Saturday, July 17, 2010

കാളകള്‍ ഇനിയും പ്രസവിക്കും ..കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....

വീണ്ടും ഒരു വീകെണ്ട്....വെള്ളിയാഴ്ച പതിവുപോലെ കുളിച്ചു പള്ളിയില്‍ പോയി...പതിനൊന്നു മണിക്ക്‌ മുന്‍പേ പള്ളി നിറഞ്ഞു ജനങ്ങള്‍ റോഡരികില്‍ പായ ഇട്ട് ഇരിപ്പുരപ്പിക്കും, ചൂട്‌ ഭയങ്കരമാണ് 49ഡിഗ്രി,.പള്ളിയുടെ മുകളില്‍ വലിഞ്ഞു കയറി പതിയെ ഇരിപ്പുറപ്പിച്ചു.... AC വര്‍ക്ക്‌ ചെയ്യുന്നില്ല..വിയര്‍പ്പ് ഒലിച്ചിറങ്ങിതുടങ്ങി....എല്ലാവരും മറ്റുള്ളവരുടെ മുഖത്തേക്ക്നോക്കി ഇരിക്കുന്നു.,,ഈ ചൂടും വിയര്‍പ്പും ആരെയും മുഷിപ്പിക്കുന്ന തരത്തില്‍ ആണ്,..പക്ഷെ ജുമുഅ കൂടാതെ പോകാന്‍ പറ്റില്ലല്ലോ...ഇമാം മിമ്ബരില്‍ കയറി സലാം പറഞ്ഞതും എല്ലാവരും ഒരു പോലെ ശ്വാസം വിട്ടു സലാം മടക്കി...പൊതുവേ ചൂട്‌., എ സിയും ഇല്ല...ഇമാം നേരത്തെ നിര്തുമായിരിക്കും....

ഖുത്ബ തുടങ്ങി....ഇമാം പതിവുപോലെ ഖുറാനില്‍ നിന്നുള്ള വചനം ഓതി
وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ
"നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് ഇത് അനുവദനീയമാണ് ഇത് വിരോധിച്ചതാണ് എന്ന് പറഞ്ഞു അല്ലഹുവിന്ടെ പേരില്‍ കളവു പറയരുത. അല്ലാഹുവിന്റെ പേരില്‍ കളവു പറയുന്നവന്‍ വിജയിക്കുക പോലുമില്ല.." (സൂറത്ത് അന്നഹ്ല്‍- 116)


ജാബിര്‍ (റ) വിശദീകരിക്കുന്നു.. ഞങ്ങള്‍ ഒരു യാത്ര പോയി...വഴി മദ്യെ ഒരു കല്ലുതടഞ്ഞു ഒരാള്‍ വീണു..അയാളുടെ തലയില്‍ മുറിവ് പറ്റി..ആ രാത്രി ഉറങ്ങി എണീറ്റപ്പോള്‍ അയാള്‍ക്ക്‌ സ്വപ്ന സ്കലനം ഉണ്ടായി..കുളി നിര്‍ബന്ദമായി,.കൂടെ ഉണ്ടായിരുന്ന്വരോട് അയാള്‍ ചോദിച്ചു..” എനിക്ക് തയമ്മും ചെയ്താല്‍ പോരെ..” സഹയാത്രികര്‍ പറഞ്ഞു....”പോര; കുളിക്കണം,,,” അയാള്‍ കുളിച്ചു ..അത് നിമിത്തം അയാളുടെ മുറിവ് അധികമായി..അയാള്‍ മരിച്ചു.,..യാത്ര കഴിഞ്ഞു അവര്‍ നബിയുടെ അടുത്തെത്തി..വിവരം നബിയോട് പറഞ്ഞു....നബി പറഞ്ഞു..”നിങ്ങള്‍ അയാളെ കൊന്നുവല്ലേ...നിങ്ങള്‍ക്ക്‌ അറിയില്ലെങ്ങില്‍ അറിവുള്ളവരോട് ചോദിച്ചു കൂടയിരുന്നോ..? അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...ശരീരത്തിന്റെ മുരിവില്ലാത്ത ഭാഗം കഴുകി വ്ര്തിയാകി തല തടവിയാല്‍ തന്നെ മതിയായിരുന്നു..”


തന്റെ അനുജരന്മാരെ ഒരു വലിയ പാഠം പടിപ്പിച്ചതു അങ്ങനെയാണ്...


