Monday, July 04, 2011

കാര്യസ്ഥന്‍

ഓഹോ കാര്യങ്ങള്‍ അങ്ങനെയാണല്ലേ..
എന്താണ് ജോലി.??
പറയത്തക്ക ജോലി ഒന്നും ഇല്ല.
അപ്പോള്‍ പിന്നെ ജീവിതം എങ്ങനെ കഴിഞ്ഞു പോകുന്നു??
അതിനു ഒരു ചെറിയ ജോലി ഉണ്ട്..

കാര്യങ്ങള്‍ അയാള്‍ പറഞ്ഞ പോലെ അല്ല..

ആരെ കണ്ടാലും കുശാലാന്യോഷണങ്ങളിലൊന്നു ജോലിയെ കുറിച്ച് തന്നെയാണ്. അതിന്റെ പിന്നിലെ ചേതോ വികാരമെന്തായാലും.

പെണ്ണ് കെട്ടുന്നതിന് മുംബ് ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ മകളെ കെട്ടിച്ചു തരാന്‍ ആയിരിക്കുമോ എന്ന ആശ(ങ്ക)യാല്‍ ചോദിചയാളുടെ നിലവാരം നോക്കി മാത്രമേ മറുപടി പറഞ്ഞിരുന്നുള്ളൂ. ഇന്നിപ്പോ അതിനു സാധ്യത ഇല്ലല്ലോ..!!!

ഈയിടെ മക്കയില്‍ വെച്ച് ഭാര്യ പിതാവിന്റെ ഒരു സ്നേഹിതന്‍ കുശലന്യോഷങ്ങള്ക്കിനടെ ഈ പതിവ് ചോദ്യം എടുത്തിട്ടു. മറുപടി പറയണമല്ലോ..മറുവാക്ക് മൊഴിയും മുമ്പേ കൂടെ ഉണ്ടായിരുന്ന അമ്മാവന്റെ മകന്‍ കയറി ഇടപെട്ടു. ഒരു കമ്പനിയിലെ “കാര്യസ്ഥന്‍” ആണ്. ദുബൈയില്‍..

ഹി.. തല്കാലം രക്ഷപ്പെട്ടു..ആ പേര് മുമ്പേ ഉപയോഗിക്കപ്പെട്ടതാണ്..ഒരു ജേഷ്ടന് വേണ്ടി മറ്റൊരു ജേഷ്ടന്‍..എങ്കിലും ഒരു സുഖം..

മുബ്..

മുംബെന്നു പറഞ്ഞാല്‍ പത്തുവര്ഷ്ങ്ങള്ക്കുമപ്പുറം,
രണ്ടായിരാമാണ്ടിലേക്ക് ലോകം എത്തി നോക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു ബിസിനസ്‌ തുടങ്ങി.

ഒരു ചെറിയ സെറ്റ്‌ അപ്പ്‌. ജനുവരി മാസത്തില്‍ ഉമ്മയും ഉപ്പയുമടങ്ങുന്ന അധ്യാപക സമൂഹം അനിശ്ചിതകാല സമരത്തില്‍ എര്പെട്ടു. ഞാനടക്കമുള്ള വിദ്യാര്ഥി സമൂഹത്തിന്റെ കാലങ്ങളായുള്ള കൊണ്ട് പിടിച്ച പ്രാര്ത്ഥകനയുടെ ഫലം. പ്രാര്ത്ഥതനയുടെ റൂട്ട് മാറ്റിപ്പിടിച്ചു. വല്യപ്പയെ(ഉമ്മയുടെ പിതാവ് മമ്മോട്ടി മൊല്ലാക്ക) പേടിച്ചു അഞ്ചു വക്തും പള്ളിയില്‍ പോയിരുന്ന കാലത്തായാതിനാല്‍ ഓരോ വക്തിലും സമരം നീളാന്‍ വേണ്ടി പ്രാര്ഥനകളും നീണ്ടു. അങ്ങനെ ഒരു മാസത്തിലധികം പടച്ചവന്‍ കാത്തു... സമരം നീണ്ടു.

