Monday, July 26, 2010

ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന്‍ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്‍..

ഞാന്‍ ഒരു മുസ്ലിമാണ്. അള്ളാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രാവാചകനാണെന്നും വിശ്വസിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെയും പ്രാവചക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് നീങ്ങുകയും ചെയ്യുന്ന മുസ്ലിം. ജീവിതത്തിന്റെ വിഷയത്തില്‍ ഒരു കാര്യം അള്ളാഹു പറഞ്ഞു, മുഹമ്മദ്‌ നബി കാണിച്ചു തന്നു എന്ന് ബോധ്യപെട്ടാല്‍ ആ കാര്യം കേട്ടു അനുസരിചു എന്നതാണെന്റെ നിലപാട്.

കഴിഞ്ഞ കുറെ കാലങ്ങളായി പലരും പല കാര്യങ്ങളിലും ഇസ്ലാമിന്റെയും മുസ്ലിമിന്റെയും നേരെ കുതിര കയറുന്നത് കാണുമ്പോള്‍ മനസ്സ്‌ പിടച്ച് പോകാറുണ്ട്. അക്കമിട്ടു അതെ നാണയത്തില്‍ തിരിച്ചു പറയാന്‍ ശേഷിയുള്ള ആണായി പിറന്നവര്‍ മുസ്ലിമുകള്‍ക്കിടയില്‍ ഇല്ല എന്ന വ്യാചേന ഇവരുടെ കുതിര കയറ്റം കാണുമ്പോള്‍ സംയമനം പാലിക്കുന്നത് ഞങ്ങളെ ഖുറാന്‍ പടിപിച്ച ഒരു മഹത്തായ സംസ്കാരം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ്. "നന്മയും തിന്മയും സമമാവുകയില്ല, തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക, എന്നാല്‍ നിന്റെ കൊടിയ ശത്രു പോലും നിന്റെ ആത്മ മിത്രമായി തീരും." ഈ മഹത്തായ പാഠം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളില്‍ നിന്ന് നിങ്ങള്‍ നന്മ മാത്രം പ്രതീക്ഷിക്കുക.

ഇത്രയും പറയേണ്ടി വന്ന ഒരു വര്‍ത്തമാന കാല സാഹചര്യം ഇന്ന് കേരള മുസ്ലിമിന് ഉണ്ടായി എന്നതും, വിവരകേട്‌ മാത്രം കൈ മുതലായ കുറെ മനുഷ്യ മൃഗങ്ങള്‍ മുസ്ലിമിന്റെ അസ്തിത്വത്തിന് ഭീഷണിയായി ഇന്ന് മലയാള മണ്ണില്‍ ഉണ്ട എന്നതു കൊണ്ടുമാണ്..

ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യ മന്ത്രിയുടെ തരം താണ ചില പ്രസ്താവനകള്‍ കേള്കുമ്പോള്‍ അദ്ധേഹത്തിന്റെ അല്പജ്ഞാനത്തില്‍ സങ്കടം തോന്നിപ്പോകാരുണ്ട്. മുമ്പ്‌ മലപ്പുറത്തെ കുട്ടികളെ പരീക്ഷയില്‍ കോപ്പി അടിക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കാന്‍ അദ്ദേഹം ചില കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തി..ആ ശ്രമം അമ്പേ തെറ്റാണെന്ന് തെളിയിച് മാപ്പിള മക്കള്‍ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ വരെ വിരാജിക്കുന്ന ഒരു അവസ്ഥയില്‍ ജില്ല ഇന്ന് മുമ്പിലാണ്. മുസ്ലിം ലീഗ് രാഷ്ട്രീയതോടുള്ള അദ്ധേഹത്തിന്റെ അന്ധമായ വിരോധം ഇത്തരം നിലവാരം താണ അവസ്ഥയിലേക്ക് അദ്ധേഹത്തെ എതിച്ചതില്‍ നമുക്ക്‌ സഹതപിക്കാം...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഒരു കാര്യം സുതരാം വ്യക്തമാണ്. തനി മാപ്പിളമാരായ മലപ്പുറത്തെ മക്കളെ വിദയഭ്യാസപരമായി ഉയര്‍ത്താന്‍ സി. എച്ച്. കാണിച്ച ദീര്ഘ വീക്ഷണം ഒന്ന് മാത്രമാണ് മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നിധാനം. വിറക്‌ വെട്ടികളും വെള്ളം കൊരികലുമായ ഒരു ജനതയുടെ പിന്‍ഗാമികള്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമായത്‌ അദ്ദേഹം തുടങ്ങി വെച്ച ഒരു ജാഗരണത്തിന്റെ ഭാഗമാണ്... എന്റെ വിദ്യഭ്യാസത്തിന്റെ മുഴുവന്‍ തലവും കടന്നു പോയത്‌ സി. എച്ചിന്റെ പാര്‍ട്ടി ഉണ്ടാക്കി എടുത്ത സ്ഥാപനങ്ങളുടെ അകതലങ്ങളിലൂടെ ആണ്. പിന്നിട്ട വഴികളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ സ്വാധീനം എത്രയുണ്ടെന്ന് ഇന്ന് ഞാന്‍ അറിയുന്നു..ഒരു നന്മ ആര് ചെയ്താലും അതിനെ പ്രോത്സാഹിപ്പികുകയും അന്ഗീകരിക്കുകയും ചെയ്യാനുള്ള വിശാല മനസ്കത മനുഷ്യത്വത്തിന്റെ പരിപാവന പ്രതീകമാണ്. ആ അര്‍ത്ഥത്തില്‍ മാറി മാറി വരുന്ന ഗോവെര്‍മെന്റുകളില്‍ അധികാരം പന്കിട്ടപ്പോഴൊക്കെ മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ്‌ ക്രിയാത്മകമായി കൈ കാര്യം ചെയ്തു വന്നത് അഭിനന്ദനീയമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരിച്ചു വലുതാക്കി നടത്തുന്ന രാഷ്ട്രീയ പകപോക്കലുകല്‍കപ്പുരത് നന്മയുടെ വിത്തുകളെ പാകി മുളപ്പിച്ചു വളര്തി വലുതാകാന്‍ പ്രതിജ്ഞ എടുകുക്കുക എന്നതാവണം നമ്മുടെ നിലപാട്.

