Wednesday, August 24, 2011

അയാളെ പോലെ എത്രയോ മനുഷ്യര്‍.???

അന്നാണ് ഞാന്‍ അയാളെ ആദ്യമായി പരിചയപ്പെട്ടത്‌. ഇസ്ലാഹി സെന്റററില്‍ വെച്ച്...എന്നെ കണ്ട മാത്രയില്‍ രണ്ടു സി. ഡി. കാണിച്ചു ആ പരിപാടി എങ്ങനെ ഉണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം.. ഞാന്‍ അത് രണ്ടും കണ്ടിട്ടില്ല, വിഷയം കേട്ടിട്ട് നന്നാവും എന്ന് തോന്നുന്നു എന്ന മറുപടിയോടെ ഞാന്‍ നടന്നു.


പതിവ് മുഖങ്ങളോട് കൊച്ചു വര്ത്തകമാനങ്ങള്‍ പറഞ്ഞു അല്പ നേരം അവിടെ ഇരുന്നു. അല്പം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ വീണ്ടും വന്നു. എന്റെ വിവരങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു..അലസ ഭാവത്തില്‍ ആയിരുന്നു എന്റെ മറുപടികള്‍. ചോദ്യങ്ങള്ക്ക് അറുത്ത് മുറിച്ച മറുപടി. കൂടുതല്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാ ഭാവേനെയുള്ള മറുപടി മനസ്സിലാക്കിയത് കൊണ്ടാകണം അയാളും പെട്ടെന്ന് നിര്ത്തി സലാം പറഞ്ഞു പോയി.

ഈ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞുള്ള ഒരു ശനിയാഴ്ച ഞാന്‍ അയാളെ വീണ്ടും കണ്ടു. ദിവസങ്ങള്ക്ക് മുന്പ്‌ അയാള്‍ കൊണ്ടുപോയിരുന്ന സിഡികള്‍ നല്ലതായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ ആണെങ്കില്‍ ഒരു പുതിയ പരീക്ഷണത്തിന്റെ തിരക്കിലായിരുന്നു. പതിവായി ഖുര്ആന്‍ ക്ലാസ്സ്‌ എടുത്തിരുന്ന ഉസ്താദ്‌ ലീവിന് നാട്ടില്‍ പോയപ്പോള്‍ ആ ക്ലാസ്സ്‌ ഒരു കൂറ് കച്ചവടം പോലെ എടുക്കാമെന്ന് ആരിഫ്കായുമായി വാക്ക് പറഞ്ഞതിനാല്‍ അതിനു തയ്യാറെടുക്കുന്നതിന്റെ ഒരു തിരക്ക്‌ ഉണ്ടായിരുന്നു.

ക്ലാസ്സ്‌ തുടങ്ങി. ആയത്തുകളുടെ തഫ്സീറുകള്‍ ആരിഫ്ക വിവരിക്കും. അതൊരു നല്ല അധ്യാപന പഠന അനുഭവമായിരുന്നു. ആ ക്ലാസ്സില്‍ അയാളും ഉണ്ടായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു അയാള്‍ വീണ്ടും വന്നു. ക്ലാസ് നന്നായിരുന്നു എന്ന് പറഞ്ഞു. ഉറക്കമല്ലാതെ മറ്റു കാര്യ പരിപാടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അയാളുമായി കുറെ നേരം സംസാരിച്ചിരുന്നു.

അയാള്‍ എന്റെ ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞു തുടങ്ങി. ദുബായ് മുനിസിപ്പാലിറ്റിയിലെ സ്വീപ്പര്‍. അതി രാവിലെ മൂന്നു മണിക്ക് തുടങ്ങി ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ജോലി തീരും. തെരുവ് അടിച്ചു വാരി നന്നാക്കല്‍ ആണ് ജോലി. എണ്ണൂറു ദിര്ഹുമാണ് ശമ്പളം.
ഞാന്‍ സാകൂതം അയാളെ ശ്രദ്ധിച്ചിരുന്നു. “ഒരു പുലര്കാലത് റാഷിദിയ്യയില്‍ അടിച്ചു വാരുന്നതിനിടെ ചവറു കുട്ടയില്‍ നിന്ന് ഒരു പഴയ കാര്‍ സ്റ്റീരിയോ കിട്ടി. അത് റൂമില്‍ കൊണ്ട് പോയി പൊടി തട്ടി നോക്കിയപ്പോള്‍ നന്നായി വര്ക്ക് ചെയ്യുന്നു.