ഈ സമര കാലത്താണ് ബിസിനസ് ജീവിതത്തിന്റെ തുടക്കം. ഒന്നുമല്ല ഒരു ചെറിയ കൊപ്ര കച്ചവടം. ആശയം മുന്നോട്ടു വെച്ചതും കൂടെ കൂട്ടിയതും ജേഷ്ടന്‍ നിഷാദ്‌ ആണ്. കൂറ് കച്ചവടം. മുടക്ക് മുതല്‍ നമ്മുടെ കയ്യില്‍ ഇല്ലല്ലോ. ഒരു തുടക്കം എന്ന നിലയില്‍ വല്യാപ്പയില്‍ (ഉപ്പയുടെ പിതാവ്) നിന്ന് തേങ്ങ വാങ്ങി. തേങ്ങാ ഒന്നിന് മൂന്നു രൂപ അമ്പതു പൈസ. മൂവായിരം തേങ്ങ. മൂന്നു പറമ്പുകളിലായി (അയന്ത, തടപ്പറമ്പ്, നെച്ചിത്തടം) ചിതറിക്കിടന്നിരുന്ന തേങ്ങകള്‍ അതത് സ്ഥലങ്ങളില്‍ പൊറുക്കി കൂട്ടി പൊളിക്കുക എന്നതായി ആദ്യ തീരുമാനം. സുബ്ഹി നമസ്കരിച്ചു പാരക്കൊലുമായി ഞങ്ങള്‍ പുറപ്പെടും. പൊളിക്കും പൊളിച്ചത് ചാക്കിട്ടു മൂടി തിരിച്ചു പോരും. ഒരാഴ്ച കൊണ്ട് രണ്ടു പറമ്പുകളില്‍ തേങ്ങ പൊളി മുഴുമിച്ചു മൂന്നാമത്തെ സ്ഥലത്തേക്കുള്ള തയാറെടുപ്പ് തുടങ്ങി.

വിലക്കെട്ടിയ തേങ്ങകള്‍ കഴിച്ചാല്‍ ഒരു മുന്നൂറിലധികം തേങ്ങ പഴകിയതായി നെച്ചിത്തടത് ഉണ്ടായിരുന്നു. വിലയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന വല്യാപ്പയെ വലിയ വര്ത്തമാനങ്ങള്‍ പറഞ്ഞൊപ്പിച്ചു മുന്നൂറു തേങ്ങയും ഫ്രീ ആയി ഞങ്ങള്‍ രണ്ടു പേരും നേടിയെടുത്തു.

പിറ്റേ ദിവസം സുബ്ഹി നമസ്കരിച്ച് നെചിത്തടം ലക്ഷ്യമാക്കി പോകുമ്പോള്‍ ഉറങ്ങാന്‍ ശ്രമിച്ച മൂത്ത ജെഷ്ടന്‍ നബീലിനെ നിഷാദ്‌ നിര്ബന്ധിച്ചു കൂടെ കൂട്ടി. ബോറടിക്കുന്നതിനു വര്ത്ത മാനം പറഞ്ഞിരിക്കാന്‍ വേണ്ടിയാണ് കൂടെ കൂട്ടിയത്‌. പൊളി തുടങ്ങി, നബീല്‍ വരമ്പത്തിരുന്നു വര്ത്ത്മാനവും തുടങ്ങി. തേങ്ങ പൊളിക്കുന്നതിന് കോച്ചിങ്ങും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു. ഉദ്ദേശം എട്ടു മണിയോടെ വല്ല്യാപ്പ ആ വഴി വന്നു. തേങ്ങ പോളിക്കുന്നതും മറ്റും നോക്കി പോകാം എന്ന് കരുതി വന്നതാണ്. ഞങ്ങളെ വിട്ടു നബീല്‍ വാപ്പയുടെ കൂടെ കൂടി. ഫ്രീ ആയി കിട്ടിയ മുന്നൂറു തേങ്ങ നല്ലതല്ലേ എന്ന ചോദ്യവുമായി വാപ്പ ഓരോന്നും എടുത്തു കുലുക്കുന്ണ്ടായിരുന്നു. തേങ്ങയുടെ പുറം ചിതല് പിടിച്ചതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല, എങ്കിലും നിങ്ങള്‍ എടുത്തോളൂ എന്ന് പറഞ്ഞു തിരിഞ്ഞ ബാപ്പയെ നബീല്‍ തോണ്ടി ഒരു കമന്റ്‌ പാസ് ആക്കി. “ചിതല് പിടിച്ച തേങ്ങ അവര്‍ പൊളിച്ചു വേറെ വില്കട്ടെ, കിട്ടുന്ന പൈസ പകുതി അവര്ക്ക് രണ്ടാള്ക്കും , പകുതി നിങ്ങള്ക്കും ” ബാപ്പ ആലോചിച്ചു. സമര്ത്ഥ്മായ തീരുമാനം..ഞങ്ങള്‍ കുടുങ്ങി..ബാപ്പ തീരുമാനം മാറ്റി പ്രഖ്യാപിച്ചു..നബീല്‍ പറഞ്ഞ പോലെ പകുതിയും പകുതിയും..