ഏററവും ഒടുവില്‍ കേരളത്തെ ഒരു ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമിക്കുന്നു എന്ന വര്‍ഗീയ വിത്ത്‌ പാകിയപ്പോള്‍ ഒരു മുഖ്യമന്ത്രിയുടെ വിവരമില്ലായ്മ മറ്റൊരു മഠയന്റെ പുലഭ്യം പറച്ചിലായി മാത്രം കണ്ടാല്‍ മതിയെന്ന് തോന്നുന്നു..പക്ഷെ ചില തിരുത്തലുകള്‍ അനിവാര്യമാണ്..മുസ്ലിമിന്റെ കുടുംബ ജീവിതവും അതിന്റെ ലക്ഷ്യവും എന്താണെന്നും അവര്‍ അതിനെ എങ്ങനെ നോക്കി കാണുന്നു എന്നും...എന്റെ കുടുംബം ആണ് എന്നും എന്റെ ശക്തി...സമൂഹത്തില്‍ നില നില്‍കുന്ന ആരാജകത്വങ്ങളില്‍ മിക്കവാറും ലൈംഗിക അരാജകത്വമാണ്. കുത്തഴിഞ്ഞ ജീവിതം ശീലമാക്കിയ ഒരു ജനതയുടെ മുമ്പില്‍ ഇസ്ലാമിക കുടുംബ ജീവിതം വരച്ചു കാണിക്കുന്ന നന്മയുടെ കുറെ വഴി അടയാലങ്ങളുണ്ട്. സദാചാര ബോധത്തിന്റെയും നന്മയുടെയും വഴി അടയാളങ്ങള്‍ കുടുംബ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചാണ് മുഹമ്മദെന്ന പ്രവാചകന്‍ ഒരു ജനതയുടെ ജീവിത രീതിയെ മാറ്റി മരിച്ചതു. ആ പാത തന്നെയാണ് ഓരോ മുസ്ലിമും പിന്തുടരുന്നത്. ബന്ധങ്ങളുടെ മൂല്യം നഷ്ടപെട്ടത് കൊണ്ട് മാത്രമാണല്ലോ വൃദ്ധ സദനങ്ങള്‍ ഉദ്ഘാടനം ചെയ്യപെടുന്നത്. ഇപ്പോള്‍ കൂണ് കണക്കെ മുളക്കുകയും ചെയ്യുന്നു..ജീവിത സൌഭാഗ്യങ്ങളില്‍ ഒരു മുസല്‍മാനു ലഭിക്കുന്ന വലിയൊരു നിധിയാണ് മക്കള്‍ എന്നത്. അത് കൊണ്ട് തന്നെയാണ് മുസ്ലിമിനെ സംബന്ധിചിടത്തോളം മക്കളും മക്കളുടെ എണ്ണവും പ്രിയപെട്ടതാവുന്നത്. അംഗ ബലത്തിന്റെ പേരില്‍ ഒരു ധ്രുവീകരണം സമൂഹത്തില്‍ സൃഷ്ടിക്കല്‍ മുസ്ലിമിന്റെ ലക്ഷ്യമായി എവിടെയും പടിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ബഹു മുഖ്യ മന്ത്രിക്കുള്ള ആശങ്ക നമുക്ക്‌ തീരെ ഇല്ല.



കുടുംബ ജീവിതത്തിന്റെ വതായനാങ്ങള്‍ ഞാന്‍ ഇനിയും തുറന്നിട്ടില്ല. പക്ഷെ വിചാരവും വികാരവുമുളള പച്ച മനുഷ്യന്‍ തന്നെയാണ് ഞാനും. മുമ്പ്‌ പലരും കുടുംബ ജീവിത സ്വപ്നങ്ങളെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. അവരോടൊക്കെ പറഞ്ഞ മറുപടി അഭിവന്ദ്യ മുഖ്യമന്ത്രിക്കും സമാനചിന്താഗതിക്കാര്‍ക്കും വേണ്ടി ഒരിക്കല്‍ കൂടി കോറിയിടട്ടെ! ഞാനും ഒരു മാപ്പിളയാണ്..മലപ്പുറത്തുകാരന്‍..പത്തു മക്കളുടെ പിതാവകണമെന്നു ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി....എന്റേതെന്നു പറയാന്‍ പത്തു മക്കള്‍ വേണം. വീടിനും കുടുംബതതിതിനും എന്റെ നാടിനും ഉപകാരപെടുന്ന സല്സ്വഭാവികളായ പത്തു മക്കള്‍...അവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ഒരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ മുതലെടുപ്പ് നടത്താനല്ല മറിച്ചു അന്തസ്സും ആത്മാഭിമാനവും മനുഷ്യതവും മരിച്ചിട്ടില്ലാത്ത പത്തു മക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ കഴിഞ്ഞെല്ലോ എന്നാശ്വസിച് അഭിമാനം കൊള്ളാന്‍ വേണ്ടി.....അതെന്റെ പരലോക ജീവിതത്തിനു മുതല്കൂട്ടാകാന്‍ വേണ്ടി....അല്ലാതെ ഒന്നിനും കൊളളാത്ത ഒന്നോ രണ്ടോ എണ്ണതിനു ജന്മം നല്‍കി മുഖ്യമന്ത്രിയെപ്പോലെ വിലപിക്കുന്ന കുറെ ആളുകള്‍ക്ക് വിലാപത്തിന് സാഹചര്യം സൃഷ്ടിക്കണം എന്നെനിക്കുട്ദെശമില്ല...... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന ഞാന്‍ അറിയുന്ന ഒരുപാട് ബാപ്പമാര്‍ എന്റെ അറിവിലുണട്. അവരുടെ പിന്‍ഗാമിയാവാന്‍.... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന എന്റെ ഉപ്പയെ ഞാന്‍ പലവുരു അറിഞ്ഞിട്ടുണ്ട്...ആ ഉപ്പാക്ക് അന്തസ്സുള്ള കുറെ പേര മക്കളെ സമ്മാനിക്കാന്‍.............ഇങ്ങനെ നീണ്ടു പോകുന്നു എന്റെ ലക്‌ഷ്യം...

