലത് മനസ്സിനെ നോവിപ്പിച്ചു.നല്ല അവതരണം.

  ReplyDelete
 16. എന്ത് ചെയ്യാന്‍ ....നമുക്കൊന്നായി പ്രാര്‍ഥിക്കാനെ കഴിയൂ
  allenkil otta kettayi poruthanam....
  aasamsakal

  ReplyDelete
 17. പല ചിത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. സ്നേഹവും അനുകമ്പയും നിലനിര്‍ത്താന്‍ നമുക്ക് ശ്രമിക്കാം. സ്വയം വിചാരണയും ആവാം.

  ReplyDelete
 18. മനസ്സിന്റെ വിങ്ങലുകളും അസ്വസ്ഥതകളും ഇങ്ങനെ പല തരത്തിലാണ്..കുത്തിക്കുറിച്ചാല്‍ തീരാത്തവ..അവയെ കുറിച്ച് ആലോചിക്കുമ്പോഴൊന്നും ഒരറ്റം കാണാറില്ല..ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാക്കി..പിന്നെ ഒരു പ്രാര്‍ത്ഥനയും..ഈ അസ്വസ്ഥതകളിലൊന്നും പെടുത്താതെ ജീവിതത്തെ ഇത് വരെ നയിച്ച സര്‍വ്വ ശക്തനോടുള്ള നന്ദിയും കഷ്ടപ്പെടുന്ന എന്റെ കൂടെപ്പിറപ്പുകളുടെ പ്രയാസങ്ങള്‍ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള തേടലും.. ...അതെ താങ്കളുടെ വാക്കുകല്‍ തന്നെ കടമെടുക്കട്ടെ. ഒരു നിമിഷത്തേക്കെങ്കിലും വേദനയനുഭവിക്കുന്ന ഇത്തരം സഹോദരങ്ങളെപ്പറ്റി ചിന്തിപ്പിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 19. അസ്വസ്ഥതകള്‍
  വല്ലാത്തൊരനുഭവം
  നല്ല അവതരണം
  അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണേ

  ReplyDelete
 20. ഇത് വായിച്ചപ്പോള്‍ എന്റെ വീടിന്നടുത്ത്തുള്ള ഒരു ചേച്ചിയുടെ മകളുടെ കാര്യം ഓര്‍മ്മ വന്നു ....18 വയസ്സുള്ള ആ പെണ്‍കുട്ടി ഒരേ കിടപ്പാണ് അതും കമഴ്ന്നു ...മലര്‍ന്നു കിടക്കാന്‍ പോലും സാധിക്കില്ല ജനിച്ചപ്പോള്‍ മുതല്‍ ...പ്രായമായ പെണ്‍കുട്ടിയുടെ വളര്‍ച്ചയും ഒക്കെ ഉണ്ട് ചിന്ടിച്ചു നോക്കിക്കേ ആ ഒരവസ്ഥ ...വല്ലാത്ത കാഴ്ചയാണ് ...ഒരു കൊച്ചു കുട്ടിയെ പരിചരിക്കുന്ന പോലെ മകളുടെ കാര്യങ്ങള്‍ നോക്കുന്ന ആ അമ്മയുടെ വേദനയുടെ ആഴം വാക്കുകളില്‍ തീരില്ല , അത് അനുഭവിക്കുന്ന അവര്‍ക്കെ അറിയുള്ളൂ ...കണ്ടു നില്‍ക്കുന്ന നമ്മള്‍ എന്തുചെയ്യും ? അല്‍പ്പം ആശ്വാസം കൊടുക്കാന്‍ സാധിക്കും അല്ലാതെ നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കാറില്ല ...അത് പോലെ കുറെ കുട്ടികളെ അറിയാം നിക്ക് ...എല്ലാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ആല്ലേ സാധിക്കൂ ....പടച്ചവന്‍ എല്ലാര്‍ക്കും നല്ലത് മാത്രം വരുത്തട്ടെ ......എല്ലാവരെയും ഒരു നിമിഷം കൂടി ഓര്‍ക്കാനും വീണ്ടും ചിന്ടിക്കാനും സാധിച്ചു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ...ആശംസകള്‍

  ReplyDelete
 21. ഖലീഫ ഉമറിന്റെ വാക്കുകളെ ഒര്കുന്നത് നമുക്ക്‌ നന്നായിരിക്കും.."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"
  :)

  ReplyDelete
 22. സ്വയം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു ആഴത്തില്‍..
  എവിടെ...? പണത്തിനു പിന്നാലെ പരക്കം പായുന്ന മനുഷ്യന് ഇന്നെവിടെ സമയം?

  ReplyDelete
 23. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
  നല്ല അവതരണം. ആശംസകള്‍

  ReplyDelete
 24. മനസ്സിന്റെ വിങ്ങലുകളും അസ്വസ്തടകളും ഇങ്ങനെ പല തരത്തിലാണ്..
  കുതിക്കുറിച്ചാല്‍ തീരാത്തവ..
  അവയെ കുറിച്ച് ആലോചിക്കുമ്പൊഴോന്നും ഒരറ്റം കാണാറില്ല..
  ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാക്കി..
  പിന്നെ ഒരു പ്രാര്‍ത്ഥനയും..

  ReplyDelete
 25. നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക..!!
  തീർച്ചയായും.

  ReplyDelete