Wednesday, November 24, 2010
ചില അസ്വസ്ഥതകള്‍
Monday, November 08, 2010
നമുക്കും ഇങ്ങനെ പറയാന്‍ കഴിയുമോ...??
നിഷാദിന്റെ കല്യാണത്തിന് പോകാന്‍ ഓഫിസില്‍ ലീവ് നു അപേക്ഷിച്ചപ്പോഴായിരുന്നു നജ്മ വിളിച്ചു കല്യാണം പറഞ്ഞത്..അങ്ങനെയാണ് മെയ് രണ്ടാം തിയ്യതി ഞാന്‍ നാട്ടിലെത്തിയത്..ഇരു കല്യാണങ്ങളും ഭംഗിയായി കഴിഞ്ഞു. ഒരു വൈകുന്നേരം കോഴിക്കോട് നിന്ന് മടങ്ങുമ്പോള്‍ ഉമ്മി വിളിച്ചു..ഹുസൈന് കക്കാടിന്റെ ഭാര്യ മരണപ്പെട്ടിരിക്കുന്നു..നീ പോകുന്നുവെങ്കില്‍ ഞാന്‍ കൂടെ വരുന്നുണ്ട്..ഇന്നലില്ലാഹു.ക്യാ
ഞാന്‍ പുളിക്കല്‍ പോയി ഉമ്മിയെ കൂട്ടി മോങ്ങത് പോയി. അമ്മാവനും അമ്മായിയും കൂടെ കയറി. മയ്യത്ത് നമസ്കാരത്തിന് വേണ്ടി ഇമാം നിന്നപ്പോള്‍ കക്കാട് ഉസ്താത് പറഞ്ഞു. "ബുഷ്റ,ജീവിച്ചിരിക്കുന്ന സമയത്ത് ഒരുപാട വേദനകള്‍ അനുഭവിച്ചതാണ്. പരലോക ജീവിതത്തില്‍ വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ദുനിയാവിലനുഭവിച വേദന സഹായിക്കട്ടെ". തന്റെ സഹയാത്രിക മരണപ്പെട്ടത്തിന്റെ മുഴുവന്‍ പ്രയാസവും ഉസ്താദിന്റെ മുഖത്ത് നിന്ന് വായിചെടുക്കമായിരുന്നു.
എന്റെ ലീവ് കഴിഞ്ഞു ഞാന്‍ ദുബൈയില്‍ തിരിച്ചെത്തി. പലവുരു ഉസ്താദിനെ കണ്ടു. നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ കക്കാട് ഉസ്താത് എന്നും സംസരിക്കൂ.. ഒരു ശനിയാഴ്ച അല്മാനാരില്‍ ഇരിക്കവേ മോഇദീന്‍ ഉസ്താദ് കക്കാട് ഉസ്താദിന്റെ വര്‍ത്തമാ
എന്റെ അവസാനത്തെ നാട്ടില്‍ പൊക്കില്‍ ഉമ്മയുടെ കൂടെ പെരിന്തല്‍മണ ആശുപത്രിയില്‍ ഇരിക്കവേ ഉപ്പനോടു ഈ സംഭവം പറഞ്ഞു..എന്റെ ഉമ്മ നിങ്ങള്‍ ജീവിച്ചിരിക്കെ മരിച്ചാല്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ...?? മറുപടി പറയാതെ ഉപ്പ എന്റ മുഖത്തേക്ക് നോക്കി..മരുന്ന് വാങ്ങി ഉമ്മയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ഉപ്പയുടെ കൈ കൂട്ടിപ്പിടിച്ച് ഞാന്‍ ഒറ്റ വാക് പറഞ്ഞു..നിങ്ങള്‍ക്ക് പറയാന്‍ കഴിയണം..എന്റെ ഉമ്മയും ഉപ്പയും സ്വര്‍ഗത്തില്‍ എന്റെ കൂടെ വേണം...അപ്പോഴേക്കും ഞങ്ങള്‍ ഉമ്മയുടെ അടുത്തെത്തിയിരുന്നു..
ഇന്ന് എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു..എന്റെ ഭാര്യയെ കുറിച്ച് എനിക്കും ഇങ്ങനെ പറയാന്‍ കഴിയണം. ഉപ്പയോട് ചോദ്യം ചോദിക്കുമ്പോള്‍ മൌനം ഞാന്‍ പ്രദീക്ഷിചിരുന്നില്ല..മൌനതിലപ്
Sunday, October 24, 2010
ഒരു "സുബ്ഹാനല്ല"യുടെ കഥ
Sunday, August 29, 2010
ഇന്നലെ
Wednesday, August 04, 2010
ദിവ്യ വെളിപാടിന്റെ തിരുഭവനങ്ങളും നിര്‍ഭയത്വമുള്ള നാടും - കേട്ടതും കണ്ടതും

സുബിഹി വിമാനത്തില്‍ വെച്ച് നമസ്കരിച്ചു ഞാന്‍ കിടന്നുറങ്ങി...
