Wednesday, October 10, 2012

ഒരു കൂടിക്കാഴ്ച

സംസാര മദ്ധ്യേ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഇഖാമത് കൊടുത്തു.. 
ഞാന്‍ നമസ്കരിച്ചു വരാം എന്നിട്ട് സംസാരം തുടരാം എന്ന് പറഞ്ഞു.. 
എന്റെ ഉമ്മയെക്കാള്‍ പ്രായമുള്ള സ്ത്രീയായിരുന്നു അവര്‍..,..
തന്റെ നാട്ടിലെ വനിതകള്‍ അഭ്യസ്തവിദ്യരും കാര്യപ്രാപ്തി ഉള്ളവരും ആകണം എന്നാഗ്രഹിക്കുന്ന ഒരു സ്ത്രീ. 
ഞാന്‍ നമസ്കരിച്ചു വന്നു..എന്നെ കുറിച്ചും എന്റെ നാടിനെ കുറിച്ചും അവിടുത്തെ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും അവര്‍ ചോദിച്ചു. 

എന്റെ ഉമ്മ കഴിഞ്ഞ മുപ്പതു വര്ഷമായി ഒരു അധ്യാപികയാണെന്ന് പറഞ്ഞു.. ഉമ്മയുടെ ഒഴിവനുസരിച്ച് ദുബായില്‍  കൊണ്ട് വരണം എന്നും ഒരു ദിവസം അവരുടെ അതിഥിയായി വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു..

പോരാന്‍ നേരത്ത് ഒരു കഥ പറഞ്ഞു തന്നു... ഞാന്‍ കേട്ടിട്ടില്ലാത്ത എന്നാല്‍ പലരും കേട്ട കഥ.. ഇനിയും കേള്‍ക്കാതവര്‍ക്ക്  വേണ്ടി ഒരിക്കല്‍ കൂടി...

ഒരു പ്രഭാതത്തില്‍ ഒരു മനുഷ്യന്‍ സുബഹി നമസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക്  പുറപ്പെട്ടു.. വഴിയില്‍ വെച്ച് ഇരുട്ടത്ത് അയാള്‍ വീണു.. വസ്ത്രത്തില്‍ അഴുക്കു പുരണ്ടു.. തിരിച്ചു വീട്ടില്‍ പോയി വസ്ത്രം മാറി പള്ളിയിലേക്ക് നടന്നു.. വീണ്ടും അയാള്‍ വീഴുകയും വസ്ത്രത്തില്‍ അഴുക്കു പുരളുകയും ചെയ്തു.. തിരിച്ചു വീട്ടിലേക്കു തന്നെ നടന്നു ആ വസ്ത്രവും മാറി അയാള്‍ പള്ളിയിലേക്ക് നടന്നു.. വഴി മദ്ധ്യേ ഒരു മനുഷ്യനെ കണ്ടു.. അയാളുടെ അടുത്ത്  വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചത്തില്‍ അയാളോടോരുമിച്ചു പള്ളിയിലേക്ക് നടന്നു.. പള്ളിയുടെ വാതിലിലെത്തിയപ്പോള്‍ കൂടെയുള്ള ആള്‍ പള്ളിയില്‍ കയറിയില്ല..
നമസ്കരിക്കാന്‍ വേണ്ടി വഴിയില്‍ നിന്നും കണ്ട സുഹൃത്തിനെ നിര്‍ബന്ധിച്ചു...അതിനു വഴങ്ങാത്തപ്പോള്‍ എന്താണ് കാരണം എന്നന്യോഷിച്ചു..

അയാള്‍ പറഞ്ഞു.. ഞാന്‍ ശൈത്താന്‍ ആണ്....നീ പള്ളിയിലേക്ക് പോയപ്പോള്‍ ഞാന്‍ നിന്നെ ആദ്യം തള്ളിയിട്ടു... നീ തിരിച്ചു വീട്ടില്‍ പോകുകയും പള്ളിയില്‍ പോകാതിരിക്കുകയും ചെയ്യാന്‍ വേണ്ടി... പക്ഷെ നീ വീണ്ടും പള്ളിയിലേക്ക് പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ പാപം മുഴുവന്‍ പൊറുത്തു തന്നു..