ഭരണഘടന അനുവദിച്ചു തന്ന നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇഷ്ടപെട്ട മതം വിശ്വസിക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്ന മതപരമായ ബാധ്യതയും ഞങ്ങള്‍ മുസ്ലിംകള്‍ ഇന്ത്യ രാജ്യത് ചെയ്യുന്നുണ്ട്. അവിടെ ആരെങ്കിലും മുസ്ലിമായി ജീവിക്കുന്നുവേന്കില്‍ അത് ഇസ്ലാമിന്റെ മഹത്വം കൊണ്ട് മാത്രമാണ്, അല്ലാതെ ഞങ്ങളുടെ വ്യക്തി മഹാത്മ്യം അല്ല. ആണെന്ന് അവകാശപ്പെടുന്നുമില്ല.

ലൌ ജിഹാദിന്റെയും മറ്റും പേര് പറഞ്ഞു മുസ്ലിംകളുടെ മേല്‍ കുതിര കയറിയപ്പോഴും ഞങ്ങള്‍ മൌനം പാലിച്ചത് ഖുറാന്‍ ഞങ്ങളെ പഠിപ്പിച്ച രീതി അതായത്‌ കൊണ്ട് മാത്രമാണ്. കംമമ്യുനിസതിന്റെ ആശയ ദാരിദ്ര്യം ശക്തമായ അടിയൊഴുക്ക് സൃഷ്ടിച്ചു തുടങ്ങിയപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്..നാമധാരികളായ മുസ്ലിമുകളും, വ്യക്തി വിരോധങ്ങലുടെയോ മറ്റു പ്രശ്നങ്ങളുടെ പേരിലോ മാത്രം അല്പം ചില ആളുകള്‍ കൂടി മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞു അച്ചുതാനന്തന്റെ പിറകില്‍ ഉണ്ടായേക്കാം. പക്ഷെ അതും ചോര്‍ന്നു പോകുന്ന ഒരു കാലം അതി വിദൂരതല്ല..

ഒന്നോര്‍ക്കുക ഞങ്ങളെ പ്രകൊപിതരക്കാന്‍ നിങ്ങള്‍ എന്ത് പറഞ്ഞു വന്നാലും ശരി, ഞങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്ന ആളുകളല്ല...പ്രതികാരത്തിന് എല്ലാ നിലക്കും കഴിവുണ്ടായിരുന്ന ഒരു കാലത്ത്‌ മാപ്പെന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥ തലം പ്രായോഗിക ജീവിതത്തിലൂടെ കാണിച്ചു തന്ന മാഹനായ ഒരു മനുഷ്യന്‍ പഠിപ്പിച്ചു തന്ന ഉന്നതമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരുത്തമ സമൂഹത്തിന്റെ ഭാഗമാണ് ഞങ്ങള്‍...നിങ്ങളെപ്പോലെ തിരിച്ചറിവ് നഷ്ടപെട്ടാല്‍ നമുക്കിടയില്‍ പിന്നെന്താണ് വ്യത്യാസം..???

