പ്രബുദ്ധ കേരള മനസാക്ഷിയിലെക്ക് വിരല്‍ ചൂണ്ടി ഒരു ബുള്ളഷ് റാവു കൂടി നടന്നു നീങ്ങി. യാത്ര മദ്ധ്യേ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു തലയ്ക്കു മുറിവ് പറ്റി രക്തമൊലിക്കുന്ന തലയുമായി അടുത്ത വീടുകളില്‍ കയറി ചെല്ലുമ്പോള്‍ മലയാളിയുടെ സഹജമായ സുരക്ഷിതത്വ ബോധം കൊണ്ട് അയാളെ ആരും തിരിഞ്ഞു നോക്കിയില്ലെത്രേ !!!. ഒരിറ്റു ദാഹ ജലവും ആരും കൊടുക്കാന്‍ തയ്യാറായില്ല എന്ന് കൂടി കേള്കുമ്പോള് സങ്കടം തോന്നുന്നു. അര്‍ദ്ധരാത്രിയില്‍ രക്തമൊലിച്ചു നടക്കുന്ന ഈ സാധുവിന് നേരെ പട്ടി കൂടി തിരിഞ്ഞപ്പോള്‍ പിന്നെ ജീവന് നിലനിര്‍ത്താന്‍ ഓടിക്കയറിയത് അടുത്ത ഭജന മഠത്തില്‍. മനുഷ്യത്വം ഒട്ടും ബാകിയില്ലാത്ത കുറെ ജന്തുക്കളുടെ കൂടെ സഹവസിക്കുന്നതിലുമപ്പുറം ഭൌതിക ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിലേക്ക് നടന്നു നീങ്ങാന്‍ ബുള്ളഷ് റാവു ഭക്തിയുടെ കയറു തിരഞ്ഞെടുത്തു തൂങ്ങിയത്തില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല.
നമ്മുടെ മനസ്സാക്ഷി മരവിച്ചു പോയിരിക്കുന്നു.
അലിവിന്റെയും ആര്‍ദ്രതയുടെയും ചെറു കണമെന്കിലും ബാകിയുള്ള എത്ര മനുഷ്യന്മാരുണ്ട് നമുക്ക്ചുറ്റും??
തന്റെ സഹോദരനുവേണ്ടി ഒരു ചെറു സഹായമെന്കിലും ചെയ്യാതിരിക്കാന്‍ മാത്രം എന്ത് സ്വതബോധമാണ് നമ്മെ നയിക്കുന്നത്??
എന്റെ ഒരു സുഹൃത് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് താളുകളില്‍ കുറിച്ചിട്ട കരളലിയിക്കുന്ന ഒരു സംഭാഷണം. ആഗ്രഹങ്ങളുടെ നിറ കൂംബാരവുമായാണല്ലോ നമ്മുടെ ഗമനം!!!
പ്രായവും കാലവും മാറുന്നതിനനുസരിച്ച് ആഗ്രഹങ്ങളിലും മാറ്റങ്ങള്‍ വരുത്തി ഒന്നൊന്നായി സഫലീകരിച്ചു മുന്നോട്ടു പോകുന്ന ജീവിത യാത്ര. ഈ യാത്രക്കിടയില്‍ ഒരു സംഘം സഹജീവി സ്നേഹം വറ്റിയിട്ടില്ലാത്ത കുറച്ചു ചെറുപ്പക്കാര്‍ ഇരു കിട്നികളും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന തങ്ങളുടെ സ്നേഹിതനെ സന്ദര്‍ശിച്ചു കുഷലാന്യോഷങ്ങള്‍ നടത്തി. ജീവന്റെ തുടിപ്പ് ശരീരത്തില്‍ നില നിര്‍ത്താന്‍ ഒരു മാസം ഇരുപത്തി നാലായിരം ഇന്ത്യന്‍ ഉറുപ്പിക നമ്മളെ പ്പോലെയുള്ള പലരും കനിഞ്ഞു നല്കിയിട്ടാണ് അയാള്‍ ഇന്ന് ജീവിക്കുന്നത്. ഈ സുഹ്ര്തും നമ്മളെപ്പോലെ ആഗ്രഹം ഉള്ളവനാണ്. പക്ഷെ ഭൌതിക ജീവിതത്തിലെ പരക്കണക്കിനു ആഗ്രഹങ്ങളുടെ ചിറകില്‍ യാത്ര ചെയ്യുന്ന, അവനെ സന്ദര്ശികച്ച കൊച്ചു സംഘത്തോട് അവന് അവന്റെ ആഗ്രഹ സഫലീകരണത്തിന് പ്രാര്ഥികക്കാന്‍ പറഞ്ഞുവത്രേ. വിചിത്രമായിരുന്നു ആ ആഗ്രഹം.
അവനു “സ്വന്തമായി ഒന്ന് മൂത്രമൊഴിക്കാന്‍ കഴിയണം”.
നിസ്സാരനാണ് പലപ്പോഴും മനുഷ്യന്. ചുറ്റുപാടിനെ കാണാന്‍ കഴിയാതെ പോകുമ്പോള്‍ എത്തിചേരുന്ന സുരക്ഷിതത്വ ബോധമാകണം ഒരു ബുള്ളഷ് കൂടി നമ്മില്‍ നിന്നകന്നു പോകാന്‍ കാരണം.
കൊടിയ ദാരിദ്ര്യം അരക്കിട്ട് പിടിച്ച ആഫ്രിക്കന്‍ നാടുകളിലോന്നില്‍ ഐക്യരാഷ്ട സഭയുടെ ടിസാസ്റ്റര്‍ മാനജ്മെന്റ് സംഘങ്ങളിലൊരു സംഘം സന്ദര്ശ്നം നടത്തി. ഒരു വേള ഒരഭായാര്ത്ഥി ക്യാമ്പില്‍ കടന്നു ചെന്നപ്പോള്‍ ഒരു കുട്ടിയെ മുലയൂട്ടിരുന്ന മാതാവ് കുഞ്ഞിനെ മാറില്‍ നിന്ന് വലിച്ചു മാറ്റി കീറിയ വസ്ത്രം കൊണ്ട് മാറ് മറക്കാന്‍ പാടുപെടുകയായിരുന്നു. അമ്മയുടെ മാറിടത്തില്‍ നിന്ന് വേര്‍പെട്ട കുട്ടി കരഞ്ഞു കൊണ്ടിരിക്കെ വായില്‍ നിന്ന് ചോര പുറത്തു വരുന്നുണ്ടായിരുന്നു. അമ്മിഞ്ഞപ്പാലിനു പകരം രക്തം വലിച്ചു കുടിച്ചിരുന്ന ആഫ്രിക്കയിലെ ആ കൊടിയ ദാരിദ്ര്യം നമ്മെ വളഞ്ഞിട്ടു പിടിച്ച ഒരു ഭൂതകാലം നമുക്കുണ്ടായിട്ടില്ല. നമ്മുടെ ബാല്യവും കൌമാരവും ആഹ്ലാദഭരിതമായാണ് മുന്നോട്ട് ഗമിച്ചതും ഗമിക്കുന്നതും.