Monday, August 02, 2010
"ഏന്യാസ് ഇന്ന് ഉണ്ട നോമ്പാണ് നോററത്"- എന്റെ നോമ്പുകാലങ്ങള്‍

അങ്ങനെ മുനീരിനെയും ഇരുത്തി യാത്രയായി..നല്ല തണുപ്പുണ്ട്..അവിടെ എത്തിയതും ഞാന്‍ നേരെ കക്കൂസിലേക്ക് ഓടി......വയര്‍ വേദന അസഹ്യമായിരുന്നു...ഞാന്‍ കാര്യം സാധിച്ചു വന്നപ്പോഴേക്കും മുനീര്‍ സുല്ലമിയെ കണ്ടു ക്ലാസ്സ് ഉറപ്പിച്ചു , ബൈകില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു....അവന് പറഞ്ഞു ഞാന്‍ ഓട്ടാം..ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പിറകില്‍ കയറി...കാവനൂര്‍-മോങ്ങം റോഡില്‍ കയറിയതും എവിടെ നിന്നോ പഠിച്ച തിയറി ക്ലാസ് അവന് പ്രാക്ടിക്കല്‍ ആയി നടത്തി...നാല് ഗീരും മാറ്റി സ്പീഡില്‍ ഒരു വളവു തിരിച്ചു...പിന്നെ ആഞ്ഞു ബ്രീക്കും ചവിട്ടി....വണ്ടി റോട്ടില് പോത്തോം...വണ്ടിയിടെ ഇടയില്‍ കുടുങ്ങി തിരിഞ്ഞു തുടയിലെ തോലുപോയി...ഞാന്‍ പിടിത്തം വിട്ടു...രണ്ടു മൂന്നു മിനുട്റ്റ് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...പതുക്കെ എണീററ് ബൈക്ക് നിവര്‍ത്തി സ്റ്റാര്‍ട്ട് ചെയ്തു...ശരീരത്തിന്റെ ഒരു ഭാഗം ആകെ പഞ്ചര്‍ ആയിരിക്കുന്നു...ഉടുത്തിരുന്ന തുണി കഴിച്ചു തോലുപോയ ഭാഗത്ത് വരിഞ്ഞു കെട്ടി അര്‍ദ്ധനഗ്നനായി ആ ധന്യരാത്രിയില്‍ ബൈക്ക് ഓട്ടി.....മോങ്ങതെതി..... നോക്കുമ്പോള്‍ മുനീറിന്റെ പാന്റ ആകെ കീറിയിരിക്കുന്നു......ഇരു കാല്മുട്ടിലെക്കും നോക്കിയാല്‍ ചുവന്ന ഹസാര്ഡ്ട ഇന്‍ഡികേറ്റര്‍ ഇട്ടപോലെ....ഒടുവില്‍ ഒന്നരകാലനായി നാട്ടിലെ പ്രായം ചെന്നവരോടൊപ്പം ഈദ് ഗാഹിന്റെ പിറകില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിച്ചു...ശേഷമുള്ള ഓരോ ഇരുപത്തിയേഴാം രാവിനും കാക്കു(കെ.എം.സലിം മാസ്റ്റര്‍) പറയും "നിയാസ് ഇന്ന് നമുക്ക് ബൈക്ക് ഓടിക്കെണ്ടേ..?" .അത് കേള്കുമ്പോള് ഇന്‍ഡികേറ്റര്‍ ഇട്ട മുനീറിന്റെ ആ കാല് മനസ്സില്‍ തെളിയും...
Monday, July 26, 2010
ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന് കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്..

Tuesday, July 20, 2010
എന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അനുഭവങ്ങള്‍
വിമാനവും എയര്പോ്ര്ട്ടും ജീവിതത്തിന്റെ ഭാഗമായിട്ട് കുറെ കാലമായി... എന്റെ വീടിന്റെ മുകളില്‍ കയറി ഇരുന്നാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ലാന്ഡ്ട ചെയ്യുന്ന എല്ലാ വിമാനങ്ങളും കാണാം... വീട്ടിലെ ഓരോരുത്തര്ക്കും് വിമാനങ്ങളുടെ സമയം വരെ മനപാഠമാണ്...ആദ്യമായി കോഴിക്കോട് വിമാനത്താവളത്തില്‍ നൈറ്റ് ലാണ്ടിംഗ് തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ഉപ്പ പറഞ്ഞു...ആ മലയില്‍ നിന്നും ആരോ ടോര്ച്ട അടിക്കുന്നുണ്ട് എന്ന്... ഞാന്‍ ഓരോന്നോര്‍ത്തു ..ഗള്ഫിോല്‍ വന്നു നാല് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി നാട്ടില്‍ പോകുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ എന്റെ. ആദ്യ യാത്ര...ദുബായ് എയര്പോഴര്ട്ടിന്റെ ടെര്മി്നല് ടു വില്‍ ബോര്ഡിംയഗ് പാസ്സുമായി വിമാനത്തിലേക്ക് കയറാന്‍ തയ്യാറായി ഇരുന്നു. കൂടെ നിഷാദും ഉണ്ട്..പറയപ്പെട്ട സമയത്തും വിമാനം എത്തിയില്ല. ഒടുവില്‍ മുക്കാല്‍ മണിക്കൂര്‍ വൈകി വിമാനത്തില്‍ പോകാന്‍ മുന്നറിയിപ്പ് വന്നു. വിമാനത്തിലേക്ക് കയറാന്‍ നില്കുറമ്പോള്‍ ഹാന്ഡ്സ ബാഗ് ലഗേജില്‍ ഇടണം എന്നവര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലം ഇല്ല. ഞാന്‍ സമ്മതിച്ചില്ല. എന്റെ മുഴുവന്‍ സെര്ടിഫികട്ടും രേഖകളും ഉണ്ട്..വാക്ക് തര്ക്കുമായി. ഒടുവില്‍ എന്റെ ആവശ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങി.. വിമാനം കോഴിക്കോടെത്തി...എമിഗ്രഷനിലെ പതിവ് നാടകങ്ങള്‍ കഴിഞ്ഞു വീടിലെത്തി...എല്ലാം കഴിഞ്ഞു വീണ്ടും ദുബൈയിലേക്ക് മടങ്ങി...മൂന്നാഴ്ചക്ക് ശേഷം...എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിന്ടെ രണ്ടാം യാത്ര...