സകലമാന ആവേശവും കെട്ടടങ്ങി..ഞങ്ങള്‍ നിരാശരായി. ആരാ നിന്നോട് ഇവനെ വിളിച്ചുണര്തി്ട കൊണ്ട് വരാന്‍ പറഞ്ഞത്‌ എന്ന ഭാവേന ഞാന്‍ നിഷാദിനെ നോക്കി.. ഒരു “കാര്യസ്ഥന്‍” വന്നിരിക്കുന്നു എന്ന് പറഞ്ഞു നിഷാദ്‌ ചകിരി എടുത്ത് നബീലിനെ എറിഞ്ഞു.

അവിടുന്നിങ്ങോട്ട് കാര്യസ്ഥന്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മ വരിക നബീലിന്റെ വരമ്പത്തിരിക്കുന്ന മുഖമാണ്.

11 comments:

  1. നനായീടോ.. :)

    ReplyDelete
  2. എന്താ ചങ്ങാതീ ഒരു ജ്യേഷ്ടന്‍ ഉള്ളതിനെ ഇങ്ങനെ വെടക്കാക്കുന്നെ? നീ പറഞ്ഞിരുന്നത് അനോനിമസ് ആയി ഒരു ബ്ലോഗ്‌ തുടങ്ങും എന്നല്ലേ? ഇപ്പോള്‍ എന്ത് പ്രകോപനത്തിന്റെ പേരിലാണ് സ്വന്തം ബ്ലോഗില്‍ തന്നെ അതിട്ട് കാച്ചിയത്?
    പിന്നെ നിന്റെ ഗുരുവിന്റെ റോള്‍ സ്വയം എടുത്തണിഞ്ഞു കൊണ്ട് ചോദിക്കട്ടെ, എന്തിനാ വിലക്ക് കെട്ടുന്നത്? വിലക്കെട്ടിയാല്‍ പോരെ. നന്നായി. തുടരുക.

    ReplyDelete
  3. ഇനി ജേഷ്ടന്മാരെ കൊണ്ട് കൂടി ബ്ലോഗിപ്പിക്കണം വിശേഷങ്ങള്‍....
    വല്യേപ്പമാരെ കുപ്പിയിലാക്കിയാണു മക്കളുടെ പരിപാടികള്‍..
    നല്ല പോസ്റ്റ്...!!

    ReplyDelete
  4. Ethartha kaaryasthan baliyaappa paavam...

    ReplyDelete
  5. Anonymous4:40 pm

    Eaaa.. aa businessum polinho?appo.. business pattoolaale?

    ReplyDelete
  6. Ontay kajjnnu entho oru pani kitty allay Karanol ayippoyillay appo thallan pattoolallo allay

    jj bayankaranada Bayankaran

    ReplyDelete
  7. Anonymous11:55 am

    Hi hi hi...
    Very Good. Go on...

    Salim P.C.

    ReplyDelete
  8. കാര്യസ്ഥന്‍ നന്നായ്‌ വീണ്ടും വീണ്ടും എഴുതുക

    ReplyDelete
  9. മലയാളം ബ്ലോഗിങ്ങിലേക്ക് ഒരു പൊന്‍ തൂവല്‍കൂടി .. തുടരുക

    ReplyDelete
  10. reallyyy i enoyd it.... i went tru real charecters.....coz i had testified situsaion lik ds story frm ma mother house..urakkam vannu kanninte pola adchapol vayichdaa...'chodicha alude nilavarm noki' enu mudal chirikan thudangyadaaa.......pineed ente kanpolkal adinjadeee ilaa chirikumbozalladeeee..........

    ReplyDelete
  11. Anonymous7:30 pm

    അപ്പോ ഇതാണ് ല്ലേ മനേജർ വിളിന്റെ പിന്നാമ്പുറം😏😁

    ReplyDelete