Thursday, June 24, 2010

പറയാന്‍ ബാക്കി വെച്ചത്

ചില കാര്യങ്ങള്‍ അങ്ങനെയാണ്. പറയണം എന്ന് കരുതിയാലും അപാരമായ ധൈര്യം നമ്മെ അതിനു സമ്മതിക്കാറില്ല. എത്രയോ സമയത്ത് തരിച്ചു നിന്ന് പോയിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാനാ എന്റെ ധൈര്യം അപാരമായിരുന്നു. പിന്നെ പണ്ടേ കൈ മുതലായുള്ള ക്ഷമയും. ഇത് രണ്ടും കൈമുതലയുണ്ടായപ്പോള്‍ ഞാന്‍ മൌനം പാലിച്ചു.. "മൌനം വിദ്വാന് ഭൂഷണം".

2000 നു ശേഷം ഞാന്‍ ഗള്‍ഫില്‍ യാത്ര പോകുന്ന അടുത്ത കുടുംബക്കാരുടെ പെട്ടി കെട്ടി എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ നൈപുണ്യം നേടിയിരുന്നു. ജോലിക്ക് പോകുന്നവര്‍, ഹജ്ജിനു പോകുന്നവര്‍, അങ്ങനെ പല ആവശ്യങ്ങള്‍ക് വേണ്ടി പോകുന്നവര്‍ക്കുള്ള ഈ ഒത്താശ ചെയുന്നതില്‍ ഒരു വലിയ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു...

ഒരു ദിവസം ഉമ്മ പറഞ്ഞു...ഇന്ന് നിന്റെ എളാപ്പ വരുന്നുണ്ട്..നിന്റെ ഉപ്പാനേ എളാപ്പ വിളിച്ചിരുന്നു... ഓ.എയര്‍പോര്‍ട്ടില്‍ പോകണമല്ലോ...ഞാന്‍ തയാറായി...എല്ലാവരെയും കൊണ്ട് ഐര്പോര്‍തിലെത്തി..ഒരു ബറ്റാലിയന്‍ ഉണ്ട..പ്രിയതമനെ മൂന്നു വര്‍ഷത്തിനു ശേഷം കാണാനുള്ള കൊതിയില്‍ എളാമ മുന്നില്‍, ബാപ്പാന്റെ വരവും കാത്ത് മക്കള്‍, പിന്നെ എന്റെ ഉപ്പ, സഹോദരങ്ങള്‍..വിമാനം ഇറങ്ങിയതായി ഡിസ്പ്ലേ വന്നു..ആദ്യം കണ്ടത്‌ ഞാന്‍..വിവരം ഞാനെല്ലവരെയും അറിയിച്ചു. ഇവന്‍ ഒരു സംഗതി ആണല്ലോ എന്നാ മട്ടില്‍ പിന്നെ എല്ലാവരും ഞാന്‍ ചെയുന്നത് നോക്കി നിന്നു.. ഞാന്‍ കുറെ തെക്കോട്ടും വടകൊട്ടും നടന്നു.. കൂടെ പഠിച്ചിരുന്ന ഒരുതന്‍ എയര്‍ ഇന്ത്യ യില്‍ ജോലി ചെയ്തിരുന്നു. അവന്‍ പുറത്ത്‌ വന്നു. അവനോടു ഇങ്ങനെ ഒരു ആള്‍ ഉണ്ടോ ന്നു നോക്കി വരാന്‍ പറഞ്ഞു.

ചുരുക്കി പറഞ്ഞാല്‍ രണ്ടു മനിക്കൂരിനു ശേഷം എളാപ്പ പുറത്തിറങ്ങി..എളാപ്പാ... എന്ത് പററി ..മനുഷ്യന്‍ കാത്തിരുന്നു മുഷിഞ്ഞു..എന്ത് പറയാനാ ഒരു നക്കി എമിഗ്രറേഷന്‍..ലോകത്ത്‌ എവിടേം ഇത് ഉണ്ടാകില്ല..ലോകം കാണാത്ത ഞാന്‍ ഒരു നോട്ടം നോക്കി..ഹും വലിയ വര്‍ത്താനം പറയുന്നു...ഞാന്‍ അങ്ങ് ക്ഷമിച്ചു...നമ്മുടെ വിലപെട്ട ഒന്നോന്ന്നര മണിക്കൂര്‍ പോയികിട്ടി..