പിന്നെ ജോലി കഴിഞ്ഞു വരുന്ന വൈകുന്നേര സമയങ്ങളില്‍ റേഡിയോ പരിപാടികള്‍ കേട്ടിരിക്കും. അടുത്ത റൂമില്‍ നിന്ന് കടം വാങ്ങുന്ന ഹിന്ദി സിനിമകളുടെ ഓഡിയോ കേസറ്റുകളും. ഈ പതിവ് തുടര്ന്ന് പോകുന്നതിനിടയില്‍ മറ്റൊരിക്കല്‍ ജോലിക്കിടെ അല്ഖൂസില്‍ വെച്ച് ഒരു കവര്‍ നിറയെ ഓഡിയോ കേസറ്റുകള്‍ കിട്ടി. അത് റൂമില്‍ കൊണ്ട് പോയി കേട്ടപ്പോള്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ ആയിരുന്നു. സുഹൈര്‍ ചുങ്കത്തറയുടെ എന്തുകൊണ്ട് ഇസ്ലാം എന്ന ഒരു കേസറ്റും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോള്‍ ആണ് അല്ലാഹുവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ചിന്തിച്ചതും എല്ലാം. പിന്നെ ഇസ്ലാഹി സെന്റര്‍ ചോദിച്ചറിഞ്ഞു അവിടെ നിന്ന് കൂടുതല്‍ കേസറ്റ്കളും സിഡികളും കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ക്ലാസ്സുകള്ക്ക് മുടങ്ങാതെ വരുന്നു”

മാഷ അല്ലാഹ്..

അയാള്ക്ക് ‌ പോകാന്‍ സമയമായിരുന്നു. അവിടുന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ അയാളെ കാണുമ്പോള്‍ വലിയ ആദരവ് തോന്നാറുണ്ട്..ഞാന്‍ എപ്പോഴും അയാളെ ശ്രദ്ധിക്കാറുമുണ്ട്. എല്ലാ പരിപാടികളുടെയും മുന്നില്‍ ഒരു സാധാരണ സേവകനായി സ്വയം സമര്പ്പി്ച്ച് അയാള്‍ സ്വര്ഗത്തിലേക്ക് നടന്നു കയറുന്നു.

ഓരോ തവണ കാണുമ്പോഴും ചിന്തിക്കാന്‍ എന്തെങ്കിലും ബാക്കി വെച്ചായിരിക്കും അയാള്‍ നടന്നു നീങ്ങുക. ഖുര്ആന്‍ ക്ലാസ്സുകലോടുള്ള അയാളുടെ താല്പര്യം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒടുവില്‍ റമദാനിനു ഒരാഴ്ച മുമ്പേ എന്റെ ഒരു സ്നേഹിതന്‍ അവന്റെ നാട്ടില്‍ പള്ളി പണിയുന്നതിനുള്ള പിരിവുമായി വന്നു. ഇസ്ലാഹി സെന്റ്റിലെ അന്നത്തെ വാരാന്ത്യ ക്ലാസ്സെടുത്തത് അവനായിരുന്നു. പിരിവിന്റെ കാര്യവും അവന്‍ സൂചിപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും പോകുമ്പോള്‍ പിരിവിന്റെ പെട്ടിയുമായി ഞാന്‍ ഹാളിനു പുറത്തു നില്പുണ്ടായിരുന്നു. അയാള്‍ വരുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. പേഴ്സ് എടുത്ത് ഒരു നോട്ടു ചുരുട്ടി പിടിച്ചു അയാള്‍ വരുന്നുണ്ടായിരുന്നു. ഒരു നൂറു ദിര്ഹ്മിന്റെ നോട്ടു പെട്ടിയില്‍ ഇട്ടു നടന്നു നീങ്ങി. ഞാന്‍ അത്ഭുതത്തോടെ അയാളെ നോക്കി നിന്നു. അയാളേക്കാള്‍ എത്രയോ മടങ്ങ്‌ ശമ്പളം വാങ്ങുന്ന പലരും എന്നെ കടന്നു പോയപ്പോഴും ആ പെട്ടിയില്‍ വീണ അഞ്ചു നൂറിന്റെ നോട്ടുകളിലോന്നു അയാളുടെതായിരുന്നു.