രാവിലെ ദുബൈയില്‍ എത്തുമ്പോള്‍ കൂടെ ഉള്ളവര്കും സുഹ്ര്തുക്കല്കും ഒരു വഴിപാടു പോലെ കൊണ്ട് പോകാറുള്ള ഇറച്ചി വരട്ടിയതും പത്തിരിയും കടുക്ക പൊരിച്ചതും അങ്ങനെ ഒത്തിരി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ബാഗ്..ദുബായ് എയര്പോുര്ട്ടി ലെത്തി .. എമിഗ്രേഷന്‍ കഴിഞ്ഞു. ലഗേജ് കാണാനില്ല. നോക്കുമ്പോള്‍ ലഗേജ് വന്നിട്ടില്ല. എയര്പോിര്ട്ട് അധികൃതര്‍ കോളറിനു പിടിച്ചു പുറത്താക്കും വരെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി...അന്യനാടല്ലെ..കച്ചറ കളിച്ചാല്‍ അകത്തു കിടക്കേണ്ടി വരും...പതിയെ വലിഞ്ഞു...ബാഗേജ് ക്ലൈം ചെയ്തു താമസ സ്ഥലത്തിന് മടങ്ങി..രണ്ടു ദിവസം കഴിഞ്ഞു മൊബൈലില്‍ വിളി വന്നു.. നിങ്ങളുടെ ലഗേജ് ഷാര്ജണ എയര്പോുര്ട്ടി ല്‍ ഉണ്ട്..അവിടെ ചെന്നാല്‍ കളക്റ്റ് ചെയ്യാം...എന്തൊരു വിനയം..എന്തൊരു സേവനം...ഷാര്ജള എയര്പോറര്ട്ടി ല്‍ ചെല്ലുമ്പോള്‍ ഒരു മൂലയില്‍ അനാഥമായി കിടക്കുന്ന എന്റെ ബാഗിനെ കണ്ടു..ഇറച്ചി മണക്കുന്നു...ഏതായാലും അവിടെ ഉണ്ടല്ലോ..ബാഗ് തുറന്നു..ചീഞ്ഞു നാറിയ കടുക്ക ഷാര്‍ജാ എയര്പോിര്ട്ടി ലെ എയര്ഇ്ന്ത്യ എക്സ്പ്രസ്സ് കൌണ്ടറില്‍ കൊടുത്തു രോഷം തീര്‍ത്തു ഞാന്‍ ഇറങ്ങി പോന്നു...
ഒരു സാധനം പോലും ബാക്കിയില്ലാതെ നശിച്ചിരുന്നു...അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു...എന്റെ ജീവിതത്തില്‍ ഇനി ഈ വിമാനത്തില്‍ യാത്ര ചെയ്യൂല...ജീവന് നില നിര്ത്താ ന് മറ്റൊന്നും ലഭിക്കാതിരിക്കുകയും കള്ളു മാത്രമേ ലഭിക്കൂ എന്നുണ്ടെങ്കില്‍ ആ സമയത്ത് കള്ളു അനുവദനീയം എന്ന പോലെ മാത്രമേ ഇനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യൂ...അതില്‍ കയറേണ്ട ഒരു ഗതികേട് ഇല്ലാതിരിക്കട്ടെ..
എത്രയെത്ര തവണയാണ് ഈ കഥകള്‍ ജനം പറയുന്നത്..ഓരോരുത്തര്ക്കുംവ ഓരോ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു എയര്ലൈ്ന്‍ ഉണ്ടോ ആവോ..??
കഴിഞ്ഞ ഡിസംബറില്‍ ദാലിയുടെ കല്യാണത്തിന് നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ ഞാന്‍ നിഷാദ്നോട് പഠിച്ച പണി പറഞ്ഞു... എക്സ്പ്രസ്സിന് ടിക്കറ്റ് എടുക്കണ്ടാന്നു...സമയവും സാമ്പത്തികവും ഒക്കെ നോക്കി അവനും എക്സ്പ്രസ്സ് ടിക്കറ്റ് എടുത്തു...യാത്ര ദിവസം അവനെയും കൊണ്ട് ഉപ്പയും ഞാനും എയര്പോയര്ട്ടി ല്‍ എത്തി...ജനം കൂട്ടം കൂടി നില്കുന്നു....ചാനലുകള്‍ ക്യാമറയുമായി നെട്ടോട്ടം ഓടുന്നു...മന്ത്രി വന്നോ...നോക്കുമ്പോള്‍ എക്സ്പ്രസ്സ് വിമാനം ക്യാന്സനല്‍ ചെയ്തു...വിസ കലാവതി തീരും എന്ന് ഭയപ്പെടുന്ന കുറെ യാത്രക്കാര്‍ പേടിച്ചു എയര്‍ ഇന്ത്യ കൌണ്ടറില്‍ ബഹളം വെക്കുന്നു...പലതും കരച്ചില് ആയിരുന്നു...കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി...ഉത്തരവാദിത്ത ബോധം തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവരുടെ മറുപടി കൂടി കണ്ടപ്പോള്‍ കൈ തരിപ്പ് കൂടി വരികയായിരുന്നു...എനിക്ക് മുമ്പേ പലരും അരിശം തീര്ത്തി രുന്നു....എയര്പോലര്ട്ടിനുള്ളില്‍ കയറി ഇന്ത്യന്‍ ഐര്ലിീനെസിനു ടിക്കറ്റ് ശരിയാക്കി നിഷാദ് യാത്ര ചെയ്തു...ഒടുവില്‍ അവനും എക്സ്പ്രസ്സ് മടുത്തു...
ഇപ്പോള്‍ ഇതാ ഒരു അബുദാബി വിമാനം കൂടി.. യന്ത്രതകരാരിന്റെ പേരില്‍ മറ്റൊരു നാട്ടില്‍ കൊണ്ട് ചെന്നിറക്കുക..ജോലി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാന ജോലിക്കാര്‍ ഇറങ്ങി പോകുക...യാത്രക്കാരെ വലച്ച് കൊല്ലാകൊല ചെയ്യുക...ഇതൊന്നും കണ്ടു നടപടി എടുക്കാന്‍ അധികാരി വര്ഗംാ ഇല്ലാതെ പോയോ എക്സ്പ്രസ്സിന്...??? നിശ്ചിത ജോലി സമയം കഴിഞ്ഞിട്ടും മറ്റൊന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്തു വീടിനും നാട്ടാര്‍ക്കും വേണ്ടി ഒരു പുരുഷായുസ്സ് കളയുന്ന പ്രവാസികള്ക്ക്ട നല്കാാന് ഇന്ന് നമ്മുടെ അധികാരി വര്ഗംള നല്കു്ന്ന ബഹുമതി ഒന്നും പോരാ...ഓരോ പ്രവാസിയും അനുഭവങ്ങളുടെ നിറകുടങ്ങളാണ്...അവന്റെ ഹൃദയമിടിപ്പ് അളക്കാന്‍ നമ്മുടെ ഉപകരണങ്ങള്‍ അപര്യാപ്തമാണ്...ഒന്നും നല്കിിയില്ലെങ്കിലും അവരെ ഇങ്ങനെ കഷ്ടപ്പെടുതരുത്...