പിന്നെ എയര്‍പോര്‍ട്ടില്‍ ആരെയെങ്കിലും എടുക്കാന്‍ പോയാല്‍ ഇതേ അവസ്ഥ..എമിഗ്രറേഷെനെ തിന്നുന്നു...

മറ്റൊരിക്കല്‍.......

രാത്രി വൈകി യാണ് വീട്ടില്‍ എത്തിയത്. എന്നെയും കാത്തു വല്യുമ സിറ്റ് ഔട്ടില്‍ ഇരിക്കുന്നുണ്ട്...വീട്ടില്‍ എത്തിയതും എന്റെ മൊബൈല്‍ റിംഗ് ചെയ്തു..അന്ന് ഞാന്‍ ഒരു സംഭവമായിരുന്നു. മൊബൈല്‍ ലില്‍ എനിക്ക് ഒരു ദിവസം എത്രയാ വിളികള്‍..ഈ വിളി അല്പം ദൂരെ നിന്നായിരുന്നു. ബഹ്ൈറനില്‍ നിന്ന്. എന്റെ ജേഷ്ഠ സുഹ്ര്ത്ത് സുബൈര്‍ പീടിയേക്കല്‍ ആണ്...എന്നോടുള്ള സര്‍വ്വ ആദരവും നില നിര്‍ത്തി അവന്‍ പറഞ്ഞു ..മാക്കാനെ ഇക്കാകയാ...ഞാന്‍ നാളെ വെളുപ്പിന് എയര്‍ പോര്‍ട്ടില്‍ എത്തും... നീ വരുമല്ലോ അല്ലെ..?സാധനം ഒന്നും ഇല്ല.. കയ്യും വീശി ആണ് വരുന്നത്..ഹാവൂ സമാധാനം ആയി...ബൈക്ക്‌ മതി..

ഉമ്മാ..രാവിലെ ചായക്ക്‌ ഒരാള്‍ അധികം ഉണ്ടാകും...ഉമ്മ ഹാപ്പി ആണ്..ഉമ്മയും ബാപയും അങ്ങനെ ആയിരുന്നു... ഭക്ഷണത്തിന് ഒരാള്‍ അധികം ഉണ്ട എന്ന് പറഞ്ഞാല്‍ നിറഞ്ഞ സന്തോഷം..

ഞാന്‍ സുബിഹി നമസ്കരിച് എന്റെ കൈനടിക്‌ ഹോണ്ട എടുത്ത് എയര്‍പോര്‍ട്ടില്‍ പോയി..വളരെ വൈകിയിട്ടും ആളെ കാണുന്നില്ല. വിളി വന്നിരുന്നു. ഫ്ലൈറ്റ് ഇറന്ങ്ങിട്റ്റ് ഒരു രണ്ടു മണിക്കൂര്‍ ആയി...ഒടുവില്‍ ആളെത്തി...കോട്ടും സ്യുട്ടും ഇട്ടു ഒരു വലിയ കാര്‍ട്ടൂന്‍ പെട്ടിയും ഹാന്‍ഡ്‌ ബാഗും തള്ളി ഇക്കാക്ക എത്തി..പടച്ചോനെ ഇനി ഇപ്പോള്‍ എന്താ ചെയ്യുക..ഈ പെട്ടി എന്താക്കും..അപ്രദീക്ഷിതമായി ആരോ കൊണ്ടുകൊടുത്ത അല്പം സാധനങ്ങള്‍ പെട്ടിയില്‍ ആക്കി പോന്നതാ.. ഒടുവില്‍ തീരുമാനം ആയി. ഹാന്‍ഡ്‌ ബാഗ് മുന്നില്‍ വെച്ച് സുബൈര്ക കോട്ടും സ്യുട്ടും ഇട്ടു ബൈക്ക്‌ ഓടിക്കും..കാര്‍ട്ടൂണ്‍ തലയില്‍ വെച്ച് ഞാന്‍ പിറകില്‍ ഇരിക്കും...വണ്ടി നീങ്ങി..അനെകായിരങ്ങളെ സാക്ഷി നിര്‍ത്തി മോങ്ങതെക്ക്‌...ഞാന്‍ ചോദിച്ചു..വിമാനം ഇറന്ഗീട്ടും എന്തേ വൈകി..? നേരത്തെ വന്നാല്‍ ഈ പോക്ക്‌ ആരും കാണൂലായിരുന്നു..ഒന്നും പറയണ്ടാ..മുടിഞ ഒരു എമിഗ്രെഷന്‍ ....