കുടുംബം പോറ്റാനും ഒരു ചാണ് വയര്‍ നിറയ്ക്കാനും പെടാപാട് പെടുന്ന ഒരു ബാല്യത്തിന്റെ ചിത്രം ഇന്നലെ ഫേസ്ബുക്കിന്റെ ചുമരുകളിലോന്നില്‍ കണ്ടു.
എടുക്കുന്ന ജോലിമുഴുവന്‍ നിര്‍ത്തി വെച്ച് അതിലൂടെ കണ്ണോടിക്കുമ്പോള്‍ എന്റെ ഒരു സ്നേഹിതന് ഒരു കമന്റു കുറിചിട്ടത് കണ്ടു.
“പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എന്റെ ആര്‍ഭാടങ്ങള്‍..
അന്നത്തിനായുള്ള നെട്ടോട്ടം എന്റെ ബാല്യം കവര്‍ന്നു.
ഓമനേ, നീ അധ്വാനിച്ച് ജോലി ചെയ്ത് കഴിഞ്ഞു കൂടേണ്ട ഒരു കുടുംബമുണ്ടോ? എങ്കില്‍ ഞങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ ഒരു പുണ്യ നദിയും മതിയാകില്ല.”
ഈ അടുത്ത് കേട്ട ഒരു കഥ ഇങ്ങനെയായിരുന്നു.
രാജ്യം ഭരിക്കുന്ന ഖലീഫയുടെ മുന്നിലേക്ക് രണ്ടു ചെറുപ്പക്കാര്‍ ഒരു മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് വന്നു. ആ രൂപത്തില്‍ അയാളെ അവിടെ എത്തിക്കാന്‍ അയാള്‍ ചെയ്ത കൃത്യമെന്താണെന്നു ഖലീഫ ചോദിച്ചു.
അവര്‍ പറഞ്ഞു “ഇയാള്‍ ഞങ്ങളുടെ പിതാവിനെ കൊന്നിരിക്കുന്നു. പകരം ഇയാളെയും വധിക്കാന്‍ ഉത്തരവിടണം”.
കുറ്റവാളി പറഞ്ഞു “ഞാന്‍ കൊന്നതല്ല, പറ്റിപ്പോയതാണ്..”
“അവരുടെ പിതാവ് അയാളുടെ ഒട്ടകങ്ങളുമായി എന്റെ പറമ്പില്‍ കയറി. അവയെയും കൊണ്ട് പുറത്തുപോകാന്‍ ഞാന്‍ അയാളോടാവശ്യപ്പെട്ടു. എന്നാല്‍ അവകളും അയാളും വീണ്ടും ഉള്ളിലേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ ഒരു കല്ലെടുത്ത് അയാളെ എറിഞ്ഞു. അത് അയാളുടെ തലയില്‍ തട്ടി, അയാള്‍ മരിച്ചു”.
അയാളെ വധിക്കാന്‍ ഖലീഫ ഉത്തരവിട്ടു.
കുറ്റവാളി പറഞ്ഞു.
“എനിക്കൊരപെക്ഷ ഉണ്ട്. മരിക്കുന്നതിനു മുമ്പ് എന്റെ കുടുംബത്തില്‍ പോയി എന്റെ മക്കളോടും ഭാര്യയോടും യാത്ര പറയണം. ഞാന്‍ അവര്‍ക്ക് ഭക്ഷണം തേടി ഇറങ്ങിയതാണ്. അവര്‍ എന്നെ പ്രതീക്ഷിചിരിക്കും. മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വരും.”
കാല് നടയോ ഒട്ടകങ്ങളോ സഞ്ചാരമാര്ഗമുള്ള ഒരു കാലതായതിനാല്‍ ഖലീഫ മൂന്നു ദിവസമനുവദിച്ചു. പക്ഷെ പകരം ജാമ്യക്കരനായി ഒരാളെ നല്ക്ണം. തന്നെ അറിയാത്ത ഒരു പ്രദേശത്ത് ജാമ്യം കിട്ടാന്‍ ഒരാളെ കിട്ടാതെ വിഷമിക്കുന്ന അയാള്‍ക്ക് വേണ്ടി ആ പ്രദേശത്തെ ഒരു നല്ല മനുഷ്യന് ജാമ്യം നിന്നു. അയാള്‍ വീട്ടിലേക്കു പോയി. മൂന്നാം ദിവസം പറഞ്ഞ സമയമവസാനിച്ചിട്ടും അയാളെ കാണാതെ പോയപ്പോള്‍ ജനം മുറുമുറുപ്പ് തുടങ്ങി. ജാമ്യം നിന്നയാളെ ഓര്‍ത്ത് പലരും പരിഭവിച്ചു. അവരുടെ എല്ലാ ആശങ്കകള്‍ക്കും അറുതി വരുത്തി ദൂരെ അയാള്‍ വരുന്നത് അവര്‍ കണ്ടു.
ഖലീഫയുടെ സന്നിതിയിലെതിയ അയാളോട് ഖലീഫ ചോദിച്ചു..
“നിങ്ങളെന്തിന് തിരിച്ചു വന്നു. നിങ്ങളെ ഇവിടെ ആര്‍ക്കും അറിയില്ല. നിങ്ങള്‍ എവിടതുകാരനാണെന്നു ഞങ്ങള്‍ക്കും അറിയില്ല. നിങ്ങള്‍ വരാതിരുന്നാല്‍ ആരും നിങ്ങളെ തിരഞ്ഞു വരാനും സാധ്യത ഇല്ല. എന്നിട്ടും നിങ്ങളെന്തിന് തിരിച്ചു വന്നു??”