17 comments:

  1. i have a simple doubt,
    what is the problem of comment by CM?
    he only mentioned about PFI, not about all muslims.
    and as you also know PFI is inspired by MOUDOODI.
    so they are trying to build a islamic country in a non islamic way.
    the thing here we have to notice is that, the way which CM said to become this as islamic country may be false.
    but all terrorist groups like JI, PFI etc are trying to build an islamic country.
    and CM mentioned only that.
    so dont take the snake which is the VELI to muslims shoulder..

    ReplyDelete
  2. @റഹിം ...നിന്റെ സംശയത്തിനു മറുപടി പറയാന്‍ സമയം ആയിട്ടില്ല...അല്പം കൂടി ക്ഷമിക്കുക..മറുപടി ഞാന്‍ തന്നെ പറയും...ഇന്ഷ അല്ലഹ്

    ReplyDelete
  3. ..പത്തു മക്കളുടെ പിതാവകണമെന്നു ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി....എന്റേതെന്നു പറയാന്‍ പത്തു മക്കള്‍ വേണം. വീടിനും കുടുംബതതിതിനും ഉപകാരപെടുന്ന സല്സ്വഭാവികളായ പത്തു മക്കള്‍..

    ഏന്റെ നാടിനും എന്നു കൂടി ചെര്ക്കാമായിരുന്നു എന്നാല്‍ ഒരൊറ്റ വാക്കില്‍ സംശയാലുക്കള്‍ക്കെല്ലാം ഉള്ള മറുപ്ടി ആയേനേ.
    പിന്നെ പത്തു മക്കള്‍ എന്‍റെ മനസ്സിലും ഉള്ള മനോഹരസ്വപ്നമാണത്. പക്ഷെ രണ്ടെണ്ണത്തിനെ നല്ലൊരു വിദ്യഭ്യാസം കൊടുത്തു വളര്ത്താന്‍ തുടങ്ങിയതോടെ ആ മോഹത്തിനു തല്കാലം താഴിട്ടു

    ReplyDelete
  4. @manu
    അതെ..അത് ശരിയാണ്....അതും കൂടി ചേര്‍ത്തിട്ടുണ്ട്...:-)

    ReplyDelete
  5. @ rahim
    "but all terrorist groups like JI[??????], PFI etc are trying to build an islamic country"
    irikunna komb vettunna pavam...!!!

    ReplyDelete
  6. da 10 ennam kooduthalalle engane theetti potum...ini ninte kashtakaalathinu ni karuthiya pole aavaathe onnu leagu,aduthath pfi,pinne ji,pinne pdp ellam aayaaloo...pani paaalum mone

    ReplyDelete
  7. വി.എസിന്റെ ജല്പനങ്ങളോടുള്ള പ്രതികരണമാണല്ലോ .അദ്ധേഹത്തിന്റെ ഉള്ളിന്റെ ഉള്ളിലുള്ള മറ്റൊരു വി.എസ് ഇങ്ങിനെ ഇടയ്ക്കൊക്കെ പുറത്ത് ചാടാറുണ്ടല്ലോ..



    > തനി മാപ്പിളമാരായ മലപ്പുറത്തെ മക്കളെ വിദയഭ്യാസപരമായി ഉയര്‍ത്താന്‍ സി. എച്ച്. കാണിച്ച ദീര്ഘ വീക്ഷണം ഒന്ന് മാത്രമാണ് മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നിധാനം. <

    ഈ പ്രസ്തവന വാസ്തവ വിരുദ്ധമായതിനാൽ വിയോജിക്കുന്നു.

    തനിമാപ്പിള എന്നത് കൊണ്ട് എന്താണിവിടെ ഉദ്ദേശിച്ചത് ?