വീണ്ടും ഞാന്‍ നിന്നെ വീഴ്ത്തി ... പള്ളിയില്‍ പോകുന്നത് തടയാന്‍.. ...,.. വീട്ടില്‍ പോയി വസ്ത്രം മാറി നീ വീണ്ടും പള്ളിയില്‍ പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ വീട്ടുകാരുടെ പാപം മുഴുവനും പൊറുത്തു തന്നു.... ഞാന്‍ പിന്നെ നിന്നെ തടഞ്ഞില്ല.... നീ പോയി തിരിച്ചു വന്നാല്‍ നിന്റെ ഗ്രാമക്കാരുടെ പാപം മുഴുവന് അല്ലാഹു പോരുത്താലോ??? അതിലേറെ നല്ലത് നിന്നെ നിന്റെ വഴിക്ക് നല്ല നിലയില്‍ എത്തിക്കുന്നത് തന്നെയാണ് എന്ന് മനസ്സിലാക്കി നിന്നെ കൊണ്ട് വന്നാക്കാന്‍ കൂടെ പോന്നതാണ്.."

കഥ മുഴുമിച്ചു..

അടുത്ത ആഴ്ച വീണ്ടും കാണാമെന്നവര്‍ പറഞ്ഞു...
വീണ്ടും കാണുമ്പോള്‍ മറ്റൊരു കഥ പറയുമോ എന്ന് ഞാന്‍ ചോദിച്ചു...
അവര്‍ ചിരിച്ചു..

ഒരു സമൂഹത്തെ നന്മയിലേക്ക് തിരിച്ചു വിടാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യന്മാര്‍ ആ സമൂഹത്തിലെ അധ്യാപകരാണ് എന്നവര്‍ പറഞ്ഞിരുന്നു.. മുപ്പതു കൊല്ലം അധ്യാപനം നടത്തുന്ന ഒരുമ്മയുടെ മകനോട് തോന്നിയ സ്നേഹം അവര്‍ എന്നോട് പങ്കു വെച്ചതായിരിക്കണം.. !!

12 comments:

 1. രാവിലെ എഫ് ബിയില്‍ വായിച്ചിരുന്നു!!!

  ReplyDelete
 2. കഥകള്‍ പറയാന്‍ ഇനിയുമവര്‍ വരുമായിരിക്കും. കഥ മുന്‍പ്‌ എവിടെയോ കേട്ടിട്ടുണ്ട്. ഏതെങ്കിലും പഴയ ഗ്രന്ഥങ്ങളില്‍ ഉള്ളതായിരിക്കണം. നന്നായി, ഒരോര്‍മ്മപ്പെടുത്തല്‍

  ReplyDelete
 3. ഇന്നലെ FB യില്‍ വായിച്ചിരുന്നു.
  വീണ്ടും കാണുമ്പോള്‍ മറ്റൊരു കഥയുമായി അവര്‍ വരട്ടെ,
  ആ കഥ നിയാസ് ഇവിടെ പോസ്റ്റ് ചെയ്യട്ടെ എന്നും ആശിക്കുന്നു.

  ReplyDelete
 4. കഥകള്‍ക്ക് പിന്നില്‍.

  ReplyDelete
 5. മുപ്പത്‌ വര്‍ഷത്തിലധികം അധ്യാപകര്‍ ആയിരുന്ന ഒരു അച്ഛന്‍റെയും അമ്മയുടെയും മകനാണ് ഞാനും :)

  ReplyDelete
 6. Njan munne FB yil ninnum Vaayichirunnu ... Anyway nice 1 ......Keep posting !

  ReplyDelete
 7. Anonymous5:33 pm

  Nice..

  ReplyDelete
 8. JAFAR Musliyarangadi9:18 am

  Good

  ReplyDelete
 9. Nice to read, and same here- Am proud to be the son of my Umma who was teaching for 35 years and my Vappa for 36 years!

  ReplyDelete
 10. A small article with heavy thoughts!
  Well written!!

  ReplyDelete
 11. മുപ്പതു കൊല്ലം അധ്യാപനം നടത്തുന്ന ഒരുമ്മയുടെ മകനോട് തോന്നിയ സ്നേഹം.....
  നന്ദി നിയാസ്‌

  ReplyDelete