ഇങ്ങനെ എത്രയോ പേര്‍ ആണയിട്ടു പറഞ്ഞിട്ടുണ്ട്..എമിഗ്രെഷന്‍ കടമ്പയെ കുറിച്ച്..

ഒടുവില്‍ ഞാനും പ്രവാസിയായി..ഈ എമിഗ്രെഷന്റെ ചൂട് ആറു തവണ അനുഭവിച്ചു കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍...പണ്ട് എല്ലാവരെയും മനസ്സില്‍ ഒന്ന് പിരുപിരുതത്തിനു കിട്ടിയ ശിക്ഷ..നമ്മുടെ പതിവ് ആയുദമായ ക്ഷമ കയ്യില്‍ എടുക്കും..വേറെ ഒന്നും ഇല്ലല്ലോ..!

എന്നാല്‍ അവസാന യാത്രബഹു രസമായി. 2010 മെയ്‌ രണ്ടിന് പുലര്‍ച്ചെ മൂന്നര മണിക്ക് എമിരേറ്റ്സ് വിമാനത്തില്‍ ആയിരുന്നു ദുബായ് യില്‍ നിന്നും യാത്ര. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനം വാങ്ങി വിമാനത്തില്‍ എത്തിയപ്പോഴേക്കും എല്ലാവരും കയറി കഴിഞ്ഞിരുന്നു. എന്നെ കണ്ട മാത്രയില്‍ ആ സുന്ദരി പറഞ്ഞു ...ഗുഡ് മോര്‍ണിംഗ് സര്‍.. ഞാനും വിട്ടുകൊടുത്തില്ല...വെരി ഗുഡ് മോര്‍ണിംഗ്...എന്തോ അവള്‍ എന്റെ സീറ്റ്‌ ബിസിനസ്‌ ക്ലാസ്സില്‍ അപ്ഗ്രടെ ചെയ്തു.. അങ്ങനെ രാജകീയ സ്റ്റൈലില്‍ കോഴിക്കോടെത്തി.. ബിസിനസ്‌ ക്ലാസ്സ്‌ യാത്രക്കാര്‍ ആദ്യം ഇറങ്ങും... ഞാന്‍ ഓടി വാതിലില്‍ നിന്നു. ഡോര്‍ തുറന്നതും എമിഗ്രറേശനിലെക്ക് കുതിച്ചു. പടച്ചോനെ ചതിച്ചു..മുന്നില്‍ ഒരു നീണ്ട വരി. രണ്ടേ രണ്ടു ഓഫീസര്‍മാറ് ഇരുന്നു കുത്തുന്നു. ഉപ്പയെ വിളിച്ചു. ഒന്‍പതു മണി..പത്തു മണി..പതിനൊന്നു മണി..രക്ഷ ഇല്ല...അതിനിടയില്‍ അല്പം പ്രായം ചെന്ന ഒരു ശബ്ദം എന്റെ മുന്നില്‍ നിന്നും പൊങ്ങി..അന്‍പതിനു മുകളില്‍ പ്രായം ഉള്ള ആ മനുഷ്യന്‍ സൌദിയില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നതാണ്...തന്റെ മുന്നില്‍ ഉള്ള എമിഗ്രേഷന്‍ ഓഫീസിരുടെ മുഖത്തു നോക്കി അയാള്‍ ചോദിച്ചു.."എടാ നീ എന്താ കളളുകുടിചിട്ടുണ്ടോ.. ? നിന്റെ കുത്ത് കാണുമ്പോള്‍ നിനക്കെന്തെങ്ങിലും തരാന്‍ തോന്നും" ഞാന്‍ പറഞ്ഞു ...അടിപൊളി...അയാള്‍ സംസാരിച്ചു തുടങ്ങി.."ഞാന്‍ മൂന്ന് കൊല്ലത്തിനു ശേഷം വരികയാ..ആരാന്റെ നാട്ടില്‍ ഈ ഇടങ്ങറൊന്നും ഇല്ല..അവനവന്റെ നാട്ടില്‍ ഈ നായിക്കള്‍ക്ക് എന്താ ഇങ്ങനെ ഒരു കോലം." ജനം ആര്‍പ്പ് വിളിയോടെ കയ്യടിച്ചു..ഞാനും...ചെയ്തത് തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ലായിരു‍ന്നു. ആരൊക്കെയോ പറയാന്‍ ബാക്കി വെച്ചത് അയാള്‍ പറഞ്ഞു. ഒന്നുമില്ലെങ്ങിലും അതെങ്കിലും ഒരാള്‍ പറഞ്ഞല്ലോ..