ഒരു മുസ്ലിം മതം പഠിക്കേണ്ടത് പ്രവ്വാചക സദസ്സില്‍ നിന്നാണ്...പ്രവാചകന്റെ മദ്രസയില്‍ നിന്ന് മതം പഠിച്ച അനുജരന്മാര്‍ ക്ര്ത്യമായി ഓരോന്നും നമുക്ക്‌ പകര്‍ന്നു നല്‍കി..

നാം ജീവിക്കുന്ന ഈ നൂറ്റാണ്ട് പ്രവാചക നിന്ദയുടെ വിവിധ മുഖങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്,.മുസ്ലിങ്ങള്‍ അതിനെ വിമര്‍ശിച്ച രീതി പലപ്പോഴും അപക്വമായിപ്പോയി..ഒടുവില്‍ സാക്ഷര സമ്പൂര്‍ണ്ണ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാചകങ്ങള്‍ കടമെടുത്താല്‍ മടയനായ ഒരു ആദ്യപകന്‍ കൂടി മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ എഴുതി വെചു...മുസ്ലിം വൈകാരികത ഞെട്ടിയുനര്നു,,,തീര്‍ത്തും സ്വാഭാവികം,.. സ്രഷ്ടാവായ അള്ളാഹു കഴിഞ്ഞാല്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഓരോ മുസല്‍മാനും ഹൃദയത്തോടു ചേര്‍ത്ത് പിടിച് സ്നേഹിക്കുന്ന പ്രവാചകന്റെ നേര്‍ക്ക്‌ ഇങ്ങനെ ഒരു എഴുത്ത് കുത് വന്നപ്പോള്‍ വികാര ഭരിതരകുക സ്വാഭാവികം..
എഴുതപെട്ടവന്റെ മനസിന്റെ ചേതോ വികാരം എന്ത് തനെയായാലും അതിന്റെ വില നിശ്ചയിക്കപ്പെട്ടു...ഏകലവ്യന്‍ ഗുരുദക്ഷിണയായി പേരുവിരല്‍ നല്കിയെങ്ങില്‍ അധ്യാപകന് നഷ്ടപെട്ടത് വലതു കൈ ആയിരുന്നു..അറവു ശാലയിലെ അറവു മൃഗതോട് കാണിക്കേണ്ട മര്യാദഎന്തെന്ന് പഠിപ്പിച്ച പ്രവാചകന്റെ ആദ്യപനം പോലും കാറ്റില്‍ പരത്തി നോന്ദ്‌ പ്രസവിച്ച മാതാവിന്റെയും സഹാടര്മിനിയുടെയും മുന്നില്‍ വെച്ച് ചില മുസ്ലിം നാമധാരികള്‍ (പറയപ്പെടുന്നു) അതി ക്രുരമായ പ്രവര്‍ത്തനം ചെയ്തപ്പോള്‍ അഭിമാനമുള്ള ഓരോ മലയാളി മുസ്ലിമിന്റെയും വിശ്വാസം ഒരു ചോദ്യ ചിന്നമായി മാറി






സംസ്ഥാന പോലീസ് അന്യോഷണത്തിന് ഉത്തരവിട്ടു..പലരെയും അറസ്റ്റു ചെയ്തു...ജോലി ആവശ്യാര്‍തം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി ദുബായ് കോടതിയില്‍ ഒരാളെ കാണാന്‍ പോയപ്പോള്‍ വാര്‍ത്ത കേള്കവേ ഇങ്ങനെ ഒരു കേള്‍വിയും കേട്ട്...കൈ വെട്ടാന്‍ ഉത്തരവ് പുരപ്പെടുവിചട് കേരളത്തിലെ താലിബാന്‍ കോടതിയനത്രേ..കാര്യം വളരെ വിചിത്രം തന്നെ....ശേഷം പല നിലക്കും പല പ്രതികരണങ്ങളും വന്നു...മത രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി..മതേതരത്വവും സഹോദര്യവും ഇനിയും മരിച്ചിട്ടില്ലാത്ത ഹ്ര്ദായങ്ങള്‍ താങ്ങലാല്‍ കഴിയുന്ന ഈതിയില്‍ പ്രതികരിച്ചു....അവര്‍ക്കു പറയാനുള്ളത്‌ തന്നെയാണ് എന്റെയും നിലപാട് എന്നതിനാല്‍ ഞാന്‍ അതിനോട് യോജിച്ചു...
എന്നാല്‍ വിവരദോഷികളായ ഒരു കൂട്ടം ആളുല്കള്‍ താലിബാന്‍ കോടതിയെന്ന പേരില്‍, മറ്റു പല നാമടെയത്തില്‍ ഇന്നും മലയാളി മുസ്ലിമിന്റെ അസ്തിത്വം ചോദ്യം ചെയ്യാന്‍ കച്ച കെട്ടി ഇറങ്ങിയിരിഇകുന്നു എന്ന് കാണുമ്പോള്‍ കാര്യം അത്ഭുതകരം തന്നെ..