എണ്ണൂറു രൂപ ശമ്പളം വാങ്ങുന്ന നാല്പതിനു മുകളിലെങ്കിലും പ്രായമുണ്ടാകാന്‍ സാധ്യത ഉള്ള അയാള്ക്കും ഒരു കുടുംബം പോറ്റെണ്ടി വരുമല്ലോ??? ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഒരു പക്ഷെ അയാള്‍ എത്ര മാത്രം സഹിക്കുന്നുണ്ടാവും???? എത്ര ആലോചിച്ചിട്ടും ഒരു നെടു വീര്പ്പു മാത്രം ബാക്കിയാവുന്ന അനേകം നിമിഷങ്ങളില്‍ ഒന്നായി അതും മറഞ്ഞു പോകുന്നു. അയാളെ പോലെ എത്രയോ മനുഷ്യര്‍.???

ഒരു വിചിന്തനതിനുള്ള സമയം നമുക്കിനിയും ബാക്കിയുണ്ട്.

അയാളെ കാണുമ്പോഴോക്കെയും എനിക്കോര്മ്മ വരുന്നത് ഖുര്ആഷന്‍ പറഞ്ഞ ഈ വചനമാണ്.

“തീര്ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്ക്ക് സ്വര്ഗരമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു.”- (തൌബ-111 )

9 comments:

 1. കണ്ണുകള്‍ താഴ്ത്തി സ്വാതിക ഭാവത്തിലുള്ള അദ്ദേഹത്തിന്‍റെ നടത്തം ഞാന്‍ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഖുര്‍ആന്‍ പഠിക്കാനുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം എടുത്തു പറയേണ്ടത് തന്നെ. നല്ല പോസ്റ്റ്‌ നിയാസ്‌, നന്മകളെ കാണാനും അംഗീകരിക്കാനുമുള്ള മനസ്സും നല്ലത് തന്നെ. നാം അക്കാലത്ത് നടത്തിക്കൊണ്ടിരുന്ന ജുഗല്‍ബന്ദിയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞ ഒരു തികഞ്ഞ വിശ്വാസി.

  ReplyDelete
 2. തീര്ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്ക്ക് സ്വര്ഗരമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു.”....................
  ..............................................................................

  ReplyDelete
 3. നിങ്ങള്‍ക്ക് പ്രിയങ്കരമായതില്‍ നിന്ന് നിങ്ങള്‍ ദാനം ചെയ്യുന്നത് വരെ നിങ്ങള്‍ക്ക് ശരിയായ പുണ്യം നേടാന്‍ കഴിയില്ല എന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയപ്പോള്‍ തന്‍റെ വിലപിടിച്ച രണ്ടു തോട്ടങ്ങളും ദാനം ചെയ്ത അബ്ബൂ ത്വല്‍ഹയെ ഓര്‍ത്തു പോയി.....മനോഹരമായ പോസ്റ്റ് ബായ്‌..ഈ ആരിഫ്ക എന്നത് ഇവിടെ ഒരു കോളേജിലെ കുട്ടികളെ മുഴുവന്‍ പട്ടിണി കിടത്തി അവിടെ ശൈകിന് കത്തെഴുതി കൊടുക്കുന്ന ആരിഫ്‌ സൈന്‍ അവര്‍കള്‍ ആയിരിക്കും എന്നു കരുതുന്നു.....വിടരുത്‌ മഹാനെ ...എന്നും രണ്ടു വീതം ക്ലസെടുപ്പിക്കണം....ആഹാ..

  ReplyDelete
 4. പടച്ചവനെ..ഇത്തരം ഒരു മാനസികാവസ്ഥയില്‍ എന്നെ എത്തിക്കണേ നാഥാ.. പുനര്ചിന്തനത്ത്തിനു വിധേയമാക്കാവുന്ന ഒരു അനുഭവം. നന്നായി എഴുതി..

  ReplyDelete
 5. അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്ന കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ........ആമീന്‍

  ReplyDelete
 6. Nalla post niyaska. Vaayichu kazhinjappol oru sukham..!

  ReplyDelete
 7. good post, Niyas
  expecting more...

  ReplyDelete
 8. nerinte nerkazchakal ..ezhuthu gambeeram...

  enthokkeyo kutti kurichittundu ee pavam pravasiyum onnu vannu nokkumallo!!
  http://heraldgoodearth.blogspot.com
  http://echirikavitakal.blogspot.com

  ReplyDelete
 9. Allahu akbar !.......... Aaa manushyanu allahu nallathu matram varuthattee.....!... adhehathinte halalaya ella udheshangalum allahu niraveetti kodukkattee...... Aameen !!

  ReplyDelete