എനിക്കറിയാം...ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...
പ്രവാസത്തിന്റെ ഒന്നാം ദിവസം മുതല്‍ അവന് ഉരുകുകയാണ്..ഒരു മെഴുകുതിരി പോലെ...മറ്റുള്ളവര്ക്ക്ങ വെളിച്ചം നല്കിക ഒടുവില്‍ ഉരുകി തീരുമ്പോള്‍ നിങ്ങളെന്തിനാണ് വീണു കിടക്കുന്നവനെ ചവിട്ടുന്നത് പോലെ അവന്റെ മേല്‍ ഇങ്ങനെ കുതിര കയറുന്നത്....???
ഏറ്റവും ഒടുവില്‍ മംഗലാപുരത് എക്സ്പ്രസ്സ് വിമാനം കത്തിയമര്‍ന്ന പ്പോള്‍ മനസ്സ് പിടച് പോയി...എക്സ്പ്രസ്സിന്റെ ലാണ്ടിംഗ് അനുഭവത്തെ കുറിച്ച് പലരും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.....ഇനി എന്നാവും ഇവര്‍ നന്നാകുക...??
ഈ അടുത്ത് കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവെച്ച ശശി തരൂര്‍ ലോകസഭയില്‍ നയം വ്യക്തമാക്കി നടത്തിയ പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഓര്മ്മയപ്പെടുത്തിയിരുന്നു.
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണ മന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ചോര നിരമ്പുകളില്‍ "
ദേശത്തിന്റെ ഒഫീഷ്യല്‍ എയര്ലൈിനിനെ ഓര്‍ത്തും ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ അഭിമാനം കൊളളും................???? അല്ലെങ്കിലും മലയാളിയുടെ സ്വത്ത ബോധത്തിന്റെ സംരക്ഷണത്തിന് ഇരുളിന്റെ വൈതാളികന്മാര് കച്ച കെട്ടി ഇറങ്ങിയ കാലത്ത് കേരളീയനായി നമ്മുടെ ചോര തിളച്ചു കൊണ്ടിരിക്കുകയും ആണല്ലോ.................??
Saturday, July 17, 2010
കാളകള്‍ ഇനിയും പ്രസവിക്കും ..കയറെടുക്കുന്നതിനു മുമ്പ് ഒന്നാലോചിക്കുക.....
ഖുത്ബ തുടങ്ങി....ഇമാം പതിവുപോലെ ഖുറാനില്‍ നിന്നുള്ള വചനം ഓതി
وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ
"നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് ഇത് അനുവദനീയമാണ് ഇത് വിരോധിച്ചതാണ് എന്ന് പറഞ്ഞു അല്ലഹുവിന്ടെ പേരില്‍ കളവു പറയരുത. അല്ലാഹുവിന്റെ പേരില്‍ കളവു പറയുന്നവന് വിജയിക്കുക പോലുമില്ല.." (സൂറത്ത് അന്നഹ്ല്- 116)
ജാബിര്‍ (റ) വിശദീകരിക്കുന്നു.. ഞങ്ങള്‍ ഒരു യാത്ര പോയി...വഴി മദ്യെ ഒരു കല്ലുതടഞ്ഞു ഒരാള്‍ വീണു..അയാളുടെ തലയില്‍ മുറിവ് പറ്റി..ആ രാത്രി ഉറങ്ങി എണീറ്റപ്പോള്‍ അയാള്‍ക്ക് സ്വപ്ന സ്കലനം ഉണ്ടായി..കുളി നിര്‍ബന്ദമായി,.കൂടെ ഉണ്ടായിരുന്ന്വരോട് അയാള്‍ ചോദിച്ചു..” എനിക്ക് തയമ്മും ചെയ്താല്‍ പോരെ..” സഹയാത്രികര്‍ പറഞ്ഞു....”പോര; കുളിക്കണം,,,” അയാള്‍ കുളിച്ചു ..അത് നിമിത്തം അയാളുടെ മുറിവ് അധികമായി..അയാള്‍ മരിച്ചു.,..യാത്ര കഴിഞ്ഞു അവര്‍ നബിയുടെ അടുത്തെത്തി..വിവരം നബിയോട് പറഞ്ഞു....നബി പറഞ്ഞു..”നിങ്ങള്‍ അയാളെ കൊന്നുവല്ലേ...നിങ്ങള്‍ക്ക് അറിയില്ലെങ്ങില്‍ അറിവുള്ളവരോട് ചോദിച്ചു കൂടയിരുന്നോ..? അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...ശരീരത്തിന്റെ മുരിവില്ലാത്ത ഭാഗം കഴുകി വ്ര്തിയാകി തല തടവിയാല്‍ തന്നെ മതിയായിരുന്നു..”
തന്റെ അനുജരന്മാരെ ഒരു വലിയ പാഠം പടിപ്പിച്ചതു അങ്ങനെയാണ്...
ഒരു മുസ്ലിം മതം പഠിക്കേണ്ടത് പ്രവ്വാചക സദസ്സില്‍ നിന്നാണ്...പ്രവാചകന്റെ മദ്രസയില്‍ നിന്ന് മതം പഠിച്ച അനുജരന്മാര് ക്ര്ത്യമായി ഓരോന്നും നമുക്ക് പകര്‍ന്നു നല്കി..