അയാള്‍ പറഞ്ഞു.
“എനിക്ക് വരാതിരിക്കാമായിരുന്നു. ഞാന്‍ അങ്ങളെ ചെയ്താല്‍ പില്കാലത്ത് ജനം പറയും..അന്ന് വാഗ്ദാനപാലനത്തിനു യാതൊരു വിലയുമില്ലായിരുന്നു”.
ഖലീഫ ജാമ്യം നിന്ന ആളോട് ചോദിച്ചു. നിങ്ങളെ അറിയാത്ത, നിങ്ങള്‍ അറിയാത്ത, തിരിച്ചു വരും എന്നതിനു യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സമയത്ത് നിങ്ങള്‍ എന്തിനാണ് ഇയാള്‍ക്ക് വേണ്ടി ജാമ്യം നിന്നത്??
ജാമ്യക്കാരന് പറഞ്ഞു.
“ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും..അന്ന് ഹൃദയത്തില്‍ അലിവും ആര്‍ദ്രതയും ഉള്ള ഒരാളുമില്ലായിരുന്നു..”
കുറ്റവാളിയെ വലിച്ചിഴച്ചു കൊണ്ട് വന്ന കുട്ടികളിലേക്ക് തിരിഞ്ഞ ഖലീഫയോടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കുട്ടികള്‍ പറഞ്ഞു.
“ഞങ്ങള്‍ ഇയാള്‍ക്ക് പൊരുത് കൊടുത്തിരിക്കുന്നു”
ഖലീഫ ചോദിച്ചു. നിങ്ങള്ക്കെ്ന്തു പറ്റി. പൊരുത് കൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?
അവര്‍ പറഞ്ഞു.
“ഞങ്ങള്‍ പൊരുത് കൊടുത്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും. അന്ന് വിട്ടുവീഴ്ച ചെയ്യാന്‍ ആരും തായ്യാറായിരുന്നില്ലയെന്നു”
ഈ കഥ മുഴുമിച്ചപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ കാലത്ത് വാഗ്ദാന പാലനവും, അലിവും, ആര്ദ്ര്തയും, ദയയും, വിട്ടു വീഴ്ചയുമൊക്കെ മനുഷ്യമനസ്സില്‍ നിന്ന് അന്യം നിന്നുപോയിട്ടില്ലേ..??
നിങ്ങള്ക്കെൊന്തു തോന്നുന്നു?
എന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??

നിയാസ്, നിങ്ങളിവിടെ പറഞ്ഞ നാലഞ്ചു സംഭാവങ്ങലുണ്ടല്ലോ, അതിനോരോന്നിനും ഒരു പോസ്റ്റ് എന്ന നിലയില്‍ എഴുതണമായിരുന്നു. ഇഷ്ടിക ചുമന്നു പോകുന്ന കുട്ടിയുടെ ചിത്രം കണ്ടു ഞാന്‍ ഒരു പാട് അസ്വസ്ഥനായി, അങ്ങനെയാണ് നിങ്ങള്‍ സൂചിപ്പിച്ച കമന്റ് ഞാന്‍ ഫെയ്സ് ബുക്കിലിടുന്നത്. ബുല്ലാഷ് റാവുവിന്റെ മരണത്തെ അധികരിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയല്‍ വായിച്ചു അല്പ സമയത്തേക്ക് മിണ്ടാന്‍ പറ്റിയില്ല. ഒരാളോട് ഈ സംഭവം പറഞ്ഞപ്പോള്‍ നാവും തൊണ്ടയും പണി മുടക്കി. നാവു മരച്ചീള് പോലെ വായില്‍ വിലങ്ങടിച്ച് കിടന്നു തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതെല്ലാം കൂടി നിങ്ങള്‍ ഒരു പോസ്റ്റില്‍ തന്നെ തിരുകിക്കയറ്റിയത് നന്നായില്ല. ബാക്കിയൊക്കെ... ഞാന്‍ എന്ത് പറയാന്‍! നന്നായിട്ടുണ്ട് കൂട്ടുകാരാ.
ReplyDeleteപ്രതിഭ ആവോളം മുതല്‍ കൂട്ടുള്ള എന്റെ ജേഷ്ഠ സഹോദരന് അതിനു മുതിര്‍ന്നാല്‍ നന്നായിരുന്നു. നിങ്ങള്‍ എഴുതൂ.
ReplyDelete'ഭയം' എന്നാ ഒരു കാരണമേ എനിക്കിവിടെ കണ്ടെത്താന്‍ കഴിയുന്നുള്ളൂ.. തെറ്റായിരിക്കാം...ശരിയായിരിക്കാം... ഇന്ന് 'ഭയപ്പാടിലാണ്',ജീവിതവും വിശ്രമവും അധ്വാനവും എല്ലാം.. രാത്രിയില്‍ ചോരയൊലിപ്പിച്ചു വരുന്ന ഒരാളെ കണ്ടാല്‍ ആരും കാരണം പോലും ചോദിക്കാന്‍ മിനക്കെടുമെന്നു തോന്നുന്നില്ല... ഇതെല്ലാം മാറേണ്ടത് തന്നെ...സംശയമില്ല...
ReplyDeletewww.manulokam.blogspot.com
ഒന്നും അന്യം ആവാത്ത ഹൃദയത്തിന്റെ വികാരം ആണ് ഈ ആവിഷ്കാരം എന്ന് കരുതട്ടെ...മനസിലെ വികാരങ്ങള്‍ തന്റേതായ ഇഷ്ടങ്ങളിലെക് മാറുമ്പോള്‍ മാത്രമാണ് മനുഷ്യന് പറയാന്‍ കാരണങ്ങള്‍ അവശേഷിക്കുന്നത്...എടുത്ത തീരുമാന പ്രകാരം ഉള്ള ഒരു പ്രവര്‍ത്തിയും തിരിച്ച എടുക്കാന്‍ കഴിയില്ല.....നന്നായിരിക്കുന്നു
ReplyDeleteHats off!