മുകളില്‍ കൊടുത്ത വചനം വിശുദ്ധ ഖുറാനില്‍ നിന്നുള്ളതാണ്..ഈ ഖുറാന്‍ ഒരു തവണ അര്‍ഥം അറിഞ്ഞു മനസ്സിലാക്കിയിരുന്നെങ്ങില്‍ ഇത്തരം അല്പതരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അന്യം നില്കുമായിരുന്നില്ലേ...?
മുസ്ലിമെ,,.ലോക സമൂഹത്തിന്റെ മുഴുവന്‍ മനസാക്ഷിയും സ്വദീനിക്കാന്‍ കഴിവുള്ള ഒരു ഗ്രന്ടവും അധിന്റെ പ്രായോഗിക ജീവിതം എങ്ങനെയാവണം എന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു പ്രവാചകനും നിന്റെ മതത്തെ പ്രതീകവല്കരിക്കാന്‍ കൂടെ ഉണ്ട് എന്നിരിക്കെ അല്‍പജ്ഞാനം മാത്രം കൈമുതലായുള്ള നീ എന്തിനാണ് വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിളമ്പി അവരെയും നാല്കളികലാക്കുന്നത്,,അല്ല നല്കാളികലെക്കള്‍ മോശ്ശമാക്കുന്നത്...


എത്രയെത്ര ഉദാത്ത മാത്ര്കകലാണ് എന്റെ പ്രവാചകന്‍ നിനക്ക് മുന്പില്‍ വരച്ചിട്ടു പോയത്‌..??
തന്നെ ഭ്രാന്തനെന്നു വിളിച്ചവര്‍ക്ക് മാപ്പ് കൊടുത്ത, അഭയം തേടി ചെന്നപ്പോള്‍ കല്ലെറിഞ്ഞാട്ടിയ സ്വന്തം മാതാവിന്റെ ഗോത്രക്കാരായ തയിഫുകര്‍ക്ക് മാപ് കൊടുത്ത, നമസ്കാര സമയത്ത് ഒട്ടകത്തിന്റെ ചീഞ്ഞലിഞ്ഞ കുടല്മാലാകള്‍കഴുത്തിലിട്ടു ബുദ്ധിമുട്ടിച്ചവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്റെ പ്രവാചകന്‍..അല്ലെ...?? സര്‍വ്വ സൈന്യ സന്നഹങ്ങലോടെയും മക്കയെന്ന തന്റെ സാമ്രാജ്യത്തിന്റെ കിരീടം വെക്കാത്ത അധിപനായി പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന പ്രവാചകന്‍ അവരോടു പറഞ്ഞത്‌..ഇന്ന് വിട്ടു വീഴ്ചയുടെ ദിവസമാണ് ഇന്ന് പ്രതികാരമില്ല... മാപ്പാണ്..പ്രതികാരത്തിന് കഴിവുണ്ടാകുപോഴാണ് വിട്ടു വീഴ്ചയുടെ പ്രസക്തി വര്ധിക്കുന്നതെന്ന ഒരു വലിയ സത്യം നമ്മെ പഠിപ്പിചില്ലേ..?? തന്റെ പിത്ര്‍വ്യന്‍ ഹംസ(റ) വിന്റെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദ്‌ അവരില്‍ ഉണ്ടായിരുന്നു..അബൂ സുഫ്‌യാന്‍ ഉണ്ടായിരുന്നു..എത്രയെത്ര പേര്‍....പ്രവാച്ചകാധ്യാപനതിന്റെ നാലയലതുപോലും കാണാത്ത ഈ നാല്കളിതരം മുസ്ലിമിന്റെ കണക്കില്‍ എഴുതി വെക്കാന്‍ തിരക്ക് കൂട്ടിയപ്പോലും നീ മറ്റൊന്നും ആലോചിചിട്ടുണ്ടാകുക ഇല്ലായിരിക്കാം...ഉറക്കം നഷ്ടപെട്ട നിന്റെ കൂടെപ്പിരപ്പുകള്‍ ഭയവിഹ്വലതെയോടെ ഉറങ്ങുന്ന കുറെ നാളെകള്‍ മാത്രം അവര്‍ക്ക് സമ്മാനിച്ച നിനക്കെന്തു തന്നാലും മതിയാകില്ല...