നാം ജീവിക്കുന്ന ഈ നൂറ്റാണ്ട് പ്രവാചക നിന്ദയുടെ വിവിധ മുഖങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്,.മുസ്ലിങ്ങള്‍ അതിനെ വിമര്‍ശിച്ച രീതി പലപ്പോഴും അപക്വമായിപ്പോയി..ഒടുവില്‍ സാക്ഷര സമ്പൂര്‍ണ്ണ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാചകങ്ങള്‍ കടമെടുത്താല്‍ മടയനായ ഒരു ആദ്യപകന് കൂടി മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ എഴുതി വെചു...മുസ്ലിം വൈകാരികത ഞെട്ടിയുനര്നു,,,തീര്‍ത്തും സ്വാഭാവികം,.. സ്രഷ്ടാവായ അള്ളാഹു കഴിഞ്ഞാല്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഓരോ മുസല്‍മാനും ഹൃദയത്തോടു ചേര്‍ത്ത് പിടിച് സ്നേഹിക്കുന്ന പ്രവാചകന്റെ നേര്‍ക്ക് ഇങ്ങനെ ഒരു എഴുത്ത് കുത് വന്നപ്പോള്‍ വികാര ഭരിതരകുക സ്വാഭാവികം..
എഴുതപെട്ടവന്റെ മനസിന്റെ ചേതോ വികാരം എന്ത് തനെയായാലും അതിന്റെ വില നിശ്ചയിക്കപ്പെട്ടു...ഏകലവ്യന് ഗുരുദക്ഷിണയായി പേരുവിരല്‍ നല്കിയെങ്ങില്‍ അധ്യാപകന് നഷ്ടപെട്ടത് വലതു കൈ ആയിരുന്നു..അറവു ശാലയിലെ അറവു മൃഗതോട് കാണിക്കേണ്ട മര്യാദഎന്തെന്ന് പഠിപ്പിച്ച പ്രവാചകന്റെ ആദ്യപനം പോലും കാറ്റില്‍ പരത്തി നോന്ദ് പ്രസവിച്ച മാതാവിന്റെയും സഹാടര്മിനിയുടെയും മുന്നില്‍ വെച്ച് ചില മുസ്ലിം നാമധാരികള്‍ (പറയപ്പെടുന്നു) അതി ക്രുരമായ പ്രവര്‍ത്തനം ചെയ്തപ്പോള്‍ അഭിമാനമുള്ള ഓരോ മലയാളി മുസ്ലിമിന്റെയും വിശ്വാസം ഒരു ചോദ്യ ചിന്നമായി മാറി
സംസ്ഥാന പോലീസ് അന്യോഷണത്തിന് ഉത്തരവിട്ടു..പലരെയും അറസ്റ്റു ചെയ്തു...ജോലി ആവശ്യാര്‍തം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി ദുബായ് കോടതിയില്‍ ഒരാളെ കാണാന്‍ പോയപ്പോള്‍ വാര്‍ത്ത കേള്കവേ ഇങ്ങനെ ഒരു കേള്‍വിയും കേട്ട്...കൈ വെട്ടാന്‍ ഉത്തരവ് പുരപ്പെടുവിചട് കേരളത്തിലെ താലിബാന് കോടതിയനത്രേ..കാര്യം വളരെ വിചിത്രം തന്നെ....ശേഷം പല നിലക്കും പല പ്രതികരണങ്ങളും വന്നു...മത രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി..മതേതരത്വവും സഹോദര്യവും ഇനിയും മരിച്ചിട്ടില്ലാത്ത ഹ്ര്ദായങ്ങള്‍ താങ്ങലാല്‍ കഴിയുന്ന ഈതിയില്‍ പ്രതികരിച്ചു....അവര്‍ക്കു പറയാനുള്ളത് തന്നെയാണ് എന്റെയും നിലപാട് എന്നതിനാല്‍ ഞാന്‍ അതിനോട് യോജിച്ചു...
എന്നാല്‍ വിവരദോഷികളായ ഒരു കൂട്ടം ആളുല്കള്‍ താലിബാന് കോടതിയെന്ന പേരില്‍, മറ്റു പല നാമടെയത്തില്‍ ഇന്നും മലയാളി മുസ്ലിമിന്റെ അസ്തിത്വം ചോദ്യം ചെയ്യാന്‍ കച്ച കെട്ടി ഇറങ്ങിയിരിഇകുന്നു എന്ന് കാണുമ്പോള്‍ കാര്യം അത്ഭുതകരം തന്നെ..
മുകളില്‍ കൊടുത്ത വചനം വിശുദ്ധ ഖുറാനില്‍ നിന്നുള്ളതാണ്..ഈ ഖുറാന് ഒരു തവണ അര്‍ഥം അറിഞ്ഞു മനസ്സിലാക്കിയിരുന്നെങ്ങില്‍ ഇത്തരം അല്പതരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അന്യം നില്കുമായിരുന്നില്ലേ...?
മുസ്ലിമെ,,.ലോക സമൂഹത്തിന്റെ മുഴുവന്‍ മനസാക്ഷിയും സ്വദീനിക്കാന്‍ കഴിവുള്ള ഒരു ഗ്രന്ടവും അധിന്റെ പ്രായോഗിക ജീവിതം എങ്ങനെയാവണം എന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു പ്രവാചകനും നിന്റെ മതത്തെ പ്രതീകവല്കരിക്കാന് കൂടെ ഉണ്ട് എന്നിരിക്കെ അല്പജ്ഞാനം മാത്രം കൈമുതലായുള്ള നീ എന്തിനാണ് വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിളമ്പി അവരെയും നാല്കളികലാക്കുന്നത്,,അല്ല നല്കാളികലെക്കള്‍ മോശ്ശമാക്കുന്നത്...
എത്രയെത്ര ഉദാത്ത മാത്ര്കകലാണ് എന്റെ പ്രവാചകന് നിനക്ക് മുന്പില് വരച്ചിട്ടു പോയത്..??