    ഇവിടെ കൊടുത്ത ചിത്രത്തിൽ 11 കുട്ടികളുണ്ട് 10 നു ഒന്ന് ഫ്രീ :)

    ReplyDelete
  8. @basheer
    "തനി മാപ്പിള" എന്നതാണ് പ്രശ്നം എങ്കില്‍ ഞാന്‍ തെറ്റായൊന്നും ഉദ്ദേശിച്ചില്ല. വിവരവും വിദ്യാഭ്യാസവും ഉന്നതന്റെയും പ്രമനിയുടെയും കയ്യിലായിരുന്ന ഒരു കാലത്ത്‌ നാടന്‍ ജീവിത ശൈലിയുമായി ജീവിച്ചു എഴുത്തും വായനയും അറിയാതെ വൈജാനികമായി വട്ടപ്പോജ്യമായിരുന്ന ഇന്നലെകളില്‍ ജീവിച്ച ഒരു മുസ്ലിം സമൂഹത്തിന്റെ ചിത്രത്തെ കുറിച്ചാണ്... !

    ReplyDelete
  9. CM minte marapidichu nee ninte kalliyan kaariyavum parannalloda

    kurachu kshamikada samayamakumpol ninne njangal kettikkum thirakku koottalle..........

    ReplyDelete
  10. Anonymous5:02 pm

    r u trying to ratify what happened in muvattupuzha ? i m from muvatupuzha.we r living in secular state. if we watch properly we realise that things are changed a lot in respect of the muslim community in the past 10-15 yrs.while other religions becoming more broader,islam becoming more narrower.religion is good for every human being.but religious extremism is not at all good.

    ReplyDelete
  11. @ Anonymous

    എന്റെ മതം തീവ്രവാദമല്ല. മുവാറ്റു പുഴ സംഭവം ന്യായീകരിക്കാന്‍ ഞാന്‍ ഇല്ല..എന്റെ മുന്‍ പോസ്റ്റുകള്‍ വായിചിരുന്നെങ്ങില്‍ താന്കള്‍ അങ്ങനെ പറയില്ല...വിവരമില്ലായ്മ ഇസ്ലാമിന്റെ തലയില്‍ കെട്ടി വെക്കാന്‍ ഞങ്ങള്‍ സമ്മത്തിക്കില്ല...

    ReplyDelete
  12. @niyas
    am expecting your reply..
    one request..
    dont behave like a ordinary muslim league worker who swallows whatever the leaders saying..
    you are wise and intelligent, so please think what he said, read the news papers atleast carefully, then react.
    @sofi..
    please read my comment as " all terrorist group like JI, PFi etc trying to build an islamic country in a non islamic way".and another thing i didnt get you what you mean by "irikkunna kombu vettunna paavam"

    ReplyDelete
  13. Anonymous5:40 pm

    Sorry today is my first visit to your blog.

    We all know that VS is a good for nothing old man who lost his sense.In past also he made these kind of funny statements.In other way we can treat his statement as CPM's political trick.Take it easy...we are educated/qualified guys ..

    I want to be known as a human being without having a religious label.
    വിവരമില്ലായ്മ ഇസ്ലാമിന്റെ തലയില്‍ കെട്ടി വെക്കാന്‍ ഞങ്ങള്‍ സമ്മത്തിക്കില്ല

    The above words itself shows that u r too much bothered about the comments to Islam.U r trying to expose more about ur religion.Kindly remember all these religions are created by human beings only.There is only one GOD.

    If we start to react against all the comments made by all people in the world,we wont be having peace of mind.

    There are good and bad things in the world,we have take the good ones and scrap the bad.Thats why God created us as human being with sense.
    Cool man..take it easy.