ReplyDeleteആരിഫ് സാഹിബ് ,
ReplyDeleteനല്ല ചായക്ക് മധുരമല്‍പ്പം കൂടിയാലും തെറ്റില്ല ,ഇത്ര ഹൃദ്യമായ ഒരു വായനയെ ഇങ്ങനെ വിമര്‍ശിച്ചാല്‍ വരും കാലത്ത് "ആ കാലത്ത് ആള്ക്കാര് ബ്ലോഗുകളില്‍ പോലും ആരും നല്ലതൊന്നും പറഞ്ഞിരുന്നില്ല "എന്ന് പറയില്ലേ ?ഹൃദ്യമായ ഭാഷ , കരള്‍ അലിയിപ്പിക്കുന്ന കഥകള്‍ ,അഭിനന്ദനങ്ങള്‍ സഹോദരാ ...
മനസിനെ തൊടുന്ന എഴുത്ത്... ആഴത്തില്‍ ചിന്തിക്കേണ്ട വിഷയം... ആരിഫ് സാഹിബിന്റെ വിമര്‍ശനത്തിനു കാരണം എനിക്ക് മനസിലായില്ല.... എഴുത്ത് തുടരുക ആശംസകള്‍....
ReplyDelete>> നമ്മുടെ മനസ്സാക്ഷി മരവിച്ചു പോയിരിക്കുന്നു.
ReplyDeleteഅലിവിന്റെയും ആര്‍ദ്രതയുടെയും ചെറു കണമെന്കിലും ബാകിയുള്ള എത്ര മനുഷ്യന്മാരുണ്ട് നമുക്ക്ചുറ്റും??
തന്റെ സഹോദരനുവേണ്ടി ഒരു ചെറു സഹായമെന്കിലും ചെയ്യാതിരിക്കാന്‍ മാത്രം എന്ത് സ്വതബോധമാണ് നമ്മെ നയിക്കുന്നത്?? <<
വളരെ നല്ല പോസ്റ്റ്. ഒരുപാട് വായിക്കേണ്ട പോസ്റ്റ്. അഭിനന്ദനങ്ങൾ.
ReplyDeleteനല്ല പോസ്റ്റ് . എല്ലാവരും ചിന്തിക്കേണ്ട വിഷയം .
ReplyDeleteഎന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??
ReplyDeleteഞാനും ചിലപ്പോളെന്നോടു ചോദിയ്ക്കാറുണ്ട് ഈ ചോദ്യം. വെട്ടിപ്പിടിക്കുവാന്‍ വെമ്പുന്ന മനുഷ്യര്‍. മറ്റുള്ളവരുടെ വേദനയും പരാധീനതകളും കാണാന്‍ അവര്‍ക്കെവിടെ സമയം.
നല്ല പോസ്റ്റ്.
മനം നിറഞ്ഞു സുഹൃത്തേ ഈ കഥ കേട്ടപ്പോൾ പക്ഷേ, ഇന്ന് ഇതൊന്നും ആരിലും ഇല്ല. ഇതുപോലെ കഥകളിൽ തുടങ്ങി കഥകളിൽ അവസാനിക്കുന്ന ഹൃദയവിശാലതകളുടെ കഥകൾ ഒരുനാൾ ഇവിടെ നിലനിന്നിരുന്നു. എന്നു മാത്രം ഭാവിയിൽ പറയാം..
ReplyDeleteKhaleefa umarinte aa kadha hrudhyamaayi...Swathwa bhodhamillaatha namukkengine nammude moollyangalilekku thirinju nadakkaanaakum...pratheeksha nalkunna nalla ezhuthinu aashamsakal
ReplyDeleteനല്ല പോസ്റ്റ് .
ReplyDeleteThis comment has been removed by the author.
ReplyDeleteNice post..
ReplyDeleteBest wishes
ചിന്തിക്കേണ്ട വിഷയം തന്നെ ...മനസ്സില്‍ തട്ടിയ പോസ്റ്റ് ...അഭിനന്ദനങ്ങള്‍
ReplyDeleteസ്വന്തമായി ഒന്ന് മൂത്രമൊഴിക്കണം എന്നത് ഒരു പാവം ശയ്യാവലംബിയുടെ ആഡംബര ചിന്ത! ഈ സമയം ദുർമ്മേദസ്സ് കുറക്കാൻ പുലർച്ചെ ജിമ്മിൽ പോകുന്നത് മറ്റൊരു കൂട്ടരുടെ അത്യാവശ്യം!
ReplyDeleteനിങ്ങള്‍ വരാതിരുന്നാല്‍ ആരും നിങ്ങളെ തിരഞ്ഞു വരാനും സാധ്യത ഇല്ല. എന്നിട്ടും നിങ്ങളെന്തിന് തിരിച്ചു വന്നു??”
അയാള്‍ പറഞ്ഞു.
“എനിക്ക് വരാതിരിക്കാമായിരുന്നു. ഞാന്‍ അങ്ങളെ ചെയ്താല്‍ പില്കാലത്ത് ജനം പറയും..അന്ന് വാഗ്ദാനപാലനത്തിനു യാതൊരു വിലയുമില്ലായിരുന്നു”.
ഖലീഫ ജാമ്യം നിന്ന ആളോട് ചോദിച്ചു. നിങ്ങളെ അറിയാത്ത, നിങ്ങള്‍ അറിയാത്ത, തിരിച്ചു വരും എന്നതിനു യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സമയത്ത് നിങ്ങള്‍ എന്തിനാണ് ഇയാള്‍ക്ക് വേണ്ടി ജാമ്യം നിന്നത്??
ജാമ്യക്കാരന് പറഞ്ഞു.
“ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും..അന്ന് ഹൃദയത്തില്‍ അലിവും ആര്‍ദ്രതയും ഉള്ള ഒരാളുമില്ലായിരുന്നു..”
കുറ്റവാളിയെ വലിച്ചിഴച്ചു കൊണ്ട് വന്ന കുട്ടികളിലേക്ക് തിരിഞ്ഞ ഖലീഫയോടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കുട്ടികള്‍ പറഞ്ഞു.
“ഞങ്ങള്‍ ഇയാള്‍ക്ക് പൊരുത് കൊടുത്തിരിക്കുന്നു”
ഖലീഫ ചോദിച്ചു. നിങ്ങള്ക്കെ്ന്തു പറ്റി. പൊരുത് കൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?