തന്നെ ഭ്രാന്തനെന്നു വിളിച്ചവര്‍ക്ക് മാപ്പ് കൊടുത്ത, അഭയം തേടി ചെന്നപ്പോള്‍ കല്ലെറിഞ്ഞാട്ടിയ സ്വന്തം മാതാവിന്റെ ഗോത്രക്കാരായ തയിഫുകര്‍ക്ക് മാപ് കൊടുത്ത, നമസ്കാര സമയത്ത് ഒട്ടകത്തിന്റെ ചീഞ്ഞലിഞ്ഞ കുടല്മാലാകള്‍കഴുത്തിലിട്ടു ബുദ്ധിമുട്ടിച്ചവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്റെ പ്രവാചകന്..അല്ലെ...?? സര്‍വ്വ സൈന്യ സന്നഹങ്ങലോടെയും മക്കയെന്ന തന്റെ സാമ്രാജ്യത്തിന്റെ കിരീടം വെക്കാത്ത അധിപനായി പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന പ്രവാചകന് അവരോടു പറഞ്ഞത്..ഇന്ന് വിട്ടു വീഴ്ചയുടെ ദിവസമാണ് ഇന്ന് പ്രതികാരമില്ല... മാപ്പാണ്..പ്രതികാരത്തിന് കഴിവുണ്ടാകുപോഴാണ് വിട്ടു വീഴ്ചയുടെ പ്രസക്തി വര്ധിക്കുന്നതെന്ന ഒരു വലിയ സത്യം നമ്മെ പഠിപ്പിചില്ലേ..?? തന്റെ പിത്ര്വ്യന് ഹംസ(റ) വിന്റെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദ് അവരില്‍ ഉണ്ടായിരുന്നു..അബൂ സുഫ്യാന് ഉണ്ടായിരുന്നു..എത്രയെത്ര പേര്....പ്രവാച്ചകാധ്യാപനതിന്റെ നാലയലതുപോലും കാണാത്ത ഈ നാല്കളിതരം മുസ്ലിമിന്റെ കണക്കില്‍ എഴുതി വെക്കാന്‍ തിരക്ക് കൂട്ടിയപ്പോലും നീ മറ്റൊന്നും ആലോചിചിട്ടുണ്ടാകുക ഇല്ലായിരിക്കാം...ഉറക്കം നഷ്ടപെട്ട നിന്റെ കൂടെപ്പിരപ്പുകള്‍ ഭയവിഹ്വലതെയോടെ ഉറങ്ങുന്ന കുറെ നാളെകള്‍ മാത്രം അവര്‍ക്ക് സമ്മാനിച്ച നിനക്കെന്തു തന്നാലും മതിയാകില്ല...
ഈ ഉത്തരവെല്ലാം കേള്കുമ്പോള് കയറെടുക്കുന്ന എന്റെ സഹോദരന്മാരെ...കാളകള്‍ ഇനിയും പ്രസവിക്കും ..പക്ഷെ കയറെടുക്കുന്നതിനു മുമ്പ് ഒന്നാലോചിക്കുക.....
شِفَاءُ الْعِيِّ السُّؤَالُ
അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...
Monday, July 05, 2010
തിരുത്തലുകള്‍
വിഷയത്തിലേക്ക് കടക്കും മുമ്പേ അദേഹം രണ്ടു തിരുത്തലുകള്‍ ഉണ്ട് എന്ന് പറഞ്ഞു...
എന്റെ ജിമെയില്‍ സിഗുനാചറുമായി ബന്ടപ്പെട്ടു ആയിരുന്നു തിരുത്തലുകള്‍. ഒന്നാമതെത് സ്പെല്ലിംഗ് പ്രശ്നം.
രണ്ടാമത്തേത് ആശയപരമായ പ്രശ്നമാണ്. "Traveler to hereafter" ഇതാണ് പ്രശ്നം. "പരലോകത്തേക്കുള്ള യാത്രക്കാരന്". ഈ വരിയുടെ അവസ്ഥ ശരിയാണോ എന്നായിരുന്നു ചോദ്യം? ആരെയും തേടിയെത്തുന്ന വിളിപാടകലെ എന്ന പോലെ നമ്മുടെ കൂടെ മരണമില്ലേ..?മരണത്തിന് ശേഷം ഒരു ജീവിതമുണ്ട് എന്ന വിശ്വാസത്തില്‍ ജീവിക്കുന്ന എന്നെ സംബന്ധിചിടത്തോളം മരണത്തിനപ്പുറത്തു പരലോകമല്ലേ?
അദ്ദേഹം കഥ പറഞ്ഞു..സ്വാധസിദ്ധമായ ശൈലിയില്‍......
അല്ഖയമയെ തിരുനബിക്കിഷ്ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്ഖേമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്ഖലമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്ഖലമയ്ക്ക് അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്ഖിമയ്ക്ക് കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ് നേരത്തെ മരിച്ചിട്ടുണ്ട്. വൃദ്ധയായ ഉമ്മ അവിടെയുണ്ട്.'' ``ശരി. ആ മാതാവിന്റെ അടുത്ത് ചെന്ന് എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്ഖ്മയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:
``എന്റെ മകന് അല്ലാഹുവിന്റെ കല്പയനകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്ത്തി രുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്‍ഖമയ്ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്‍ന്ന് , അല്ഖ മയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്പിമച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്കിലയാല്‍ അവന് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്കാരവും നോമ്പും സല്ക്ക്ര്മ്ങ്ങളുമെല്ലാം നഷ്ടത്തിലാകും''
അവര്‍ മകന് മാപ്പുനല്കി്; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്ഖാമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്ഖആമ ഇഹലോകത്തോട് യാത്ര പറഞ്ഞു...
കഥ നിര്ത്തിു അദ്ദേഹം പറഞ്ഞു..അല്‍ഖമയുടെ ആ അവസ്ഥയല്ലേ നീ എഴുതി വെച്ചത്...
സംസാരം അങ്ങനെ ദീര്ഗിവച്ചു പോയി...കാര്യങ്ങള്‍ നര്‍മ്മ ഭാവത്തില്‍ അവതരിപ്പിക്കുന്ന സകരിയ്യക്ക ഈ തിരുത്തലുകള്‍ ഇതിനു മുമ്പും പലവുരു നടത്തിയിരുന്നു.....