എന്ത് കാര്യം... മേപ്പടിയാന്‍ പഴയത് പോലെ കുത്തികൊണ്ടേ ഇരുന്നു... പുറത്തിറങ്ങുമ്പോള്‍ ഒരുമണിയോടടുതിരുന്നു..

മൂന്നു ദിവസങ്ങള്‍ക്ക് ശേഷം എന്നെപ്പോലെ തന്നെ വന്ന ജേഷ്ടന്‍ നിഷാദ് നോട് ചോദിച്ചു..എമിഗ്രറേന്‍ എപ്പടി..അവന്‍ പരഞ്ഞു..ഈ എയര്‍പോര്‍ട്ട് തലിപൊളിക്കണം.............. ആഹ സന്തോഷമായി........

ഇതിനോടകം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയിട്റ്റ്‌ അന്തസ്സായി വീട്ടില്‍ എത്താന്‍ കഴിഞ്ഞവര്‍ എത്രയുണ്ടാകോ..? ആരെങ്ങിലും ഉണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ ആണ്...

ദിവസങ്ങള്‍ക്ക് മുന്പ്‌ രണ്ടു വാര്‍ത്തകള്‍ കേട്ടപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ കുത്തികുറിച്ചതാണിവിടെ..

:-)കണ്ണൂര്‍ എയര്‍പോര്‍ട്ട് വരുന്നു....അതിന്റെ കോലം ഇതാകുമോ..??

:-)എയര്‍ പോര്‍ട്ടില്‍ ബഹളം ഉണ്ടാക്കുന്ന യാത്രക്കാരെ നേരിടാന്‍ ഐര്പോര്‍ടിനകത്‌ പോലീസിനെ നിയോഗിക്കും....
പോലീസുകരാ ഒരിക്കലെങ്ങിലും വിദേശതു പോയി വീണ്ടും കോഴിക്കൊടിറങ്ങിയാല്‍ നിങ്ങള്‍ക്കും മനസ്സിലാവും.... എമിഗ്രേശന്‍ കടക്കാന്‍ വരി നില്‍കുന്നവന്റെ വിചാര വികാരങ്ങള്‍...

ഞങ്ങളും മനുഷ്യരാണ്. നിങ്ങള്‍ക് വേണ്ടി പിറന്ന മണ്ണ് വിട്ടു അന്യനാട്ടില്‍ ചേക്കേറാന്‍ നിര്‍ബണ്ടിക്കപ്പെട്ടവര്‍...