അവര്‍ പറഞ്ഞു.
“ഞങ്ങള്‍ പൊരുത് കൊടുത്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും. അന്ന് വിട്ടുവീഴ്ച ചെയ്യാന്‍ ആരും തായ്യാറായിരുന്നില്ലയെന്നു”
******************
ഇതിനപ്പുറം എനിക്കൊന്നും പറയാനില്ല.അതിനൊട്ട് അർഹതയുമില്ല.ഈ പോസ്റ്റ് എഴുതിയ നിയാസ് മുഹമ്മദ് മോങ്ങത്തിനും, ഇത് എനിക്ക് പരിചയപ്പെടുത്തിയ പ്രിയ സുഹൃത്ത് സാബു എം. എച്ചിനും എന്റെ നമസ്ക്കാരം
ഇത് ഒരായിരം വട്ടം സ്വയം ചോദിക്കുകയും ലോകത്തിന്റെ പോക്ക് കണ്ടു അറിയാതെ നെടുവീര്‍പ്പിടുകയും ചെയ്തിട്ടുണ്ട്... നന്നായി സഹോദരാ ഈയെഴുത്ത്...
ReplyDeleteഎന്റെ സുഹൃത്തിനുണ്ടായ ഒരു അനുഭവം പറയട്ടെ..
ReplyDeleteകാറില്‍ ഫാമിലിയുമായി യാത്ര ചെയ്യവേ. ഒരു ബസ് എതിരെ വരുന്നു...കാറിനെ ഇടിച്ചു തെറിപ്പിച്ചു , പോകുന്നു...
ഹൈവേ ആയതിനാല്‍ , വാഹനങ്ങള്‍ ചീറി പാഞ്ഞു പോയ്ക്കൊണ്ടേ ഇരുന്നു.., ചിലര്‍ വണ്ടിക്കുള്ളില്‍ നിന്നും തല പുറത്തെക്കിടുക മാത്രം ചെയ്തു..
എന്റെ സുഹൃത്തിന്റെ കാര്‍ മൂന്നു നാല് വട്ടം കറങ്ങി , അവരുടെ തല കാറിന്റെ മുന്‍ഭാഗത്ത് ശക്തിയായി ഇടിക്കുകയും , ഒന്ന് അനങ്ങാന്‍ പോലുമാകാതെ ഡോര്‍ ജാം ആവുകയും ചെയ്തു..
അനേകം വീടുകള്‍ ഉണ്ടായിട്ടും , അവരെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും തയ്യാറായില്ല..
പക്ഷെ, മനസ്സാക്ഷി കുറച്ചെങ്കിലും ഉള്ള ഒരു വീട്ടിലെ ചേച്ചി..വരികയും , അവരുടെ കാറില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകുകയും ചെയ്തു..
observation സമയം മുഴുവനും , അവര്‍ കൂടെ നിന്നു...അവരുടെ അനുജന് പെണ്ണ് കാണാന്‍ വേണ്ടി പോകേണ്ടേ ദിവസം ആയിരുന്നു അത്..
എത്രയോ relatives കാത്തു നിന്നു , അതൊന്നും വക വക്കാതെ ആ അനുജനും അവരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ മുന്നിലുണ്ടായിരുന്നു ..
ഇന്നും , എന്റെ ആ സുഹൃത്ത് , ആ അനുഭവം പറയുമ്പോള്‍ , കണ്ണ് നിറയാറുണ്ട്..
ഒന്നോര്‍ത്തു നോക്കൂ..നമ്മളില്‍ എത്ര പേര് ചെയ്യും ഇങ്ങിനെ..സ്വന്തം കാര്യം പോലും മാറ്റിവച്ചു....
ഞാന്‍ ദീര്‍ഘിപ്പിച്ചോ ? എന്തായാലും , ഈ ഒരു വിഷയം എഴുതിയത് നന്ദി...
കുറച്ചു പേര്‍ക്കെങ്കിലും ഇത് ഒരു പ്രചോദനം ആവട്ടെ..
എനിക്ക് അറിയാവുന്ന ഒരു ടീച്ചർ പറഞ്ഞ അനുഭവം. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെ അപകടം പറ്റി ചോരയൊലിപ്പിച്ച് ഇരുവരും കിടക്കുന്നു. പട്ടണനടുവിലാണെങ്കിലും ആരും സഹായിക്കുന്നില്ല. ഒടുവിൽ പോലീസ് വണ്ടി വന്ന് അവരെ ആശുപത്രിയിൽ എത്തിച്ചു. ആ നേരത്ത് ശരീരവേദനയെക്കാൾ അവർ അനുഭവിച്ച മാനസികപ്രയാസം പറഞ്ഞറിയിക്കാനാവില്ല. മനുഷ്യരുടെ സ്വഭാവം, എന്ത് ചെയ്യാം?
ReplyDeleteവാഗ്ദാന പാലനവും, അലിവും,ദയയും, ആര്ദ്രതയുമൊക്കെ
ReplyDeleteമനസ്സില്‍ നിന്നു വിട്ടു പോയിട്ടില്ല്ലാത്ത കുറച്ചു മനുഷ്യരെങ്കിലും ഇവിടെ ഉള്ളത് കൊണ്ടല്ലേ ലോകം ഇപ്പോഴും ഇങ്ങനെയെങ്കിലും നില നില്‍ക്കുന്നത് .
നന്നായിരിക്കുന്നു എഴുത്ത് തുടരുക
അക്ഷരത്തെറ്റ് ശ്രദ്ധിക്കണേ
കോർപറേറ്റ് ജനങ്ങളിലും ഭരണകർത്താക്കളിലും കുടിയേറി വാസം തുടങ്ങിയിരിക്കുന്നു. അത് മൂലം സംഭവിക്കുന്നത് നാം ദിനം പ്രതി കണ്ടുകൊണ്ടേയിരിക്കുന്നു. അമ്മയെ വീട്ടിൽ പട്ടിണിക്കിട്ട് പൂട്ടിയിടുന്നു, വൃദ്ധസദനങ്ങളിലേക്കയക്കുന്നു, അത്യാവശ്യത്തിലേറെ ജീവിക്കാനുള്ള ധനമുണ്ടായിട്ടും അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണ്ണവും അപഹരിക്കുക തൂടങ്ങി മനുഷ്യത്ത്വരഹിതമായ ലംഘനങ്ങൾ നാം ദിനേന അനുഭവിക്കുന്നു. ഓരോന്നും നാം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നതല്ലാതെ നാം എവിടെയാണ് പ്രതികരിക്കുന്നത്. പ്രതികരിച്ചാൽ തന്നെയും പ്രതിവിധി എന്തേ കാണുന്നില്ല..?