2010 മാര്‍ച്ച് മാസത്തില്‍ ഓഫീസില്‍ നിന്ന് അവധി എടുത്ത് ഒരു അത്യാവശ്യ സംഗതിക്ക് വേണ്ടി ദുബൈയില്‍ ദേരയില്‍ അബ്ദുല്ലകയുടെ ഫ്ലാറ്റില്‍ താമസമാക്കി… ഞങ്ങള്‍ നാലു പേര്… ഡോക്ടര്‍ അന്‍വര്‍ ഹുസൈന്, എം. എം. അക്ബര്‍, ഇക്കാക്ക നിഷാദ് പിന്നെ ഞാനും… . ഒരു വനവാസം പോലെ. അപൂര്‍വ്വമായേ പുറത്തിറങ്ങൂ...എല്ലാ ദിവസവും പതിവുപോലെ ശരീഫ്ക വരും...കൃത്യ സമയത്ത് ശരീഫ്ക ഭക്ഷണവുമായി എത്തും...ആരെയും കാണാന്‍ പുറത്ത് പോകേണ്ടിയിരുന്നില്ല...എല്ലാവരും നമ്മളെ തേടിയെത്തും..സമദിക്ക,മാസലടോശയുമായി ബൈജുക്ക, വെല്‍ക്കം അശ്രഫ്ക, അമ്മാവന് അബ്ദുസ്സലാം മൌലവി തുടങ്ങിയവര്‍ പതിവ് സന്ദര്ശംകര്‍ ആയിരുന്നു...കൂട്ടത്തില്‍ എത്തേണ്ട ആളായിരുന്നു സകരിയ്യക്ക....പക്ഷെ എത്തില്ല...എന്നാല്‍ എന്നും വിളിക്കും...ഒരുപാട് തവണ...നേരിട്ട് വരാത്തതില്‍ ഉള്ള ആവലാതി എന്നും പറയും...
ഒരു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി മൂന്നു മണി കഴിഞ്ഞിരുന്നു. അത്യാവശ്യമായി സകരിയ്യക വിളിച്ചു പറഞ്ഞ ഒരു വര്‍ക്ക് ചെയ്തു തീര്‍ത്തു ഉറങ്ങാന്‍ നില്കുമ്പോള് ഡോക്ടര്‍ പറഞ്ഞു..സാകരിയ്യക്ക കൂര്‍ക്കം വലിച്ചു ഉറങ്ങുകയായിരിക്കും...പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പേ ഫോണ്‍ റിംഗ് ചെയ്തു...
സകരിയ്യക്ക!!!!
ഞങ്ങള്‍ക്ക് പണി തന്നു നിങ്ങള്‍ ഉറങ്ങി എന്ന് വിചാരിച്ചു.....
സകരിയ്യക്ക കഥ പറഞ്ഞു തുടങ്ങി...ഒരാള്‍ വെള്ളത്തില്‍ വീണു...മുങ്ങിത്താണ് കൊണ്ടിരിക്കുന്ന അയാള്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു... ആരും കേട്ടില്ല...അയാള്‍ ഒന്ന് മുങ്ങി...വീണ്ടും പൊങ്ങി...വീണ്ടും മുങ്ങിയപ്പോള്‍ അയാളുടെ കയ്യില്‍ എന്തോ തടഞ്ഞു..നോക്കുമ്പോള്‍ ഒരു മീന്‍...ആ മീനിനെ അയാള്‍ പൊക്കി കരയിലെക്കെരിഞ്ഞുകൊണ്ട് പറഞ്ഞുവത്രേ.."മീനെ ഞാന്‍ ഏതായാലും മരിക്കുകയാണ്..നീയെന്കിലും ഒന്ന് പോയി രക്ഷപ്പെട്.....”
എന്റെ ഉറക്കം പോയിട്ട് കുറെ ദിവസമായി എന്ന് മറുപടിയും പറഞ്ഞു..

(ശരീഫ്ക, സകരിയ്യക,ഡോക്ടര്‍,അക്ബര്ക,നിയാസ്)
ഇരുന്നു ചിരിക്കുക അല്ലാതെ മറ്റു വഴി ഒന്നും ഇല്ലായിരുന്നു....
ഒരുപാട് കഥകള്‍ സകരിയ്യക്ക പറഞ്ഞു..മുന്‍പ് കേള്കാത്ത കഥകള്‍...ഓരോ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഒരു എന്സിക്ലോപെഡിയ തുറക്കുന്നത് പോലെ...പലതും നര്മ്മ്ത്തില്‍ ചാലിച്ചടാണെന്കിലും സാഹചര്യത്തിന് യോജിക്കുന്നതായിരുന്നു.....
Thursday, June 24, 2010
പറയാന്‍ ബാക്കി വെച്ചത്
Monday, June 21, 2010
മരണം ക്ഷണിക്കാതെ വരുന്ന അതിഥിയോ ....??
ഓരോ മരണവും കാണുമ്പോള്‍ ഞാനും ചിന്ടികാരുനദ് ..ഒരു നാള് ഞാനും ചലനമറ്റവനകുമെന്നു..
ഇന്നലെ ഓഫീസ് കഴിഞ്ഞു അല്മാനാരില്‍ എത്തി. പതിവ് ജോലികള്‍ ചെയ്തു തീര്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു..മഗ്രിബു കഴിഞ്ഞു ഇഷ നമസ്കരികുന്നടിനിടയില്‍ ഭക്ഷണം കഴിക്കാം എന്നാ ലക്ഷ്യത്തോടെ ഗഫൂര്‍ക്കയുടെ അടുത്തെത്തി.. അകത്തു ഒരു അറബി സംസാരം .. ഷെയ്ഖ് ആരാ....അദ്ദേഹം നമ്മുടെ.....ആണ്. ഒരു മയ്യത്ത് നമസ്കാരം ഉണ്ട..ഇഷ കഴിഞ്ഞാണ്.അതിനു വന്നതാ.. ഇവിടുത്തെ പള്ളിയില്‍ നീ നമസ്കരിക്കണം...
ഞങ്ങള്‍ സ്ഥിരമായി നമസ്കരിക്കാറുള്ള പള്ളിയില്‍ എന്നും കാണുന്ന മുഖം..എപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൈ പിടിച് അയാള്‍ വരുന്നത് കാണാറുണ്ട്. വെളുത്ത ശരീരം ഉള്ള, താടി വെച്ച ഒരു ചെറുപ്പക്കാരന്..പള്ളിയിലെ ഇമാം പുറത്ത് പോയാല്‍ വല്ലപോഴും ഇമാം നില്കാറുള്ള മനുഷ്യന്. ഇന്നലില്ലഹ്...അദ്ധേഹവും മരണപ്പെട്ടു...