ഈ ഉത്തരവെല്ലാം കേള്കുമ്പോള്‍ കയറെടുക്കുന്ന എന്റെ സഹോദരന്മാരെ...കാളകള്‍ ഇനിയും പ്രസവിക്കും ..പക്ഷെ കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....


شِفَاءُ الْعِيِّ السُّؤَالُ
അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...

7 comments:

  1. Masha Allah...Very good..
    Keep going!!!

    ReplyDelete
  2. നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (34/fussilath)

    masha allah
    very good

    ReplyDelete
  3. Pls read todays editorial page of mangalam news paper written by KM ROY about this issue. The medias are celebrating this issue for their bussiness growths with rumours.

    ReplyDelete
  4. Najeeb KC3:12 pm

    നന്നായിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. കാലികങ്ങളിലേക്ക് എന്തെങ്കിലും എഴുതി അയച്ചുകൂടെ.

    ReplyDelete
  5. പ്രിയപ്പെട്ട നൌഷാദ് ..താന്കള്‍ സൂചിപ്പിച്ച ലേഖനം വായിച്ചു...വളരെ നന്നായിട്ടുണ്ട്...പ്രസക്തമെന്നു തോന്നുന്ന ചില സംഗതികള്‍ അദ്ദേഹം അവതരിപ്പിച്ചത്‌ തീര്‍ത്തും നന്നായി....

    "പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും ക്രൈസ്‌തവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന്‌ ഓര്‍മപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ജീവിതത്തെ മനസിലാക്കാന്‍ കഴിയാതിരുന്ന ചില മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.

    പക്ഷേ, അതിനെ അപലപിക്കാന്‍ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂര്‍വം വിസ്‌മരിച്ച പലേ നഗ്നയാഥാര്‍ഥ്യങ്ങളുമുണ്ട്‌. കൈ വെട്ടിയതിനെ അതിശക്‌തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ്‌ മുറിയില്‍ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച്‌ ഒരധ്യാപകന്റെ കഴുത്ത്‌ കൊടുവാള്‍ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്‌. മാറാട്‌ കടപ്പുറത്ത്‌ എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളില്‍ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.

    ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരില്‍ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്നിരിക്കുന്നത്‌. കുഷ്‌ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്‌. കൈവട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌.

    പെരുമ്പാവൂരില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ ഒരു വര്‍ഗീസിനെ സഭാ വഴക്കിന്റെ പേരില്‍ കുത്തിമലര്‍ത്തി കൊന്ന കേസില്‍ വൈദികന്‍ വരെ പ്രതിയാണ്‌. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ്‌ പിടിയിലായതു വൈദികരാണ്‌. ഇവരെല്ലാം ഭീകരവാദികളല്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോര്‍ക്കണം..." (കെ.എം. റോയ്‌ -മംഗളം ദിന പത്രം)

    ReplyDelete
  6. സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന . ഇത് കൂടി കൂട്ടിച്ചേര്‍ക്കൂ . എങ്കിലും ഒരു വിരോധാഭാസം പറയട്ടെ .ഇതേ മംഗളം ദിനപത്രത്തിന്റെ പേജുകളില്‍ വരുന്ന കൂടുതല്‍ വാര്‍ത്തകളും 'രഹസ്യ സൂചനകള്‍' എന്ന അവകാശ വാദതോടെയാണ് .ആരാണ് ഇത് നല്‍കിയത് എന്ന് മാത്രം ചോദിക്കരുത് . അത് അവരുടെ വാര്‍ത്താ ഡെസ്കില്‍ നിന്നുമുള്ള ഭാവനാ സംപന്നരുടെതാനെന്നു മാത്രം ....

    ReplyDelete