ReplyDeleteനിയാസ്, ഈ പോസ്റ്റ് എല്ലാവർക്കും ഒരു പുനർവിചിന്തനത്തിനു ഉപകരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
ReplyDeleteനല്ല പോസ്റ്റ്..
ReplyDeleteആശംസകള്‍..
ഭയത്തിന്റെ നിമിഷങ്ങളിലൂടെ ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു തലമുറയേയാണ് ലോകത്തെവിടെയും കാണാന്‍ കഴിയുക.അത്രമാത്രം കുറഞ്ഞുപോയിരിക്കുന്നു നന്മയും തിന്മയും തമ്മിലുള്ള അന്തരം.ഒരു കുടുംബത്തില്‍ ,ഒരു വീട്ടില്‍ ,ചിലപ്പോള്‍ ഒരു മുറിയില്‍ പോലും കാണും ശത്രുവും മിത്രവുമെന്നു സങ്കല്പ്പിക്കുന്നവര് .
ReplyDeleteബാലവേല തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെങ്കിലും,ഫെയ്സിബുക്കിലെ ആ ഫൊട്ടോ അതിന്റെ പ്രതീകമാണെന്ന് കരുതാന്‍ കഴിയില്ല.
നല്ല എഴുത്ത്.
കുറേയധികം ചിന്തകള്‍ ഒരുമിച്ചു നല്കുന്ന കുറിപ്പ്.
ReplyDeleteനിയാസ് ഈ പോസ്റ്റിലൂടെ വായിക്കുന്ന എല്ലാവരുടേയും മനസക്ഷിയിലേക്ക് ഒരു ചോദ്യമെറിയുന്നു. കുറ്റബോധം തോന്നുന്നു സഹോദരാ... ഹൃദയത്തിന്റെ അലിവ് എവിടെവച്ചോ എനിക്കും നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത്.
ReplyDeleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
അനുകമ്പയും പരസ്നേഹവും ഒന്നും ആരില്‍നിന്നും അന്യം ആയി പോയിട്ടില്ല. നമ്മുടെ സ്വാര്‍ത്ഥതയും സാമൂഹിക പ്രശ്നങ്ങളും എല്ലാം വേണ്ടെന്നു വെക്കുകയാണ്. നല്ലപോസ്റ്റ്. ചിന്തനീയം തന്നെ.
ReplyDeleteനല്ലപോസ്റ്റ്.. ചിന്തനീയം.. ! (ലിങ്ക് അയച്ചുതന്ന സാബു ചേട്ടന് നന്ദി)
ReplyDeleteഇന്നത്തെ ഇപ്പോഴത്തെ നമ്മള്....
ReplyDeleteഅല്ലാതെ വേറെ ഒന്നും പറയാനില്ല.
നല്ല പോസ്റ്റ്.
നന്മയും ആര്‍ദ്രതയും ഒന്നും പൂര്‍ണ്ണമായി അറ്റു പോയിട്ടില്ല സോദരാ ..ചിലത് കാണുമ്പോള്‍ മറിച്ചു നാം ചിന്തിച്ചു പോകുന്നതാണ് ....ഇല്ലെങ്കില്‍ ഈ ലോകം എന്നെ നശിച്ചു പോയേനെ ..ഇങ്ങനെയൊരു ചിന്ത പങ്കുവച്ചതിനു നന്ദി ,,ലിങ്ക തന്ന സാബുവിനും ..
ReplyDeleteദയയും കാരുണ്യവും നമുക്ക് വീണ്ടെടുക്കാനാകട്ടെ...
ReplyDeleteമനുഷ്യ മനസ്സില്‍ പ്രത്യേകിച്ച് നമ്മുടെ നാട്ടുകാരുടെ മനസ്സില്‍ നിന്ന് കനിവിന്റെ ഉറവ വറ്റിക്കൊണ്ടിരിക്കുന്നു.
ReplyDeleteനല്ല ഹൃദയ ഹാരിയായ പോസ്റ്റ്
ReplyDeleteനിയാസ് മുഹമ്മദ് മോങ്ങം എന്ന ഇളംതലമുറക്കാരന് "എന്റെ കാലത്ത് വാഗ്ദാന പാലനവും, അലിവും, ആര്‍ദ്രതയും, ദയയും, വിട്ടു വീഴ്ചയുമൊക്കെ മനുഷ്യമനസ്സില്‍ നിന്ന് അന്യം നിന്നുപോയിട്ടില്ലേ..??"എന്നിങ്ങനെ ചിന്തിക്കുമ്പോള്‍ അതെത്രമാത്രം സത്യമെന്ന് തോന്നിപ്പോകുന്നു. പണ്ട് വഴിയോരങ്ങളില്‍ ചുമടുതാങ്ങികളും കിണറും സത്രവും നിര്‍മ്മിച്ച് യാത്രക്കാരെ കരുതി പോന്ന പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു. ഏത് പാതിരായ്ക്ക് വന്നു കയറുന്ന അപരിചതനും അത്താഴവും കിടക്കയും നല്കുന്ന അതിഥി ദൈവത്തിന് തുല്യരെന്ന് കരുതിപ്പോന്ന ജനമുണ്ടായിരുന്നു.
ReplyDeleteകൂട്ടുകുടുബത്തില്‍ നിന്ന് 'ന്യൂക്ലിയര്‍ ഫാമിലിയിലേയ്ക്ക്' മാറിയപ്പോള്‍, പലതും ആ കൂട്ടത്തില്‍ കൈ വിട്ടു. ഇന്ന് 'ഞാന്‍,ഞാന്‍ മാത്രം!' എന്ന് ചിന്തിക്കുന്ന ഒരു വലിയ സംസ്കാരത്തിന് ഉടമകള്‍....!