എല്ലാവരും മയ്യത്ത് നമസ്കരിക്കാന്‍ പോയി. ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഗഫൂര്‍ക്ക വീണ്ടും വന്നു... വാ പോകാം മയ്യത്ത് എത്തിയിട്ടില്ലായിരുന്നു. പത്തു മണിയാകും. അല്‍ഖൂസ് മഖ്ബറയില് മയ്യതും, കാത്തു നിന്ന്.
രാത്രി വൈകി പതിനോന്നു മണിക്ക് മയ്യത്ത് വന്നു. അവിടെ ചെന്ന് നിന്നപ്പോള്‍ ആകെ ഒരു മരവിപ്പ് ആയിരുന്നു. ഇരുപതെഴ് വയസ്സ് പ്രായം ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന് മരണപീടിരിക്കുന്നു..മയ്യത്ത് നമസ്കരിച്ചു പരേതന്റെ പിതാവിനെ ഹസ്തദാനം ചെയ്തു...ചിരിച്ചു കൊണ്ട അയാള്‍ പറഞ്ഞു ..ജ സാ ക ല്ലാഹ് ...പിന്നെ മറമടാന്‍ വേണ്ടി നടന്നു. അറബിയില്‍ ആ പിതാവ് കൂടെ നടന്ന ആളോട് പറയുന്നുണ്ടായിരുന്നു... "അവന്റെ സമയം വന്നു... അവന് പോയി.."
നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ അവിടെ ഒരു പാട് ഖബറുകള്‍ കുഴിച്ചു വെച്ചത് കണ്ടു.. ഗഫൂര്ക്കോ പറഞ്ഞു..ഇതെല്ലാം ആരെയാണാവോ കാത്തിരിക്കുന്നത്....
പ്രവാസത്തിന്റെ നിഴല്‍ പേറി നടക്കുന്നതിനിടയില്‍ കൊഴിഞ്ഞു പോയ ഒരുപാട് ജന്മങ്ങള് അന്തിയുറങ്ങുന്ന ആ മണ്ണ് ഞാന്‍ അങ്ങനെ കണ്ടു..പലപ്പോഴും അതിനു മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടയിരുഉനു.. പലവുരു ഉറ്റവരെ അന്ത്യത്രയാക്കാന്‍ വന്ന സ്വദേശികളുടെയും വിദേശികളുടെയും വിങ്ങുന്ന മുഖം അവിടെ കണ്ടിട്ടുമുണ്ട്...ഒരിക്കല്‍ എന്റെ ഡ്രൈവര്‍ വാരിസ് ഖാന് ഒരു പാകിസ്താനി മരണപെട്ട സമയത്ത് എന്നോട് പറഞ്ഞു...നിയാസ് ..മരണപ്പെടുന്നവര് അവരുടെ മരണനവുമായി നടന്നു നീങ്ങും. അവരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുപാട് ജന്മങ്ങള് എന്ത് ചെയ്യും...എല്ലാം അല്ലാഹുവിന്റെ തീരുമാനം...
ഞാന്‍ മരിച്ചു കിടന്ന രംഗം ആലോചിച്ചു പോയി...മരണപെട്ട ആ മനുഷ്യന്റെ കൈ പിടിച്ചു വന്നിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഞാന്‍ ആലോചിച്ചു....എന്റെ ബാപ്പ മരിക്കുവോളം അവരെ നോക്കിയിരുന്ന വല്യുമ്മ... പിന്നെ ബാപ്പയുടെ സ്മ്ര്തികളില്‍ ഇന്നും ജീവിക്കുന്നു...എന്റെ ബാല്യത്തിന്റെ ആരംഭത്തില്‍ ഉമ്മയുടെ ജെഷ്ടതിയുടെ ഭര്ത്താ വ് മരണപ്പെടുന്നത് (എന്‍. പി) ഞാന്‍ എന്റെ കണ്ണ് കൊണ്ട കണ്ടിടുണ്ട്..പിന്നെ ഉമ്മു ആ മക്കളെ വളര്‍ത്തി...ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ മൂത്ത മകളുടെ കല്യാണം നാടന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അളിയന്ക യുടെ മുഖം ഇപ്പോഴും ഓര്‍മ്മ യിലുണ്ട്..കല്യാണം കഴിഞ്ഞു മക്കളായി എല്ലാവരും ഒരുമിച്ചു കൂടാ രുന്ദ് ....കൂടെ പടിച്ച ഒരു പെന്‍ കുട്ടി കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലഡ് കാന്‍സര്‍ വന്നു മരിച്ചു.. എത്രയെത്ര മുഖങ്ങള്‍ ....ജീവിതം കരുപ്പിടിക്കുന്നതിനു മുമ്പേ കൊഴിഞ്ഞു പോയവര്‍..
നമ്മള്‍ക് സന്കടപെടാം...ഗഫൂര്‍ക്ക ഓര്‍മ്മപ്പെടുത്തിയത് ഒരു വലിയ സത്യമാണ്....മരണം അവര്‍ക്ക് അനുഗ്രഹമായ സമയത്ത് അവരെ തേടിയെത്തി....നമുക്ക് നമ്മെ കുറിച് ബോധം വേണമെങ്ങില്‍ ഇടക്കിടക്ക് നാം ശ്മശാനങ്ങള്‍ സന്ദര്ഷിക്കെണ്ടിയിരിക്കുന്നു.....നിങ്ങള്‍ ഒര്മാപ്പെടുതിയത് തീര്‍ത്തും ശരിയാണ് ഗഫൂര്ക..
"ശ്മശാനങ്ങള്‍ സന്ദര്ശികക്കുന്നത് വരേയ്ക്കും പരസ്പരം പെരുമ നടിക്കല്‍ നിങ്ങലെ അശ്രദ്ധയില്‍ ആകിയിരിക്കുന്നു..."
Sunday, June 20, 2010
ജ്വലിക്കുന്ന ഓര്‍മ്മകള്‍