    ReplyDelete
  14. niyas paranju pattikkaruthu

    ReplyDelete
  15. @raiku
    ഞാന്‍ ഒരു സാധാരണ മുസ്ലിംലീഗ് കാരനെപ്പോലെ പെരുമാറരുത്‌ എന്ന് പറഞ്ഞു കണ്ടു..പിന്നെ സാധാരണ മുസ്ലിം ലീഗ് കാരന്റെ മുതുകത്ത്‌ ചവിട്ടി എന്റെ പുറത്ത്‌ കയറണ്ട...ഞാന്‍ വളര്‍ന്നു വന്ന ഒരു സാഹചര്യത്തില്‍ മുസ്ലിം ലീഗ് സമൂഹത്തിനു ചെയ്ത നന്മകള്‍ എന്റെ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെട്ടു എന്ന് മാത്രമേ ഞാന്‍ എഴുതിയുള്ളൂ..മുസ്ലിം ലീഗ് വിരോധ കണ്ണട ധരിചെങ്കില്‍ ഊരി വെച്ച് നോക്കുക അപ്പോള്‍ നന്മയുമായി സഹകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള ഒരു മനസ്സ്‌ താങ്കള്‍ക് കാണാന്‍ കഴിഞ്ഞേക്കാം...എനിക്ക് രാഷ്ട്രീയം വശമില്ല...താങ്കളും പത്ര മാധ്യമങ്ങള്‍ വായിക്കരുണ്ടല്ലോ...??
    മുസ്ലിം നാമധാരികളായ ചിലയാളുകള്‍ ഇസ്ലാമിന്റെ പേര് പറഞ്ഞു ഓരോ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍, അജണ്ടകള്‍ തീരുമാനിക്കുമ്പോള്‍ ആ കണ്ടതും കേട്ടതും തന്നെയാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂട നേതാവിനോട് എനിക്ക് സഹതാപമേ തോന്നുന്നുള്ളു...താങ്കളോടും അതെ തോന്നുന്നുള്ളൂ....എന്റെ എഴുത്ത കൊണ്ട് ഞാന്‍ ഉധേഷിച്ചടും അതെ ഉള്ളു..ഇമാം ഗസ്സാലി പറഞ്ഞ പോലെ ഇസ്ലാം എന്നത് ഈ കാണുന്ന മുസ്ലിമ്കളല്ല മറിചു ഖുറാനും പ്രവാചക അധ്യപനങ്ങളുമാണ്..അതിനപ്പുറത്തുള്ള നാമധാരികളായ മുസ്ലിമുകള്‍ ചെയ്യുന്നത് ന്യായീകരിക്കാനോ, അവരുടെ ചെയ്തികള്‍ ഇസ്ലാമിന്റെ കണക്ക് പുസ്തകതിനുള്ളില്‍ എഴുതി വെക്കനോ ശ്രമിക്കുന്നവരോട് "വായ തുറക്കുന്നുവേങ്കില്‍ നല്ലത് പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക" എന്നെ പറയാനുള്ളൂ..

    ReplyDelete
  16. niyas fantastic daaa
    nhaan muzhuvan vaaayichu. yenikkisttaaayi.

    ReplyDelete
  17. അനാമിക പറഞ്ഞു...
    2010, ജൂലൈ 28 11:29 pm
    നിയാസ്‌
    നല്ല ശ്രമം.. മക്കളെ ജനിപ്പിച്ച് അവര്‍ക്ക് തോന്നിയപോലെ ജീവിക്കാന്‍ വിടുന്ന , മക്കളെ വളര്‍ത്താന്‍ നേരമില്ലാതെ അന്യമതസ്ഥരുടെ നെഞ്ചത്ത്‌ കയറിയിരുന്നു മതവിരോധം മതരോഗം വളര്‍ത്തുന്ന ചില നശിച്ചു നാരാണക്കാല്ല് പിടിച്ച ജന്മങ്ങള്‍ക്ക് പേടി സ്വപ്നമാകുക.
    ജനിപ്പിച്ചട്ടവര്‍ക്ക് സഹജീവികളുടെ കഴുത്തറുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന മതഭ്രാന്ത് മൂത്ത അച്ഛന്‍മാര്‍ക്കിടയില്‍ നിയാസ്‌ വേറിട്ട്‌ നില്‍ക്കട്ടെ.
    നന്മ പറഞ്ഞു കൊടുത്ത് , സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു അവരെ നീ ലോകത്തിനു മാതൃകകള്‍ ആക്കുക
    അഭിനന്ദനങ്ങള്‍

    ReplyDelete