വാഗ്ദാന പാലനവും, അലിവും, ആര്‍ദ്രതയും, ദയയും, തീര്‍ത്തും ഇല്ലാതായിട്ടില്ല അതുകൊണ്ടാണല്ലോ ഈ പോസ്റ്റ്! നന്ദി....
സാബൂ M H, ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നതിന് നന്ദി.
മനസ്സ് നൊമ്പരപ്പെടുത്തിയ പോസ്റ്റ് .....യാഥാര്ത്യങ്ങള് കണ്ണിന് മുന്നില്‍ കാണുമ്പോള്‍ ..എങ്ങിനെ മനസ്സ് നൊമ്പരപ്പെടാതിരിക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനാമെല്ലാവരും,
ReplyDeleteഒരുപക്ഷെ പലപ്പോഴും സ്വയം ചോദിക്കുകയും സ്വയം പഴിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വിഷയമാണ് പോസ്റ്റില്‍...
നിയാസ് അത് കാലോചിതമായി എഴുതി.
അതിലേറെ എന്നേ തൊട്ടതു വിഷയം അവതരിപ്പിച്ചതിലുള്ള ചാരുതയാണ്. ഹൃദയത്തെ തൊടുന്ന മട്ടില്‍.
ആരിഫ് പറഞ്ഞ പോലെ മറ്റ് ആരാണെങ്കിലും മൂന്നോ നാലോ പോസ്റ്റ് ആക്കുമായിരുന്നത് ഇവിടെ ഒരു പുഴ പോലെ ഒഴുകി പോരുകയായിരുന്നിരിക്കണം.
നന്ദി നിയാസ്...
ഒപ്പം ലിങ്ക് തന്ന സാബുവിനും.
ഒന്നും പറയാനില്ല...എന്റെ നേരെ നീളുന്ന ചോദ്യങ്ങള്‍ക്കുത്തരമില്ല........ പ്രതിക്കൂട്ടില്‍ ഞാനും നിശബ്ദനാണ്. തുളുമ്പി വീഴാറായ കണ്ണുനീര് വീണ് ഭൂമി അശുദ്ധമായേക്കുമോയെന്ന് ഞാന്‍ ഭയക്കുന്നു!!
ReplyDeleteനിയാസേ ഇതിലെ പല ചോദ്യങ്ങളും ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു. അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിനു. അത്രയും കുറിക്കു കൊള്ളുന്ന വരികള്‍..
ReplyDeleteവായിക്കാന്‍ ഇത്തിരി വൈകിയാലെന്ത... നല്ലൊരു രചന വായിച്ചു... പല ചോദ്യങ്ങളും എന്റെ നേരെയും വന്നു വായിച്ചപ്പോള്‍... ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍...
ReplyDeleteനമ്മള് നമുക്ക് വേണ്ടിയല്ല മറിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണം , എങ്കിലേ ജീവിതത്തിനു അര്‍ത്ഥമുള്ളൂ എന്ന് പറയുന്നത് എത്ര ശരി...എങ്കിലും എല്ലാര്ക്കും അവനവന്റെ കാര്യം മാത്രം...
അതെ, അലിവും, ആര്ദ്ര്തയും, ദയയും, വിട്ടു വീഴ്ചയുമൊക്കെ മനുഷ്യമനസ്സില്‍ നിന്ന് അന്യം നിന്നുപോയിരിക്കുന്നു.
ആരിഫ് എന്നെ എത്തിച്ചത് വളരെ നല്ലോരിടത്താണല്ലോ സുഹൃത്തേ ...
ReplyDeleteഈ പോസ്റ്റ് ഒരു പാട് ആളുകളിലേക്ക് എത്തേണ്ടതുണ്ട് .. ആയതിനാല്‍ താങ്കളുടെ അനുവാദത്തോടെ
ഞാന്‍ അംഗമായുള്ള ഒന്ന് രണ്ടു ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നു.
ആദ്യാവസാനം ഒറ്റ ശ്വാസത്തില്‍ വായിച്ച പോസ്റ്റ് ... വരികളിലൂടെ കടന്നു പോകുമ്പോള്‍ തൊണ്ട വരളുന്നതും
കണ് നിറയുന്നതും നേരനുഭവമായി.. ഓരോ വരിക്കൊപ്പം ഓരോ ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു കൊണ്ടിരുന്നു.
അവസാനം ആ വലിയ ചോദ്യവും. എന്ന് മുതലാണ് ഇതെല്ലം നമ്മില്‍ നിന്നും അന്യം നിന്ന് പോയത് ?
വളരെ നന്നായി എഴുതി ... നിയാസ് .. ആശംസകള്‍
ഒക്കെ ഒരു വയ്യാവേലി, അതാണല്ലോ എല്ലാവരുടെയും വിചാരം.
ReplyDeleteഇനിയും ഇതൊന്നും അന്യം വരാത്തവരുണ്ട്, അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാൻ ബാക്കി.....
ReplyDeleteഎന്നെ ഇവിടെ എത്തിച്ച സാബുവിന് നമസ്ക്കാരം.
കൂടുതൽ എഴുതുമല്ലോ. പോസ്റ്റിടുമ്പോൾ ഒരു മെയിൽ അയയ്ക്കാമോ പ്ലീസ്?
ഇന്ന് പലരും സഹായം ചെയ്യാന്‍ മടിക്കുന്നത്, നമ്മുടെ ഒക്കെ സഹജീവി സ്നേഹം മുതലെടുത്ത് പലരും സ്വര്തരവുന്നതും ഒരു കാരണമാണ്.
ReplyDeleteഅവതരണം നന്നായിട്ടുണ്ട് അനെഹശംസകള്
ഹൃദയ സ്പര്‍ശിയായ ലേഖനം...
ReplyDeleteഅവസാനം പറഞ്ഞ കഥ ഇന്നത്തെ ഫ്രൈമില് ഒന്ന് ആലോചിച്ചു നോക്കി
--
അയാള്‍ കരഞ്ഞു പറഞ്ഞിട്ടും ആരും ജാമ്യം നില്ക്കാന് തയ്യാറായില്ല
ഖലീഫ നാട്ടുകാരോട് ചോദിച്ചു: നിങ്ങളെന്താണ് ജാമ്യം നില്ക്കാന് തയ്യാറാവാത്തത്?