എന്റെ പിതാവിനോളം പ്രായമുള്ള ആ മനുഷ്യന്‍ കാണിച്ച ധൈര്യം അയാള്‍ക്ക്‌ മാത്രമേ ഉണ്ടയികാണൂ..പലരും 'പറയാന്‍ ബാക്കി വെച്ചത്' അയാള്‍ പറഞ്ഞല്ലോ..!!!!

8 comments:

  1. Muhammad Jaseer11:48 am

    I have no words to congrats this blog.. Niya, You expressed its in its perfect way.. May this blog can change our CCJ's emmigration system..!! :)

    Let's unite for a better future..

    With Love & Prayers..

    ReplyDelete
  2. Anonymous11:06 am

    അസ്സലാമു അലൈകും
    പറയാന്‍ വാകുകളില്ല നിന്റെ കീ ബോര്‍ദ്സ് ഇനിയും ചാലിക്കട്ട്റെ റബ്ബേ എന്നാ പ്രാര്‍ത്ഥനയോടെ.ഞാന്‍ അറിയാതെ എന്റെ റബ് എന്നോട് അടുപിച്ച എന്റെ സുഹ്രത്തിന്റെ നന്മ മാത്രം ആഗ്രഹ്ച്ചു കൊണ്ട് ...........

    ReplyDelete
  3. Sir, ugran athyugran iniyum anubhavangal pankuvekkuka Allahu anugrahikkatte.

    ReplyDelete
  4. Sir, ugran athyugran iniyum anubhavangal pankuvekkuka Allahu anugrahikkatte.

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്ക് നന്ദി..പലരും ഫോണ്‍ വിളിച്ചു....മെയില്‍ അയച്ചു....ഞാന്‍ എന്റെ ചില അനുഭവങ്ങള്‍ എഴുതിയതാണ്....കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എമിഗ്രഷനും ലഗേജ് കിട്ടാനും വേണ്ടി നില്‍കുന്ന സമയം ഒരു വല്ലാത്ത പരീക്ഷണമാണ്..ഇന്ന് ഓഫീസില്‍ പോയപ്പോള്‍ വീണ്ടും ഒരു വാര്‍ത്ത‍ കൂടി..."എകനോമി ക്ലാസ്സ്‌ യാത്രക്കാരുടെ അടുത്ത് നിന്നും പത്തു ശതമാനം അല്ലെങ്ങില്‍ അഞ്ഞൂറ്റി പതിനന്ജ് രൂപ ആഡംബര നികുതി ഈടാക്കും എന്ന് പ്രധാനമന്ത്രി"..... സുല്‍ഫി പറഞ്ഞ പോലെ ഇതിലും ഭേദം ബ്രിടിശുകാരന്‍ ഭരിക്കലായിരുന്നു

    ReplyDelete
  6. വെറും ഹാന്‍ഡ്ബാഗ് മാത്രമായി പോയിട്ടും 2 മണിക്കൂര്‍ നില്‍ക്കേണ്ടിവന്നിട്ടുണ്ട് എമിഗ്രേഷന്‍ കടമ്പ കടക്കാന്‍. മോങ്ങം വരെ പെട്ടിയും തലയില്‍ വച്ച് പോയ അന്നെ സമ്മതിക്കണം.

    ReplyDelete
  7. നിയാസ് ആളൊരു ജഗല്‍ സാധനാണല്ലോ. അല്ലെങ്കി പെട്ടി കുടപോലെ തലക്കു മുകളില്‍ നിവര്‍ത്തി പിടിക്കില്ലല്ലോ..
    കോഴിക്കോട് ഒരിക്കല്‍ വന്നിട്ടുണ്ട്. അതോടെ ആ പൂതി മതിയായി.. :)

    ReplyDelete
  8. പറയേണ്ടത് പറഞ്ഞു
    ആശംസകള്‍

    ReplyDelete