ജനം: "ഈ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റില്ല"
അവസാനം സഹതാപം തോന്നിയ ഖലീഫ സ്വന്തം ജാമ്യത്തിന് അയാളെ മൂന്നു ദിവസത്തേക്ക് പോകാന്‍ വിട്ടു
പക്ഷെ സമയമായിട്ടും അയാള്‍ തിരിച്ചെത്തിയില്ല, (കാരണം അയാള്‍ ഭാര്യയോടു സ്വകാര്യമായി പറഞ്ഞു "എന്നെ ആര്‍ക്കും അറിയില്ല, വാക്ക് പാലിച്ചാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മണ്ടതരമാകും അതു")
ജാമ്യം നിന്ന ഖലീഫയെ പകരം വധിക്കാന്‍ ആരും ആവശ്യപ്പെട്ടില്ല
കാരണം "ഈ കാലത്ത് ഭാരനാധിപര്ക്ക് നിയമം ബാധകമല്ല"
--
സസ്നേഹം
യാസര്‍
hridaya sparshi ayittundu.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........
ReplyDeleteഎല്ലാവർക്കും പേടിയാണ് ഇന്നത്തെ കാലത്ത്.
ReplyDeleteഹൃദയത്തില്‍തൊടുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു ...
ReplyDeleteവഴിപോക്കന്റെ ഇന്നത്തെ ഫ്രൈമും നന്നായിട്ടുണ്ട്
എഴുത്ത് നന്നായിരിക്കുന്നു... പക്ഷെ, അതിനേക്കാളുപരി കഥാതന്തു എന്നെയും എന്റെ സമൂഹത്തെയും ചോദ്യം ചെയ്യുന്നത് പോലെ തോന്നി...
ReplyDeleteഅസ്ലാമുഅലൈകും
ReplyDeleteനിയാസ് ഭായ് , വളരെ നാല പോസ്റ്റ് . കൊച്ചു ഗ്രമാതിന്യേ ഒരു മൂലയിലിരുന്നു സയിപ്പിന്റെ കിടപ്പറ രഹസ്യങ്ങള്‍ പരടുന്ന ഈ ഇരുപതൊന്നാം നൂടണ്ടിലെ യുവ തലമുര്രക്ക് ഇതുപോലെയുള്ള പോസ്റ്റ് ഒരു ചെറു ചലനം ഉണ്ടാകട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
വല്ലാതെ സങ്കടം ഉണര്‍ത്തിയ പോസ്റ്റ്. ഇനി വരാനിരിക്കുന്നത് ഇതിലും ഭയാനകമായ കാലം എന്നത് ഓര്‍ക്കുമ്പോള്‍ വരും തലമുറകള്‍ ഈ അവസ്ഥയെ എങ്ങനെ നേരിടും എന്നോര്‍ത്ത് ഞെട്ടുന്നു...
ReplyDeleteശരിയാണ്. നമ്മുടെ അസംഖ്യം മതങ്ങള്‍ക്കും ദൈവസ്നേഹത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഒന്നും ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആരുണ്ട് ഇതിനൊരു മാറ്റം വരുത്താന്‍?
ReplyDeleteനിയാസ്ജി,
ReplyDeleteഇപ്പോഴാ കാണുന്നത്, കുറച്ചു കാലം ഒളിവില്‍ ആയിരുന്നത് കൊണ്ടായിരിക്കാം വൈകിയത്.
ഹൃദയത്തില്‍ നോബരപ്പെടുത്തും വിധം എഴുതി. മൂത്രമൊഴിക്കാനുള്ള സാഹചര്യത്തിന് വേണ്ടി കേഴുകയും പുസ്തകം ഒരു ആര്‍ഭാടമായി കാണുന്ന പിഞ്ചു പൈതലുമുള്ള ലോകത്ത് ആര്ഭാടത്തിനു പിന്നാലെ പോയി, മാനുഷികതക്ക് ചരമ ഗീതമെഴുതുന്ന ഒരു സമൂഹത്തിനു മുമ്പില്‍ 'അരുത് കാട്ടാളാ' എന്ന് പറയാന്‍ പോലും ആളുകളില്ലാതെ വരുന്നു.
ആശംസകളോടെ..
നല്ല പോസ്റ്റ്..
ReplyDeleteകൂടുതല്‍ വായിക്കപ്പെടേണ്ടതും..
Nice .... Keep posting ..! may allah bless you ma dear brOO !.......
ReplyDeleteNice .... Keep posting ..! may allah bless you ma dear brOO !.......
ReplyDeleteഒരുപാട് ചിന്തിപ്പിച്ച പോസ്റ്റ്. വളരെ നന്നായിട്ടുണ്ട് ( നിയാസ് ഇവിടെ എത്താന്‍ ഞാന്‍ ഒരു പാട് വൈകി അല്ലെ )
ReplyDeleteഎന്താ സുഹൃത്തെ പറയുക. നമ്മളില്‍ നിന്ന് അലിവും ദയയും അന്യം നിന്ന് പോയിരിക്കുന്നു. ആഫ്രിക്കയിലെ സ്ത്രീ രക്തം നല്കി കുഞ്ഞിന്റെ വിശപ്പടക്കുന്നു എങ്കില്‍ എനിക്കും പുണ്യം ലഭിക്കില്ല... നെഞ്ച് കലങ്ങി... എന്നോ കൈമോശം വന്ന ദയയെ ഓര്‍ത്തു ഞാന്‍ തേങ്ങുന്നു
ReplyDeleteമനോഹരമായ എഴുത്ത്. "നല്ല ചായക്ക് മധുരമല്‍പ്പം കൂടിയാലും തെറ്റില്ല " മുകളില്‍ കണ്ട ഒരു കമന്റ് ആണ്.സത്യം.
ReplyDeleteനല്ലൊരു സന്ദേശം നല്കുന്ന ലേഖനം. അളവ് കുറഞ്ഞു പോയാലും ആര്‍ദ്രതയും അലിവും അന്യം നിന്ന് പോകാതിരിക്കട്ടെ....
ReplyDeleteNiyas,now time toooooooo late.....to write next!!! Hope you will post new!!
ReplyDelete